1 usd = 71.20 inr 1 gbp = 92.65 inr 1 eur = 79.00 inr 1 aed = 19.38 inr 1 sar = 18.99 inr 1 kwd = 234.44 inr

Jan / 2020
21
Tuesday

മദ്യത്തിനും കഞ്ചാവിനും അടിമ; ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ ഡാം പരിസരത്ത് പോയി ഇരിക്കുക പതിവും; ഷട്ടർ തകർത്താണ് തുറന്നതെന്ന വാദം തെറ്റ്; പ്രതി ഷട്ടർ ഉയർത്താൻ ഉപയോഗിച്ചത് റിമോട്ട് കൺട്രോൾ മാത്രം; വൻദുരന്തം ഒഴിവായത് ഡാമിൽ വെള്ളം കുറവായിരുന്നതു കൊണ്ട് മാത്രം; പെരുന്തേനരുവി ഡാം തുറന്ന സംഭവത്തിൽ കെഎസ്ഇബിയുടെ വാദങ്ങളെല്ലാം പച്ചക്കള്ളം; പൊളിച്ചടുക്കി സാമ്പിൾ സുനുവന്റെ മൊഴി; ഡാമിനുണ്ടായിരുന്നത് വൻ സുരക്ഷാ വീഴ്ച തന്നെ

March 20, 2019 | 09:24 AM IST | Permalinkമദ്യത്തിനും കഞ്ചാവിനും അടിമ; ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ ഡാം പരിസരത്ത് പോയി ഇരിക്കുക പതിവും; ഷട്ടർ തകർത്താണ് തുറന്നതെന്ന വാദം തെറ്റ്; പ്രതി ഷട്ടർ ഉയർത്താൻ ഉപയോഗിച്ചത് റിമോട്ട് കൺട്രോൾ മാത്രം; വൻദുരന്തം ഒഴിവായത് ഡാമിൽ വെള്ളം കുറവായിരുന്നതു കൊണ്ട് മാത്രം; പെരുന്തേനരുവി ഡാം തുറന്ന സംഭവത്തിൽ കെഎസ്ഇബിയുടെ വാദങ്ങളെല്ലാം പച്ചക്കള്ളം; പൊളിച്ചടുക്കി സാമ്പിൾ സുനുവന്റെ മൊഴി; ഡാമിനുണ്ടായിരുന്നത് വൻ സുരക്ഷാ വീഴ്ച തന്നെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പെരുന്തേനരുവി ഡാം തുറന്നു വിട്ട സംഭവത്തിൽ കെഎസ്ഇബി ഇതുവരെ നൽകിയ വിശദീകരണങ്ങളെല്ലാം പച്ചക്കള്ളമായിരുന്നുവെന്ന് തെളിഞ്ഞു. പ്രതി സുനു പിടിയിലാവുകയും താൻ ചെയ്ത കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പൊലീസിനോട് വിവരിക്കുകയും ചെയ്തതോടെയാണ് ഒരു ഡാമിന്റെ കാര്യത്തിൽ കെഎസ്ഇബി അധികൃതർ കാണിച്ച അനാസ്ഥ എന്തുമാത്രം വലുതായിരുന്നുവെന്ന് മനസിലാകുന്നത്. ഡാം തുറന്നു വിട്ടത് സംബന്ധിച്ച് കെഎസ്ഇബി പറഞ്ഞത് അതിക്രമിച്ചു കയറിയ സാമൂഹിക വിരുദ്ധർ റിമോട്ട് ഉപയോഗിച്ചല്ല ഡാം തുറന്നത് എന്നായിരുന്നു.

ഷട്ടറിനോട് ചേർന്ന 30 കിലോയോളം ഭാരമുള്ള ലോക്ക് തകർത്താണത്രേ ഉയർത്തിയത്. അതിന് ശേഷം ലോക്ക് ഡാമിൽ എറിഞ്ഞു കളയുകയും ചെയ്തു. ഷട്ടറിന്റെ ഭാഗത്ത് കാവൽക്കാരില്ലെന്ന് കെഎസ്ഇബിയും സമ്മതിച്ചിരുന്നു. എന്നാൽ, പ്രതിയുടെ ഭാഗത്ത് നിന്ന് വന്ന മൊഴി കേട്ടപ്പോഴാണ് പൊലീസിന് ഒഴിവായ ദുരന്തത്തിന്റെ ഭീകരത മനസിലായത്. ഷട്ടറിന്റെ ഭാഗത്ത് എത്തിയ പ്രതി, അവിടെ ആർക്കും എടുക്കാവുന്ന വിധത്തിലുള്ള റിമോട്ട് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. വെള്ളം കുതിച്ചുപാഞ്ഞതോടെ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ഷട്ടറിന് നാശം വരുത്തുകയോ മറ്റോ ഉണ്ടായിട്ടുമില്ല. പിടിച്ചു നിൽക്കാൻ വേണ്ടി കെഎസ്ഇബി നടത്തിയ പ്രസ്താവനകളെല്ലാം പ്രതി പിടിയിലായതോടെ തിരിച്ചടിച്ചിരിക്കുകയാണ്. ഡാമിൽ നിന്ന് 300 മീറ്റർ അകലെയാണ് പവർഹൗസ്.

ഇവിടെ മാത്രമാണ് കാവലുള്ളത്. ഇവിടെ ഉള്ളവർ രാത്രികാലങ്ങളിൽ ഡാമിന്റെ സുരക്ഷ പരിശോധിക്കാൻ ചെല്ലാറുമില്ല. മാത്രവുമല്ല, ഷട്ടർ ഓപ്പറേറ്റ് ചെയ്യാത്ത സമയത്തും ഇവിടേക്ക് അതിനുള്ള വൈദ്യുതി പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ആവശ്യമുള്ള സമയത്ത് മാത്രം വൈദ്യുതി കടത്തി വിട്ടാൽ മതിയാകും. ആവശ്യത്തിനുള്ള വെളിച്ചമോ സിസിടിവി ക്യാമറയോ ഡാമിൽ ഇല്ല. ഇതുകാരണം പൊലീസ് വളരെ കഷ്ടപ്പെട്ടാണ് പ്രതിയെ കണ്ടു പിടിച്ചത്. സമീപ സ്ഥലങ്ങളിലെ പ്രധാന സാമൂഹിക വിരുദ്ധരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മുൻപ് നാട്ടിലെ പല വീടുകൾക്കും തീവച്ച സുനുവും പട്ടികയിൽ വന്നത് അങ്ങനെയാണ്. മുൻപ് ഡാമിന്റെ സുരക്ഷാ ചുമതലയിൽ നിന്നും പിരിച്ചു വിട്ട രണ്ടു താൽക്കാലിക ജീവനക്കാരെയും പൊലീസ് സംശയിച്ചിരുന്നു.

ഇവരുടെ കാൾ ലിസ്റ്റ് സൈബർ സെൽ പരിശോധിച്ചപ്പോൾ ബന്ധമില്ലെന്ന് കണ്ട് ഒഴിവായി. പിന്നെയാണ് സുനുവിനെ കസ്റ്റഡിയിൽ എടുത്തത്. പരമാവധി സമയം ഇയാൾ കുറ്റം സമ്മതിക്കാതെ പിടിച്ചു നിന്നു. ഒടുവിൽ മനസു തുറക്കുകയായിരുന്നു. ഡാം നിർമ്മാണത്തിന്റെ കാലഘട്ടത്തിൽ പണിക്കാരനായി സുനു അവിടെ ഉണ്ടായിരുന്നു. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ ഇയാൾ മനസിലാക്കുകയും ചെയ്തിരുന്നു. മദ്യത്തിനും കഞ്ചാവിനും അടിമയായ ഇയാൾ നാട്ടിൽ നിരവധി കുഴപ്പങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ ഡാം പരിസരത്ത് പോയി ഇരിക്കുന്നത് പതിവായിരുന്നു. അങ്ങനെ ഇരുന്ന ദിവസമാണ് ഡാം തുറന്നു വിടാൻ തീരുമാനിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഡാമിന്റെ പരിസര പ്രദേശത്ത് താമസിക്കുന്ന സാമ്പിൾ എന്നു വിളിക്കുന്ന സുനു (27) വിനെയാണ് എസ് പി ജി ജയദേവ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് ടീം പി ടി കൂടിയത്. പ്രതിയെ കേസന്വേഷിക്കുന്ന വെച്ചൂച്ചിറ പൊലീസിന് കൈമാറി. മദ്യലഹരിയിലായിരുന്നു സുനുവിന്റെ പരാക്രമം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 നാണ് നാടു നടുക്കിയ സംഭവം ഉണ്ടായത്. കെ എസ് ഇ ബിയുടെ അനാസ്ഥ തന്നെയാണ് സുരക്ഷാ വീഴ്ചയ്ക്ക് കാരണം. അവർ പറയുന്നതുപോലെ ലോക്ക് തകർത്തല്ല ഡാം തുറന്നു വിട്ടത്. ഡാം തുറക്കാനുള്ള റിമോട്ട് അവിടെ തന്നെ ആർക്കു വേണമെങ്കിലും എടുക്കാവുന്ന രീതിയിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. ടിവിയുടെ റിമോട്ട് പോലെ തന്നെ പ്രവർത്തിപ്പിക്കാവുന്ന ഇതിൽ അപ്, ഡൗൺ ആരോ ഉണ്ട്. മദ്യലഹരിയിൽ ഇവിടേക്ക് ചെന്ന സുനു റിമോട്ട് എടുത്ത് അപ് സ്വിച്ചിൽ അമർത്തുകയായിരുന്നു ഇതോടെ ഷട്ടർ ഒന്നര മീറ്റർ ഉയർന്നു. വെള്ളം കുതിച്ചു ചാടി. ഭയന്നു പോയ സുനു ഓടി രക്ഷപ്പെട്ടു.

ഈ സമയം ഇയാളെ തിരക്കി എത്തിയ മാതാവും സംഭവത്തിന് സാക്ഷിയായി. ഡാം നിർമ്മാണത്തിൽ പങ്കാളി ആയ ആളാണ് സുനു. അതു കൊണ്ട് തന്നെ റിമോട്ട് ഉപയോഗിച്ചാണ് ഷട്ടർ ഉയർത്തുന്നതെന്ന് ഇയാൾക്ക് അറിയാം. മൂന്നു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഇവരിൽ രണ്ടു പേർ ഇവിടുത്തെ മുൻ ജീവനക്കാരായിരുന്നു. മൂന്നാമത്തെയാൾ സുനുവായിരുന്നു. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചപ്പോൾ മുൻപ് വീട് തീവയ്പ് കേസിൽ പ്രതിയായിരുന്നുവെന്ന് മനസിലായി. നിരവധി വീടുകൾക്ക് ഇയാൾ തീ വച്ചിരുന്നു. പെരുന്തേനരുവി ഡാമിന്റെ തൊട്ടു താഴെയായി നാറാണംമൂഴി കരയിൽ താമസക്കാരനായ റോയിയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്. വരണ്ടുകിടന്ന വെള്ളച്ചാട്ടത്തിൽ ഭയാനകമായ ശബ്ദത്തോടെ വെള്ളം ഒഴുകിയെത്തിയതോടെയാണ് റോയി പരിഭ്രാന്തിയിലായത്. ഇതേസമയം തന്നെ പമ്പനദിയോടു ചേർന്നു കിടന്നിരുന്ന തന്റെ ചെറുവള്ളത്തിനു തീ പിടിച്ചതും കണ്ടു. ടാർപോളിൻ ഷീറ്റും മറ്റുമുപയോഗിച്ചു നിർമ്മിച്ച വള്ളപ്പുരയ്ക്കും തീ പിടിച്ചിരുന്നു. ഓടിയെത്തിയ വീട്ടുകാർ തീയണച്ചെങ്കിലും ഇവ ഭാഗികമായി കത്തിനശിച്ചു.

ഡാമിൽ ജലനിരപ്പ് കുറവായിരുന്നെങ്കിലും ഇവർക്കു ഷട്ടർ അടയ്ക്കാൻ കഴിയാതിരുന്നതിനാൽ മുക്കാൽ മണിക്കൂറോളം വെള്ളം ഒഴുകിപ്പോയി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെച്ചൂച്ചിറ പൊലീസും കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി ഷട്ടർ അടയ്ക്കുകയായിരുന്നു. രണ്ടുവർഷം മുന്പാണ് പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി പ്രവർത്തനം തുടങ്ങിയത്. ഡാം വന്നതോടെ വെള്ളച്ചാട്ടവും താഴേക്കുള്ള ഭാഗവും പമ്പാനദി വരണ്ടുകിടക്കുകയാണ്. അതീവ സുരക്ഷ മേഖല പ്രദേശമായ ഇവിടേക്ക് എത്തിച്ചേരുന്നതും ഡാമിന്റെ ഷട്ടർ തുറക്കുന്നതും അത്ര എളുപ്പമല്ല. അതുകൊണ്ട് കൂടിയാണ് അറിയാവുന്ന ആരോ ആണ് ഇത് ചെയ്തതെന്ന് വ്യക്തമായത്.

ഷട്ടർതുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞവരുടെ ലക്ഷ്യം ദുരൂഹമാണ് എന്നാണ് കെ.എസ്.ഇ.ബി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. തടയണയെപ്പറ്റിയും ഷട്ടറിനെപ്പറ്റിയും അറിയാവുന്നവരാണ് തുറന്നുവിട്ടത്. അടുത്തകാലത്തൊന്നും താൽക്കാലീക ജീവനക്കാരയവരെ പിരിച്ചുവിട്ടിട്ടില്ല. ഷട്ടർതുറന്നുവിട്ടതിൽ സുരക്ഷാവീഴ്‌ച്ചയുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

ശ്രീലാല്‍ വാസുദേവന്‍    
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍
sreelal@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സുഭാഷ് വാസുവിനൊപ്പം സെൻകുമാർ വാർത്താസമ്മേളനത്തിനെത്തിയത് യാദൃശ്ചികമല്ല; വരാൻ പോകുന്നത് അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കുന്ന വെള്ളാപ്പള്ളിക്കും മകനുമിട്ടുള്ള മുട്ടൻ പണി; സുഭാഷ് വാസുവിനെ ബിജെപി കൈവിടില്ലെന്ന് സൂചന; സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന വെല്ലുവിളിയും ബിജെപിയുടെ ബലത്തിൽ; മുൻ ഡിജിപിയെ മുൻനിർത്തി എസ്എൻഡിപി പിടിക്കാൻ ബിജെപി നീക്കം; വിരണ്ടുപോയ വെള്ളാപ്പള്ളി യൂണിയൻ നേതാക്കളുടെ പിന്തുണ തേടി; എൻഫോഴ്സ്മെന്റ് പേടിയിലും വെള്ളാപ്പള്ളിയും മകനും
മോഹൻലാലിനായി മുടക്കുന്നത് ഭീമൻ തുക; മത്സരാത്ഥികൾക്ക് തുക വേറേയും; കോടികൾ ചെലവിട്ട് ബിഗ്‌ബോസ് സീസൺ രണ്ട് എത്തിയിട്ടും കാണാൻ ആളില്ല! ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റിന്റെ ഒന്നാം നമ്പർ ഷോ വനമ്പാടി; രണ്ടാംസ്ഥാനം നീലക്കുയിലും; മൂന്നാം സ്ഥാനത്ത് കസ്തൂരിമാനും റേറ്റിങ്ങിൽ കുതിച്ച് തന്നെ; പ്രണയവും സംഘട്ടനവും ഒന്നുമില്ലാത്ത ബിഗ്‌ബോസ് ഷോ വേണ്ടെന്ന് പ്രേക്ഷകർ; ഗെയിം പ്ലാനിൽ പോലും മത്സരാർത്ഥികൾ പിന്നോട്ട്; ആകെ ആശ്രയം ഫുക്രുവും രജിത് കുമാറും
മീറ്റർ കമ്പനിയിൽ ജോലിയുണ്ടായിരുന്ന അച്ഛൻ; ചെറിയ ശമ്പളത്തിൽ മുന്നോട്ടു പോയത് അഞ്ച് പേരുടെ ജീവിതം; ഓട്ടോ ഓടിച്ചും ഗാനമേളകളിൽ പാടിയും കുടുംബത്തിനു കൈത്താങ്ങാകവേ എത്തിയ ഐഡിയ സ്റ്റാർ സിംഗർ വഴി പ്രശസ്തിയുടെ നിഴലിൽ; ഈ പ്രശസ്തി എത്തിച്ചത് ബിഗ് ബോസ് റിയാലിറ്റിയിലും; സ്വന്തം പെൺകുട്ടികളെ ആദ്യ ഭാര്യയിൽ നിന്ന് അഞ്ചര ലക്ഷം രൂപ കൊടുത്ത് വാങ്ങേണ്ടി വന്നു എന്ന് പറഞ്ഞതോടെ എത്തിയത് വിവാദത്തിൽ; എരിവ്കൂട്ടി സൂര്യയുടെ ഫെയ്‌സ് ബുക്ക് ലൈവും; ബിഗ് ബോസ് മത്സരാർത്ഥി സോമദാസിന്റെ കഥ
നാടകപരിശീലനത്തിന് ഇടയിൽ പെൺകുട്ടികളോട് കൊഞ്ചി കുഴയലും അർഥം വച്ചുള്ള സംസാരവും പതിവ്; കലോത്സവത്തിനിടെ പെൺകുട്ടികളുടെ ഗ്രീൻ റൂമിൽ കയറി വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തൽ; പോരാത്തതിന് പ്രണയാഭ്യർഥനയും; കുടുങ്ങിയത് പത്താം ക്ലാസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാട്ടുകയും അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുകയും ചെയ്തപ്പോൾ; ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
ലോക ജനസംഖ്യയുടെ അഞ്ചു ശതമാനത്തെ തുടച്ചുനീക്കിയ ആ ഭീകരൻ വൈറസാണോ ചൈനയിൽ തുടക്കം കുറിച്ചത്? ഓരോ നൂറുവർഷവും സകല ദുരന്തങ്ങളും ആവർത്തിക്കപ്പെടുമെന്ന വിശ്വാസം ശരിയായാൽ ഈ അജ്ഞാത രോഗം 100 കോടി ആളുകളുടെ ജീവനെങ്കിലും എടുക്കുമെന്ന് ആശങ്കപ്പെടുന്നവരേറെ; ഇന്ത്യയുടെ തൊട്ടു അയൽപക്കത്തു നിന്നും കേൾക്കുന്ന വാർത്തകൾ എന്തുകൊണ്ട് ഭയപ്പെടുത്തുന്നു?
ട്രംപ് എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന് ഒരുറപ്പുമില്ല; ഗ്രീൻ കാർഡുകാർ കൂട്ടത്തോടെ അമേരിക്കൻ പൗരത്വത്തിന് അപേക്ഷിക്കുന്നു; ട്രംപ് അധികാരത്തിലെത്തിയതിനുശേഷം ഏറ്റവും കൂടുതൽ പൗരത്വമെടുത്തത് ഇന്ത്യൻ ഗ്രീൻ കാർഡ് ഉടമകൾ; ഗ്രീൻ കാർഡിന്റെ തണലിൽ അമേരിക്കയിൽ ജീവിച്ച് ഇന്ത്യൻ പൗരത്വം കാത്തുസൂക്ഷിച്ചിരുന്നവർ ഇന്ത്യത്വം ഉപേക്ഷിക്കുമ്പോൾ
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
'ഒറ്റയടിക്ക് നൂറോളം ഐസിസുകാരെ ഞങ്ങൾ നരകത്തിലേക്ക് അയച്ചു; ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുന്ന അവർക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി കൊടുക്കാനില്ല'; കലാഷ്നിക്കോവും മെഷീൻഗണ്ണുമേന്തി സിറിയൻ മലനിരകളിൽ ഈ വനിതകളുടെ ആഹ്ലാദം; സിറിയൻ സൈന്യവും ഇസ്ലാമിക ഭീകരവാദികൾക്കും ഇടയിൽപെട്ടിട്ടും അവർ തോക്കെടുത്ത് പോരാടി ജയിക്കുന്നു; തിരിച്ചുവരാൻ ഒരുങ്ങിയ ഐസിസിനെ തീർത്ത തോക്കെടുത്ത സുന്ദരിമാരുടെ കഥ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ