Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജെസ്‌നയുടെ തിരോധാനത്തിൽ പൊലീസിന് നിർണ്ണായക വിവരം കിട്ടിയെന്ന് സൂചന; അന്വേഷണം പുരോഗമിക്കുന്നത് മുണ്ടക്കയത്തെ ആറംഗ സംഘത്തെ കേന്ദ്രീകരിച്ച്; കാണാതായതിന് തൊട്ടടുത്ത ദിവസം ആറ് പേരും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടത് പരിശോധിക്കുന്നു; മസ്‌കറ്റിൽ കണ്ടെന്ന വാദം തൽക്കാലം മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നും തീരുമാനം

ജെസ്‌നയുടെ തിരോധാനത്തിൽ പൊലീസിന് നിർണ്ണായക വിവരം കിട്ടിയെന്ന് സൂചന; അന്വേഷണം പുരോഗമിക്കുന്നത് മുണ്ടക്കയത്തെ ആറംഗ സംഘത്തെ കേന്ദ്രീകരിച്ച്; കാണാതായതിന് തൊട്ടടുത്ത ദിവസം ആറ് പേരും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടത് പരിശോധിക്കുന്നു; മസ്‌കറ്റിൽ കണ്ടെന്ന വാദം തൽക്കാലം മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നും തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ജെസ്ന മരിയയുടെ തിരോധാനം സംബന്ധിച്ച നിർണായക വിവരം പൊലീസിന് ലഭിച്ചുവെന്ന് സൂചന. അന്വേഷണം ആറ് യുവാക്കളെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായിട്ടാണ് വിവരം. ജസ്നയുടെ ഫോൺകോളുകളിൽ നിന്നാണ് മുണ്ടക്കയത്തെ ആറംഗസംഘത്തിലേക്കും അന്വേഷണം നീളുന്നത്. ജസ്നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും ഈ ആറ് യുവാക്കളും തമ്മിൽ നടത്തിയ ഫോൺസംഭാഷണങ്ങളാണ് ഇവരെ സംശയത്തിന്റെ നിഴലിലിൽ നിർത്തുന്നത്. ഇവരുടെ കൂട്ടുകെട്ട് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ് എന്നാണ് ഒരു പൊലീസുദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞത്.

മുണ്ടക്കയം,ചോറ്റി, കോരുത്തോട്, കരിനിലം എന്നിവിടങ്ങളിലുള്ളവരാണ് ഈ ആറംഗസംഘത്തിലെ യുവാക്കൾ. ഇവരിൽ ചിലർക്ക് പ്രമുഖ രാഷ്ട്രീയപാർട്ടിയുമായി ബന്ധമുണ്ടെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇടുക്കിയിൽ കഴിഞ്ഞയാഴ്ച കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചും അന്വേഷണ സംഘത്തിന് സംശയമുണ്ട്. എന്നാൽ, അന്വേഷണം പൂർത്തിയാകാതെ ഈ വിവരങ്ങൾ സ്ഥിരീകരിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ് ഇപ്പോൾ.

ഇടുക്കി വെള്ളത്തൂവലിൽ പാതി കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്. പ്രചരിക്കുന്ന കഥകളെ അടിസ്ഥാനമാക്കി നിഗമനങ്ങളിൽ എത്താനാവില്ലെന്നും വസ്തുതകളറിയാതെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അന്വേഷണസംഘാംഗവും തിരുവല്ല ഡിവൈഎസ്‌പിയുമായ ആർ.ചന്ദ്രശേഖരപിള്ള പറഞ്ഞു. മൃതദേഹം തിരിച്ചറിയാനുള്ള പരിശോധനകൾ നടന്നുവരികയാണ്. ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ പൊലീസ് ശേഖരിച്ചിരുന്നു.

കാണാതാവുന്നതിന് തലേദിവസം ജസ്ന ആൺസുഹൃത്തിനെ ഏഴ് തവണ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന തരത്തിൽ പലരും ജസ്നയ്ക്ക് താക്കീത് നല്കിയിരുന്നതായുള്ള വിവരവും ലഭിച്ചതായാണ് പൊലീസ് ഭാഷ്യം. അതുകൊണ്ടു തന്നെ ജസ്നയുടെ ഫോണിൽ നിന്ന് ആൺസുഹൃത്തിന് പോയ കോളുകളെ പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.മാർച്ച് 22നാണ് മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി ജസ്ന മരിയ ജെയിംസിനെ കാണാതായത്.

ഏറ്റവും ഒടുവിലായി മിനഞ്ഞാന്ന് മസ്‌കറ്റിൽ നിന്ന് അന്വേഷണ സംഘത്തലവൻ തിരുവല്ല ഡിവൈഎസ്‌പി ആർ ചന്ദ്രശേഖരപിള്ളയ്ക്ക് ഒരു കോൾ വന്നു. ജെസ്‌നയെ മസ്‌കറ്റ് എയർപോർട്ടിൽ കണ്ടുവെന്നായിരുന്നു ഇൻഫർമേഷൻ. ഇനി അങ്ങോട്ടു പോകണോ വേണ്ടയോ എന്നോർത്തു പകച്ചു നിൽക്കുകയാണ് അന്വേഷണ സംഘം.അതിനിടയിലാണ് ഇപ്പോൾ ആറ് യുവാക്കളെ സംബന്ധിക്കുന്ന നിർണായക വിവരം ലഭിക്കുന്നത്.

ഇതിനിടെ ജെസ്‌നയുടെ നാടായ വെച്ചൂച്ചിറ കൊല്ലമുളയിൽ ഇല്ലാക്കഥകൾ ആവോളം പ്രചരിക്കുകയാണ്. ജെസ്‌നയുടെ വിവാഹം കഴിഞ്ഞു, ഗർഭിണിയായ ജെസ്‌ന ചികിൽസ തേടി, മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ യൂറിനറി ഇൻഫക്ഷന് ചികിൽസ തേടി എന്നിങ്ങനെ കഥകൾ പരക്കുകയാണ്. ഇതിൽ ഗർഭക്കഥയ്ക്കാണ് കൂടുതൽ മാർക്കറ്റുള്ളത്.

മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് ജെസ്‌നയാണെന്നുള്ള തോന്നൽ പൊലീസിന് ഒരു ഊർജം സമ്മാനിച്ചിരുന്നു. എന്നാൽ ജെസ്‌നയുടെ പിതാവ്, സഹോദരി, സഹോദരൻ എന്നിവർ ഇത് നിഷേധിച്ചത് അന്വേഷകർക്ക് തിരിച്ചടിയായി. ഏതാനും സഹപാഠികളുടെ മൊഴിയും ജെസ്‌നയുടെ സുഹൃത്ത് ഇതേ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതുമാണ് സംശയത്തിന് ഇട നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP