Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകനെ സ്‌കൂളിൽ നിന്നും വിളിക്കാൻ പോയപ്പോൾ ബൈക്കിലെത്തിയ യുവാക്കൾ കാറിൽ ഇടിച്ച ശേഷം നിർത്താതെ പോയി; ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയപ്പോൾ തെറ്റായ നടപടിയെ വൈദികൻ ചോദ്യം ചെയ്തു; അസഭ്യം വിളിച്ച് മുഖത്ത് ആഞ്ഞടിച്ച് ബൈക്ക് യാത്രികനും; കർണപടം തകർന്ന വൈദികൻ ചികിത്സ തേടി; ഫാ. ബിബിൻസ് മാത്യൂസിന്റെ പരാതിയിൽ യുവാക്കൾ അറസ്റ്റിൽ

മകനെ സ്‌കൂളിൽ നിന്നും വിളിക്കാൻ പോയപ്പോൾ ബൈക്കിലെത്തിയ യുവാക്കൾ കാറിൽ ഇടിച്ച ശേഷം നിർത്താതെ പോയി; ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയപ്പോൾ തെറ്റായ നടപടിയെ വൈദികൻ ചോദ്യം ചെയ്തു; അസഭ്യം വിളിച്ച് മുഖത്ത് ആഞ്ഞടിച്ച് ബൈക്ക് യാത്രികനും; കർണപടം തകർന്ന വൈദികൻ ചികിത്സ തേടി; ഫാ. ബിബിൻസ് മാത്യൂസിന്റെ പരാതിയിൽ യുവാക്കൾ അറസ്റ്റിൽ

അരുൺ ജയകുമാർ

പുനലൂർ: മകനെ സ്‌കൂളിൽ നിന്ന് വിളിക്കാൻ പോയ വൈദികനെ യുവാവും സംഘവും മർദ്ദിച്ചത് വാഹനങ്ങൾ തമ്മിൽ ഇടിച്ചതിനെതുടർന്നുള്ള തർക്കത്തിനെതുടർന്ന്. യുവാവിന്റേയും സംഘത്തിന്റേയും മർദ്ദനമേറ്റ വൈദികന്റെ കർണപടം തകർന്നു.പുനലൂർ പേപ്പർമിൽ കാർമ്മേൽ മാർത്തോമ പള്ളി വികാരി റെവറൻ ബിബിൻസ്മാത്യൂസിനാണ് മർദ്ദനമേറ്റത്.

ഇപ്പോൾ വൈദികൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിഷ്ണു എന്ന യുവാവിനേയും സുഹൃത്തുക്കളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് വൈകുന്നേരത്തോടെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കുമെന്ന് പുനലൂർ പൊലീസ് സബ് ഇൻസ്പെക്ടർ രാജീവ് മറുനാടൻ മലയാളിയോട് പറഞ്ഞു. വൈദികന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വാഹന നമ്പറുകൾ പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പുനലൂർ പൊലീസ് പറയുന്നത് ഇപ്രകാരം: ഇന്നലെ വൈകുന്നേരം മൂന്നരമണിയോടെയാണ് കേസിനാസ്പദമായ സംഭവം.പുനലൂർ സെന്റ് ജോൺസ് എൽപിഎസ്‌സിൽ പഠിക്കുന്ന തന്റെ മകനെ സ്‌കൂളിൽ നിന്നും വിളിക്കാനായി സ്വന്തം കാറിൽ സ്‌കൂളിലേക്ക് പോവുകയായിരുന്നു വൈദികനായ ബിബിൻസ്മാത്യൂസ്. ബിബിൻസ് മാത്യൂസസ് തന്റെ സാൻട്രോ കാറിൽ യാത്ര ചെയ്യുകയായിരുന്നു. ഒരു വാഹനത്തിന് സൈഡ് കൊടുത്ത മുന്നോട്ട് പോകുമ്പോൾ എതിർ വശത്ത് നിന്നും ബൈക്കിൽ പുനലൂർ മൂർത്തിക്കാവ് സ്വദേശി വിഷ്ണു (24)വും സുഹൃത്തും വരികയായിരുന്നു. '

കാറിന്റെ മുൻവശത്തെ ബൈക്ക് മുട്ടുകയും ചെയ്തും. യുവാക്കൾ ബൈക്ക് നിർത്താതെ പോകാൻ ശ്രമിച്ചുവെങ്കിലും ഗതാഗത കുരുക്കിൽ പെട്ടുപോവുകയായിരുന്നു. ഉടൻ തന്നെ ബിബിൻസ്മാത്യൂസ് വാഹനത്തിൽ നിന്നും പുറത്തിറങ്ങി യുവാക്കളുടെ അടുത്തേക്ക് ചെന്നു. വൈദികൻ അടുത്തെത്തിയപ്പോൾ തന്നെ യുവാക്കൾ ദേഷ്യത്തോടെ സംസാരിക്കുകയും ചെയ്തു. വാഹനമോടിച്ച വൈദികന്റെ കുറ്റം കൊണ്ടാണ് തട്ടിയതെന്നും തങ്ങൾ അല്ല അപകടത്തിന് കാരണമെന്നും യുവാക്കൾ പറഞ്ഞപ്പോൾ നിങ്ങൾ റോങ്ങ് സൈഡിലല്ലേ വന്നത് എന്ന് വികാരി ചോദ്യം ചെയ്തു.

അപ്പോൾ തന്നെ വാക്കേറ്റമുണ്ടാവുകയും ചെയ്തു. വാക്കേറ്റത്തിനൊടുവിൽ എന്നാൽ പൊലീസ് വന്നിട്ട് ഒരു തീരുമാനമുണ്ടാകട്ടെയെന്ന് പറഞ്ഞപ്പോൾ വാഹനത്തിന്റെ പിന്നിലിരുന്ന വിഷ്ണു വൈദികനെ പിടിച്ച് തള്ളുകയും പിന്നെ മർദ്ദിക്കുകയുമായിരുന്നു. വൈദികന്റെ മുഖത്ത് വിഷ്ണു ആഞ്ഞടിക്കുകയും ചെയ്തു. അടിയേറ്റ വൈദികന്റെ കർണ്ണപടം തകരുകയും ചെയ്തു. അപ്പോൾ തന്നെ മറ്റൊരു ബൊലേറോ കാറിൽ അവിടെയെത്തിയ മറ്റൊരു സുഹൃത്തും യുവാക്കൾക്കൊപ്പം കൂടുകയും വിഷ്ണു അവിടെ നിന്നും പോവുകയുമായിരുന്നു.വാഹനമോടിച്ചിരുന്ന യുവാവിനോട് സംസാരിച്ച് തീർക്കേണ്ട കാര്യം നിങ്ങൾ തല്ലിയല്ലേ തീർത്തത് എന്ന് പറഞ്ഞ ശേഷം വൈദികൻ പൊലീസിൽ പരാതി നൽകുകയായിരുന്നു

ഉടൻ തന്നെ പുനലൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും തന്നെ മർദ്ദിച്ച യുവാക്കളുടെ വാഹന നമ്പർ ഉൾപ്പടെ പൊലീസിന് വിപിൻ മാത്യൂസ് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകുന്നേരത്തോടെ പ്രതികളേയും ഒരു ബൈക്കും ബൊലേറോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ ഐപിസി 226,341, 294ബി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.ഇന്ന് വൈകുന്നേരത്തോടെ തന്നെ പ്രതികളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കുമെന്നും പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേസമയം വാക്കേറ്റമുണ്ടായപ്പോൾ തല്ലിയത് വിപിൻ മാത്യൂസ് വൈദികനാണെന്ന് അറിയാതെയാണെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. വൈദിക വേഷത്തിലല്ലായിരുന്നതിലാണ് തിരിച്ചറിയാത്തതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.ഇപ്പോഴും വൈദികൻ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം ഒരു സ്‌കാനിങ്ങ് റിപ്പോർട് കൂടി ലഭിച്ചശേഷം മാത്രമെ തുടർ ചികിത്സയെക്കുറിച്ച് തീരുമാനിക്കുകയുള്ളുവെന്ന് കാർമ്മേൽ പള്ളി അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP