Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുമിളിയിൽ നിന്ന് ജോലി കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ കടുത്ത പനി; കുടുംബ വീട്ടിലേക്ക് പോകാതെ ഭാര്യയെ വിളിച്ച് സംസാരിച്ചതിനു പിന്നാലെ പൊലീസുകാരൻ ജീവനൊടുക്കി; അന്വേഷണം ആരംഭിച്ച് പൊലീസ്

കുമിളിയിൽ നിന്ന് ജോലി കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ കടുത്ത പനി; കുടുംബ വീട്ടിലേക്ക് പോകാതെ ഭാര്യയെ വിളിച്ച് സംസാരിച്ചതിനു പിന്നാലെ പൊലീസുകാരൻ ജീവനൊടുക്കി; അന്വേഷണം ആരംഭിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കിളിമാനൂർ: ജോലി കഴിഞ്ഞ് നാട്ടിലെത്തിയ ടൂറിസം പൊലീസുകാരനെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ പകൽക്കുറി ആറയിൽ കാർത്തിക വിലാസത്തിൽ താമസിക്കുന്ന കൊല്ലം മുഖത്തല സ്വദേശി വിനോദ് കുമാർ (38) ആണ് മരിച്ചത്. നാട്ടിലെത്തുമ്പോൾ ഭാര്യയും മക്കളും ഭാര്യയുടെ കുടുംബവീട്ടിലായിരുന്നു. പനിയുണ്ടായിരുന്ന വിനോദ് കുമാർ അവിടേക്കു പോയില്ല. രാവിലെ ഒമ്പതുവരെ ഭാര്യയോട് ഫോണിൽ സംസാരിച്ചിരുന്നതായും പൊലീസ് പറയുന്നു. പിന്നീടാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

പനിയുണ്ടായിരുന്ന വിനോദ് കുമാർ കുമളിയിൽ നിന്നുമാണ് എത്തിയത്. കുടുംബ വീട്ടിലേക്ക് പോകാതെ ആത്മഹത്യയിലേക്ക് നീങ്ങിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലാണ്. ഭാര്യ: സൂര്യപുത്രി. മക്കൾ: കാർത്തിക, കൈലാസ്. കുടുതൽ അന്വേഷണത്തിന് ശേഷമേ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ വ്യക്തമാകുവെന്ന് പൊലീസ് വ്യക്തമാക്കി. കുടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP