Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ ആശിഷിനെ കണ്ടെത്തിയത് അവശനും നഗ്നനുമായി; ആശുപത്രിയിൽ പോകുന്നതിന് താല്പര്യമില്ലാത യുവാവ് വീടുവിട്ടിറങ്ങിയത് ബുധനാഴ്‌ച്ച; പുഴകടന്ന് വനമേഴലയിൽ എത്തിയതോടെ വഴിതെറ്റി; വസ്ത്രം നഷ്ടപ്പെട്ടതിനാൽ പുറത്തിറങ്ങാനാകാതെ കഴിച്ചുകൂട്ടിയത് പാറപ്പുറത്ത്; വിശപ്പടക്കിയത് വനത്തിനുള്ളിലെ മുട്ടിതുറി പഴം കഴിച്ച്

സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ ആശിഷിനെ കണ്ടെത്തിയത് അവശനും നഗ്നനുമായി; ആശുപത്രിയിൽ പോകുന്നതിന് താല്പര്യമില്ലാത യുവാവ് വീടുവിട്ടിറങ്ങിയത് ബുധനാഴ്‌ച്ച; പുഴകടന്ന് വനമേഴലയിൽ എത്തിയതോടെ വഴിതെറ്റി; വസ്ത്രം നഷ്ടപ്പെട്ടതിനാൽ പുറത്തിറങ്ങാനാകാതെ കഴിച്ചുകൂട്ടിയത് പാറപ്പുറത്ത്; വിശപ്പടക്കിയത് വനത്തിനുള്ളിലെ മുട്ടിതുറി പഴം കഴിച്ച്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മേരിയുടെ പ്രാർത്ഥനയും ഉറ്റവരുടെയും നാട്ടുകാരുടെയും കാത്തിരിപ്പും സഫലം.കഴിഞ്ഞ ബുനനാഴ്ച വീട്ടിൽ നിന്നും ദേഷ്യപ്പെട്ട് ബൈക്കുമെടുത്ത് ഇറങ്ങിപ്പോയ വടാട്ടുപാറ പുലിമലയിൽ മേരിയുടെ മകൻ ആശീഷിനെ ഇന്നലെ ഉച്ചയോടെ വടാട്ടുപാറയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്നും പൊലീസ് കണ്ടെത്തി. വടാട്ടുപാറ അരീക്കസിറ്റിയിലെ വീട്ടിൽ നിന്നും ബുധനാഴ്ച രാവിലെ ബൈക്കുമെടുത്ത് സ്ഥലം വിട്ട ആശിഷിനെ(38) ഇന്നലെ ഉച്ചയോടെ വടാട്ടുപാറയിൽ വനംപോലെ തോന്നിക്കുന്ന സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് പൊലീസ് സംഘം കണ്ടെത്തിയത്.

പുരയിടത്തിലെ പാറപ്പുറത്ത് അവശനും നഗ്‌നനുമായ നിലയിലാണ് ആശിഷിനെ കുട്ടമ്പുഴ എസ് ഐ ശശികുമാർ എസ് സി പി ഒ അനീഷ്,സി പി ഒ ചന്ദ്രകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തിയത്. വസ്ത്രവും ഭക്ഷണവും നൽകി,ആവശ്യമായ ചികത്സയും ലഭ്യമാക്കി ഇന്നലെ വൈകിട്ട് മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കി.മാതാവ് മേരിയടക്കമുള്ള ഉറ്റവവരും ബന്ധുക്കളും ചേർന്ന് ഇന്ന് രാവിലെയാണ് ആശിഷിനെ സ്റ്റേഷനിൽ നിന്നും വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. ആശുപത്രിയിൽ പോകുന്നതിൽ താൽപര്യമില്ലാഞ്ഞിട്ടാണ് ദേഷ്യപ്പെട്ട് താൻ വീട് വിട്ടതെന്നും പുഴകടന്ന് വനമേഖലയിൽ എത്തിയെന്നും രണ്ട് രാത്രി വനമേഖലയിലുടെയുള്ള അലച്ചിലിനിടയിൽ മുണ്ട് നഷ്ടമായെന്നും വനത്തിനുള്ളിലെ മുട്ടിതുറി പഴം കഴിച്ചാണ് താൻ വിശപ്പടക്കിയിരുന്നതെന്നുമാണ് ആശിഷ് പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

വെള്ളിയാഴ്ച രാത്രി പുഴ നീന്തിക്കടന്ന് പാതയ്ക്കടുത്തുവരെ എത്തിയെങ്കിലും വീണ്ടും വഴിതെറ്റിയെന്നും അങ്ങിനെയാണ് മരങ്ങൾ ഇടതൂർന്ന് വളർന്നുനിൽക്കുന്ന സ്വാകാര്യവ്യക്തിയുടെ പുരയിടത്തിലെത്തിയതെന്നും വസ്ത്രം നഷ്ടപ്പെട്ടതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പാറപ്പുറത്ത് കഴിച്ചുകൂട്ടിയതെന്നുമാണ് ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
മകൻ വീട്ടിൽ തിച്ചെത്താത്തതിനെതുടർന്നുള്ള മനോവിഷമത്താൽ ബുധനാഴ്ച വൈകിട്ട് മുതൽ വിങ്ങിപ്പൊട്ടി,കണ്ണീർ വാർക്കുന്ന അവസ്ഥിയിലായിരുന്നു മേരി.

ഒരു ദശാബ്ദം പിന്നിട്ടപ്പോഴാണ് നാടുവിട്ട മേരിയുടെ ഭർത്തൃപിതാവ് മടങ്ങിയെത്തിയത്. പല്ലെടുക്കാനെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഭർത്താവ് ജോർജ്ജ് തിരിച്ചെത്തുന്നതും കാത്ത് വഴിക്കണ്ണുമായി ഇവർ കാത്തിരിക്കാൻ തുടങ്ങിയിട്ട് 7 വർഷം കഴിഞ്ഞു. ഇതിന് പിന്നാലെയാണ് വീട്ടിലെ അവശേഷിക്കുന്ന ആൺതരിയെ കാണാതായത്. ഇയാളുടെ ബൈക്കും വസ്ത്രങ്ങളും പിറ്റേന്ന് ഉച്ചയോടെ ഇടമലയാർ ഫോറസ്റ്റ് ചെക്കിങ് സ്റ്റേഷന് സമീപം പാതയോരത്ത് കണ്ടെത്തിയിരുന്നു.പാതയുടെ സമീപത്തുകൂടിയാണ് ഇടമലയാർ ജലവൈദ്യുത പദ്ധതിയുടെ പവ്വർ ഹൗസിൽ നിന്നും വൈദ്യുത ഉല്പാദനത്തിന് ശേഷം തുറന്നു വിടുന്ന വെള്ളം ഒഴുകിപ്പോകുന്നത്.

പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ടിരിക്കാം എന്നാണ് ആദ്യം ഉയർന്ന സംശയം.തുടർന്ന് നാട്ടുകാർ പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തി.തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസിലെ ജീവനക്കാരും നാട്ടുകാരും കോതമംഗലം ഫയർഫോഴ്സിൽ നിന്നെത്തിയ സ്‌കൂബ ടീമും ഈ ഭാഗത്ത് വിശദമായ തിരച്ചിൽ നടത്തിയെങ്കിലും അശിഷിനെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച പുലർച്ചെ വനമേഖലയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.വനത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള കാമറ കളിൽനിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുന്നതിനും നീക്കം ആരംഭിച്ചിരുന്നു.

നാട്ടിൽ വ്യാപാരസ്ഥാപനം നടത്തിവന്നിരുന്ന ആശിഷിന്റെ പിതാവ് ജോർജ്ജ് 7 വർഷം മുമ്പ് പല്ലുവദനയ്ക്ക് മരുന്ന് വാങ്ങാനെന്നും പറഞ്ഞാണ് വിട്ടിൽ നിന്നും ഇറങ്ങിയതെന്നും ഇതുവരെ മടങ്ങിയെത്തിയിട്ടില്ലന്നും ജോർജ്ജിന്റെ പിതാവ് തോമസ്സ് നാട്ടുവിട്ടിട്ട് പത്തുവർഷത്തിന് ശേഷമാണ് തിരിച്ചെത്തിയതെന്നും ബന്ധു മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. ജോർജ്ജിനെ കാണാതായത് സംബന്ധിച്ച് വീട്ടുകാർ കുട്ടമ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു. പല സ്ഥലത്തും ശവശരീരങ്ങൾ കണ്ടെത്തുമ്പോൾ പൊലീസ് ആശിഷിനെ അറിയിച്ചിരുന്നെന്നും പിതാവിന്റെ ശരിരമാണോ കണ്ടുകിട്ടിയിട്ടുള്ളതെന്ന് തിരിച്ചറിയാൻ പൊലീസ് ഇയാൾ പോയിരുന്നു.

ഏകദേശം ഒരുവർഷം മുമ്പ് ഇത്തരത്തിൽ ഒരു മൃതദ്ദേഹം കാണാൻ പോയിരുന്നു.ചീഞ്ഞളിഞ്ഞ ആ മൃതദ്ദേഹം കണ്ടെത്തിയ ശേഷം ഒന്നിനും താൽപര്യമില്ലാത്ത ഒരവസ്ഥയിലാരുന്നു ആശിഷെന്നും ഇതേത്തുടർന്ന് തങ്ങൾ വല്ലാത്ത വിഷമത്തിലായിരുന്നെന്നുമാണ് വീട്ടുകാർ അടുപ്പക്കാരോട് വ്യക്തമാക്കിയിട്ടുള്ളത്. ബുധനാഴ്ച സഹോദരൻ ബേബി വീട്ടിലെത്തിയിരുന്നെന്നും ആശിഷിനെ ഡോക്ടറെ കാണിക്കാമെന്ന് അഭിപ്രായപ്പെട്ടെന്നും ഇതുകേട്ടിട്ടായിരിക്കണം ആശിഷ് ഉടൻ വീട് വിട്ടതെന്നും സംശയിക്കുന്നതായി മേരി ബന്ധുക്കളോടും പൊലീസിനോടും വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP