Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടുജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയി യുവതികളെ എത്തിച്ചത് ഗുദൈബിയയിലെ ഫ്‌ളാറ്റിൽ; നല്ല വരുമാനം പ്രതീക്ഷിച്ചവർ എത്തിയത് സെക്‌സ് റാക്കറ്റിന്റെ വലയിൽ; ചീട്ടുകളിയും മദ്യപാനവും നടത്തുന്ന കേന്ദ്രത്തിൽ ദിവസം പത്തിലേറെ പേരുടെ ലൈംഗിക പീഡനം; കോട്ടയത്തുനിന്നും കോഴിക്കോട്ടുനിന്നും യുവതികളെ ബഹ്‌റൈനിലെക്ക് കടത്തിയ തിരുവനന്തപുരം സ്വദേശികൾക്കായി തിരച്ചിൽ; തേടുന്നത് എല്ലാ ജില്ലകളിലും ഏജന്റുമാരുള്ള വൻ സംഘത്തെ  

വീട്ടുജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയി യുവതികളെ എത്തിച്ചത് ഗുദൈബിയയിലെ ഫ്‌ളാറ്റിൽ; നല്ല വരുമാനം പ്രതീക്ഷിച്ചവർ എത്തിയത് സെക്‌സ് റാക്കറ്റിന്റെ വലയിൽ; ചീട്ടുകളിയും മദ്യപാനവും നടത്തുന്ന കേന്ദ്രത്തിൽ ദിവസം പത്തിലേറെ പേരുടെ ലൈംഗിക പീഡനം; കോട്ടയത്തുനിന്നും കോഴിക്കോട്ടുനിന്നും യുവതികളെ ബഹ്‌റൈനിലെക്ക് കടത്തിയ തിരുവനന്തപുരം സ്വദേശികൾക്കായി തിരച്ചിൽ; തേടുന്നത് എല്ലാ ജില്ലകളിലും ഏജന്റുമാരുള്ള വൻ സംഘത്തെ   

മറുനാടൻ മലയാളി ബ്യൂറോ

മനാമ: വീട്ടുജോലിക്കെന്ന് പറഞ്ഞ് ഗൾഫിലേക്ക് കടത്തി സെക്‌സ് റാക്കറ്റിന്റെ വലയിൽ കുരുക്കുന്ന തിരുവനന്തപുരം സ്വദേശികൾ വൈകാതെ പൊലീസ് വലയിൽ കുടുങ്ങുമെന്ന് സൂചന. സംസ്ഥാന വ്യാപകമായി തന്നെ യുവതികൾ ഉൾപ്പെടെ നിരവധി പേർ ഇവരുടെ വലയിൽ കുരുങ്ങിയതായ സൂചനകളാണ് പുറത്തുവരുന്നത്.

ഇപ്പോൾ കോട്ടയം, കോഴിക്കോട് സ്വദേശികളായ രണ്ട് യുവതികൾ പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നതോടെ ഇവരെ ബഹ്‌റൈനിൽ വീട്ടുജോലിക്കെന്ന് പറഞ്ഞ് എത്തിച്ച തിരുവനന്തപുരം സ്വദേശികളായ സുധീർ, സജീർ എന്നിവരെ പിടികൂടാൻ ബഹ്‌റൈൻ പൊലീസ് നീക്കം ശക്തമാക്കി. ഇവരുടെ കൂട്ടാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ കേരളാ പൊലീസുമായും ഇവർ ബന്ധപ്പെടുന്നുണ്ട്. ബഹ്‌റൈൻ കേന്ദ്രമാക്കി വൻ സെക്‌സ് റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായും സംസ്ഥാനത്തൊട്ടാകെ ഇവരുടെ ആൾക്കാർ പ്രവർത്തിക്കുന്നതായുമാണ് ലഭിക്കുന്ന വിവരം.

വിദേശത്ത് വീട്ടുജോലി വാഗ്്ദാനം ചെയ്തുകൊണ്ടുപോകുന്നവരിൽ നിരവധിപേർ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായ വിവരം ഏറെക്കാലമായി പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ മാസം ഇത്തരത്തിൽ കോട്ടയത്തുനിന്നും കോഴിക്കോട്ടുനിന്നും എത്തിച്ച യുവതികളെ ഇത്തത്തിൽ ക്രൂര ലൈംഗിക പീഡനങ്ങൾക്ക് ഇരയായ വിവരം പുറത്തുവന്നത്. ഇതോടെയാണ് ബഹ്‌റൈൻ പൊലീസ് ഇവരെ എത്തിച്ച സെക്‌സ് റാക്കറ്റ് അംഗങ്ങൾക്കായി അന്വേഷണം വിപുലപ്പെടുത്തിയതും. സംഭവം പുറത്തായതോടെ ബഹ്റൈൻ കേന്ദ്രമാക്കി കേരളത്തിൽ വേരുകളുള്ള വൻസെക്സ് റാക്കറ്റ് സംഘത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

സെക്സ് റാക്കറ്റിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവതികൾ ബഹ്റൈൻ പൊലീസിൽ അഭയം തേടിയതോടെയാണ് ഇതുസംബന്ധിച്ച് പുറംലോകം അറിയുന്നത്. കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരുമായി ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ആ സമയത്ത് ഇദ്ദേഹം നാട്ടിലായതിനാൽ ബഹ്റൈനിലുള്ള സാമൂഹിക പ്രവർത്തകൻ ബഷീർ അൻപലായിയെ വിളിച്ച് വിവരം പറയുകയും അങ്ങനെ പ്രശ്നത്തിൽ ഇടപെടുകയുമായിരുന്നു.

നോട്ടമിടുന്നതും വലയിലാക്കുന്നതും നിർധന യുവതികളെ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവർ നിരവധി നിർധന യുവതികളെ ഇപ്രകാരം കടത്തിയതായാണ് സൂചന. നല്ല ശമ്പളം ലഭിക്കുമെന്ന് പറഞ്ഞ് വീട്ടുജോലിയും സൂപ്പർമാർക്കറ്റിലും മറ്റും ചെറു ജോലികളും നൽകാമെന്നെല്ലാം പറഞ്ഞാണ് പ്രലോഭനം. ബഹ്റൈനിലും കേരളത്തിലുമായി ബന്ധമുള്ള വൻസെക്സ് റാക്കറ്റ് സംഘത്തിന് കേരളത്തിൽ എല്ലാജില്ലകളിലും ഏജന്റുമാരുള്ളതായും സൂചനകൾ പുറത്തുവന്നതോടെ കേരള പൊലീസുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടക്കുമെന്നാണ് സൂചന.

ഒരു ദിവസം പത്തിലേറെ പേർ വരെ തങ്ങളെ ചൂഷണം ചെയ്തതായും വിസമ്മതിച്ചപ്പോൾ ക്രൂരമായി പീഡിപ്പിച്ചതായും യുവതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. എതിർത്തപ്പോൾ കൊടിയ മർദ്ദനമാണ് നേരിടേണ്ടിവന്നതെന്നും യുവതികൾ പറഞ്ഞു. അന്വേഷണത്തിൽ കൂടുതൽ വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ പൊലീസ് നിരീക്ഷണത്തിൽ കഴിയുകയാണ് യുവതികൾ ഇപ്പോൾ. ഇവരെ അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് തിരികെ എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

വീട്ടുജോലിക്ക് നിന്നാൽ പ്രതിമാസം 35,000 രൂപ ശമ്പളം ലഭിക്കുമെന്നാണ് ഇവരെ കൊണ്ടുപോയവർ യുവതികളോട് പറഞ്ഞിരുന്നത്. ഇതിനായി 25,000 രൂപ യുവതികളോട് വാങ്ങുകയും ചെയ്തു. മെച്ചപ്പെട്ട ജീവിതവും കൂടുതൽ ശമ്പളവും കിട്ടുമെന്ന് പ്രതീക്ഷിച്ച് പോയവരാണ് കുടുങ്ങിയത്. നല്ല ജീവിതം ആഗ്രഹിക്കുന്ന യുവതികളെ പല പ്രലോഭനങ്ങളും നൽകിയാണ് ഇവർ വലയിൽ വീഴ്‌ത്തിയിരുന്നത്. എന്നാൽ, വിദേശത്തെത്തുമ്പോഴാണ് അകപ്പെട്ട കെണിയെപ്പറ്റി അറിയുന്നത്. അപ്പോൾ രക്ഷപ്പെടാൻ പഴുതില്ലാത്തവിധം കുടുങ്ങുകയും ചെയ്യും. ഏതായാലും ബഹ്റൈൻ പൊലീസ് സെക്സ് റാക്കറ്റ് സംഘത്തെ ഉടൻ കുരുക്കുന്നതിന് നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ബഹ്‌റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിനായി അന്വേഷണം പുരോഗമിക്കുകയാണ്. ഇവരിൽ നിരവധി മലയാളികളുമുണ്ട്.

നാട്ടിലെത്തിച്ചാൽ ഇവിടെ പരാതി നൽകി റാക്കറ്റിനെ വലയിലാക്കും

ഇപ്പോൾ രക്ഷപ്പെട്ട യുവതികൾ നാട്ടിലെത്തിയാൽ ഇവിടെ പൊലീസിൽ പരാതി നൽകാനും ഇവിടെയും അന്വേഷണത്തിന് സാഹചര്യമൊരുക്കാനും ആണ് പ്രവാസി സംഘടനകൾ ആലോചിക്കുന്നത്. അതിലൂടെയാവും ഇവിടെയുള്ള റാക്കറ്റ് ഏജന്റുമാരിലേക്ക് അന്വേഷണം നീങ്ങുക. ഇവർക്ക് ആവശ്യമായ സഹായം നൽകുമെന്ന് സുബൈർ കണ്ണൂർ വ്യക്തമാക്കി. ഈ പെൺവാണിഭ സംഘത്തെ ഒറ്റപ്പെടുത്തണമെന്നും ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം, കേരള മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ പരാതി നൽകുമെന്നും സുബൈർ വ്യക്തമാക്കി.

ഈ മാസം 16ന് എൻആർഐ കമ്മിഷൻ എറണാകുളം ജില്ലാ അദാലത്തിൽ വിഷയം ഉന്നയിക്കും. ബഹ്‌റൈനിലേക്ക് ഏജന്റുമാർ മുഖേന വിസ ലഭിച്ച് വരുന്നവർ കൃത്യമായ അന്വേഷണം നടത്തിവേണം വരാൻ എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പരിചയമില്ലാത്തവർ വാഗ്ദാനം ചെയ്യുന്ന വിസയുടെ ബലത്തിൽ വരുന്നവരാണ് കുടുങ്ങുന്നത്.

ഇപ്പോൾ പൊലീസിൽ അഭയംപ്രാപിച്ച രണ്ടു സ്ത്രീകളും കഴിഞ്ഞ ഒരു മാസക്കാലമായി ഗുദൈബിയയിലുള്ള പെൺവാണിഭ സംഘം നടത്തുന്ന ഒരു ഫ്‌ളാറ്റിൽ തടവിലായ അവസ്ഥയിലായിരുന്നു. ബഹ്‌റൈൻ സ്വദേശിയുടെ വീട്ടിൽ വേലയ്‌ക്കെന്ന് പറഞ്ഞാണ് തങ്ങളെ എത്തിച്ചതെന്ന് യുവതികൾ വെളിപ്പെടുത്തി.

25000 രൂപ വിസയ്ക്കും മെഡിക്കലിനുമായി ഏജന്റിന് നൽകിയാണ് വിസ ലഭിച്ചത്. തുടർന്ന് തിരുവനന്തപുരത്ത് നിന്നും വിമാനം കയറിയ യുവതികളെ ബഹ്‌റൈൻ വിമാനത്താവളത്തിൽ എത്തിയ ഉടൻതന്നെ ഏജന്റുമാർ ഗുദൈബിയയിലെ ഫ്‌ളാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പല ആളുകളും അവിടെ വരികയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തു. ഫ്‌ളാറ്റിൽ മുഴുവൻ സമയവും ചീട്ട് കളിക്കാൻ വേണ്ടി നിരവധി ആളുകളെ ഏജന്റുമാർ എത്തിച്ചിരുന്നു. മദ്യവും മയക്കുമരുന്നും അടക്കമുള്ളവയും എത്തിച്ച് ഉപഭോക്താക്കളെ ആകർഷിക്കാൻ വേണ്ടിയാണ് സ്ത്രീകളെ കൂടി നിർത്തുന്നത്.

ഫ്‌ളാറ്റിൽ എത്തിയ ഉടൻ പാസ്‌പോർട്ട് സജീർ നിർബന്ധപൂർവ്വം വാങ്ങി വച്ചു. ഒടുവിൽ ഫ്‌ളാറ്റിൽ കാവൽക്കാരായി നിർത്തിയ ആൾ ബാത്ത് റൂമിൽ പോയ തക്കം നോക്കി രണ്ട് പേരും ഇറങ്ങി ഓടി പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചതോടെയാണ് പെൺവാണിഭ സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ബഹ്‌റൈനിൽ ഈയിടെ സാമ്പത്തിക തട്ടിപ്പിൽ ജയിലിലായ മലയാളിയുടെ ഗുദൈബിയയിലെ ഫ്‌ളാറ്റിലാണ് സംഘം യുവതികളെ തടവിലാക്കിയതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP