Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാവോയിസ്റ്റ് രൂപീകരണ ദിനത്തിൽ പരേഡും പതാക ഉയർത്തലും ക്ലാസും; രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ആയുധങ്ങൾ ശേഖരിച്ച് ഗൂഢാലോചനയും ആയുധ പരിശീലനവും; തമിഴ്‌നാട് സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് പ്രവർത്തകൻ ഡാനിഷ് കൃഷ്ണയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂരിലേക്ക് മാറ്റിയത് കനത്ത പൊലീസ് കാവലിൽ; ഡാനിഷ് പ്രവർത്തനം നടത്തിയിരുന്നത് വയനാടും അട്ടപ്പാടിയും കേന്ദ്രീകരിച്ച്

മാവോയിസ്റ്റ് രൂപീകരണ ദിനത്തിൽ പരേഡും പതാക ഉയർത്തലും ക്ലാസും; രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ആയുധങ്ങൾ ശേഖരിച്ച് ഗൂഢാലോചനയും ആയുധ പരിശീലനവും; തമിഴ്‌നാട് സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് പ്രവർത്തകൻ ഡാനിഷ് കൃഷ്ണയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂരിലേക്ക് മാറ്റിയത് കനത്ത പൊലീസ് കാവലിൽ; ഡാനിഷ് പ്രവർത്തനം നടത്തിയിരുന്നത് വയനാടും അട്ടപ്പാടിയും കേന്ദ്രീകരിച്ച്

ജംഷാദ് മലപ്പുറം

മലപ്പുറം: പിടികിട്ടാപ്പുള്ളിയായി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ് ഡാനിഷ് കൃഷ്ണ(30)നെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. തമിഴ്‌നാട് കോയമ്പത്തൂർ രാമനാഥപുരം പുലിയകുളം സദ്യപ്പ തേവർ സ്ട്രീറ്റ് ആർ. സെൽവകുമാറിന്റെ മകനുമായ കൃഷ്ണ എന്ന ഡാനിഷ് (30)നെ വെള്ളിയാഴ്‌ച്ച മഞ്ചേരി യുഎപിഎ സ്പെഷ്യൽ കോടതി ജഡ്ജി സുരേഷ് കുമാർ പോളാണ് ഓഗസ്റ്റ് ഒമ്പതു വരെ റിമാന്റ് ചെയ്തത്. കനത്ത പൊലീസ് കാവലിൽ തണ്ടർബോൾട്ടിന്റെ സഹായത്തോടെയായിരുന്നു മാവോയിസ്റ്റ് നേതാവിനെ കോടതിയിലെത്തിച്ചത്.

എടക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വെള്ളിയാഴ്‌ച്ച ഡാനിഷിനെ കോടതിയിൽ ഹാജരാക്കിയത്. 2016 സെപ്റ്റംബർ അവസാന വാരത്തിൽ നിലമ്പൂർ മുണ്ടക്കടവ് കോളനിക്കടുത്ത് വനത്തിലാണ് കേസിനാസ്പദമായ സംഭവം. നിരോധിത തീവ്രവാദ സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ ഫോർമേഷൻ ദിനത്തോടനുബന്ധിച്ച് വനത്തിൽ ഭവാനി, ശിരുവാണി, നാടുകാണി ദളങ്ങളിൽപെട്ട പതിനെട്ടു പ്രതികൾ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. ഇതോടനുബന്ധിച്ച് ലൈസൻസില്ലാതെ ആയുധ പരിശീലനം, പരേഡ്, പതാക ഉയർത്തൽ, ക്ലാസുകൾ എന്നിവ നടത്തിയെന്നാണ് കേസ്.

രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ആയുധങ്ങൾ ശേഖരിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നും ഇവർക്കെതിരെ കേസുണ്ട്. 2018 ഒക്ടോബർ അഞ്ചിന് മണ്ണാർക്കാട് നെല്ലിപ്പുഴയിൽ വെച്ച് അഗളി എഎസ്‌പിയാണ് ഡാനിഷിനെ അറസ്റ്റ് ചെയ്തത്. പൊലീസിന്റെ പിടികിട്ടാപുള്ളി പട്ടികയിലുള്ള മാവോയിസ്റ്റ് നേതാവ് ഡാനിഷ് കൃഷ്ണയെ പാലക്കാട് കല്ലേക്കാട് എആർ ക്യാംപിൽ ജില്ലാ പൊലീസ് മേധാവി ദബേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. പീപ്പിൾസ് ലിബറേഷൻ വിഭാഗത്തിലുള്ള ഡാനിഷ് അട്ടപ്പാടി കേന്ദ്രമാക്കിയുള്ള ഭവാനി, വയനാട്ടിലെ കബനി ദളങ്ങളിൽ സജീവമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

കോയമ്പത്തൂർ സ്വദേശിയാണ്. അട്ടപ്പാടി ഭൂതയാർ ഊരിൽനിന്നു സംഭവ ദിവസം പുലർച്ചെയാണ് ഇയാളെ അഗളി എഎസ്‌പിയുടെ നേതൃത്വത്തിൽ പിടികൂടിയത്. നിലമ്പൂർ, വയനാട്, അട്ടപ്പാടി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തനം നടത്തിയിരുന്നത്. പിടികിട്ടാപ്പുള്ളിയായി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവായ ഡാനിഷിനെ അട്ടപ്പാടി എ.എസ്‌പിയായിരുന്ന സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണയെന്ന പേരിലും അറിയപ്പെടുന്ന ഡാനിഷിനെ പിടികൂടാനായത്.

അട്ടപ്പാടിയിൽനിന്നും പിടിയിലാകുന്ന രണ്ടാമത്തെ മാവോയിസ്റ്റ് നേതാവായിരുന്നു ഡാനിഷ്, ഇതിന് മുമ്പു കാളിദാസ് എന്ന മാവോയിസ്റ്റ് നേതാവിനെയും തണ്ടർബോൾട്ട് സംഘം അട്ടപ്പാടിയിൽനിന്നും പിടികൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP