Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിമോർട്ട് സൂക്ഷിച്ചത് ആർക്ക് വേണമെങ്കിലും എടുക്കാവുന്ന രീതിയിൽ; മദ്യ ലഹരി മൂത്തപ്പോൾ റിമോട്ട് കൺട്രോൾ എടുത്ത് അപ്പ് സ്വിച്ചിൽ അമർത്തി; ഷട്ടർ ഉയർത്തിയത് ഒന്നര മീറ്റർ; വെള്ളം കുതിച്ചു പാഞ്ഞപ്പോൾ ഭയന്നോടി; സംഭവത്തിന് ദൃക്‌സാക്ഷിയായി മാതാവും; സുരക്ഷയും ക്യാമറയുമില്ലാത്തത് തുണയായി; ഒടുവിൽ ഡാം തുറന്നു വിട്ട യുവാവ് പിടിയിൽ; സുനുവിനെ പൊലീസ് കുടുക്കുമ്പോൾ നിറയുന്നത് പെരുന്തേനരുവി ഡാമിലെ സുരക്ഷാ വീഴ്ച തന്നെ

റിമോർട്ട് സൂക്ഷിച്ചത് ആർക്ക് വേണമെങ്കിലും എടുക്കാവുന്ന രീതിയിൽ; മദ്യ ലഹരി മൂത്തപ്പോൾ റിമോട്ട് കൺട്രോൾ എടുത്ത് അപ്പ് സ്വിച്ചിൽ അമർത്തി; ഷട്ടർ ഉയർത്തിയത് ഒന്നര മീറ്റർ; വെള്ളം കുതിച്ചു പാഞ്ഞപ്പോൾ ഭയന്നോടി; സംഭവത്തിന് ദൃക്‌സാക്ഷിയായി മാതാവും; സുരക്ഷയും ക്യാമറയുമില്ലാത്തത് തുണയായി; ഒടുവിൽ ഡാം തുറന്നു വിട്ട യുവാവ് പിടിയിൽ; സുനുവിനെ പൊലീസ് കുടുക്കുമ്പോൾ നിറയുന്നത് പെരുന്തേനരുവി ഡാമിലെ സുരക്ഷാ വീഴ്ച തന്നെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കെഎസ്ഇബി പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഡാം തുറന്നു വിട്ട യുവാവ് പിടിയിൽ. ഡാമിന്റെ പരിസര പ്രദേശത്ത് താമസിക്കുന്ന സാമ്പിൾ എന്നു വിളിക്കുന്ന സുനു (27) വിനെയാണ് എസ് പി ജി ജയദേവ്, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് ടീം പി ടി കൂടിയത്. പ്രതിയെ കേസന്വേഷിക്കുന്ന വെച്ചൂച്ചിറ പൊലീസിന് കൈമാറി. മദ്യലഹരിയിലായിരുന്നു സുനുവിന്റെ പരാക്രമം.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 നാണ് നാടു നടുക്കിയ സംഭവം ഉണ്ടായത്. കെ എസ് ഇ ബിയുടെ അനാസ്ഥ തന്നെയാണ് സുരക്ഷാ വീഴ്ചയ്ക്ക് കാരണം. അവർ പറയുന്നതുപോലെ ലോക്ക് തകർത്തല്ല ഡാം തുറന്നു വിട്ടത്. ഡാം തുറക്കാനുള്ള റിമോട്ട് അവിടെ തന്നെ ആർക്കു വേണമെങ്കിലും എടുക്കാവുന്ന രീതിയിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. ടിവിയുടെ റിമോട്ട് പോലെ തന്നെ പ്രവർത്തിപ്പിക്കാവുന്ന ഇതിൽ അപ്, ഡൗൺ ആരോ ഉണ്ട്. മദ്യലഹരിയിൽ ഇവിടേക്ക് ചെന്ന സുനു റിമോട്ട് എടുത്ത് അപ് സ്വിച്ചിൽ അമർത്തുകയായിരുന്നു ഇതോടെ ഷട്ടർ ഒന്നര മീറ്റർ ഉയർന്നു. വെള്ളം കുതിച്ചു ചാടി. ഭയന്നു പോയ സുനു ഓടി രക്ഷപ്പെട്ടു.

ഈ സമയം ഇയാളെ തിരക്കി എത്തിയ മാതാവും സംഭവത്തിന് സാക്ഷിയായി. ഡാം നിർമ്മാണത്തിൽ പങ്കാളി ആയ ആളാണ് സുനു. അതു കൊണ്ട് തന്നെ റിമോട്ട് ഉപയോഗിച്ചാണ് ഷട്ടർ ഉയർത്തുന്നതെന്ന് ഇയാൾക്ക് അറിയാം. മൂന്നു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഇവരിൽ രണ്ടു പേർ ഇവിടുത്തെ മുൻ ജീവനക്കാരായിരുന്നു. മൂന്നാമത്തെയാൾ സുന്നു വായിരുന്നു. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചപ്പോൾ മുൻപ് വീട് തീവയ്പ് കേസിൽ പ്രതിയായിരുന്നുവെന്ന് മനസിലായി. നിരവധി വീടുകൾക്ക് ഇയാൾ തീ വച്ചിരുന്നു.

പെരുന്തേനരുവി ഡാമിന്റെ തൊട്ടു താഴെയായി നാറാണംമൂഴി കരയിൽ താമസക്കാരനായ റോയിയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്. വരണ്ടുകിടന്ന വെള്ളച്ചാട്ടത്തിൽ ഭയാനകമായ ശബ്ദത്തോടെ വെള്ളം ഒഴുകിയെത്തിയതോടെയാണ് റോയി പരിഭ്രാന്തിയിലായത്. ഇതേസമയം തന്നെ പമ്പനദിയോടു ചേർന്നു കിടന്നിരുന്ന തന്റെ ചെറുവള്ളത്തിനു തീ പിടിച്ചതും കണ്ടു. ടാർപോളിൻ ഷീറ്റും മറ്റുമുപയോഗിച്ചു നിർമ്മിച്ച വള്ളപ്പുരയ്ക്കും തീ പിടിച്ചിരുന്നു. ഓടിയെത്തിയ വീട്ടുകാർ തീയണച്ചെങ്കിലും ഇവ ഭാഗികമായി കത്തിനശിച്ചു.

ഡാമിൽ ജലനിരപ്പ് കുറവായിരുന്നെങ്കിലും ഇവർക്കു ഷട്ടർ അടയ്ക്കാൻ കഴിയാതിരുന്നതിനാൽ മുക്കാൽ മണിക്കൂറോളം വെള്ളം ഒഴുകിപ്പോയി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെച്ചൂച്ചിറ പൊലീസും കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി ഷട്ടർ അടയ്ക്കുകയായിരുന്നു. രണ്ടുവർഷം മുന്പാണ് പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി പ്രവർത്തനം തുടങ്ങിയത്. ഡാം വന്നതോടെ വെള്ളച്ചാട്ടവും താഴേക്കുള്ള ഭാഗവും പമ്പാനദി വരണ്ടുകിടക്കുകയാണ്. അതീവ സുരക്ഷ മേഖല പ്രദേശമായ ഇവിടേക്ക് എത്തിച്ചേരുന്നതും ഡാമിന്റെ ഷട്ടർ തുറക്കുന്നതും അത്ര എളുപ്പമല്ല. അതുകൊണ്ട് കൂടിയാണ് അറിയാവുന്ന ആരോ ആണ് ഇത് ചെയ്തതെന്ന് വ്യക്തമായത്.

ഷട്ടർതുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞവരുടെ ലക്ഷ്യം ദുരൂഹമാണ് എന്നാണ് കെ.എസ്.ഇ.ബി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. തടയണയെപ്പറ്റിയും ഷട്ടറിനെപ്പറ്റിയും അറിയാവുന്നവരാണ് തുറന്നുവിട്ടത്. അടുത്തകാലത്തൊന്നും താൽക്കാലീക ജീവനക്കാരയവരെ പിരിച്ചുവിട്ടിട്ടില്ല. ഷട്ടർതുറന്നുവിട്ടതിൽ സുരക്ഷാവീഴ്‌ച്ചയുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP