Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം ഫേസ്‌ബുക്ക് വഴി പരിചയം സ്ഥാപിച്ച് വിശ്വാസം പിടിച്ചുപറ്റും; ഐഎഎസ് ഓഫീസറെന്നും ചെന്നൈയിൽ ഡപ്യൂട്ടി കലക്ടറെന്നും തട്ടിവിട്ടപ്പോൾ പെട്ടുപോയി; എയർ ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടുയുവാക്കളിൽ നിന്ന് തട്ടിയെടുത്തത് മൂന്നേമുക്കാൽ ലക്ഷം രൂപ; തട്ടിപ്പുവീരനായ പാലക്കാട് സ്വദേശി എൻ.വി.പ്രശാന്ത് പൊലീസ് വലയിൽ

ആദ്യം ഫേസ്‌ബുക്ക് വഴി പരിചയം സ്ഥാപിച്ച് വിശ്വാസം പിടിച്ചുപറ്റും; ഐഎഎസ് ഓഫീസറെന്നും ചെന്നൈയിൽ ഡപ്യൂട്ടി കലക്ടറെന്നും തട്ടിവിട്ടപ്പോൾ പെട്ടുപോയി; എയർ ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടുയുവാക്കളിൽ നിന്ന് തട്ടിയെടുത്തത് മൂന്നേമുക്കാൽ ലക്ഷം രൂപ; തട്ടിപ്പുവീരനായ പാലക്കാട് സ്വദേശി എൻ.വി.പ്രശാന്ത് പൊലീസ് വലയിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: ഐ.എ.എസ് ഓഫീസറെന്നും ചെന്നൈയിൽ ഡപ്യൂട്ടി കലക്ടറെന്നും ധരിപ്പിച്ച് എയർ ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ച പാലക്കാട് സ്വദേശി എൻ.വി.പ്രശാന്ത് പൊലീസ് വലയിൽ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട ബക്കളത്തെ രണ്ട് യുവാക്കളിൽ നിന്നും മുന്നേമുക്കാൽ ലക്ഷം രൂപയാണ് ഡപ്യൂട്ടി കലക്ടറായി വിലസിയ വിരുതൻ തട്ടിയെടുത്തത്. പാലക്കാട് കണ്ണമ്പാറയിലെ ഈ തട്ടിപ്പു വീരൻ കടമ്പേരി ഉത്രം വില്ലയിൽ എം.ജിതിൻ, സുഹൃത്ത് ശ്രീഹരി എന്നിവരിൽ നിന്നാണ് ഇത്രയും പണം തട്ടിയെടുത്തത്. വിശ്വസനീയമെന്ന് തോന്നിപ്പിക്കും വിധം പെരുമാറ്റത്തിലെ പ്രത്യേകത കൊണ്ടാണ് അഭ്യസ്തവിദ്യരായ ഈ യുവാക്കൾ വഞ്ചനയിൽ പെട്ടതെന്ന് പൊലീസിനോട് പറഞ്ഞു.

2016 ഓഗസ്റ്റ് മാസത്തിലാണ് ഫേസ്‌ബുക്ക് വഴി പ്രശാന്ത് കടമ്പേരി ഉത്രംവില്ലയിലെ എം.ജിതിൻ എന്ന യുവാവിനെ പരിചയപ്പെട്ടത്. ഐഎഎസ് ഓഫീസറാണെന്നും ഇപ്പോൾ ചെന്നൈയിൽ ഡെപ്യൂട്ടി കളക്ടറാണെന്നുമാണ് പറഞ്ഞിരുന്നത്. ഒരു വർഷത്തെ പ്രയത്നം കൊണ്ട് ജിതിന്റെ വിശ്വാസമാർജിച്ച ഇയാൾ ജിതിന്റെ സുഹൃത്ത് ശ്രീഹരി പ്രേമരാജുമായും ബന്ധം സ്ഥാപിച്ചു. ഇവർക്ക് എയർ ഇന്ത്യയിൽ ജോലിവാഗ്ദാനം ചെയ്ത് മൂന്നേ മുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലാണ് ഇന്നലെ തളിപ്പറമ്പ് പൊലീസ് പ്രശാന്തിനെതിരെ കേസെടുത്തത്. തളിപ്പറമ്പ് പ്രിൻസിപ്പൽ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇയാൾ അതീവ സമർത്ഥനായ തട്ടിപ്പുകാരനാണെന്ന് പ്രാഥമികാന്വേഷണത്തിൽ തന്നെ പൊലീസിന് ബോധ്യമായി. നിരവധിയാളുകളെ വഞ്ചിച്ചതായി സംശയിക്കുന്നതിനാൽ സമാനമായ പരാതികൾ കേരളത്തിലോ പുറത്തോ ഉണ്ടായിട്ടുണ്ടോയെന്ന പരിശോധനയിലാണ് പൊലീസ്. വഞ്ചന കുറ്റം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ബക്കളം കടമ്പേരിയിലെ ഉത്രം വില്ലയിൽ എം.ജിതിൻ, സുഹൃത്ത് ശ്രീഹരി പ്രേമരാജ് എന്നിവരുടെ പരാതിയിലാണ് കേസ്.

ഉന്നതന്മാരുമായി അടുത്ത ബന്ധമുണ്ടെന്ന് ജിതിനെ തെറ്റിദ്ധരിപ്പിച്ചാണ് എയർ ഇന്ത്യയിൽ ജോലി വാങ്ങിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയത്. ശ്രീഹരിയിൽ നിന്ന് 2.25 ലക്ഷവും ജിതിനോട് 1,50,399 രൂപയുമാണ് വാങ്ങിയത്. ഇരുവരും ധർമ്മശാല സിൻഡിക്കേറ്റ് ബാങ്ക് വഴി പ്രശാന്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. എന്നാൽ പണം വാങ്ങിയശേഷം പ്രശാന്ത് ഇരുവരുമായും ബന്ധപ്പെടാതിരുന്നതോടെ സംശയം തോന്നി ചെന്നൈയിൽ നടത്തിയ അന്വേഷണത്തിലാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഇവർക്ക് ബോധ്യമായത്. പ്രശാന്തിന്റെ ബന്ധുക്കൾക്ക് അയാളുമായി യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണത്തിൽ മനസിലായത്. പ്രശാന്തിന്റെ ഫോൺ നമ്പർ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. പ്രശാന്ത് പൊലീസ് വലയിലായ വിവരം ഇതുവരേയും ഔദ്യോദികമായി പുറത്ത് വിട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP