Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനാശാസ്യത്തിന് യുവതിയെ എത്തിച്ചതുകൊച്ചിയിൽ നിന്നും; കോഴിക്കോട്ടെ സ്വന്തം റിസോർട്ടിൽ വെച്ച് മദ്യലഹരിയിലായപ്പോൾ യുവതിയെ ചേർത്ത് നിർത്തി ഫോട്ടോയെടുത്ത് സാമ്പത്തിക ഇടപാടുകളെ ചൊല്ലി ബ്ലാക്ക്‌മെയ്‌ലിങ്ങ് നടത്തി ഉടമയുടെ സുഹൃത്തുക്കൾ; മലയോര മേഖലയിലെ റിസോർട്ട് കേന്ദ്രികരിച്ചുള്ള അനാശാസ്യവും മുച്ചീട്ട്കളിയും പണം വാങ്ങി ഒതുക്കി തീർത്ത് ഏമാന്മാർ; പൊലീസ് നടപടി ഇന്റലിജൻസ് അന്വേഷണത്തിൽ

അനാശാസ്യത്തിന് യുവതിയെ എത്തിച്ചതുകൊച്ചിയിൽ നിന്നും; കോഴിക്കോട്ടെ സ്വന്തം റിസോർട്ടിൽ വെച്ച് മദ്യലഹരിയിലായപ്പോൾ യുവതിയെ ചേർത്ത് നിർത്തി ഫോട്ടോയെടുത്ത് സാമ്പത്തിക ഇടപാടുകളെ ചൊല്ലി ബ്ലാക്ക്‌മെയ്‌ലിങ്ങ് നടത്തി ഉടമയുടെ സുഹൃത്തുക്കൾ; മലയോര മേഖലയിലെ റിസോർട്ട് കേന്ദ്രികരിച്ചുള്ള അനാശാസ്യവും മുച്ചീട്ട്കളിയും പണം വാങ്ങി ഒതുക്കി തീർത്ത് ഏമാന്മാർ; പൊലീസ് നടപടി ഇന്റലിജൻസ് അന്വേഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജില്ലയിലെ പേരുകേട്ട റിസോർട്ടിൽ പണം വെച്ച് ചീട്ടുകളിയും അനാശാസ്യവും കൊടുമ്പിരികൊണ്ട് നിൽക്കുമ്പോൾ പൊലീസ് നോക്കുകുത്തി. നിരന്തരം പരാതികളും രഹസ്യവിവരങ്ങളും കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തി തെളിവ് സഹിതം പിടികൂടിയിട്ടും പണം എറിഞ്ഞ് പ്രശ്‌നം ഒതുക്കിയതായിട്ടാണ് വിവരം. വമ്പൻ മൊതലാളിയോടും സംഘത്തോടുമുള്ള വിധേയത്തമാണ് കേസ് പോലും എടുക്കാതെ കേസ് ഒതുക്കി തീർക്കാൻ പൊലീസ് മു്ന്നിട്ടിറങ്ങുന്നതിന് പിന്നിലെ കാരണം.

ജില്ലയുടെ മലയോരമേഖലയിലെ ഒരു റിസോർട്ടിലാണ് അനാശാസ്യവും വ്യപിചാരവും കൊണ്ട് പിടിച്ച് അരങ്ങേറുന്നത്. റിസോർട്ടിൽ ബ്ലാക്ക്മെയിലിങ് നടത്തിയെന്ന പരാതിയിൽ തിരുവമ്പാടി പൊലീസ് കേസെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും റിസോർട്ട് കേന്ദ്രീകരിച്ചു നടന്ന അനാശാസ്യവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തെളിവ് ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നതെങ്കിലും പണം എറിഞ്ഞ് കേസ് ഒതുക്കിയതാണെന്നാണ് ആരോപണം. അനാശാസ്യത്തിലെ പ്രതിയായ യുവതിയെ ഇനിയും പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

അനാശാസ്യത്തിനായി യുവതിയെ റിസോർട്ടിലെത്തിച്ച ഉടമക്കെതിരേയും പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് ആരോപണം. അതേസമയം കേസൊതുക്കാനുള്ള പൊലീസിന്റെ ഇടപെടലിനെ കുറിച്ച് സംസ്ഥാന ഇന്റലിജൻസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. തിരുവമ്പാടിയിലെ റിസോർട്ടിന്റെ ഉടമയും സുഹൃത്തുക്കളായ രണ്ടുപേരുമാണ് എറണാകുളം സ്വദേശിയായ യുവതിയെ അനാശാസ്യത്തിനായി റിസോർട്ടിൽ എത്തിച്ചത്. റിസോർട്ടിലെത്തിയവർ മദ്യപിച്ചിരുന്നു. പിന്നീട് ഉടമയെ കൂടുതൽ മദ്യം നൽകി അബോധാവസ്ഥയിലാക്കി.

ഇതിനുശേഷം യുവതിയേയും റിസോർട്ട് ഉടമയേയും ചേർത്ത് നിർത്തി ഫോട്ടോ എടുക്കുകയായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലായി ഉടമയ്ക്കൊപ്പം റിസോർട്ടിലുണ്ടായിരുന്ന സുഹൃത്തുക്കൾ യുവതിയെ ഒപ്പം ചേർത്ത് നിർത്തിയെടുത്ത ഫോട്ടോ കാണിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. ഇതു കൂടാതെ യുവതിയും പണം ആവശ്യപ്പെട്ടു. പണം നൽകിയിട്ടില്ലെങ്കിൽ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉടമയും സുഹൃത്തുക്കളുമായി പണമിടപാടുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ നേരത്തെ ഉണ്ടായിരുന്നു. അപ്പോൾ പണം നൽകാൻ വിസമ്മതി

അതേസമയം റിസോർട്ട് കേന്ദ്രീകരിച്ച് അനാശാസ്യപ്രവർത്തനം നടത്തിയെന്നറിഞ്ഞിട്ടും റിസോർട്ട് ഉടമക്കെതിരേ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. ഉടമ ഡിവൈഎസ്‌പി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനെ പണം നൽകി സ്വാധീനിച്ചാണ് കേസൊതുക്കാൻ ശ്രമിക്കുന്നതെന്നാണ് ആരോപണമുയരുന്നത്. ഇതിനായി ഒരു അഭിഭാഷകന്റെ സഹായവും ലഭിക്കുന്നുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ ഇന്റലിജൻസും അന്വേഷിക്കുന്നുണ്ട്. കൈക്കൂലി വാങ്ങിയതുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് വരും ദിവസങ്ങളിൽ റിപ്പോർട്ട് നൽകുമെന്നാണറിയുന്നത്.

പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങൾ ശരിയല്ലെന്നും പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ടെന്നുമാണ് ഉന്നത പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. പരാതിയിൽ ബ്ലാക്ക്മെയിലിങ് നടത്തിയ രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പരാതിക്കാരനും ഇപ്പോൾ പിടിയിലായ രണ്ടുപേരും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. മുൻപ് നടന്ന സാമ്പത്തിക ഇടപാടുകളും ഇപ്പോൾ ഉണ്ടായ സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കുമെന്നും പൊലീസ് പറയുന്നു.

റിസോർട്ടിനേയും റിസോർട്ട് ഉടമേയയും കുറിച്ച് വ്യക്തമായ ധാരണയും തെളിവുകളുമുണ്ടെങ്കിലും പൊലീസ് അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലായതിനാലും എഫ്‌ഐആർ ഇടാത്തതിനാലുമാണ് ആ വിവരങ്ങൾ മറുനാടൻ മലയാളി പ്രസിദ്ധീകരിക്കാത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP