Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിഎസ് സി പരീക്ഷാ ക്രമക്കേട്: ഉപയോഗിച്ച മൊബൈലും സ്മാർട്ട് വാച്ചുകളും നശിപ്പിച്ചു; എറിഞ്ഞുകളഞ്ഞത് മൂന്നാറിലെ നല്ലതണ്ണിയാറിൽ; പരീക്ഷ തുടങ്ങിയ ശേഷം സ്മാർട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങൾ എസ്എംഎസായി എത്തിയെന്നും കുറ്റസ്സമ്മതം; ഉത്തരങ്ങൾ അയച്ചവർക്ക് ചോദ്യപേപ്പർ എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് മാത്രം പരസ്പര വിരുദ്ധ ഉത്തരങ്ങൾ

പിഎസ് സി പരീക്ഷാ ക്രമക്കേട്: ഉപയോഗിച്ച മൊബൈലും സ്മാർട്ട് വാച്ചുകളും നശിപ്പിച്ചു; എറിഞ്ഞുകളഞ്ഞത് മൂന്നാറിലെ നല്ലതണ്ണിയാറിൽ; പരീക്ഷ തുടങ്ങിയ ശേഷം സ്മാർട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങൾ എസ്എംഎസായി എത്തിയെന്നും കുറ്റസ്സമ്മതം; ഉത്തരങ്ങൾ അയച്ചവർക്ക് ചോദ്യപേപ്പർ എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് മാത്രം പരസ്പര വിരുദ്ധ ഉത്തരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിന് ഉപയോഗിച്ച മൊബൈലും സ്മാർട്ട് വാച്ചുകളും പ്രതികൾ നശിപ്പിച്ചു. മൂന്നാറിലെ നല്ല തണ്ണിയാറിലാണ് പ്രതികൾ തൊണ്ടിമുതലുകൾ എറിഞ്ഞത്. സ്ഥലം ശിവരഞ്ജിത്ത്ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കാണിച്ച്കൊടുത്തു. പിഎസ്‌സി പരീക്ഷാഹാളിൽ സ്മാർട്ട് വാച്ചുകൾ ഉപയോഗിച്ചാണ് ഉത്തരങ്ങൾ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരജ്ഞിത്തും നസീമും ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു.

പരീക്ഷ തുടങ്ങിയ ശേഷം സ്മാർട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങൾ എസ്എംഎസുകളായി വന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചത്. ഇരുവർക്കൊമൊപ്പം പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ച യൂണിവേഴ്‌സിറ്റി കോളജിലെ മുൻ എസ്എഫ്‌ഐ നേതാവ് പ്രണവാണ് മുഖ്യ ആസൂത്രകനെന്നാണ് മൊഴി. പ്രണവിന്റെ സുഹൃത്തുക്കളായ പൊലീസുകാരൻ ഗോകുലും സഫീറുമാണ് ഉത്തരങ്ങൾ അയച്ചതെന്നും പ്രതികൾ സമ്മതിച്ചു.

പക്ഷെ ഉത്തരങ്ങൾ സന്ദേശമായി അയച്ചവരുടെ കൈകളിൽ പിഎസ്‌സി ചോദ്യപേപ്പർ എങ്ങനെ കിട്ടിയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചുവെങ്കിലും പ്രതികൾ വിരുദ്ധമായ ഉത്തരങ്ങൾ നൽകി. കേസിലെ അഞ്ചു പ്രതികളിൽ പ്രണവ്, ഗോകുൽ, സഫീർ എന്നിവരെ പൊലീസിന് പിടികൂടാനായിട്ടില്ല.പിഎസ് സി നടത്തിയ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേടും തട്ടിപ്പും നടത്താനുള്ള ആസൂത്രണത്തിൽ തങ്ങളോടൊപ്പം മുൻ എസ്എഫ്‌ഐ നേതാവും മൂന്നാം പ്രതിയായ പ്രണവും എസ്എപി ക്യാമ്പിലെ പൊലീസുകാരായ ഗോകുൽ, സഫീർ എന്നിവർക്കും പങ്കുണ്ടെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

സ്മാർട്ട് വാച്ചുകൾ ഓൺലൈനായി വാങ്ങിയെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്. പ്രതികൾക്ക് പരീക്ഷാ ഹാളിൽ സ്മാർട്ട് വാച്ചുകൾ കൊണ്ടുവരാൻ സഹായം ലഭിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. കത്തിക്കുത്ത് കേസിന്റെ അന്വേഷണത്തിലാണ് പ്രതികൾ പിഎസ് സി പരീക്ഷ തട്ടിപ്പിലൂടെ റാങ്ക് ലിസ്റ്റിൽ കടന്ന്കൂടിയ വിവരം പുറത്തറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP