Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വാധീനമുള്ളവന്റെ മുമ്പിൽ വളയാത്ത പൊലീസുകാരന്റെ അവസ്ഥ ഇങ്ങനെയാവും; നിയമം ലംഘിച്ച പബ്ലിക് പ്രോസിക്യൂട്ടറെ ചോദ്യം ചെയ്ത പൊലീസുകാരന്റെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി കേസ്; ഈ വീഡിയോ കണ്ടിട്ടു പറയൂ നമ്മുടെ നാട്എങ്ങനെ നന്നാകാനാണ്?

സ്വാധീനമുള്ളവന്റെ മുമ്പിൽ വളയാത്ത പൊലീസുകാരന്റെ അവസ്ഥ ഇങ്ങനെയാവും; നിയമം ലംഘിച്ച പബ്ലിക് പ്രോസിക്യൂട്ടറെ ചോദ്യം ചെയ്ത പൊലീസുകാരന്റെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി കേസ്; ഈ വീഡിയോ കണ്ടിട്ടു പറയൂ നമ്മുടെ നാട്എങ്ങനെ നന്നാകാനാണ്?

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കടുവായെ കിടുവ പിടിച്ചു. നിയമപമാലനത്തിന് ശ്രമിച്ചാലും പൊലീസിനെതിരെ കേസ് വരാം. കനയ്യ കുമാറിനെ ഡൽഹി കോടതിയിൽ ഹാജരാക്കിയപ്പോൾ അഭിഭാഷകർ കാട്ടിക്കൂട്ടിയ വിക്രിയ എല്ലാവരും കണ്ടതാണ്. അഭിഭാഷകർ നിയമത്തിന് മുകളിലാണെന്ന ധാരണയുമായായിരുന്നു ഡൽഹിയിലെ അഭിഭാഷകരുടെ തേർ വാഴ്ച. ഇതിൽ കനയ്യ കുമാറിന്റെ പക്ഷം ചേർന്ന് കേരളത്തിൽ കോടതി പോലും വക്കീലമന്മാർ ബഹിഷ്‌കരിച്ചിരുന്നു. അത് രാഷ്ട്രീയം. സ്വന്തം കാര്യം വന്നാൽ കേരളത്തിലും അഭിഭാഷകർക്ക് നിയമം ബാധകമല്ല. അത് പബ്ലിക് പ്രോസിക്യൂട്ടറായാൽ പറയുകയും വേണം. ഗതാഗത നിയമലംഘനം ചോദ്യം ചെയ്ത ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനു നേർക്ക് സർക്കാർ അഭിഭാഷകന്റെ ആക്രോശം ഇതിന് തെളിവാണ്. ഈ വിഡിയോ പുറത്തുവന്നിട്ടും ഇയാൾക്ക് കൂസലൊന്നുമില്ല. പൊലീസുകാരന് പണികിട്ടുകയും ചെയ്തു.

തൃശൂരിൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർ പയസ് മാത്യുവിന്റെ കാർ തടഞ്ഞ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയ വീഡിയോ വൈറലായി. എന്നാൽ പൊലീസ് ഈ ഔദ്യോഗിക കൃത്യ നിർവ്വഹണ തടസം കണ്ടില്ലെന്ന് നടിച്ചു. പൊലീസിന്റെ കേസ് വാദിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടർ, രാഷ്ട്രീയമായി എന്തിന് പുലിവാല് പിടിക്കുന്നതെന്ന് പൊലീസിന് അറിയാം. എന്നാൽ വാദിയെ പ്രതിയാക്കുന്നത് പോലെ പയസ് മാത്യു പൊലീസിന് പരാതി നൽകി. എഫ്.ഐ.ആർ ഇട്ടില്ലെങ്കിൽ പുലിവാലു പിടിക്കുമെന്ന് പൊലീസിന് അറിയാം. അതുകൊണ്ട് തന്നെ പൊലീസുകാരൻ ജോഷിക്കെതിരെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ച്ചെയ്തിരിക്കുന്നു. ഇതാണ് അഭിഭാഷകന്റെ ശക്തി. പൊലീസുകാരന് നേരത്തെ പരാതി നൽകിയിരുന്നു. അതിൽ അപ്പോഴൊന്നും ചെയ്തതുമില്ല. പയസ് മാത്യുവിന്റെ പരാതി കിട്ടിയതോടെ അതും രജിസ്റ്റർ ചെയ്തു. ക്രംനമ്പർ 726/16 ആയാണ് പയസ് മാത്യുവിന്റെ പരാതിയിൽ കേസ് എടുത്തത്

തൃശൂർ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡിൽ വച്ചുണ്ടായ സംഭവമാണ് എല്ലാത്തിനും ആധാരം. റോഡിന്റെ വശങ്ങളിൽ കാൽനടയാത്രക്കാർക്ക് നടക്കാനുള്ള വെള്ളവരയ്ക്കപ്പുറം കാർ നിർത്തിയത് ചോദ്യം ചെയ്തപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനു നേരെ ജില്ലയിലെ മുതിർന്ന സർക്കാർ അഭിഭാഷകൻ തട്ടിക്കയറിയത്. ട്രാഫിക് ഉദ്യോഗസ്ഥൻ പറയുന്നത് കേൾക്കാൻ പോലും നിൽക്കാതെ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച് മുന്നോട്ട് പോവുകയും ചെയ്തു. ഇതും നിയമലംഘനമാണ്. പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. നിന്നെ കാണിച്ചു താരമെന്ന് ഭീണിയും പെടുത്തി. ട്രാഫിക് പൊലീസുകാരന്റെ നടപടിയിൽ ആരും നടപടിയെടുത്തില്ല. എന്നാൽ ദിവസങ്ങൾക്ക് ശേഷം പബ്ലിക് പ്രോസിക്യൂട്ടർ പരാതി കൊടുത്തപ്പോൾ ഉടൻ എഫ്‌ഐആറും എത്തി. പബ്ലിക് പ്രോസിക്യൂട്ടറെ പിണക്കാൻ പൊലീസ് ആഗ്രഹിക്കാത്തതിന്റെ പ്രതിഫലനമായിരുന്നു ഇത്.

വാഹനം തടഞ്ഞു നിർത്തി മനപ്പൂർവ്വം അപമാനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു നൽകിയ പരാതിയിലാണ് പൊലീസ് ഉദ്യോഗസ്ഥനായ ജോഷിക്കെതിരെ കേസെടുത്തത്. നിയമ ലംഘനം ശ്രദ്ധയിൽ പെടുത്തിയ പൊലീസുകാരനെതിരെ കേസെടുത്തതിലാണ് ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ഉയരുന്നത്. തെറ്റായി വാഹനം പാർക്ക് ചെയ്ത പയസ് മാത്യുവിനെ മാന്യമായി സമീപിച്ചാണ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ജോഷി ഇക്കാര്യം പറഞ്ഞത്. തെറ്റ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥനു നേരെ പയസ് മാത്യു കയർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ക്രംനമ്പർ 726/16 ആയി രജിസ്റ്റർ ചെയ്ത കേസിൽCr No 726/16 u/S 353 , 294 (b), 506 (1) IPC 116 ( b) IT Act   എന്നീ വകുപ്പുകളുമുണ്ട്. പരാതി കിട്ടിയതിനാലാണ് കേസ് എടുത്തതെന്നും അന്വേഷണത്തിന് ശേഷം വേണമെങ്കിൽ കേസ് റഫർ ചെയ്യാമെന്നുമാണ് പൊലീസ് നിലപാട്.

 

തൃശ്ശൂർ - ഗതാഗതനിയമം ചോദ്യം ചെയ്ത ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനു നേർക്ക്‌ സർക്കാർ അഭിഭാഷകന്റെ ആക്രോശം.....#ഒരാളും_ഇത്_ഷെയർ_ചെയ്യാതെ_പോകരുത്

Posted by Vellaripravukal on Wednesday, February 17, 2016

പബ്ലിക് പ്രോസിക്യൂട്ടറുടെ പരാതി ആയതിനാലാണ് ഉടൻ കേസെടുത്തത്. ഈ വിവരം ഈസ്റ്റ് പൊലീസ് സ്‌റ്റേഷൻ എസ് ഐ മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തു. സിഐയാണ് കേസ് അന്വേഷിക്കുന്നതെന്നും മറുനാടനോട് വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമലംഘനം ചോദ്യംചെയ്ത പൊലീസുകാരനെതിരെ കേസെടുത്തതിൽ പ്രതിഷേധമുയർന്നിരുന്നു. തൃശൂർ ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജോഷിക്കെതിരെ കേസെടുത്തതിലാണ് പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നത്. വഴിയിൽ തടഞ്ഞ് അപമാനിക്കാൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു നൽകിയ പരാതിയിലാണ് പൊലീസുകാരനെതിരെ കേസെടുത്തത്. ഇതിൽ ചുമത്തിയ വകുപ്പുകളാണ് പ്രതിഷേധം ശക്തമാക്കുന്നത്. പയസ് മാത്യുവിന്റെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി, പൊതു സ്ഥലത്ത് അസഭ്യം പറയുകയെന്നതൊക്കെയാണ് വകുപ്പുകൾ.

ഇതിൽ പൊലീസുകാരന്റെ ജോലിയാണ് തടസ്സപ്പെടുത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന് ശേഷം പബ്ലിക് പ്രോസിക്യൂട്ടർ മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതും നിയമലംഘനമാണ്. നിയമം നടപ്പാക്കാൻ ചുമതല ഉള്ള ഉദ്യോഗസ്ഥനെ ജോലി ചെയ്തതിന്റെ പേരിൽ പീഡിപ്പിക്കാനുള്ള നീക്കമാണ് അധികാരികൾ സ്വീകരിക്കുന്നതെന്ന് ആരോപണം ഉയരുന്നു. എന്നാൽ പരാതിയിൽ കേസ് എടുത്തുവെന്നേ ഉള്ളൂവെന്നും പരാതിയിൽ ആരാണ് കുറ്റക്കാരന് ആരെന്ന് കണ്ട് മാത്രമേ കുറ്റപത്രം സമർപ്പിക്കുകയുള്ളൂവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥൻ നൽകുന്ന സൂചന.

അതേസമയം, ഗതാഗത നിയമലംഘനം നടത്തിയിട്ടില്ലെന്നും അനാവശ്യമായി വാഹനം തടഞ്ഞത് ചോദ്യം ചെയ്യുകയാണുണ്ടായതെന്നും അഭിഭാഷകൻ വിശദീക്കുന്നുമുണ്ട്. ട്രാഫിക് ഉദ്യോഗസ്ഥൻ, ട്രാഫിക് എസ്‌ഐക്ക് നൽകിയ പരാതി പൊലീസിന് കൈമാറിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. അതേസമയം, അനാവശ്യമായി വാഹനം തടഞ്ഞു നിർത്തി മനഃപൂർവം അപമാനിക്കാനായിരുന്നു ട്രാഫിക് ഉദ്യോഗസ്ഥന്റെ ശ്രമമെന്നാണ് അഭിഭാഷകന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP