Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗർഭിണിയായിരുന്നപ്പോൾ വയറ്റത്ത് കയറിയിരുന്ന് മുഖത്ത് അടിച്ചിട്ടുണ്ട്; കുട്ടിക്ക് തയ്യാറാക്കുന്ന ആഹാരത്തിൽ മീശ വെട്ടിയിടുകയും ക്ഷുദ്രജീവികളെ കൊല്ലുന്ന ഹിറ്റു കലർത്തലും പതിവ് പരിപാടി; പരസ്ത്രീബന്ധവും ദുർനടപ്പും കൊണ്ട് സഹികെട്ടു; ഒരിക്കൽ ചോദ്യം ചെയ്തപ്പോൾ കൈ പിടിച്ചുകെട്ടി മർദ്ദിച്ചു; രണ്ടര വയസ്സുകാരൻ മകനെ പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ചു നാടുവിട്ട യുവതിക്ക് പറയാനുള്ളത് ഭർത്താവിന്റെ കൊടും ക്രൂരതകൾ

ഗർഭിണിയായിരുന്നപ്പോൾ വയറ്റത്ത് കയറിയിരുന്ന് മുഖത്ത് അടിച്ചിട്ടുണ്ട്; കുട്ടിക്ക് തയ്യാറാക്കുന്ന ആഹാരത്തിൽ മീശ വെട്ടിയിടുകയും ക്ഷുദ്രജീവികളെ കൊല്ലുന്ന ഹിറ്റു കലർത്തലും പതിവ് പരിപാടി; പരസ്ത്രീബന്ധവും ദുർനടപ്പും കൊണ്ട് സഹികെട്ടു; ഒരിക്കൽ ചോദ്യം ചെയ്തപ്പോൾ കൈ പിടിച്ചുകെട്ടി മർദ്ദിച്ചു; രണ്ടര വയസ്സുകാരൻ മകനെ പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ചു നാടുവിട്ട യുവതിക്ക് പറയാനുള്ളത് ഭർത്താവിന്റെ കൊടും ക്രൂരതകൾ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ഗർഭിണിയായിരുന്നപ്പോൾ വയറ്റത്ത് കയറിയിരുന്ന കവിൡ അടിച്ചിട്ടുണ്ട്. കുട്ടിക്ക് തയ്യാറാക്കുന്ന ആഹാരത്തിൽ മീശവെട്ടിയിടുകയും ക്ഷുദ്രജീവികളെ കൊല്ലുന്ന ഹിറ്റും ഹെയർ ഡൈയുമൊക്കെ കലർത്തലും പതിവ് പരിപാടി. ഒരിക്കൽ ഉപദ്രവം സഹിക്കാതെ ചോദ്യം ചെയ്തപ്പോൾ കൈപിറകിലേയ്ക്ക് പിടിച്ചുകെട്ടിയ ശേഷം മർദ്ദിച്ചു. റോഡിലേയ്ക്ക് ഓടിയിറങ്ങിയിട്ടും വിട്ടില്ല. പരസ്ത്രീബന്ധവും ദുർനടപ്പും മനസ്സിലാക്കി ചോദ്യം ചെയ്തപ്പോൾ മാനസീകരോഗിയായി ചിത്രീകരിച്ച് ഭ്രാന്താശുപത്രിയിൽ അഡ്‌മിറ്റുചെയ്തു. ഇനി ഒരുമിച്ചുള്ള ജീവിതം വേണ്ട. മകൻ അനാഥനായി വളരരുത് അത് മാത്രമേ ഇപ്പോൾ ആഗ്രഹിക്കുന്നുള്ളു. കുഞ്ഞിനെ സ്‌റ്റേഷനിൽ ഏൽപ്പിച്ചത് ഭർത്താവിന്റെ സുഹൃത്തായ അഭിഭാഷകന്റെ നിർദ്ദേശ പ്രകാരമെന്നും വെളിപ്പെടുത്തൽ.

തന്റെ രണ്ടരവയസ്സുകാരനായ മകനെ കുറുപ്പംപടി പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പാണംകുഴി സ്വദേശിയായ അഭിഭാഷകന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ ഇങ്ങിനെ: ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് യുവതി കുഞ്ഞിനെ സ്‌റ്റേഷനിലേൽപ്പിച്ച ശേഷം പാണം കുഴിയിലെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങിയത്. കുട്ടിയുടെ പിതാവിന്റെ മൊബൈൽ നമ്പറിൽ പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.ഇതേത്തുടർന്ന് ഇന്നലെ രാത്രി ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ നിർദ്ദേശ പ്രകാരം കുട്ടിയെ പൊലീസ് സമീപത്തെ ശിശുപരിപാല കേന്ദ്രത്തിലാക്കിയിരിക്കുകയാണിപ്പോൾ.

നേരത്തെ തന്നേ പീഡിപ്പിക്കുന്നതായുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭർത്താവായ അഭിഭാഷകനെതിരെ കേസെടുത്തിരുന്നു. അടുത്തിടെ സർക്കാർ ജോലി ലഭിച്ച ഇയാൾ ഈ കേസിൽ ഇപ്പോൾ ജാമ്യമെടുത്തിട്ടുണ്ട്. ജോലിയും വരുമാനവും ഇല്ലാത്ത നിലവിലെ സാഹചര്യത്തിൽ കുട്ടിയുടെ സംരക്ഷണം തന്നേക്കൊണ്ട് സാദ്ധ്യമാവില്ലന്നും അതിനാൽ മകനെ ഏറ്റെടുക്കണമെന്നുമാണ് യുവതി പൊലീസിൽ വ്യക്തമാക്കിയിരുന്നത്.

ഭർത്താവുമായി പിരിഞ്ഞ് ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും ജോലിയില്ലാത്തതിനാൽ കുഞ്ഞിനേ നോക്കാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പിതാവിന്റെ പക്കൽകുട്ടിയെത്തണമെന്ന ഉദ്ദേശ്യത്തോടെ സ്‌റ്റേഷനിലേൽപ്പിച്ചതെന്നുമാണ് മാതാവ് വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അനാഥാലയത്തിലായിരുന്നു ജീവിതമെന്നും ഇടയ്ക്ക് ഷുഗർ കുറയുന്ന സമയത്ത് ഉണ്ടാകുന്ന അസ്വസ്ഥതമനമൂലം ഉച്ചത്തിൽ സംസാരിക്കുകയും ദേഷ്യപ്പെടാറുണ്ടെന്നും മധുരമുള്ള എന്തെങ്കിലും തഴിച്ചാൽ ഉടൻ സാധാരണ നിലയിലാവുകയും ചെയ്യുന്ന തന്നെ ഭർത്താവ് ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിച്ച് ബന്ധുക്കളെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചു എന്നും യുവതി ആരോപിച്ചു.

പ്രദേശത്തെ പ്രമുഖ കുടുമ്പാംഗമാണ് ഇവരുടെ ഭർത്താവ്്.വീടിന്റെ പിൻഭാഗത്തെ തുറന്ന് കിടന്ന ഭാഗത്താണ് അനാഥാലയത്തിൽ നിന്നിറങ്ങിയ താനും മകനും കഴിഞ്ഞ രണ്ട് ദിവസമായി കഴിഞ്ഞിരുന്നതെന്നും യുവതി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ മറുനാടൻ പ്രതിനിധിയെത്തിയപ്പോഴും യുവതി ഈ വീടിന്റെ പിന്നാമ്പുറത്ത് ഉണ്ടായിരുന്നു.അടുക്കളയോട് ചേർന്നുള്ള ഈ ഭാഗത്ത് തറയിൽ ചാക്ക് വിരിച്ചാണ് താനും മകനും കിടന്നിന്നതെന്നും യുവതി വിശദീകരിച്ചു.ഭർത്താവിനൊപ്പം കഴിയാൻ താൽപ്യമില്ലന്ന ഉറച്ച തീരുമാനത്തിലാണ് താനെന്നും യുവതി വ്യക്തമാക്കി.

ഭ്രാന്തിയെന്ന് മുദ്രകുത്തപ്പെട്ടതിനാൽ എറണാകുളത്ത് നേഴ്‌സായി ജോലിചെയ്തിരുന്ന തനിക്ക് ഇപ്പോൾ ഒരു സ്ഥലത്തും ജോലി ലഭിക്കാത്ത സാഹചര്യമാണ് നിലവിലെന്നും താൻ മാനസീകരോഗിയാണോ അല്ലയോ എന്ന് കണ്ടെത്താൻ എവിടെ വേണമെങ്കിലും പരിശോധനയ്ക്ക് ഹാജരാവാൻ താൻ തയ്യാറാണെന്നും ഇവർ പറഞ്ഞു. പൊലീസ് വിളിച്ചതനുസരിച്ച് ഇന്ന് ഇവരുടെ ഭർത്താവ് സ്റ്റേഷനിൽ എത്തിയിരുന്നു.നിയമപരമായി കൈമാറിക്കിട്ടിയാൽ മാത്രമേ താൻ കുട്ടിയെ ഏൽക്കു എന്ന് ഇയാൾ പൊലീസിൽ വ്യക്തമാക്കിയതായിട്ടാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP