Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നാം റാങ്കുകാരനും രണ്ടാം റാങ്കുകാരനും 28ാ ം റാങ്കുകാരനും പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ നിന്ന് പുറത്ത്; ശിവരഞ്ജിത്തും, നസീമും പ്രണവും പരീക്ഷയിൽ ഫോൺ ഉപയോഗിച്ച് തട്ടിപ്പ് നടത്തി; എസ്എംഎസായോ വാട്‌സാപ്പായോ ഉത്തരങ്ങൾ കിട്ടി; അദ്ധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്തിയെന്നും സംശയം; വൻപരീക്ഷാക്രമക്കേടെന്ന് പിഎസ് സി; പൊലീസ് കേസെടുത്ത് വിശദമായി അന്വേഷിക്കണമെന്നും കമ്മീഷൻ; മൂന്നുഎസ്എഫ്‌ഐ നേതാക്കൾക്കും ആജീവനാന്തവിലക്കും

ഒന്നാം റാങ്കുകാരനും രണ്ടാം റാങ്കുകാരനും 28ാ ം റാങ്കുകാരനും പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ നിന്ന് പുറത്ത്; ശിവരഞ്ജിത്തും, നസീമും പ്രണവും പരീക്ഷയിൽ ഫോൺ ഉപയോഗിച്ച് തട്ടിപ്പ് നടത്തി; എസ്എംഎസായോ വാട്‌സാപ്പായോ ഉത്തരങ്ങൾ കിട്ടി; അദ്ധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്തിയെന്നും സംശയം; വൻപരീക്ഷാക്രമക്കേടെന്ന് പിഎസ് സി; പൊലീസ് കേസെടുത്ത് വിശദമായി അന്വേഷിക്കണമെന്നും കമ്മീഷൻ; മൂന്നുഎസ്എഫ്‌ഐ നേതാക്കൾക്കും ആജീവനാന്തവിലക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ, അഖിൽ എന്ന വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കളെ പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്ന് പുറത്താക്കി. പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മൂവരും ക്രമക്കേട് നടത്തിയതായി തെളിഞ്ഞത്. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് റാങ്ക് പട്ടികയിൽ നിന്ന് പുറത്താക്കിയത്. ഇവർക്ക് ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം എസ്എംഎസായി ലഭിച്ചുവെന്നാണ് സംശയം.

വിജിലൻസ് വിഭാഗവും, സൈബർ സെല്ലും സംയുക്തമായായിരുന്നു അന്വേഷണം. വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിൽ, മൂന്നു വിദ്യാർത്ഥികളും, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ പരീക്ഷാ ക്രമക്കേട് നടത്തിയതായി കമ്മീഷൻ സംശയിക്കുന്നു. ഈ സാഹചര്യത്തിൽ പൊലീസ് റിപ്പോർട്ടിൽ പറയുംപോലെ, പൊലീസ് ക്രൈം രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. പരീക്ഷാ കേന്ദ്രത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്ന കണ്ടെത്തുവാനും, അതിന് ആരെയെങ്കിലും, സഹായിച്ചിട്ടുണ്ടെങ്കിൽ, അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും, പൊലീസിനാണ് അധികാരമുള്ളത്. ഈ സാഹചര്യത്തിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടാനും, റിപ്പോർട്ട് കൈമാറാനും കമ്മീഷൻ തീരുമാനിച്ചത്.

ക്രമക്കേട് കണ്ടെത്തിയതോടെ മൂന്നു ഉദ്യോഗാർഥികളെയും പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ നിന്ന് നീക്കം ചെയ്യും. ഇതിന് പുറമേ, പിഎസ്‌സി തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും സ്ഥിരമായി അയോഗ്യരാക്കാനും തീരുമാനിച്ചു. പരീക്ഷസമയത്ത് ഇവർ മൂന്ന് പേരും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങൾ ഇവർക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം. അദ്ധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്തിയിരിക്കാനും സാധ്യതയുണ്ട്. മൊബൈൽ ഫോൺ സ്മാർട്ട് വാച്ചുമായി കണക്ട് ചെയ്ത് തട്ടിപ്പ് നടത്തിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു. പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈൽ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകൾ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പിഎസ്‌സി ശുപാർശ ചെയ്യുന്നു.

കാസർഗോഡ് പൊലീസ് ക്യാംപിലേക്കുള്ള പരീക്ഷയാണ് നടന്നതെങ്കിലും ഇവർ മൂന്ന് പേരും തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളിൽ ഇരുന്നാണ് പരീക്ഷ എഴുതിയത്. എന്നാൽ മൂന്ന് പേർക്കും ഒരേസമയം മൊബൈൽ ഫോണുകളിലേക്ക് എസ്എംഎസായി എത്തി. പുറത്തു നിന്നുള്ള മറ്റാരുടെയോ സഹായം ഇവർക്ക് ഇതിനായി ലഭിച്ചുവെന്നാണ് സംശയിക്കുന്നത്.

പരീക്ഷയുടെ ചോദ്യങ്ങൾ ഇവർ എങ്ങനെ പുറത്തേക്ക് അയച്ചൂ എന്ന കാര്യവും അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു.കേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞ്ജിത്ത് റാങ്ക് പട്ടികയിൽ ഒന്നാമനായും രണ്ടാം പ്രതിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന എ.എൻ.നസീം പട്ടികയിലെ 28-ാം റാങ്കുകാരനായും ഇടം നേടിയതാണ് വിവാദമായത്. പട്ടികയിലെ രണ്ടാം റാങ്കുകാരൻ പി.പി. പ്രണവും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു. നേരത്തെ പിഎസ്എസി പൊലീസ് കോൺസ്റ്റബിൾ പട്ടികയിൽ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് പിഎസ്എസി വാദിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP