Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളമില്ലാത്ത സ്വിമ്മിങ് പൂളിൽ വീണുകിടക്കുന്ന നിലയിൽ കണ്ട യുവാവ് കൊല്ലപ്പെട്ടതോ എന്ന അന്വേഷണവുമായി പൊലീസ്; മരണം ആന്തരിക രക്തസ്രാവം മൂലമെന്നും വാരിയെല്ലുകൾ ഒടിഞ്ഞിരുന്നെന്നും പ്രാഥമിക റിപ്പോർട്ട്; വാടകയ്‌ക്കെടുത്ത ഗസ്റ്റ്ഹൗസിൽ മദ്യപാന ആഘോഷത്തിനിടെ ശക്തമായ വീഴ്ച ജിഷ്ണുവിന്റെ ജീവനെടുത്തെന്ന് സൂചന; കശപിശയെ തുടർന്ന് യുവാവിനെ തള്ളിയിട്ടോ എന്ന് സംശയം

വെള്ളമില്ലാത്ത സ്വിമ്മിങ് പൂളിൽ വീണുകിടക്കുന്ന നിലയിൽ കണ്ട യുവാവ് കൊല്ലപ്പെട്ടതോ എന്ന അന്വേഷണവുമായി പൊലീസ്; മരണം ആന്തരിക രക്തസ്രാവം മൂലമെന്നും വാരിയെല്ലുകൾ ഒടിഞ്ഞിരുന്നെന്നും പ്രാഥമിക റിപ്പോർട്ട്; വാടകയ്‌ക്കെടുത്ത ഗസ്റ്റ്ഹൗസിൽ മദ്യപാന ആഘോഷത്തിനിടെ ശക്തമായ വീഴ്ച ജിഷ്ണുവിന്റെ ജീവനെടുത്തെന്ന് സൂചന; കശപിശയെ തുടർന്ന് യുവാവിനെ തള്ളിയിട്ടോ എന്ന് സംശയം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അങ്ങാടി മർച്ചന്റ്‌സ് ഗസ്റ്റ് ഹൗസിന്റെ വെള്ളമില്ലാത്ത സ്വിമ്മിങ് പൂളിൽ വീണ ജിഷ്ണു മരിച്ചത് ആന്തരിക രക്തസ്രാവം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വാരിയെല്ലിന് പൊട്ടലേറ്റതായും മൂവാറ്റുപുഴ താലുക്ക് ആശുപത്രിയിൽ പൊലീസ് സർജൻ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് പിടവൂർ അറയ്ക്കൽ ശശിയുടെ മകൻ ജിഷ്ണുവിനെ അവശനിലയിൽ സ്വിമ്മിങ് പൂളിൽ കണ്ടെത്തിയത്. സ്വകാര്യ വ്യക്തി വാടകയ്ക്കെടുത്ത് നടത്തിവരുന്നതായിരുന്നു ഗസ്റ്റ് ഹൗസ്.

കോഴിപ്പിള്ളി പിടവൂർ അറയ്ക്കൽ ശശിയുടെ മകനാണ് മരണമടഞ്ഞ ജിഷ്ണു എ്‌ന 29 കാരൻ. പുരികത്തിന് മുകളിൽ കഷ്ടി രണ്ട് സെന്റീമിറ്ററോളം നീളത്തിലുള്ള മുറിവ് മാത്രമാണ് മൃതദേഹത്തിൽ പ്രത്യക്ഷത്തിൽ കണ്ട പരിക്ക്. തട്ടേക്കാട് സ്വദേശിയായ സുഹൃത്തിന്റെ ഇന്ന് നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ ഇന്നലെ ഇവിടെ മുറിയെടുത്തവരുടെ കൂട്ടത്തിൽ മരണമടഞ്ഞ വിഷ്ണുവും ഉൾപ്പെട്ടിരുന്നു. വർക്ക്ഷോപ്പ് ജീവനക്കാരനാണ് ജിഷ്ണു.

ഒപ്പമിരുന്ന് മദ്യപിച്ചിരുന്ന ജിഷ്ണു സ്വിമ്മിങ് പൂളിലെത്തിയത് എങ്ങിനെയെന്ന കാര്യത്തിൽ സുഹൃത്തുക്കൾക്കും വിശദീകരണം നൽകാൻ കഴിയുന്നില്ലന്നാണ് പൊലീസിൽ ലഭിക്കുന്ന സൂചന. ശക്തമായ വീഴ്ചയിലുണ്ടായ ആന്തരിക ക്ഷതം മൂലമാവാം രക്ത സ്രാവമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് മദ്യലഹരിയിൽ ബാലൻസ് തെറ്റി ഉണ്ടായ അപകടമാണോ അതോ മദ്യപിച്ചിരുന്നവർ തമ്മിൽ ഉണ്ടായ കശപിശയിൽ ജിഷ്ണു നിലംപതിച്ചതാണോ എന്നീ കാര്യങ്ങളിലാണിപ്പോൾ പ്രധാനമായും പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ജിഷ്ണു തങ്ങൾക്കൊപ്പം ഒപ്പം മദ്യപിരുന്നെന്നും പിന്നീട് പുലർച്ചെ ഒന്നരയോടെ സ്വിമ്മിങ്പൂളിൽ അവശനിലയിൽ കണ്ടെത്തിയെന്നും ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നും തുടർന്ന് മരണപ്പെട്ടു എന്നുമാണ് കൂടെയുണ്ടായിരുന്നവർ പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്. തൊടുപുഴയിൽ നടക്കുന്ന വിവാഹത്തിന്റെ സൽക്കാരം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ഒരുക്കിയിരുന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നുമെത്തിയവർക്കായി ഇവിടെ ഉണ്ടായിരുന്ന എട്ടുമുറികളും വരന്റെ വീട്ടുകാർ വാടകയ്ക്കെടുത്തിരുന്നു.

ഗസ്റ്റ് ഹൗസിൽ നിന്നും നാല് കിലോമീറ്ററോളം അകലെയാണ് ജിഷ്ണുവിന്റെ വീട്. സുഹൃത്തുക്കളുമൊപ്പം കൂടുന്നതിനാണ് ഇന്നലെ യുവാവ് വീട്ടിൽ പോകാതെ രാത്രി ഇവിടെ തങ്ങിയതെന്നാണ് സൂചന. പുലർച്ചെ മുകൾനിലയിലെ മുറിയിൽ നിന്നും പുറത്തിറങ്ങിയവരിൽ ഒരാളാണ് ജിഷ്ണു സ്വിമ്മിങ് പൂളിൽ കിടക്കുന്നത് ആദ്യം കണ്ടെതെന്നാണ് ലഭ്യമാകുന്ന വിവരം. മദ്യലഹരിയിൽ വെള്ളമില്ലന്നോർക്കാതെ വിഷ്ണു സ്വമ്മിങ് പൂളിലേക്ക് ചാടിയിരിക്കാമെന്നാണ് സംഭവമറിഞ്ഞവരിൽ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

ഇങ്ങിനെയാണ് സംഭവിച്ചതെങ്കിൽ ദേഹത്ത് പുറമെ തന്നെ ഗുരുതരമായി പരിക്കേൽക്കുമായിരുന്നെന്നും ജിഷ്ണുവിന്റെ ദേഹത്ത് പരിക്കുകളില്ലാത്ത സാഹചര്യത്തിൽ മരണകാരണം ഇതാവില്ലന്നുമാണ് മറ്റൊരുവിഭാഗത്തിന്റെ വാദം. ജിഷ്ണുവിനൊപ്പമുണ്ടായിരുന്ന യുവാക്കളിൽ നിന്നും ഗസ്റ്റ് ഹൗസ് ജീവനക്കാരനിൽ നിന്നും പൊലീസ് മൊഴിയെടുത്തു. മുറികളിൽ പ്രാഥമിക പരിശോധനയും നടത്തി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് കോതമംഗലം സി ഐ അഗസ്റ്റിൻ മാത്യു അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP