Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമുകിയെ വിവാഹം കഴിച്ചതോടെ ശ്രാവണിന്റെ മട്ട് മാറി; അമ്മയുടെ പിന്തുണയോടെ ഭാര്യയെ പീഡിപ്പിച്ചത് ഒരു വർഷത്തോളം; രണ്ട് കുട്ടികളുടെ മാതാവ് ജീവനൊടുക്കിയതോടെ ഭർത്താവ് നടത്തിയത് ആത്മഹത്യാശ്രമമെന്ന നാടകം; ശ്രാവണിനെയും അമ്മ രതിയേയും കുടുക്കിയത് ശിശിര മരിക്കുന്നതിന് മുമ്പ് കൂട്ടുകാർക്ക് അയച്ച വാട്‌സാപ്പ് സന്ദേശം

കാമുകിയെ വിവാഹം കഴിച്ചതോടെ ശ്രാവണിന്റെ മട്ട് മാറി; അമ്മയുടെ പിന്തുണയോടെ ഭാര്യയെ പീഡിപ്പിച്ചത് ഒരു വർഷത്തോളം; രണ്ട് കുട്ടികളുടെ മാതാവ് ജീവനൊടുക്കിയതോടെ ഭർത്താവ് നടത്തിയത് ആത്മഹത്യാശ്രമമെന്ന നാടകം; ശ്രാവണിനെയും അമ്മ രതിയേയും കുടുക്കിയത് ശിശിര മരിക്കുന്നതിന് മുമ്പ് കൂട്ടുകാർക്ക് അയച്ച വാട്‌സാപ്പ് സന്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. ഭർത്താവ് ഞെള്ളൂർ അനന്തപുരത്ത് വീട്ടിൽ ശ്രാവൺ (26),ശ്രാവണിന്റെ അമ്മ രതി (55) എന്നിവരാണ് അറസ്റ്റിലായത്. ഞെള്ളൂർ സ്വദേശിയും രണ്ടു കുട്ടികളുടെ അമ്മയുമായ ശിശിര(22) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. ചാലക്കുടി ഡിവൈഎസ്‌പി സിആർ സന്തോഷാണ് ഇരുവരെയും അറസ്റ്റുചെയ്തത്. ജനുവരി 17നാണ് ശിശിര ആത്മഹത്യചെയ്തത്.

വെള്ളിക്കുളങ്ങര മോനടിയിൽ ഒരു ബന്ധുവീട്ടിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. മറ്റു നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ ഇവരെ കോടതി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പുതുക്കാട് എസ് ഐ.സുരേഷ് ,കൊരട്ടി എസ്‌ഐ. കെ.ജെ.ജോൺസൺ,എഎസ്ഐ.മാരായ ടി.ബി.സുനിൽകുമാർ ,സതീശൻ മടപ്പാട്ടിൽ ,വനിത പൊലീസ് ഓഫീസർമാരായ സുനിത .പി. എസ്., ഷീബ എന്നിവരുമുണ്ടായിരുന്നു.

വിവാഹത്തിനു ശേഷം ഭർതൃവീട്ടിൽ നാലു വർഷത്തോളം താമസിച്ച യുവതി മരിക്കുന്നതിനു മുമ്പ് ഭർത്താവിനും മാതാവിനും എതിരേ കൂട്ടുകാർക്ക് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് കേസിൽ വഴിത്തിരിവായത്. കേസിന്റെ പ്രാധാന്യം മനസ്സിലാക്കി അന്വേഷണം ചാലക്കുടി ഡിവൈഎസ്‌പി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവിന്റെയും അമ്മയുടെയു പങ്ക് വ്യക്തമായി. തുടർന്നായിരുന്നു അറസ്‌ററ്.

കഴിഞ്ഞ ജനുവരി 17നാണ് ശിശിര ആത്മഹത്യ ചെയ്തത്. ഭർത്താവുമായുള്ള വഴക്കിനൊടുവിൽ മുറിയിലെ ഊഞ്ഞാലിൽ കെട്ടിത്തൂങ്ങുകയായിരുന്നു. വീട്ടുകാരും അയൽക്കാരും ചേർന്ന് ശിശിരയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിശിര മരിച്ചതറിഞ്ഞതോടെ ഭർത്താവും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ശിശിര ആത്മഹത്യ ചെയ്ത അതേ മുറിയിലാണ് ശ്രാവണും ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നീട് ഇയാളെ സുഹൃത്തുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശിശിരയും ശ്രാവണും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്നാൽ, വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരിൽ വഴക്ക് പതിവായി. കഴിഞ്ഞ ഒരു വർഷമായി പ്രശ്‌നം രൂക്ഷമാകുകയും പീഡനം സഹിക്കാനാകാതെ ശിശിര ആത്മഹത്യ ചെയ്യുകയുമായിരുന്നു. സംഭവത്തിൽ ശിശിരയുടെ പിതാവ് അമ്പഴപ്പിള്ളി കൃഷ്ണൻ പരാതി നൽകിയതോടെയാണ് ആത്മഹത്യക്ക് പിന്നിലെ പൊരുൾ അന്വേഷിച്ച് പൊലീസ് ഇറങ്ങിയത്. ഇതിന് പിന്നാലെ ശിശിരയുടെ വാട്‌സാപ്പ സന്ദേശങ്ങളും ലഭിച്ചതോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP