Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂട്ടുകാരുടെ ട്രീറ്റുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ആ രണ്ട് കൂട്ടുകാരികൾ പിന്നീട് പോയതെങ്ങോട്ട്? പട്ടം ഗേൾസ് ഹൈസ്‌കൂളിലെ ഒമ്പതാംക്‌ളാസ് വിദ്യാർത്ഥിനികളെ കാണാതായി രണ്ടുദിവസമായിട്ടും വിവരമൊന്നുമില്ല; ചുറ്റിക്കറങ്ങാൻ ഇഷ്ടമായിരുന്ന കുട്ടികൾ വീടുകളിൽ അതേച്ചൊല്ലി നിരന്തരം വഴക്കിട്ടിരുന്നതായും വിവരം; നന്ദനയേയും രഞ്ജുവിനെയും കണ്ടാൽ അറിയിക്കാൻ അഭ്യർത്ഥിച്ച് പൊലീസ്

കൂട്ടുകാരുടെ ട്രീറ്റുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ആ രണ്ട് കൂട്ടുകാരികൾ പിന്നീട് പോയതെങ്ങോട്ട്? പട്ടം ഗേൾസ് ഹൈസ്‌കൂളിലെ ഒമ്പതാംക്‌ളാസ് വിദ്യാർത്ഥിനികളെ കാണാതായി രണ്ടുദിവസമായിട്ടും വിവരമൊന്നുമില്ല; ചുറ്റിക്കറങ്ങാൻ ഇഷ്ടമായിരുന്ന കുട്ടികൾ വീടുകളിൽ അതേച്ചൊല്ലി നിരന്തരം വഴക്കിട്ടിരുന്നതായും വിവരം; നന്ദനയേയും രഞ്ജുവിനെയും കണ്ടാൽ അറിയിക്കാൻ അഭ്യർത്ഥിച്ച് പൊലീസ്

അരുൺ ജയകുമാർ

തിരുവനന്തപുരം: പട്ടം ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികൾ പോയതെങ്ങോട്ട്? കാണാതായ ഒമ്പതാംക്‌ളാസുകാരികളായ കൂട്ടുകാരികളെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. നന്ദന ആർ രതീഷ്, ആർ. രഞ്ജു എന്നീ പെൺകുട്ടികളേയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായത്. ഇവർ അന്നേദിവസം സ്‌കൂൾ വിട്ട് വീട്ടിലേക്ക് എത്തിയിരുന്നു. പിന്നീട് ഒരു സുഹൃത്തിന്റെ വിരുന്നുണ്ടെന്ന് പറഞ്ഞ് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങി.

ഇവർ പട്ടത്ത് കൂട്ടുകാർക്കൊപ്പം കൂടിയ ശേഷം സന്ധ്യയോടെ മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് ഓട്ടോയിൽ കയറിയെന്നാണ് കൂട്ടുകാർ നൽകുന്ന വിവരം. പിന്നെ ഇരുവരെ പറ്റിയും വിവരമില്ല. പൊലീസിൽ പരാതി എത്തിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിക്കാതെ വന്നതോടെയാണ് പൊലീസ് ഇവരെ കണ്ടെത്താൻ ജനങ്ങളുടെ സഹായം തേടിയത്. ഇരുവരേയും കൈവശം കുറച്ച് പണമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പൊലീസിന് ലഭിച്ച വിവരം. അതിനാൽ ഇരുവരും ദൂരത്തേക്ക് പോയിക്കാണില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

കൂട്ടുകാരിൽ ആരുടേയെങ്കിലും വീട്ടിൽ ഉണ്ടോ എന്നതും അന്വേഷിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രണ്ടുകുട്ടികളും പുറത്ത് കറങ്ങിനടക്കാൻ ഇഷ്ടമുള്ളവർ ആയിരുന്നെന്നും പൊലീസ് പറയുന്നു. ഇതേച്ചൊല്ലിയും മൊബൈൽ ഉപയോഗത്തെ ചൊല്ലിയുമെല്ലാം വീട്ടിൽ ഇടയ്ക്കിടെ വഴക്കിട്ടിരുന്നു ഇരുവരും. പുറത്ത് കറങ്ങിനടന്ന് വൈകിയെത്തുന്നതും കലഹങ്ങൾക്ക് കാരണമായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞദിവസവും പുറത്ത് പോയി തിരിച്ചെത്താൻ വൈകിയതോടെ വീട്ടിൽ കയറാൻ മടിച്ച് ഇരുവരും മറ്റെവിടെയെങ്കിലും പോയോ എന്ന സംശയമാണ് പൊലീസിന് ഉള്ളത്. ഇരുവരെയും മെഡിക്കൽ കോളേജ് പരിസരത്താണ് അവസാനമായി കണ്ടത്. അവിടെനിന്ന് വീട്ടിലേക്കെന്ന് കൂട്ടുകാരോട് പറഞ്ഞശേഷം ഓട്ടോയിൽ പോകുകയായിരുന്നു. കുട്ടികൾ എവിടെയാണ് ഇറങ്ങിയതെന്നും മറ്റും സ്ഥിരീകരിക്കാൻ പൊലീസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

ഒരു പെൺകുട്ടിയുടെ വീട്ടിൽ നിന്നും കുറച്ച് നാൾ മുൻപ് മൊബൈൽ ഫോൺ പിടികൂടിയിരുന്നു. എ്ന്നാൽ കാണാതായ വേളയിൽ ഇരുവരുടേയും കൈവശം മൊബൈൽ ഫോൺ ഇല്ലെന്നാണ് നിഗമനം. യാത്രകൾ ഇരുവരും ഇഷ്ടപെട്ടിരുന്നുവെന്നും കൂട്ടുകാരിൽ നിന്നും മറ്റും വിവരം ലഭിച്ച സാഹചര്യത്തിൽ എങ്ങോട്ടാണ് പോയതെന്നതിനെ പറ്റി ഒരു നിഗമനത്തിൽ എത്താൻ കഴിയാത്തതാണ് പൊലീസിനെ കുഴക്കുന്നത്. ഇരുവരുടേയും വീടുകളിൽ പരിശോധന നടത്തിയെങ്കിലും എങ്ങോട്ടെങ്കിലും പോകുന്നതായി സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ചില സുഹൃത്തുക്കളുടെ വീട്ടിലും പരിശോധിച്ചെങ്കിലും വിവരം ലഭിച്ചില്ലെന്നും മെഡിക്കൽ കോളേജ് എസ്ഐ ഗിരിലാൽ മറുനാടൻ മലയാളിയോട് പറഞ്ഞു. കറങ്ങിനടക്കാൻ താൽപര്യം കാണിക്കുന്ന ഇരുവരും അക്കാര്യത്തിനായി വീടുകളിൽ വാശിപിടിക്കുകയും വഴക്കിടുകയും ചെയ്തിരുന്നു. ഇതോടെ കൂട്ടുകാർക്കൊപ്പം അധികം കറങ്ങരുതെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണമെന്നും എല്ലാം വീട്ടുകാർ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച പുറത്തുപോകുമ്പോൾ കൈവശം അധികം പണം ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ അധികം ദൂരേക്ക് ഇരുവരും പോയിരിക്കില്ലെന്നാണ് അനുമാനം. ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റഷനുമായോ (ഫോൺ: 0471-2443145) സ്‌റ്റേഷൻ ഹൗസ് ഓഫീസറുമായോ (9497987008) ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP