Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലയിലൂടെ ഷോൾ ധരിച്ച് ബാഗുമായി നീങ്ങുന്ന പെൺകുട്ടി ജസ്‌ന തന്നെയെന്ന് ചിലർ; അലീഷയാണെന്ന് മറ്റു ചിലർ; അത് അലീഷയല്ലെന്ന് ബന്ധുക്കളും; മുക്കൂട്ടുതുറയിൽ നിന്ന് കാണാതായ പെൺകുട്ടിയാണോ എന്ന് സ്ഥിരീകരിക്കാൻ ജനങ്ങളുടെ അഭിപ്രായം തേടി പൊലീസ് സംഘം

തലയിലൂടെ ഷോൾ ധരിച്ച് ബാഗുമായി നീങ്ങുന്ന പെൺകുട്ടി ജസ്‌ന തന്നെയെന്ന് ചിലർ; അലീഷയാണെന്ന് മറ്റു ചിലർ; അത് അലീഷയല്ലെന്ന് ബന്ധുക്കളും; മുക്കൂട്ടുതുറയിൽ നിന്ന് കാണാതായ പെൺകുട്ടിയാണോ എന്ന് സ്ഥിരീകരിക്കാൻ ജനങ്ങളുടെ അഭിപ്രായം തേടി പൊലീസ് സംഘം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മുക്കൂട്ടുതുറയിൽ നിന്ന് കാണാതായ വിദ്യാർത്ഥിനി ജെസ്‌നയെപ്പറ്റിയുള്ള അന്വേഷണം വഴിമുട്ടി നിൽക്കെ ലഭിച്ച നിർണായക സിസിടിവി ദൃശ്യങ്ങളിൽ ജനങ്ങളുടെ സഹകരണം തേടി പൊലീസ്. മുണ്ടക്കയത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് ജസ്‌നയാണെന്ന സംശയം ബലപ്പെട്ടതോടെ ഇക്കാര്യത്തിൽ വിവരങ്ങളുണ്ടെങ്കിൽ നൽകാൻ അഭ്യർത്ഥിച്ച് പൊലീസ് അറിയിപ്പ് പുറത്തിറക്കി.

തലയിലൂടെ ഷോൾ ധരിച്ച് ബാഗുമായി നീങ്ങുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്ന് ലഭിച്ചത്. ഒറ്റനോട്ടത്തിൽ ജസ്‌നയുമായി സാമ്യങ്ങളുണ്ട്. ഇത് ജസ്‌ന തന്നെയാണെന്ന് ചിലർ ഉറപ്പിച്ചു പറഞ്ഞെങ്കിലും ബന്ധുക്കൾ അതു നിഷേധിച്ചു. അലീഷയെന്ന വെള്ളനാട് സ്വദേശിയാണ് ദൃശ്യങ്ങളിലെന്ന സൂചനയാണ് പിന്നാലെ ചർച്ചയായത്. എന്നാൽ അലീഷയെ കണ്ടെത്തിയതോടെ അലീഷയല്ല ഇതെന്ന് പൊലീസ് തന്നെ സ്ഥിരീകരിച്ചു. അലീഷയുടെ ബന്ധുക്കളും ഇക്കാര്യം വ്യക്തമാക്കി. ഇതോടെയാണ് എങ്കിൽ ദൃശ്യത്തിൽ കണ്ട പെൺകുട്ടി ജെസ്‌ന തന്നെയോ എന്നറിയാൻ ജനങ്ങളുടെ സഹായം തേടി പൊലീസ് രംഗത്തിറങ്ങിയത്. ദൃശ്യത്തിലെ പെൺകുട്ടിയാരെന്ന് കണ്ടുപിടിച്ചാൽ അന്വേഷണം അതിവേഗം മുന്നോട്ടുപോകുമെന്ന് പൊലീസ് ഉറപ്പിച്ചുപറയുന്നു.

മുണ്ടക്കയം സ്വദേശി അലീഷ ജസ്‌നയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ വെട്ടിലായതിന്റെ വിവരങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
അലീഷ തന്നെ ഇങ്ങനെയൊരു സാദൃശ്യത്തെപ്പറ്റി അറിയുന്നത് പൊലീസ് വണ്ടി അടുത്തുവന്ന് നിന്നപ്പോഴാണ്. മൂന്നാഴ്ച മുമ്പ്് ഉമ്മ ംലത്തും കൂട്ടുകാർക്കുമൊപ്പം വരുന്നതിനിടയിലാണ് പൊലീസ് ജീപ്പ് തങ്ങളുടെയടുത്തു നിർത്തുന്നത്. വാഹനത്തിൽ നിന്നിറങ്ങിയ പൊലീസുകാർ കൂട്ടുകാരികളോട് ഏരുമേലിയിലേക്കുള്ള വഴി ചോദിച്ചു. പിന്നീട് തന്റെയടുത്തെത്തി തന്റെ വിവരങ്ങൾ ചോദിച്ചു. ആദ്യം ഭയന്നെങ്കിലും പിന്നീടാണ് കാര്യം മനസ്സിലായി. പൊലീസ് പോയപ്പോഴാണ് കൂട്ടുകാർ കാര്യങ്ങൾ പറയുന്നത്. രൂപ സാദൃശ്യത്തിനൊപ്പം ജെസ്ന ധരിക്കുന്ന കണ്ണടയും പല്ലിൽ കമ്പിയിട്ടതുമെല്ലാം നോക്കിയാൽ ഒറ്റനോട്ടത്തിൽ അലീഷ ജസ്ന തന്നെ.

ഈ സാദൃശ്യം അലീഷയ്ക്കു വിനയായെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നു. ജസ്നയെ മുണ്ടക്കയം ഭാഗത്ത് കണ്ടെന്നും മറ്റും പ്രചരിച്ചതോടെയാണ് ജസ്നയോടു രൂപസാദൃശ്യമുള്ള അലീഷയിലേക്കും അന്വേഷണം നീണ്ടത്. എന്നാൽ സിസിടിവിയിൽ പതിഞ്ഞത് അലീഷയുടെ ചിത്രമല്ലെന്ന് ബന്ധുക്കൾ പറഞ്ഞതോടെ ഇക്കാര്യത്തിൽ പ്രതീക്ഷയിലാണ് പൊലീസ്. എങ്കിൽ അത് ജസ്‌ന തന്നെയോ എന്ന് അന്വേഷിക്കുന്നതും ഇക്കാര്യത്തിന് ജനങ്ങളുടെ സഹായം തേടിയതും ഇക്കാര്യത്തിലാണ്.

ജെസ്നയുടെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണത്തിൽ പൊലീസിന് പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റകഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സങ്കീർണമായ അന്വേഷണസാഹചര്യമായിരുന്നു ഇതുവരെ. പുതിയ തെളിവുകൾ പിടിവള്ളിയായി മാറും. സംസ്ഥാന പൊലീസ് ചരിത്രത്തിൽത്തന്നെ അപൂർവമായ കേസന്വേഷണമാണ് നടക്കുന്നതെന്നും ആണ് ബെഹ്റ പറഞ്ഞത്. ഇതിന് പിന്നാലെയാണ് പൊലീസ് ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.

ജെസ്നയുടെ വിവരം അറിയാവുന്ന പലരും അത് പുറത്ത് പറയാൻ മടിക്കുന്നതായാണ് കരുതുന്നത്. വിവരം തരുന്നവർ കേസന്വേഷണത്തിലെ നൂലാമാലകളിൽപ്പെടുകയോ അവരുടെ വിവരങ്ങൾ പുറത്താകുകയോ ചെയ്യില്ലെന്ന് താൻ ഉറപ്പ് തരുന്നതായും ബെഹ്‌റ പറഞ്ഞിരുന്നുു. ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘത്തിൽ കൂടുതൽ സൈബർ വിദഗ്ധരെ ചേർത്തിട്ടുണ്ട്.

 

മൂന്നുപേർ കൂടിയാണ് വന്നത്. സൈബർ ടീം ജില്ലയിൽതന്നെ ക്യാമ്പ് ചെയ്ത് പൊലീസ് ടീമിനൊപ്പം പ്രവർത്തിച്ചു തുടങ്ങി. നേരത്തെ ഇവർ ആവശ്യമുള്ളപ്പോൾ എത്തുകയായിരുന്നു. മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, മുക്കൂട്ടുതറ എന്നിവിടങ്ങളിൽനിന്നുള്ള നിരീക്ഷണക്യാമറാ ദൃശ്യങ്ങൾ കൂടുതൽ വിശകലനം ചെയ്യുകയാണ് ലക്ഷ്യം. ഇതിലൂടെ സത്യം പുറത്തുവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇവർ കൂടി സംഘത്തിൽ ചേർന്നതിന് പിന്നാലെയാണ് പുതിയ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP