Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരുവനന്തപുരത്തെ യുവാക്കളെ ലഹരിയിൽ ആറാടിക്കാൻ സ്റ്റാമ്പുമായി സൈക്കിഡിലിക്ക് പാർട്ടികൾ; ഫേസ്‌ബുക്കിൽ പറഞ്ഞുറപ്പിച്ച് പാർട്ടി നടത്തുന്നത് കേരള-തമിഴ്‌നാട് വനാതിർത്തിയിൽ; മരുന്നെത്തുന്നത് ബംഗളുരുവിൽനിന്ന്; പൊലീസിന്റെ വലയിൽ കുടുങ്ങിയത് മൂന്നു യുവാക്കൾ

തിരുവനന്തപുരത്തെ യുവാക്കളെ ലഹരിയിൽ ആറാടിക്കാൻ സ്റ്റാമ്പുമായി സൈക്കിഡിലിക്ക് പാർട്ടികൾ; ഫേസ്‌ബുക്കിൽ പറഞ്ഞുറപ്പിച്ച് പാർട്ടി നടത്തുന്നത് കേരള-തമിഴ്‌നാട് വനാതിർത്തിയിൽ; മരുന്നെത്തുന്നത് ബംഗളുരുവിൽനിന്ന്; പൊലീസിന്റെ വലയിൽ കുടുങ്ങിയത് മൂന്നു യുവാക്കൾ

അരുൺ ജയകുമാർ

തിരുവനന്തപുരം:തലസ്ഥാന നഗരിയിൽ വൻ മയക്കുമരുന്ന് വേട്ട. ബംഗലൂരുവിൽ നിന്നും വിൽപ്പനയ്ക്കായി തിരുവനന്തപുരതെത്തിച്ച എൽ എസ് ഡി സ്റ്റാമ്പ് എന്ന മാരക മയക്കു മരുന്നുമായി മൂന്ന് യുവാക്കളെയാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. വഞ്ചിയൂർ ഋഷിമംഗലം വേണുവിന്റെ മകൻ വൈശാഖ് (23), ആറ്റിങ്ങൽ കീഴാറ്റിങ്ങൽ എൻവി എസ് നിലയത്തിൽ സുന്ദരേശൻ മകൻ വൈശാഖ് (22), ആര്യനാട് ലക്ഷ്മി ഭവനിൽ മോഹന്റെ മകൻ അക്ഷയ് (24) എന്നിവരെയാണ് കന്റോൺമെന്റ് പൊലീസ് മയക്കുമരുന്ന് ഉൾപ്പടെ പിടികൂടിയത്.

വിൽപ്പനയ്ക്കായി കൊണ്ട് വന്ന സാധനം തന്നെയാണ് പിടികൂടിയതെന്ന് കന്റോൺമെന്റ് എസ്‌ഐ ഷാഫി ബിഎം മറുനാടൻ മലയാളിയോട് പറഞ്ഞു. ബംഗലൂരുവിൽ നിന്നും വാങ്ങുന്ന സാധനം ഇരട്ടിയിലധികം രൂപയ്ക്കാണ് തലസ്ഥാനത്ത് വിറ്റഴിക്കുന്നതെന്നും പൊലീസ് പറയുന്നു. പ്രതികളിലൊരാളെ ബുധനാഴ്ച വൈകുന്നേരം എംജി റോഡിലെ ആയുർവേദ കോളേജ് ജംങ്ഷനിൽ നിന്നുമാണ് ഷാഡോ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നുമാണ് മറ്റ് രണ്ട്‌പേരെ കുറിച്ച് വിവരം ലഭിച്ചതെന്നും പൊലീസ് പറയുന്നു. ചെറിയ സ്റ്റാംബിന്റെ ആകൃതിയിലാണ് മയക്ക് മരുന്ന് സൂക്ഷിക്കുന്നത്. ഇത് ഒരു പൊട്ടോളം മാത്രം വലിപ്പമുള്ള സാധനമാണ്. ഇത് നാവില് വെയ്ച്ചാൽ 3 മുതൽ നാല് മണിക്കൂർവരെ ലഹരിയുണ്ടാകുമെന്ന് പൊലീസ് പറയുന്നു.

അടുത്ത കാലത്ത് നിരവധി കഞ്ചാവ് കച്ചവടക്കാരെ സിറ്റി ഷാഡോ പൊലീസ് പിടികൂടി ഇവരിൽ ചിലരിൽ നിന്നും തലസ്ഥാനത്ത് എൽഎസ്ഡി എന്ന പേരിൽ സ്റ്റാമ്പ് രൂപത്തിലുള്ള ലഹരി വസ്തു യുവാക്കൾക്കിടയിൽ എത്തുന്നുവെന്ന വിവരം കിട്ടിയതിനെ തുടർന്ന് ഷാഡോ ടീം രഹസ്യമായി നടത്തിയ അന്വേഷണത്തിൽ ''സൈക്കലിക് പാർട്ടി'' എന്ന പേരിൽ കച്ചവടക്കാർ തന്നെ നടത്തുന്ന പാർട്ടികളിലാണ് ഇത് കിട്ടുന്നതെന്ന് മനസ്സിലാക്കി. കച്ചവടക്കാർ ഫെയ്‌സ് ബുക്ക്, വാട്‌സ് ഗ്രൂപ്പ് എന്നിവ വഴി ആവശ്യക്കാരെ അറിയിക്കും.

പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി ഫെയ്‌സ് ബുക്കിൽ ഇതേ രീതിയിൽ ഉള്ള ഈവന്റ് ആവശ്യക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ നടത്തുന്നതായി അറിയിക്കും. ആവശ്യക്കാർ ഇവരെ ഫെയ്‌സ് ബുക്ക് മെസ്‌ജേ വഴി ബന്ധപ്പെട്ടാൽ യഥാർത്ഥ ആവശ്യക്കാരാണെന്ന് കണ്ടെത്തുന്നവരെ മാത്രം തെരഞ്ഞെടുത്ത് പാർട്ടിയുടെ തലേന്ന് മാത്രമാണ് സ്ഥലവും സമയവും അറിയിക്കുന്നത്. കേരളാ തമിഴ്‌നാട് അതിർത്തിയിലെ വനപ്രദേശത്താണ് പാർട്ടികൾ നടത്തിയിരുന്നത്. ഷാഡോ പൊലീസ് ടീം ആവശ്യക്കാരായി ചമഞ്ഞ് ഒന്നര മാസത്തിലേറെയെടുത്ത് നടത്തിയ നീക്കത്തിനൊടുവിലാണ് ഇവർ വലയിലാകുന്നത്.

നൂറിലേറെ സ്റ്റാമ്പ് മാതൃകയിലുള്ള ലഹരി വസ്തുനാണ് ഇവരിൽ നിന്നും പിടികൂടിയത്. ''ലൈസർജിക് ആസിഡ് ഡൈ എത്തലമേഡ്'' എന്ന വീര്യംകൂടിയ ലഹരി വസ്തുവാണ് ഈ സ്റ്റാമ്പിൽ അടങ്ങിയിരിക്കുന്നത്. ഇത്തരത്തിലുള്ള പുതിയ തരം മയക്കുമരുന്നുകൾ പടികൂടുന്നതിനായി പ്രത്യേക ഷാഡോ ടീമിനെ രൂപീകരിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ അറിയിച്ചു. പിടിയിലായവർക്ക് ബാംഗ്ലൂർ, ഗോവ എന്നിവടങ്ങളിൽ നിന്നുമാണ് ഇതു കിട്ടുന്നത്. ഇതിനെ കുറിച്ചുള്ള അന്വേഷണം തുടർന്ന് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഡിസിപി അരുൾ ആർ. ബി. കൃഷ്ണ കൺട്രോൾ റൂം ഏ. സി. വി. സുരേഷ് കുമാർ, കന്റോൺമെന്റ് എസ് ഐ ഷാഫി, ഷാഡോ ടീമംഗങ്ങളായ ഗോപൻ, അരുൺ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് 22സി, 29 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP