Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃപ്പുണ്ണിത്തുറ മോഷണത്തിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ; ബംഗ്ലാദേശി സ്വദേശികളെ പിടികൂടി പൊലീസിന് കൈമാറിയത് ഡൽഹി പൊലീസ്; കവർച്ചക്കാരെ കുടുക്കിയത് പൊലീസുകാരെ വെടിവച്ചിട്ട കേസ്; പുല്ലേപടിയിലെ കവർച്ചയുടെ ചുരുൾ അഴിച്ച് പൊലീസ്

തൃപ്പുണ്ണിത്തുറ മോഷണത്തിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ; ബംഗ്ലാദേശി സ്വദേശികളെ പിടികൂടി പൊലീസിന് കൈമാറിയത് ഡൽഹി പൊലീസ്; കവർച്ചക്കാരെ കുടുക്കിയത് പൊലീസുകാരെ വെടിവച്ചിട്ട കേസ്; പുല്ലേപടിയിലെ കവർച്ചയുടെ ചുരുൾ അഴിച്ച് പൊലീസ്

അർജുൻ സി വനജ്

കൊച്ചി: തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിൽ മൂന്ന് പ്രതികളെക്കൂടി അറസ്റ്റ് ചെയ്തു. പൊലീസുകാരെ വെടിവെച്ച കേസിൽ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതികളെ ഇന്ന് രാവിലെ അതീവ സുരക്ഷയിൽ രഹസ്യമായി എറണാകുളം അഡീഷ്ണൽ സിജെഎം കോടതിയിൽ ഹാജരാക്കി. ബഗ്ലാദേശികളായ ഇക്രൻ, ഹാറൂൺ, അലി എന്നിവരെയാണ് ചങ്ങലകൾ കൊണ്ട് ബന്ധിപ്പിച്ച് ഡൽഹി പൊലീസ് നേരിട്ട് കോടതിയിൽ ഹാജരാക്കിയത്.

പ്രതികളെ 24 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ വർഷം സിസംബർ 16നാണ് തൃപ്പൂണിത്തറയിൽ കേരളത്തെ നടുക്കിയ കവർച്ച അരങ്ങേറുന്നത്. നേരത്തെ കേസിലെ മൂന്ന് പ്രതികളെ അന്വേഷണ സംഘം ഡൽഹിയിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഷേക്‌സാദ്, അർഷാദ്, റോണി എന്നീ ഡൽഹി സ്വദേശികളാണ് ജനുവരി 17 ന് അറസ്റ്റിലായത്.

എറണാകുളം പുല്ലേപടി ഇസ്മായിലിന്റെ വീട്ടിൽ കഴിഞ്ഞ ഡിസംബർ 15 നും, തൃപ്പൂണിത്തറ നന്നത്തറ ആനന്ദത്തിന്റെ വീട്ടിൽ പിറ്റേ ദിവസവുമാണ് മോഷണം നടന്നത്. പുല്ലേപടി ഇസ്മായിലിന്റെ വീട്ടിൽ നിന്നും 5 പവൻ സ്വർണ്ണവും, തൃപ്പൂണിത്തറ നന്നത്തറ ആനന്ദിന്റെ വീട്ടിൽ നിന്നും 54 പവനും 20,000 രൂപയും മൊബൈൽ ഫോണുകളുമാണ് മോഷ്ടിച്ചത്. ഉത്തരേന്ത്യൻ സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസിന് അന്ന് തന്നെ വ്യക്തമായിരുന്നു. ഇസ്മായിലിന്റെ വീട്ടിൽ പുലർച്ചെ കടന്നു കയറിയ സംഘം വീട്ടുകാരെ മുഴുവൻ ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്നും നാടൻ തോക്കിന്റെ തിരകളടക്കം കണ്ടെത്തിയിരുന്നു.

തൃപ്പൂണിത്തറ നന്നത്തറ ആനന്ദിന്റെ വീട്ടിൽ പുലർച്ചെ 2 മണിക്ക് എത്തിയ മോഷ്ടാക്കൾ വീട്ടുകാരെ ബന്ദിയാക്കിയ ശേഷമാണ് മോഷണം നടത്തിയത്. 15 പേരടങ്ങുന്ന ഉത്തരേന്ത്യൻ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നായിരുന്നു പൊലീസിന്റെ നിഗമനം. മോഷണത്തിൽ ?ഗൃഹനാഥനുൾപ്പെടെ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമീപ വാസികളും വീട്ടുകാരും നൽകിയ സൂചനയിൽ രണ്ടു കവർച്ചകളും സമാന രീതിയിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

രണ്ടു വീടുകളിലും കവർച്ചകൾ നടത്തിയത് വീടിന്റെ ജനൽ കമ്പി പിഴുത് മാറ്റിയാണ്. മാരകമല്ലാത്ത ആയുധങ്ങൾ കൊണ്ടു ഉടമസ്ഥരെ ആക്രമിക്കുകയും സ്വർണ്ണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തതോടെ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ ധാരണ പൊലീസിന് ലഭിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP