Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടികളുടെ അശ്ലീല വീഡിയോ ഷെയർ ചെയ്തവരെ പിടികൂടാൻ കേരളത്തിൽ നടന്ന പൊലീസ് നടപടി ആഗോള വ്യാപക റെയ്ഡിന്റെ ഭാഗം; 38 രാജ്യങ്ങളിൽ നടന്ന പൊലീസ് പരിശോധനയിൽ അറസ്റ്റിലായത് 300 പീഡോഫീലിയ പ്രകൃതക്കാർ; ഉത്തര കൊറിയയിൽ ഹോസ്റ്റു ചെയ്ത രണ്ടര ലക്ഷത്തോളം ചൈൽഡ് പോൺ വീഡിയോകൾ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്തു അധികൃതർ; ലോകത്ത് കുട്ടികൾ കൂടുതൽ സുരക്ഷിതരായെന്ന് കുറ്റാന്വേഷണ വിദഗ്ദ്ധർ

കുട്ടികളുടെ അശ്ലീല വീഡിയോ ഷെയർ ചെയ്തവരെ പിടികൂടാൻ കേരളത്തിൽ നടന്ന പൊലീസ് നടപടി ആഗോള വ്യാപക റെയ്ഡിന്റെ ഭാഗം; 38 രാജ്യങ്ങളിൽ നടന്ന പൊലീസ് പരിശോധനയിൽ അറസ്റ്റിലായത് 300 പീഡോഫീലിയ പ്രകൃതക്കാർ; ഉത്തര കൊറിയയിൽ ഹോസ്റ്റു ചെയ്ത രണ്ടര ലക്ഷത്തോളം ചൈൽഡ് പോൺ വീഡിയോകൾ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്തു അധികൃതർ; ലോകത്ത് കുട്ടികൾ കൂടുതൽ സുരക്ഷിതരായെന്ന് കുറ്റാന്വേഷണ വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കേരളത്തിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുന്നവരെ പിടികൂടാനായി പൊലീസ് നടത്തിയ ഓപ്പറേഷനിൽ നിരവധി പേർ അറസ്റ്റിലായിരുന്നു. എന്നാൽ, കേരളാ പൊലീസ് നടത്തിയ ഈ ഓപ്പറേഷൻ ആഗോള വ്യാപകമായി ചൈൽഡ് പോൺ വീഡിയോകൾ കാണുന്ന പീഡോഫീലിയാ പ്രകൃതക്കാരെ കണ്ടെത്താൻ വേണ്ടി നടത്തിയ ഓപ്പറേഷന്റെ ഭാഗമായിരുന്നു. 38 രാജ്യങ്ങളിലാണ് കുട്ടിപീഡകരെ കണ്ടെത്താൻ പരിശോധന നടന്നത്. ഈ നടപടിയിൽ 300 പേരെയാണ് അറസ്റ്റു ചെയ്തത്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ വിൽപന നടത്തുന്ന ദക്ഷിണ കൊറിയ ആസ്ഥാനമായ ഡാർക്ക് വെബ്‌സൈറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കുട്ടികളുടെ അശ്ലീല വീഡിയോകൾ അപ്പ്ലോഡ് ചെയ്യുന്ന ആഗോള വ്യാപക ശൃംഖല തന്നെയുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

ബിറ്റ് കോയിൻ ഉപയോഗിച്ചു ഉപയോഗിക്കുന്ന ചൈൽഡ് പോൺ സൈറ്റുകൾ അടക്കമുള്ളവക്ക് മേലാണ് പിടിവീണത്. രണ്ടര ലക്ഷത്തോളം ചൈൽഡ് പോൺ വീഡിയോകൾ സ്റ്റോർ ചെയ്തിരുന്ന ദക്ഷിണ കൊറിയയിലെ സർവറും പൂട്ടിച്ചിട്ടുണ്ട്. ഇതുവഴി വെൽക്കം ടു വീഡിയോ എന്ന പേരിൽ ലോക വ്യാപകമായി വെബ്സൈറ്റുകളിൽ ചൈൽഡ് പോൺ വീഡിയെ പ്രചരിക്കപ്പെട്ടിരുന്നു. ലക്ഷണക്കണക്കിന് ആളുകളാണ് ഇത്തരം വെബ്സൈറ്റുകളിൽ സന്ദർശകരായി ഉണ്ടായിരുന്നത്.

ബ്രിട്ടീഷ് നാഷണൽ ക്രൈം ഏജൻസിയാണ് വിവര ശേഖരണം നടത്തിയത്. ഇതോടെ ബ്രിട്ടനിലെ രണ്ട് പീഡോഫീലിയക്കാരെയും പിടിയിലായി. മാത്യു ഫെൽഡർ, എന്ന 25 കാരൻ കുട്ടികൾക്ക് എതിരായ പീഡനത്തിന് 137 കേസുകൾ ചാർജ്ജ് ചെയ്യപ്പെട്ട വ്യക്തമായാണ്. ബ്രിട്ടനിലും അമേരിക്കയിലും നിരവധി പേർ പീഡോഫീലിയ കേസിൽ പെട്ടിട്ടുണ്ട്. ദക്ഷിണ കൊറിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വെബ്സൈറ്റ് നിയന്ത്രിക്കുന്നത് ജോങ് വൂ സോൺ എന്നയാളാണ്. ഇയാൾ ദക്ഷിണ കൊറിയയിൽ തടവിൽ കഴിയുകയാണ്.

ഡാർക് വെബ്‌സൈറ്റിന് അധികൃതർ വെബ്‌സൈറ്റിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. ബിറ്റ്‌കോയിൻ വഴിയാണ് ഈ വെബ്‌സൈറ്റിൽ ഇടപാട് നടന്നിരുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃതങ്ങൾക്കെതിരെ നടന്ന ഏറ്റവും വലിയ ഓപറേഷനാണ് ഇതെന്ന് ലോ എൻഫോഴ്‌സ്മന്റെ് അറിയിച്ചു. യു.എസ്, യു.കെ, ദക്ഷിണ കൊറിയ, ജർമനി, സൗദി അറേബ്യ, യു.എ.ഇ, ചെക് റിപ്പബ്ലിക്, കാനഡ, അയർലൻഡ്, സ്‌പെയിൻ, ബ്രസീൽ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ലോ എൻഫോഴ്‌സ്മന്റെ് അധികൃതരുടെ പിടിയിലായതെന്ന് യു.എസ് നീതിന്യായ വിഭാഗം വ്യക്തമാക്കി. യു.എസ്, ബ്രിട്ടൻ, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രായപൂർത്തിയാവാത്ത 23 പേരെ രക്ഷപ്പെടുത്താൻ സാധിച്ചതായും അധികൃതർ പറഞ്ഞു. വിഡിയോയിലുള്ള പല കുട്ടികളേയും തിരിച്ചറിയാനായിട്ടില്ല. ബിറ്റ്‌കോയിൻ ഉപോയഗിച്ച് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യാൻ സഹായിക്കുന്ന വെബ്‌സൈറ്റാണിത്. ഇടപാടുകാരുടെ വിവരങ്ങൾ രഹസ്യമാക്കി വച്ചുള്ള സാമ്പത്തിക കൈമാറ്റമായിരുന്നു ഈ വെബ്‌സൈറ്റിലൂടെ നടന്നതെന്നും യു.എസ് നീതിന്യായ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ലോക രാജ്യങ്ങൾ കൈകോർത്തു നടത്തിയ ഓപ്പറേഷനിലൂടെ കുട്ടികൾ ലോകത്ത് കൂടുതൽ സുരക്ഷിതമായ മാറിയെന്ന് അണേരിക്കൻ അന്വേഷണ സംഘം വ്യക്തമാക്കുന്നു. കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് തടയാൻ അന്വേഷണം വീണ്ടും ആഗോള വ്യാപകമായി തുടർന്നു കൊണ്ടുപോകുമെന്നും അമേരിക്കൻ വിദഗ്ദ്ധർ പറയുന്നു വാട്സാപ്, ഫേസ്‌ബുക് വഴിയുള്ള ഷെയറിങ്ങും പോസ്റ്റുകളും നിരീക്ഷിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കാൻ തന്നെയാണ് ഇന്ത്യൻ സർക്കാറിന്റെ നിലപാട്. ഇതിന്റെ ഭാഗമായാണ് കേരളത്തിൽ സോഷ്യൽമീഡിയ വഴി കുട്ടികളുടെ പോൺ കാണുന്നവരെയും ഡൗൺലോഡ് ചെയ്യുന്നവരെയും നിരീക്ഷിച്ചുവന്നതും പ്രചരണം നടത്തുന്നവരെ പിടികൂടിയതും.

പോൺ വെബ്സൈറ്റുകളിൽ നിന്നും കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത മൂന്നു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. വാട്സാപ്, ഫേസ്‌ബുക്, ടെലിഗ്രാം വഴി കുട്ടികളുടെ പോൺ വിഡിയോകൾ ഷെയർ ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കാവുന്ന നിയമം നടപ്പിലാക്കാൻ കഴിഞ്ഞ വർഷം തന്നെ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയിരുന്നു. കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോകൾ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്നവർക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. കുട്ടികളുടെ പോൺ ഷെയർ ചെയ്തവരുടെ കേസിൽ ജാമ്യവും ലഭിക്കില്ല. കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ആക്രമണങ്ങൾ തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരവധി നിയമങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശപ്രകാരം ആരെങ്കിലും കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോ സോഷ്യൽമീഡിയകളിലൂടെ പ്രചരിപ്പിച്ചാൽ ഏഴു വർഷം വരെ തടവ് ലഭിക്കും. ജാമ്യമില്ലാ കേസിൽ പിഴയും നൽകേണ്ടിവരും.

 

നിയമ മന്ത്രാലയം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം സംബന്ധിച്ച ചുമതലയുള്ള മന്ത്രാലയം എന്നിവയുടെ അനുമതി കൂടി ലഭിച്ചാൽ നിയമം നടപ്പിലാക്കും. കുട്ടികളുടെ പോൺ വിഡിയോ സൂക്ഷിക്കുന്നതും ശിക്ഷയുടെ പരിധിയിൽ വരും. ആദ്യം തെറ്റുചെയ്യുന്നവർക്ക് മൂന്നുവർഷവും തെറ്റ് ആവർത്തിച്ചാൽ അഞ്ചു വർഷം മുതൽ ഏഴു വർഷം വരെയും ജയിൽ ശിക്ഷ കിട്ടും. അബദ്ധത്തിൽ ആരുടെങ്കിലും വാട്‌സാപ്പിലേക്ക് ഇത്തരം പോൺ വിഡിയോകൾ വന്നാൽ എത്രയും പെട്ടെന്ന് പൊലീസിനെ അറിയിക്കുക. റിപ്പോർട്ട് ചെയ്യുന്നതോടെ വിഡിയോ നീക്കം ചെയ്യുകയും വേണം. ഇത്തരം വിഡിയോ റിപ്പോർട്ട് ചെയ്യാത്തവർക്ക് 1000 രൂപ വരെ പിഴ നൽകണം, തെറ്റ് ആവർത്തിച്ചാൽ 5000 രൂപ വരെയും പിഴ നൽകേണ്ടിവരും.

അതേസമയം പൊലീസ് നടപടി തുടങ്ങിയതോടെ രണ്ട് ലക്ഷത്തോളം അംഗങ്ങളുണ്ടായിരുന്ന നീലക്കുറിഞ്ഞി പോലുള്ള ടെലഗ്രാം ഗ്രൂപ്പുകൾ പേരുമാറ്റി. ലൈംഗിക ദൃശ്യങ്ങളെല്ലാം നീക്കം ചെയ്തു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പന്ത്രണ്ട് പേരാണ് ഈയടുത്ത് പൊലീസ് പിടിയിലായത്. മലയാളികൾ അഡ്‌മിന്മാരായ പ്രമുഖ വാട്‌സാപ്, ടെലിഗ്രാം പോൺ ഗ്രൂപ്പുകളെല്ലാം പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങിയെന്നാണു റിപ്പോർട്ടുകൾ. സൈബർ ഡോം പോലെയുള്ള ഏജൻസികളുടെ ശക്തമായ നിരീക്ഷണത്തിൽനിന്നു രക്ഷപ്പെടാനായി തത്കാലം പേരുമാറ്റിയ ഗ്രൂപ്പുകളുമുണ്ട്. എന്നാൽ ഇതേ ഗ്രൂപ്പുകളിൽ ഇതൊന്നുമറിയാതെ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റു ചെയ്യുന്നവരുമുണ്ട്. രണ്ടു ലക്ഷം അംഗങ്ങളുണ്ടായിരുന്ന ഗ്രൂപ്പിൽ ഇപ്പോൾ അംഗങ്ങൾ അരലക്ഷത്തോളം കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

പ്രാദേശികമായി ലഭിക്കുന്ന എല്ലാ പോൺ വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്ന ഗ്രൂപ്പുകളായിരുന്നു നീലക്കുറിഞ്ഞിയും അലമ്പൻസും അധോലോകവും പോലുള്ളവ. ചൈൽഡ് പോൺ പ്രചരിക്കുന്നവരുടെ രഹസ്യഗ്രൂപ്പുകളിലേക്കും ആളെക്കൂട്ടുന്നതും ഇത്തരം ഓപ്പൺ ഗ്രൂപ്പുകളിലൂടെയായിരുന്നു. കോഡ് വാക്കുകളുപയോഗിച്ചാണ് പലരും ഗ്രൂപ്പുകളിലേക്കു ആളെ ക്ഷണിച്ചിരുന്നത്. രണ്ടു വർഷം മുൻപാണ് പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിനു പിന്നിലുള്ളവരെ കേരളാ പൊലീസ് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP