Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളായ സജ്ജാദ് ഖാൻ ഡൽഹിയിൽ അറസ്റ്റിൽ; പിടിയിലായ ജയ്‌ഷെ ഭീകരൻ മസൂദ് അസറിന്റെ അടുത്ത അനുയായിയെന്ന് സൂചന; ഭീകരാക്രമണത്തിന് ശേഷം ഒളിവിൽ താമസിച്ചത് രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം ഷാൾ കച്ചവടക്കാരനായി വേഷം മാറി; പുൽവാമ ആക്രമണത്തിന് കാർ ഏർപ്പെടുത്തിയ ഭീകരൻ പിടിയിലായതോടെ ഇന്ത്യക്ക് ലഭിക്കുന്നത് പാക് ഭീകരസംഘടനയുടെ പങ്കിന് നിർണായക തെളിവ്

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളായ സജ്ജാദ് ഖാൻ ഡൽഹിയിൽ അറസ്റ്റിൽ; പിടിയിലായ ജയ്‌ഷെ ഭീകരൻ മസൂദ് അസറിന്റെ അടുത്ത അനുയായിയെന്ന് സൂചന; ഭീകരാക്രമണത്തിന് ശേഷം ഒളിവിൽ താമസിച്ചത് രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം ഷാൾ കച്ചവടക്കാരനായി വേഷം മാറി; പുൽവാമ ആക്രമണത്തിന് കാർ ഏർപ്പെടുത്തിയ ഭീകരൻ പിടിയിലായതോടെ ഇന്ത്യക്ക് ലഭിക്കുന്നത് പാക് ഭീകരസംഘടനയുടെ പങ്കിന് നിർണായക തെളിവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളും ജയ്‌ഷെയുടെ അംഗവുമായ ഭീകരൻ ന്യൂഡൽഹിയിൽ അറസ്റ്റിൽ. ഭീകരാക്രമണം നടത്താൻ കാർ ഏർപ്പാടാക്കി കൊടുത്ത സജ്ജാദ് ഖാനെ അറസ്റ്റുചെയ്ത വിവരമാണ് അധികൃതർ പുറത്തുവിടുന്നത്. ആക്രമണം കഴിഞ്ഞ് ഒരുമാസം പിന്നിട്ടതിന് പിന്നാലെ സംഭവത്തിന്റെയും ജയ്‌ഷെയുടെയും എല്ലാ വിവരങ്ങളും അറിയുന്ന ജയ്‌ഷെ സംഘാംഗത്തെ പിടികൂടാൻ കഴിയുന്നത് വലിയ നേട്ടാമാണ് ഇന്ത്യക്കെന്നാണ് വിലയിരുത്തൽ.

ഇയാളെ ജീവനോടെ പിടികൂടാൻ കഴിഞ്ഞതോടെ ജയ്‌ഷെയുടെ നീക്കങ്ങളെ കുറിച്ചും പുൽവാമയിലെ ആക്രമണത്തെ കുറിച്ചും പാക് പങ്കിനെ കുറിച്ചുമെല്ലാം നിർണായക വിവരങ്ങൾ ലഭിക്കും.

പുൽവാമ സംഭവത്തിന്റെ മുഖ്യസൂത്രധാരൻ മുദാസറിന്റെ അടുത്ത അനുയായിയും ജെയ്ഷെ മുഹമ്മദ് ഭീകരവാദിയുമാണ് ഇയാളെന്ന് അധികൃതർ വ്യക്തമാക്കി. ഡൽഹി ചെങ്കോട്ടയ്ക്കു സമീപത്തുനിന്നാണ് വ്യാഴാഴ്ച രാത്രി ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ സജാദിനെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.

പുൽവാമ ആക്രമണത്തിന് ശേഷം പൊലീസ് തിരച്ചിൽ തുടങ്ങിയതോടെ ഡൽഹിയിലേക്ക് കടന്ന ഇയാൾ ഇവിടെ ഷാൾ വിൽപനക്കാരനായി വേഷംമാറി ജീവിക്കുകയായിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമ സജ്ജാദ് ആയിരുന്നു.

സജ്ജാദിന്റെ രണ്ട് സഹോദരന്മാരും ജെയ്ഷെ മുഹമ്മദിലെ അംഗങ്ങളാണെന്നും ഡൽഹി പൊലീസ് വ്യക്തമാക്കുന്നു. 24 കാരനായ ജയ്‌ഷെ ഭീകരൻ മുദാസ്സിർ അഹമ്മദ് ഖാൻ ആയിരുന്നു ആക്രമണത്തിന്റെ പ്രധാന ആസൂത്രകൻ. ഇയാളുടെ അടുത്ത സഹായിയാണ് ഇപ്പോൾ അറസ്റ്റിലായ സജ്ജാദ് ഖാൻ. മുദാസിർ ഈ മാസം ആദ്യം സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

ഫെബ്രുവരി പതിന്നാലിന് പുൽവാമയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെ കാശ്മീരിൽ നിരവധി ജയ്‌ഷെ ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. പാക് സഹായത്തോടെയാണ് ആക്രമണം നടന്നത് എന്ന് വ്യക്തമായതോടെ പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജയ്‌ഷെ പരിശീലന താവളം ഇന്ത്യ വ്യോമാക്രമണത്തിൽ തകർക്കുകയും ഇതിന് പി്ന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധസമാന സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു.

ജയ്‌ഷെ തലവൻ മസൂദ് അസറിന്റെയും ജയ്‌ഷെയുടെയും പങ്കിനെപ്പറ്റി ഇന്ത്യ തെളിവുകൾ പുറത്തുവിട്ടെങ്കിലും സംഘടനയ്‌ക്കെതിരെ നടപടിയെടുക്കാൻ പാക്കിസ്ഥാൻ തയ്യാറായില്ല. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കവും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ നടത്തുന്നുണ്ട്. ഇതിനിടെയാണ് പാക് ഭീകര സംഘടനയുടെ വ്യക്തമായ വിവരങ്ങൾ ലഭിക്കാൻ സാധ്യത വർധിപ്പിച്ച് പുൽവാമ സംഭവത്തിൽ നേരിട്ട് പങ്കുള്ള ഭീകരൻ സജ്ജാദ് ഖാൻ ഇന്ത്യൻ അധികൃതരുടെ പിടിയിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP