Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിശ്വരൂപത്തിനെതിരെ തെരുവിലിറങ്ങി തീയേറ്റർ കത്തിച്ച കേസിൽ പ്രതിയായി; വർഗ്ഗീയ ലഹള ഉണ്ടാക്കുന്ന പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ പൊലീസിന്റെ നോട്ടപ്പുള്ളിയായി; എന്നിട്ടും പൊലീസുകാരനെ അക്രമിച്ച കേസിലെ പ്രതി പിഎസ് സി പരീക്ഷയിൽ ജയിച്ചപ്പോൾ പൊലീസാക്കാൻ നേതാക്കളുടെ സഹായം; ചെന്നിത്തല കേസെഴുതി തള്ളിയപ്പോൾ അൻസാർ മോൻ പൊലീസുകാരനായി; നെടുങ്കണ്ടംകാരനായ ഈ പൊലീസുകാരന്റെ കഥ 'പച്ചവെളിച്ചം' തേടുന്ന ബെഹ്റയുടെ കണ്ണിൽ പെടുമോ?

വിശ്വരൂപത്തിനെതിരെ തെരുവിലിറങ്ങി തീയേറ്റർ കത്തിച്ച കേസിൽ പ്രതിയായി; വർഗ്ഗീയ ലഹള ഉണ്ടാക്കുന്ന പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ പൊലീസിന്റെ നോട്ടപ്പുള്ളിയായി; എന്നിട്ടും പൊലീസുകാരനെ അക്രമിച്ച കേസിലെ പ്രതി പിഎസ് സി പരീക്ഷയിൽ ജയിച്ചപ്പോൾ പൊലീസാക്കാൻ നേതാക്കളുടെ സഹായം; ചെന്നിത്തല കേസെഴുതി തള്ളിയപ്പോൾ അൻസാർ മോൻ പൊലീസുകാരനായി; നെടുങ്കണ്ടംകാരനായ ഈ പൊലീസുകാരന്റെ കഥ 'പച്ചവെളിച്ചം' തേടുന്ന ബെഹ്റയുടെ കണ്ണിൽ പെടുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ പൊലീസിൽ തീവ്രവാദികളുടെ സൈബർ സാന്നിധ്യം സ്ഥിരീകരിച്ച കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ് കേരളാ പൊലീസ് തുടക്കത്തിൽ കാര്യമാക്കിയില്ല. എന്നാൽ 'പച്ചവെളിച്ചം' എന്ന പേരിൽ, തീവ്രവാദികളായ പൊലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്ന ഐബി റിപ്പോർട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കാര്യമായെടുത്തു. അതുകൊണ്ട് തന്നെ എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലക്കേസ് അന്വേഷണം അതീവ രഹസ്യമാക്കി. പച്ചവെളിച്ചം അറിഞ്ഞാൽ എല്ലാം ചോരുമെന്ന് അറിഞ്ഞെടുത്ത തീരുമാനം. ഈ ഗ്രൂപ്പിനെ പൊലീസിൽ സജീവമാക്കിയത് രാഷ്ട്രീയ നേതൃത്വങ്ങളുടെ അനാസ്ഥയാണ്. ക്രിമിനൽ കേസിൽ കുടുങ്ങുന്നവരെ പോലും കേസ് എഴുതി തള്ളിച്ച് പൊലീസിൽ എടുക്കുന്ന രാഷ്ട്രീയക്കാരുടെ നിലപാട് തന്നെയാണ് ഇതിന് കാരണം. നെടുങ്കണ്ടത്തെ പോപ്പുലർ ഫ്രണ്ടുകാരൻ പൊലീസായ കഥ ഇതിന് ഉദാഹരമാണ്. എങ്ങനെ പൊലീസിൽ 'പച്ചവെളിച്ചം' എന്ന ഗ്രൂപ്പുണ്ടായെന്ന മറുനാടൻ അന്വേഷം പുറത്തു കൊണ്ടു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ്, എം.ജി. കോളജ്, ചെമ്പഴന്തി എസ്.എൻ. കോളജ് എന്നിവിടങ്ങളിൽ മതതീവ്രവാദസംഘടനകളുടെ പ്രവർത്തനം ശക്തമാക്കണമെന്നും മുൻ എസ്‌പി: എ.വി. ജോർജ് അപകടകാരിയാണെന്നുമുള്ള സന്ദേശങ്ങൾ പച്ചവെളിച്ചമെന്ന വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. കൊല്ലം, കരുനാഗപ്പള്ളി, ആലപ്പുഴ, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലെ അറുപതോളം പൊലീസുകാർ ഈ ഗ്രൂപ്പിൽ സജീവമായിരുന്നു. ഡിജിപി തിരിച്ചറിഞ്ഞതോടെ ഈ ഗ്രൂപ്പ് അപ്രത്യക്ഷമായി. പല പോപ്പുലർ ഫ്രണ്ടുകാരും പൊലീസിലെത്തിയത് രാഷ്ട്രീയക്കാരുടെ ഒത്താശയിലാണ്. നെടുങ്കണ്ടത്തെ ക്രിമിനൽ കേസ് പ്രതി പൊലീസിലെത്തിയത് ഇതിന് തെളിവാണ്. വർഗ്ഗീയത ആളിക്കത്തിക്കുന്ന പരമാർശങ്ങൾ നടത്തിയ കലാപ കേസ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് എഴുതി തള്ളി. അതുകൊണ്ട് മാത്രമാണ് ഈ നെടുങ്കണ്ടംകാരൻ പൊലീസായത്. ഇത്തരത്തിൽ പൊലീസിലെത്തിയ നിരവധി പേരുണ്ടെന്നാണ് സൂചന. ഇവരെ ഏകോപിപ്പിക്കുന്നതായിരുന്നു പച്ചവെളിച്ചം ഗ്രൂപ്പിന്റെ അഡ്‌മിനുകൾ ലക്ഷ്യമിട്ടത്.

2013ലാണ് കമൽഹാസന്റെ വിശ്വരൂപം സിനിമ പ്രദർശനത്തിനെത്തിയത്. തീവ്രവാദികൾക്കെതിരായ ഈ സിനിമയിൽ മുസ്ലിം വിരോധമുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ഇതേ തടുർന്ന് വിശ്വരൂപം സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ നെടുങ്കണ്ടത്ത് ഒരുവിഭാഗത്തിൽപ്പെട്ടവർ പ്രകടനം നടത്തി. പടം ഓടിക്കൊണ്ടിരുന്ന രണ്ടു തിയേറ്ററുകൾക്കുനേരെ ആക്രമണമുണ്ടായി. കൊടികെട്ടിയ കമ്പിന് അടിയേറ്റ് ഒരു പൊലീസുകാരന് പരിക്കേറ്റു. നെടുങ്കണ്ടം പൊലീസ്സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ബിജു എമ്മാനുവലിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റേത് അടക്കമുള്ള പ്രവർത്തകരായിരുന്നു ഈ അക്രമങ്ങൾ കാട്ടിയത്.

പ്രകടനക്കാർ അന്ന് പടിഞ്ഞാറെ കവലയിലുള്ള ദർശന തിയേറ്ററിനുനേരെയാണ് ആക്രമണം നടത്തിയത്. തിയേറ്ററിലേക്കു വലിയ കല്ലുകൾ വലിച്ചെറിഞ്ഞതോടെ കെട്ടിടത്തിലുണ്ടായിരുന്ന കച്ചവടക്കാർ ഷട്ടർ അടച്ച് രക്ഷപ്പെട്ടു. സിനിമയുടെ പോസ്റ്ററുകളും ബോർഡുകളുമെല്ലാം നശിപ്പിച്ചു. തുടർന്ന് കിഴക്കേ കവലയിലേക്ക് നീങ്ങിയ പ്രകടനക്കാർ മൃഗാശുപത്രിക്കു സമീപം വഴിതടഞ്ഞു. ജീന തിയേറ്ററിലേക്ക് ഓടിക്കയറിയ ആളുകൾ സിനിമ നിർത്തിച്ചു. പോസ്റ്ററുകളെല്ലാം വലിച്ചുകീറി. ഈ സമയം സ്ഥലത്ത് പൊലീസ് കുറവായിരുന്നു. ഈ സമയത്തായിരുന്നു പൊലീസുകാരനേയും ആക്രമിച്ചത്. ഇതിനെ അന്ന് പൊലീസ് ഗൗരവത്തോടെ കണ്ടു. കണ്ടാലറിയാവുന്നവരെല്ലാം പ്രതികളായി. അക്കൂട്ടത്തിൽ പ്രതിയായ അൻസാർ മോന് പി എസ് സി പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഇടം നേടാനായി. അതും പൊലീസ് കോൺസറ്റബിൾ പരീക്ഷയിൽ. അൻസാർ മോന് ജോലികിട്ടാൻ അർഹതയുണ്ടായിരുന്നില്ല. കലാപകേസിലെ പ്രതിയായതായിരുന്നു ഇതിന് കാരണം.

ഇതോടെ കള്ളക്കളിൾ തുടങ്ങി. ഇടുക്കി എംപിയായ ജോയിസ് ജോർജിനൊണ് ആദ്യം സമീപിച്ചത്. ഇടത് പിന്തുണയോടെ ജയിച്ച മുൻ കോൺഗ്രസുകാരനായ ജോയിസ് വിഷയവുമായി യുഡിഎഫ് സർക്കാരിന് മുന്നിലെത്തി. ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയെ സ്വാധീനിച്ച് പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീർത്തു. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷൻ ഉദ്ഘാടനത്തിന് ചെന്നിത്തല എത്തിയപ്പോൾ കേസ് എഴുതി തള്ളാനുള്ള തീരുമാനവും എടുത്തു. പിന്നീട് ഇതിന്റെ ഉത്തരവും ഇറങ്ങി. ഇതോടെ അൻസാർ മോന് കേസില്ലാത്ത അവസ്ഥയായി. വിശ്വരൂപം സിനിമാ റിലീസുമായി ബന്ധപ്പെട്ട് ക്രിസ്ത്യാനികളുടെ കടകൾ തെരഞ്ഞെുപിടിച്ച് അടിച്ചു തകർത്ത കേസിലെ പ്രതിക്ക് പൊലീസ് കുപ്പായവും കിട്ടി. വർഗ്ഗീയ ശക്തികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയം തിരിച്ചറിഞ്ഞ് രാഷ്ട്രീയക്കാർ വിട്ടു വീഴ്ചയ്ക്ക് തയ്യാറായതിന്റെ നേർ ചിത്രമാണ് അൻസാർ മോനെ പൊലീസുകാരനാക്കിയത്.

ഇത് തന്നെയാണ് പച്ചവെളിച്ചം ഗ്രൂപ്പുകളെ പൊലീസിൽ സജീവമാക്കുന്നത്. ക്രിമിനൽ കേസിൽ കുടുങ്ങിയ നിരവധി അൻസാർ മോൻ മാർ ഇത്തരത്തിൽ പൊലീസിൽ എത്തിയിട്ടുണ്ട്. പച്ചവെളിച്ചം ഗ്രൂപ്പ് ഇന്റലിജൻസ് നിരീക്ഷണത്തിലാണെന്ന് അറിഞ്ഞയുടൻ വാട്സ്ആപ് ഗ്രൂപ്പ് നിർജീവമായെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. എന്നാൽ, പൊലീസിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയതു സംബന്ധിച്ച അന്വേഷണം പ്രാഥമികതലത്തിനപ്പുറം പോയില്ല. മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ. പ്രവർത്തകനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ സംഭവം ഐ.ബി. റിപ്പോർട്ട് ശരിവയ്ക്കുന്നതാണ്. വിഘടനവാദത്തെ എതിർക്കുന്ന ഉദ്യോഗസ്ഥരുടെ 'ഹിറ്റ്ലിസ്റ്റ്' തയാറാക്കുക, പൊലീസിൽ തീവ്ര ആശയസംഹിതകളെ അനുകൂലിക്കുന്നവരുടെ പ്രാതിനിധ്യം വർധിപ്പിക്കുക, പൊലീസ് അസോസിയേഷനിൽ സ്വാധീനമുറപ്പിക്കുക തുടങ്ങിയവയായിരുന്നു 'പച്ചവെളിച്ച'ത്തിന്റെ ലക്ഷ്യങ്ങൾ. തീവ്രനിലപാടുള്ള പൊലീസുകാർക്കു പുറത്തുനിന്നുള്ള സഹായവും ലഭിച്ചിരുന്നതായാണു സൂചന.

വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിച്ച പല സന്ദേശങ്ങളും ഐ.ബി. പിടിച്ചെടുത്ത് കേന്ദ്ര ആഭ്യന്തരവകുപ്പിനു കൈമാറിയിരുന്നു. സന്ദേശങ്ങളിൽ പലപ്പോഴായി പരാമർശിക്കപ്പെട്ട ഉദ്യോഗസ്ഥൻ ആലുവ മുൻ എസ്‌പി: എ.വി. ജോർജാണ്. 1998-ൽ അബ്ദുൾ നാസർ മദനിയുടെ അറസ്റ്റ്, കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസ് പ്രതികളുടെ അറസ്റ്റ്, പി. പരമേശ്വരൻ വധശ്രമക്കേസ് അന്വേഷണം, സിമി പ്രവർത്തകരുടെ അറസ്റ്റ്, കളമശേരി ബസ് കത്തിക്കൽ കേസ് അന്വേഷണം, വാഗമൺ സിമി ക്യാമ്പ് പ്രതികളുടെ അറസ്റ്റ് എന്നീ സംഭവങ്ങളിൽ കൈക്കൊണ്ട കർശന നടപടികളുടെ പേരിലാണു തീവ്രവാദ ഗ്രൂപ്പിലുള്ള പൊലീസുകാർ ജോർജിനെ ശത്രുസ്ഥാനത്തു പ്രതിഷ്ഠിച്ചത്.

എറണാകുളം എടത്തല പൊലീസ് സ്റ്റേഷൻ സംഭവത്തിനു പിന്നിലും തീവ്രവാദസംഘടനകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇവിടേയും പൊലീസിലെ ചിലരുടെ പിന്തുണ തീവ്രവാദ ഗ്രൂപ്പുകൾക്ക് കിട്ടിയിരുന്നു. ഇത് മനസ്സിലാക്കിയാണ് പച്ചവെളിച്ചത്തെ ഓടിക്കാൻ ലോക്‌നാഥ് ബെഹ്‌റ തീരുമാനിച്ചതും നടപടികളെടുത്തതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP