Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വളപട്ടണത്തെ പ്ലൈവുഡ് ഫാക്ടറി സൂപ്പർവൈസർ പ്രഭാകർ ദാസിനെ കൊലപ്പെടുത്തിയത് പെട്ടെന്ന് സമ്പന്നരാകാനുള്ള മോഹത്തിലെന്ന് പ്രതികൾ; കൊല നടത്തിയ ശേഷം കൊള്ളയടിച്ച പണവും സ്വർണാഭരണങ്ങളും കണ്ടെടുത്തു; കൃത്യത്തിന് ഉപയോഗിച്ച മൂന്ന് കത്തികളും കണ്ടെടുത്തു

വളപട്ടണത്തെ പ്ലൈവുഡ് ഫാക്ടറി സൂപ്പർവൈസർ പ്രഭാകർ ദാസിനെ കൊലപ്പെടുത്തിയത് പെട്ടെന്ന് സമ്പന്നരാകാനുള്ള മോഹത്തിലെന്ന് പ്രതികൾ; കൊല നടത്തിയ ശേഷം കൊള്ളയടിച്ച പണവും സ്വർണാഭരണങ്ങളും കണ്ടെടുത്തു; കൃത്യത്തിന് ഉപയോഗിച്ച മൂന്ന് കത്തികളും കണ്ടെടുത്തു

രഞ്ജിത്ത് ബാബു

കണ്ണൂർ: വളപട്ടണം കീരിയാട്ടെ പ്ലൈവുഡ് ഫാക്ടറി സൂപ്പർ വൈസറായിരുന്ന ഒഡീഷാ സ്വദേശി പ്രഭാകർ ദാസിനെ കൊലപ്പെടുത്തിയത് പെട്ടെന്ന് സമ്പന്നരാകാനുള്ള മോഹത്തിലെന്ന് പ്രതികൾ. ഒഡീഷ് സ്വദേശികളായ ഗോണിയ എന്ന ഗണേശ് നായിക്കാണ് കേസിലെ മുഖ്യപ്രതി. രണ്ടാം പ്രതി തൂഫാൻ. ഒഡീഷാ സ്വദേശി തന്നെയായ ശാന്ത ഗ്രാമത്തിലെ ബോളിയ ഒളിവിലാണ്. ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. മറ്റ് രണ്ടു പ്രതികൾ പ്രായപൂർത്തി എത്താത്തവരാണ്. കൊലപാതകത്തിന് ഉപയോഗിച്ച കത്തികൾ വാങ്ങിയത് പ്രസ്സ് ക്ലബ് റോഡിലെ കടയിൽ നിന്നാണെന്ന് പ്രതികൾ മൊഴി നൽകിയതോടെ കൃത്യം നടത്തിയ വീട്ടിന് സമീപം വെച്ച് മൂന്ന് കത്തികൾ കണ്ടെത്തി. കത്തികൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയിരിക്കയാണ്.

താൻ വിറ്റ കത്തികളാണ് ഇതെന്നും കത്തിവാങ്ങാൻ വന്നവരെയും കടയുടമ തിരിച്ചറിഞ്ഞു. പ്രഭാകർ ദാസിനെ കസേരയിൽ കെട്ടാൻ ഉപയോഗിച്ച കയർ വാങ്ങിയ സ്ഥാപനത്തിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കത്തികൾ കണ്ടെടുത്തതുകൊലപാതകം നടന്ന വീടിന്റെ കുറച്ചകലെയുള്ള കാട്ടിൽ നിന്നാണ്. ഇവിടെ നിന്ന് മൂന്ന് കത്തികളാണ് കിട്ടിയത്. വളപട്ടണം എസ് എച്ച് ഒ എം കൃഷ്ണനാണ് കേസന്വേഷണം നടത്തുന്നത്. ഭക്ഷണവും മദ്യവും കഴിച്ച ശേഷമാണ് പ്രതികൾ കീരിയാട്ടെത്തിയിരുന്നത്. പുതിയതെരുവിലെ പ്രമുഖ ബാറിലും ഹോട്ടലിലും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവർ പ്രതികളെ തിരിച്ചറിയുകയും ചെയ്തു.

കൊലപാതകത്തിന് ശേഷം ട്രെയിൻ മാർഗ്ഗം നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതികൾ നേരെ അവരവരുടെ വീട്ടിലേക്കാണ് പോയത്. പ്രഭാകർ ദാസിന്റെ വീട്ടിൽ നിന്ന് കൊള്ളയടിച്ച പണത്തിൽ 24000 രൂപ രണ്ടാംപ്രതിയായ തുഫാൻ, ഫർജാൻ സ്റ്റേറ്റ് ബാങ്ക് ബ്രാഞ്ചിൽ നിക്ഷേപിച്ചതും പൊലീസ് കണ്ടെത്തി. മുഖ്യപ്രതി ഗോണിയ എന്ന ഗണേശ് വാങ്ങിയ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രഭാകർ ദാസിന്റെ ഭാര്യയുടെയും മക്കളുടെയും സ്വർണ്ണാഭരണങ്ങൾ ഗോണിയയുടെ മുത്തച്ഛന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു.

ഇനിയും കുറച്ച് സ്വർണ്ണാഭരണങ്ങൾ കണ്ടുകിട്ടാനുണ്ട്. ഈ കേസിൽ ഒരാൾ കൂടി പിടിയിലാവാനുണ്ട്. ഒഡീഷ തങ്കനാൽ ശാന്ത ഗ്രാമത്തിലെ ബോളിയയെയാണ് കണ്ടെത്താനുള്ളത്. ഇയാളുടെ ഒളിസങ്കേതം പൊലീസ് നിരീക്ഷണത്തിലാണുള്ളത്. കൊലപാതകത്തിന് ശേഷം ഇയാൾ വീട്ടിൽ വന്നിട്ടില്ലെന്നാണ് പൊലീസിന് ബന്ധുക്കൾ മൊഴി നൽകിയത്. കവർച്ച നടത്തിയ മൊബൈൽ ഫോണുകൾ പ്രതികളിൽ നിന്ന് പൊലീസ് കണ്ടെത്തി.

കഴിഞ്ഞ മാസം12 ാം തീയ്യതി വാടക ക്വാട്ടേസിൽ ഭാര്യയുടെ കൺ മുന്നിൽ വച്ചാണ് അർദ്ധ രാത്രിയോടെ പ്രഭാകർ ദാസിനെ കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ച അഞ്ചുപേരാണ് ഭർത്താവിനെ കൊന്നതെന്ന് ഭാര്യ ലക്ഷ്മിപ്രിയ പൊലീസിന് മൊഴി നൽകിയിരുന്നു. ലക്ഷ്മി പ്രിയക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ട പ്രഭാകർ ദാസിന്റെ പണവും ലക്ഷ്മിപ്രിയയുടെയും മക്കളുടെയും സ്വർണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ടത്രെ. കൊലപാതകികളായ അഞ്ചുപേരും ആന്ധ്രയിലെ പ്ലൈവ്ഡുസ് കമ്പനിയിൽ ജോലി ചെയ്തുവരികയാണ്.

സംഭവ ദിവസം തലേന്ന് രാവിലെ ആന്ധ്രയിൽ നിന്ന് ചെന്നൈയിലെത്തുകയും അവിടെ നിന്ന് ട്രെയിൻ മാർഗം കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക് വരികയായിരുന്നു. നഗരത്തിലെ കടയിൽ നിന്ന് കത്തിയും കയറും വാങ്ങിയാണ് ഇവർ വൈകീട്ട് ബസ് മാർഗം പുതിയതെരുവിലെത്തിയത്. അവിടെ ബാറിൽ കയറി അഞ്ചംഗ സംഘം മദ്യപിക്കുകയും തൊട്ടടുത്ത ഹോട്ടിൽ പോയി ഭക്ഷണം കഴിച്ചശേഷം നടന്ന് പുഴാതി പയറ്റാകാവിന് സമീപത്തെത്തി. കാറ്റും മഴയും വന്നപ്പോൾ സംഘം ഓടി പ്രഭാകർ ദാസിന്റെ വീടിന്റെ വരാന്തയിൽ നിന്നു. ആ സമയം കറന്റ് പോവുകയും ചെയ്തിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ പ്രഭാകർ ദാസിന്റെ വീടിന്റെ വാതിൽ മുട്ടിവിളിച്ചു. ഈ സമയം പ്രഭാകർ ദാസിന്റെ ഭാര്യ ലക്ഷ്മിപ്രിയ വാതിൽ തുറന്നു.

സംഘം അക്രമിച്ച് അകത്ത് കടന്ന് ഭീഷണിപ്പെടുത്തി ലക്ഷ്മിയുടെ സ്വർണാഭരണങ്ങൾ അഴിച്ചുവാങ്ങി. ഉറങ്ങികിടക്കുന്ന പിഞ്ചുകുട്ടികളുടെയും സ്വർണാഭരണങ്ങൾ അഴിച്ചെടുത്തു. ബഹളം കേട്ട് ഞെട്ടിയുണർന്ന പ്രഭാകർദാസ് കിടപ്പറയിൽ നിന്ന് പുറത്തുവന്നപ്പോൾ അഞ്ചംഗ സംഘം ഇയാളെ കസേരയിൽ കെട്ടിയിട്ടു. ഇതിനിടയിൽ അലമാരയിൽ സൂക്ഷിച്ച 60,000ത്തോളം രൂപയും സംഘം കൈക്കലാക്കി. പിടിവലിക്കിടയിൽ മുഖ്യപ്രതിയായ ജനനായ്ക് പ്രഭാകർദാസിന്റെ വയറ്റിലും നെഞ്ചിലും മൂന്നുതവണ കത്തി കുത്തിയിറക്കി. കുടൽമാല പുറത്തുചാടി ചോര വാർന്ന് അവശനായ പ്രഭാകർ ദാസ് മരിക്കുകയായിരുന്നു. മോഷണ മുതലുകളുമായി ഇവർ കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തി ആഭരണപ്പെട്ടികളും മറ്റും ഉപേക്ഷിച്ച ശേഷം പുലർച്ചെയുള്ള ട്രെയിൻ കയറി നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP