Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പകൽ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർ മാറി മാറി ചോദ്യം ചെയ്തെങ്കിലും കുറ്റവാളിയാണെന്നതിന്റെ ചെറു സൂചന പോലും നൽകാതെ തന്ത്രപരമായ മൊഴി നൽകൽ; യാത്രയും മദ്യപാനവുമായി ചുറ്റികറങ്ങിയ സുഹൃത്തിനെ സജീവ് തല്ലിക്കൊലപ്പെടുത്തിയെന്നത് വിശ്വസിക്കാനാവാതെ നാട്ടുകാർ; കോതമംഗലത്തെ കോഴിഫോം ജീവനക്കാരൻ പ്രസാദിന്റെ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത് തന്ത്രപരമായ ചോദ്യം ചെയ്യലിലൂടെ

പകൽ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർ മാറി മാറി ചോദ്യം ചെയ്തെങ്കിലും കുറ്റവാളിയാണെന്നതിന്റെ ചെറു സൂചന പോലും നൽകാതെ തന്ത്രപരമായ മൊഴി നൽകൽ; യാത്രയും മദ്യപാനവുമായി ചുറ്റികറങ്ങിയ സുഹൃത്തിനെ സജീവ് തല്ലിക്കൊലപ്പെടുത്തിയെന്നത് വിശ്വസിക്കാനാവാതെ നാട്ടുകാർ; കോതമംഗലത്തെ കോഴിഫോം ജീവനക്കാരൻ പ്രസാദിന്റെ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത് തന്ത്രപരമായ ചോദ്യം ചെയ്യലിലൂടെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:മദ്യം ചോദിച്ച് ശല്യപ്പെടുത്തിയതിന് സുഹൃത്ത് പ്രസാദിനെ എയർഗണ്ണുകൊണ്ട് തല്ലികൊലപ്പെടുത്തിയതായുള്ള പുളിന്താനം കാട്ടുചിറ സജീവന്റെ കുറ്റസമ്മതം ആശ്ചര്യവും അതിലേറെ ഞെട്ടലും സൃഷ്ടിച്ചെന്ന് നാട്ടുകാർ.

ശനിയാഴ്ച പുലർച്ചെയാണ് കുഴിപ്പിള്ളീൽ പ്രസാദിന്റെ ജഡം സുഹൃത്തുകൂടിയായ സജീവന്റെ വീടിന്റെ ടെറസിന്റെ മുകളിൽ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പോത്താനിക്കാട് പൊലീസ് സജീവി(41)നെ അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ സംഭവസ്ഥലത്തെത്തിയത് മുതൽ സജീവ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പൊലീസെത്തി വിവരങ്ങൾ തിരക്കിയപ്പോഴും സജീവ് മദ്യലഹരിയിൽ നിന്നും മുക്തനായിരുന്നില്ല. തുടർന്ന് ചോദ്യം ചെയ്യുന്നതിനായി ഇയാളെ പൊലീസ് സ്റ്റേഷിനിലെത്തിച്ചു.

പകൽ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർ മാറി മാറി ചോദ്യം ചെയ്തെങ്കിലും താൻ കുറ്റവാളിയാണെന്നതിന്റെ ചെറുസൂചന പോലും ഇയാളിൽ നിന്നും ഉണ്ടായില്ല. പ്രസാദിന്റെ വീട്ടുകാരും നാട്ടുകാരിൽ വലിയൊരു വിഭാഗവും പ്രസാദിന്റെ മരണത്തിൽ സജീവിന് പങ്കുണ്ടാവുമെന്ന് വിശ്വസിച്ചിരുന്നില്ല. വർഷങ്ങളായി ഇവർ തമ്മിലുണ്ടായിരുന്ന സൗഹൃദമായിരുന്നു ഇതിന് കാരണം. കുറച്ചുകാലമായി സജിവിന്റെ കോഴിഫാമിലെ ജീവനക്കാരനായിരുന്നു പ്രസാദ്.

ഇവർ തമ്മിൽ തൊഴിലാളി മുതലാളി ബന്ധത്തിനപ്പുറമുള്ള സൗഹൃദമുണ്ടായിരുന്നെന്നാണ് നാട്ടുകാരും വീട്ടുകാരും സാക്ഷ്യപ്പെടുത്തുന്നത്. ഇരുവരും ഒരുമിച്ചുള്ള മദ്യപാനവും യാത്രകളുമൊക്കെ പതിവായിരുന്നെന്നാണ് നാട്ടുകാരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. വെള്ളിയാഴ്ച രാത്രി തങ്ങൾ മദ്യപിച്ചിരുന്നെന്നും രാത്രി പ്രസാദിനെ വീട്ടിൽ കൊണ്ടാക്കിയിരുന്നെന്നും പുലർച്ചെ ഇടുക്കിയിലേയ്ക്ക് പോകാൻ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും സമയത്ത് എത്താത്തിനെത്തുടർന്ന് ഓട്ടോ വിളിച്ച് വീട്ടിൽ ചെന്ന് അന്വേഷിച്ചെന്നും തുടർന്ന് വീട്ടിലെത്തി ടെറസിന്റെ മുകളിൽ പരിശോധിച്ചപ്പോഴാണ് മൃതദ്ദേഹം കണ്ടെതെന്നുമാണ് സജീവ് ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടം മുതൽ പൊലീസിനെ അറിയിച്ചിരുന്നത്.

വീടിന് പുറത്തുനിന്നും ടെറസിന് മുകളിലെത്താമെന്നും മദ്യപിച്ച് ലക്കുകെട്ട് പല അവസരങ്ങളിലും പ്രസാദ് ടെറസിന് മുകളിലെത്തി കിടന്നിരുന്നെന്നും ഇതിനാലാണ് രാവിലെ ഇവിടെ എത്തി പരിശോധിച്ചതെന്നും സജീവ് പൊലീസിൽ വിശദീകരിച്ചിരുന്നു. രാത്രിയിൽ ഇവർ ഇരുവരും മദ്യപിച്ചിരുന്നെന്നും രാത്രി പ്രസാദ് വീട്ടിലെത്തിയിരുന്നെന്നും പൊലീസ് അന്വേഷണത്തിലും വ്യക്തമായിരുന്നു.ഇതാണ് സജീവിന്റെ വെളിപ്പെടുത്തൽ കുറച്ചുനേരത്തേയ്ക്കെങ്കിലും വിശ്വസിക്കാൻ പൊലീസിന് പ്രേരണയായത്.

തലേന്നത്തെ മദ്യത്തിന്റെ കെട്ട് പൂർണ്ണമായും വിട്ടെന്ന് ബോദ്ധ്യപ്പെട്ട അവസരത്തിൽ പോത്താനിക്കാട് സി ഐ സുരേഷ് കുമാർ നടത്തിയ തന്ത്രപരമായി ഇടപെടലിലാണ് യഥാർത്ഥത്തിൽ വെള്ളിയാഴ്ച രാത്രിയിലുണ്ടായ സംഭവം സജീവ് വെളിപ്പെടുത്തിയത്. താനും പ്രസാദും വെള്ളിയാഴ്ച രാത്രിയിൽ സജീവിന്റെ വീടിന്റെ ടെറസിലിരുന്നു മദ്യപിച്ചവെന്നും ഇടയ്ക്കു പിരിഞ്ഞുപോയ പ്രസാദ് രാത്രി വീണ്ടും തിരികെവന്ന് മദ്യം ആവശ്യപ്പെടുകയും ലഭിക്കാതെ വന്നപ്പോൾ തന്നെ അസഭ്യം പറഞ്ഞെന്നും ഇതിൽ പ്രകോപിതനായി താൻ തോക്കിന്റെ പാത്തികൊണ്ട് പ്രസാദിന്റെ തലയ്ക്കടിച്ചു വീഴ്‌ത്തുകയായിരുന്നെന്നും പിന്നീട് താൻ മുറിയിലെത്തി ഉറങ്ങിയെന്നുമാണ് ശനിയാഴ്ച രാത്രി സജീവ് പൊലീസിൽ വെളിപ്പെടുത്തിയത്.

ഇന്നലെ രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ആക്രമണത്തിൽ പ്രസാദിന്റെ തലയ്ക്കും മുഖത്തിനും താടിക്കും ഗുരുതരമായി പരുക്കേറ്റിരുന്നെന്നും മൂന്നു വാരിയെല്ലുകൾ പൊട്ടിയ നിലയിലുമായിരുന്നെന്നും വ്യക്തമായിരുന്നെന്നു.ടെറസിൽ ചോര വാർന്നു കിടന്ന പ്രസാദ് വെള്ളിയാഴ്ച രാത്രി പത്തിനും പന്ത്രണ്ടിനുമിടയിൽ മരിച്ചതായിട്ടാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.പ്രസാദിനെ അടിക്കാനുപയോഗിച്ച എയർ ഗൺ അഞ്ചു കഷണങ്ങളായി മൃതദേഹത്തിനടുത്തു കിടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP