Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോഡരികിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ ഫോൺ കോൾചെയ്യാനായി ചോദിച്ചു; സുമനസ്സ് തോന്നി ഇതര സംസ്ഥാന തൊഴിലാളി ഫോൺ നൽകിയതോടെ ഫോൺ നൽകാതെ ബൈക്കിൽ കയറി സ്ഥലം വിട്ടു; എച്ചിപാത്രത്തിൽ കയ്യിട്ടുവരാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ സഹായിച്ചത് റോഡരികിലെ സി.സി.ടി.വി ദൃശ്യങ്ങൾ

റോഡരികിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ ഫോൺ കോൾചെയ്യാനായി ചോദിച്ചു; സുമനസ്സ് തോന്നി ഇതര സംസ്ഥാന തൊഴിലാളി ഫോൺ നൽകിയതോടെ ഫോൺ നൽകാതെ ബൈക്കിൽ കയറി സ്ഥലം വിട്ടു; എച്ചിപാത്രത്തിൽ കയ്യിട്ടുവരാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ സഹായിച്ചത് റോഡരികിലെ സി.സി.ടി.വി ദൃശ്യങ്ങൾ

ജംഷാദ് മലപ്പുറം

മലപ്പുറം: റോഡരികിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ ഫോൺ കോൾചെയ്യാനായി ചോദിച്ചു. സുമനസ്സ് തോന്നി ഇതര സംസ്ഥാന തൊഴിലാളി ഫോൺ നൽകിയതോടെ ഫോൺ നൽകാതെ ബൈക്കിൽ കയറി സ്ഥലം വിട്ടു. എച്ചിപാത്രത്തിൽ കയ്യിട്ടുവരാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ സഹായിച്ചത് റോഡരികിലെ സി.സി.ടി.വി ദൃശ്യങ്ങൾ. തമിഴ്‌നാട്ടുകാരനായ തൊഴിലാളിയുടെ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്നാനി പൊലീസാണ് അറസ്റ്റ് ചെയ്തത്.

കുറ്റിപ്പുറം മൂടാൽ പെ രുമ്പറമ്പ് പൈങ്കണ്ണൂർ സ്വദേശി പള്ളിയാൽ പറമ്പിൽ പ്രമോദിനെ (20)യാണ് പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച രാത്രി എട്ടേകാലോടെ വെളിയങ്കോട് വച്ചാണ് മോഷണം നടന്നത്. ബൈക്കിൽ ഭാര്യക്കും, കുട്ടിക്കുമൊപ്പം ബൈക്കിലെത്തിയ പ്രമോദ് വെളിയങ്കോട് ചെറിയപള്ളിക്ക് സമീപം റോഡരികിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയുടെ ഫോൺ കോൾ ചെയ്യുന്നതിനായി വാങ്ങുകയായിരുന്നു. തുടർന്ന് ഫോൺ തിരിച്ചു നൽകാതെ ബൈക്കിൽ സ്ഥലം വിടുകയും ചെയ്തു.

ഫോണിന്റെ കവറിൽ 2000 രൂപയുമുണ്ടായിരുന്നു. തുടർന്ന് ഫോൺ നഷ്ടപ്പെട്ട യുവാവ് നാട്ടുകാരോട് പരാതി പറയുകയും, തുടർന്ന് പൊലീസിൽ പരാതിനൽകുകയും ചെയ്തു. പിന്നീട് പഴയകടവ് റസിഡൻസ് അസോസിയേഷൻ പുതുപൊന്നാനി പാലത്തിൽ സ്ഥാപിച്ച സി.സി.ടി.വി പരിശോധിച്ചതിൽ നിന്ന് പ്രതിയെക്കുറിച്ച് വിവരം ലഭിക്കുകയും, ഇയാളുടെ ദൃശ്യം നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഫോട്ടോ കണ്ട് പ്രതിയെ തിരിച്ചറിയുകയും കുറ്റിപ്പുറം പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയും ചെയ്തു.

പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.ഇതേസമയം, കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച് മുങ്ങിയ കേസിൽ പ്രമോദിന്റെ ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് പൊലീസെത്തിയാണ് അറസ്റ്റ് ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP