Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അവന്റെ വാരിയെല്ലിന് പൊട്ടലുണ്ട്...ശരീരമാസകലം വേദനയും; മകനെ പൊലീസ് ക്രൂരമായി മർദ്ദിച്ചത് തന്നെയെന്ന് ആവർത്തിച്ച് സണ്ണിയുടെ അച്ഛൻ; മജിസ്‌ട്രേറ്റിന്റെ അടുത്ത് നിന്ന് പീരുമേട് എത്തിക്കുന്നത് വരെ മകന് എന്ത് സംഭവിച്ചെന്ന് അറിയണമെന്നും പിതാവ്; ആരോപണം തെറ്റെന്നും സണ്ണിക്ക് പരിക്ക് പറ്റിയത് പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചപ്പോഴെന്നും പൊലീസ്; തട്ടിക്കൊണ്ട് പോയതെന്ന ബിൻസിയുടെ പരാതി സ്ഥിരീകരിച്ച് കുട്ടികളുടെ മൊഴിയും

അവന്റെ വാരിയെല്ലിന് പൊട്ടലുണ്ട്...ശരീരമാസകലം വേദനയും; മകനെ പൊലീസ് ക്രൂരമായി മർദ്ദിച്ചത് തന്നെയെന്ന് ആവർത്തിച്ച് സണ്ണിയുടെ അച്ഛൻ; മജിസ്‌ട്രേറ്റിന്റെ അടുത്ത് നിന്ന് പീരുമേട് എത്തിക്കുന്നത് വരെ മകന് എന്ത് സംഭവിച്ചെന്ന് അറിയണമെന്നും പിതാവ്; ആരോപണം തെറ്റെന്നും സണ്ണിക്ക് പരിക്ക് പറ്റിയത് പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചപ്പോഴെന്നും പൊലീസ്; തട്ടിക്കൊണ്ട് പോയതെന്ന ബിൻസിയുടെ പരാതി സ്ഥിരീകരിച്ച് കുട്ടികളുടെ മൊഴിയും

പ്രകാശ് ചന്ദ്രശേഖർ

കട്ടപ്പന: പശുപ്പാറയിൽ മക്കളെ തട്ടിക്കൊണ്ട് പോയ യുവാവിനെതിരെ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന ആരോപണത്തിൽ ഉറച്ച് സണ്ണി തോമസിന്റെ കുടുംബം. വാരിലെല്ലിന് പൊട്ടലുണ്ടെന്ന് ഡോക്ടർ പറഞ്ഞു.ശരീരമാകെ കടുത്ത വേദനയാണെന്ന് ഇന്നലെ മുതൽ പറയുന്നു.വേദന സഹിക്കാൻ കഴിയില്ലെന്നും പറഞ്ഞ് അവൻ ഡോക്ടറോട് പറഞ്ഞപ്പോൾ മൂത്രം ശേഖരിക്കുന്നതിനായി ഇട്ടിരുന്ന ബാഗ് നീക്കി.രാവിലെ ഐ സി യുവിൽ നിന്നും വാർഡിലേയ്ക്ക് മാറ്റി.ആഹാരം കഴിക്കാനും ബുദ്ധിമുട്ടുണ്ടെന്നാണ് കാഴ്ചയിൽ തോന്നത്. പൊലീസ് കാവലിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികത്സയിൽക്കഴിയുന്ന മകൻ സണ്ണിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കട്ടപ്പന തോക്കുപാറ പുതുവ തോമസ്സ് ഇന്ന് മറുനാടനുമായി പങ്കുവച്ച വിവരങ്ങളാണ്.

ഇന്നലെയാണ് സണ്ണിയെ പൊലീസ് ഇവിടെ ചികത്സയ്ക്കായി എത്തിച്ചത്. മക്കളെ തട്ടിക്കൊണ്ടുപോയതായി ഭാര്യ ബിൻസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന പൊലീസ് ചൊവ്വാഴ്ച പുലർച്ചെ 1.30 തോടെ സണ്ണിയെ പിടികൂടുകയായിരുന്നെന്നും ഈ സമയം മുതൽ മർദ്ദിച്ചുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം.ജാമ്യം എടുക്കുന്നതിനാണ് താൻ സ്റ്റേഷനിൽ എത്തിയതെന്നും അപ്പോഴാണ് മകന്റെ ദനീയ. സ്ഥിതി ബോദ്ധ്യപ്പെട്ടതെന്നും വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലായിരുന്നെന്നെന്നും ഇത് മാറ്റാൻ പോലും പൊലീസ് അനുവദിച്ചില്ലന്നും തോമസ്സ് ആരോപിച്ചിരുന്നു.

മജിസ്ട്രേറ്റിന്റെ അടുത്തെത്തിച്ചത് രാത്രി 8.30 തോടെയാണെങ്കിലും പീരുമേട് സബ്ബ് ജയിലിൽ എത്തിച്ചത് രാത്രി 12 മണിയോടെയാണെന്നും ഈ സമയമത്രയും പൊലീസ് മകനെ കൊണ്ടുപോയത് എങ്ങോട്ടാണ് അറിയില്ലെന്നും മകനെക്കാണാൻ ജയിലിൽ എത്തിയപ്പോഴാണ് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയ കാര്യം അറിയുന്നതെന്നും തോമസ്സ് ഇന്നലെ വ്യക്തമാക്കിയിരുന്നു.കട്ടപ്പനയിലെ സ്വകാര്യ ആശുപത്രികളെ സമീപിച്ചെസമീപിച്ചെങ്കിലും അവർ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.

സണ്ണിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് മൂന്ന് മാസം മുമ്പാണ് ഭാര്യ ബിൻസി മൂന്ന് കുട്ടികളുമായി പശുപ്പാറയിലെ തന്റെ വീട്ടിലേക്ക് പോയിരുന്നു. വേനലവധി കഴിഞ്ഞ് തിരിച്ചെത്താം എന്നായിരുന്നു പറഞ്ഞിരുന്നത്.സ്‌കൂൾ തുറന്നിട്ടും കുട്ടികളും ഭാര്യയും തിരികെ എത്തിയില്ല. ഇതേതുടർന്നാണ് മക്കളെ കാണാനായി സണ്ണി പശുപ്പാറയിലേക്ക് കഴിഞ്ഞ തിങ്കളാഴ്‌ച്ച പോയത്.കുട്ടികളെ ഒപ്പം കൊണ്ടുപോകാൻ ഭാര്യയും വീട്ടുകാരും സണ്ണിയോട് പറയുകയായിരുന്നെന്നും ഇതിന് പിന്നാലെ ബിൻസി തന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പൊലീസിൽ വിളിച്ചുപറയുകയും ഇതിനെത്തുടർന്ന് മകനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നുമാണ് തോമസ് ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്.

എന്നാൽ ഈ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരുതരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടിട്ടില്ലന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് കട്ടപ്പന ഡി.വൈ.എസ്‌പി രാജ്‌മോഹനും സംഭവദിവസം സണ്ണിയെ പിടികൂടിയ കട്ടപ്പന എസ് ഐ സന്തോഷ് സജീവനും വ്യക്തമാക്കുന്നത്.

സംഭവത്തെക്കുറിച്ച് എസ്‌ഐ സന്തോഷ് സജീവന്റെ പ്രതികരണം

19-ന് രാത്രി 11 മണിമുതൽ ഡ്യൂട്ടിയിലുണ്ടായിരുന്നു.വെളുത്തകാറിൽ ഒരാൾ തന്നേ മർദ്ദിച്ച ശേഷം മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് സ്ത്രീ 112 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ചറിക്കുകയായിരുന്നു.ആദ്യം തിരുവനന്തപുരത്തെ കൺട്രോൾ റൂമിലെത്തുകയും പിന്നീട് വിവിരം മുന്നാറിലേയ്ക്ക് കൈമാറുകയുമായിരുന്നു.

മൂന്നാറിൽ നിന്നും കോളെത്തിയത് ഉപ്പുതറ പൊലീസിൽ.ഉപ്പുതറ പൊലീസാണ് ഈ വിവരം എന്നേ അറിയിക്കുന്നത്.തുടർന്ന് കാഞ്ചിയാർ പ്രദേശത്ത് വാഹന പരിശോധന തുടങ്ങി.താമസിയാതെ വെളുത്തകാർ എത്തി.കൈകാണിച്ചെങ്കിലും സ്പീഡിൽ നേരെ ഓടിച്ചെത്തുകയായിരുന്നു.

പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാൽ ജീവന് ആപത്തുണ്ടായില്ല. തുടർന്ന് വാഹനത്തെ പിൻതുടർന്നു. ഈട്ടിത്തോപ്പിന് സമീപം എത്തിയപ്പോൾ കാർ പാതയോരത്തെ ഇലട്രിക് പോസ്റ്റിലിടിച്ച് നിന്നു.കാറിനകത്തുനിന്നും ഇറങ്ങിയ സണ്ണി അസഭ്യവർഷവുമായിട്ടാണ് പൊലീസിനെ നേരിട്ടത്.കസ്റ്റഡിയിൽ എടുക്കുകയാണെന്നറിയിച്ചപ്പോൾ പൊലീസിന് നേരെ ആക്രമണമായി.തുടർന്ന് ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്.പുലർച്ചെ 1 മണിയോടടുത്താണ് ഇത്രയും സംഭവങ്ങൾ നടക്കുന്നത്.

തുടർന്ന് സ്റ്റേനിൽ എത്തിച്ചതിന് ശേഷം മുഴുവൻ സമയവും സണ്ണി സി സി ടിവി ക്യാമറ നീരീക്ഷണ പരിധിയിലായിരുന്നു.വാരിയെല്ലിന് പൊട്ട് പറ്റയതും മറ്റുള്ള അസ്വസ്ഥതകളുമെല്ലാം വാഹനാപകടത്തിൽ നിന്ന് ഉണ്ടായതായിരിക്കാമെന്നാണ് കരുതുന്നത്. കാറിൽ ഉണ്ടായിരുന്ന കുട്ടികളോട് വിവരങ്ങളാരാഞ്ഞപ്പോൾ ഇവരുടെ മാതാവ് വെളിപ്പെടുത്തിയ വിവരങ്ങൾ ശരിയാണെന്ന് വ്യക്തമാവുയും തുടർന്ന് ഇവരെ വിളിച്ചുവരുത്തി കുട്ടികളെ കൈമാറുകയുമായിരുന്നു.ഈയവസരത്തിൽ കട്ടപ്പന ഡി വൈ എസ് പി സ്റ്റേഷനിൽ എത്തി കാര്യങ്ങൾ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു,പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി,പൊലീസിന് നേരെ ആക്രമണം എന്നീ കുറ്റകൃത്യങ്ങളിലാണ് സണ്ണിയെ കട്ടപ്പന പൊലീസ് പ്രതി ചേർത്തിട്ടുള്ളത്.മാതാവിനെ മർദ്ദിച്ച് കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് ഉപ്പുതറ പൊലീസിലും ഇലട്രിക് പോസ്റ്റ് ഇടിച്ച് തകർത്തതിന് തങ്കമണി പൊലീസിലും ഈ സംഭവവലുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസ്സുകൾ ചാർജ്ജ് ചെയ്തിട്ടുണ്ട്.ഇതിന് പുറമെ വെള്ളത്തൂവൽ പൊലീസിലും ഇയാൾക്കെതിരെ കേസ്സുകൾ നിലവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP