Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ വക 500 പേജ് അടക്കം അനേകം ഫെയ്‌സ് ബുക്ക് പേജുകൾ തുടങ്ങി രാഹുൽ പിന്നീട് മുതലെടുത്തു; വിവാഹം നടത്തിയത് രശ്മി പ്രസവിച്ച ശേഷം; അൽപ്പവസ്ത്രത്തിന്റെ പേരിൽ വീട്ടുകാരുമായി രശ്മി ഉടക്കി; പുറത്ത് വരുന്നത് അനേകം രാഹുൽ-രശ്മി കഥകൾ

എന്റെ വക 500 പേജ് അടക്കം അനേകം ഫെയ്‌സ് ബുക്ക് പേജുകൾ തുടങ്ങി രാഹുൽ പിന്നീട് മുതലെടുത്തു; വിവാഹം നടത്തിയത് രശ്മി പ്രസവിച്ച ശേഷം; അൽപ്പവസ്ത്രത്തിന്റെ പേരിൽ വീട്ടുകാരുമായി രശ്മി ഉടക്കി; പുറത്ത് വരുന്നത് അനേകം രാഹുൽ-രശ്മി കഥകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ രശ്മി ആർ. നായരുടെ കുറ്റസമ്മതം പ്രതിക്കൂട്ടിൽ നിർത്തുന്നത് രാഹുൽ പശുപാലനെയാണ്. രാഹുലിനെ കുഴപ്പത്തിൽ ചാടിച്ചത് രശ്മിയാണെന്ന ആരോപണം സജീവമാകുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകൾ.

അതിനിടെ രാഹുൽ പശുപാലനെ രശ്മി വിവാഹം ചെയ്തത് പ്രസവത്തിനുശേഷമെന്ന് വ്യക്തമായി. എഞ്ചിനിയറിങ് പഠനത്തിനായി ചെന്നൈയിലെത്തിയശേഷം സീനിയർ വിദ്യാർത്ഥിയായിരുന്ന രാഹുലുമൊത്തുള്ള ലിവിങ് ടുഗതറാണ് പ്രസവത്തിലും ഒടുവിൽ വിവാഹത്തിലും കലാശിച്ചത്. പത്തനാപുരം കരിനല്ലൂർ സ്വദേശികളായ ദമ്പതികളുടെ മകൾ രശ്മി ഭേദപ്പെട്ട സാന്പത്തിക ചുറ്റുപാടുകളിൽനിന്നാണ് ഉപരിപഠനത്തിനായി പോയത്. മധുരയിലെ എഞ്ചിനിയറിങ് കോളജിൽ ഒന്നാംവർഷ വിദ്യാർത്ഥിയായിരിക്കെ രാഹുൽ പശുപാലനെ പരിചയപ്പെട്ടു. ഈ പരിചയം ആദ്യം സൗഹൃദത്തിനും പിന്നീട് പ്രണയത്തിനും വഴിമാറിയത്. ഇതോടെ ജീവത രീതി തന്നെ മാറി.

ഇരുവരും ടിവിങ് ടുഗതറെന്ന നൂതന ആശയം സ്വന്തം ജീവിതത്തിലും പരീക്ഷിച്ചു. രാഹുൽ കോളജിലെ മൂന്നാം  വർഷ വിദ്യാർത്ഥിയായിരിക്കെയാണ് രശ്മി മധുരയിലെത്തുന്നത്. രശ്മിയുമൊത്ത് ഒരുമിച്ച് താമസിച്ച് പഠനം തുടരുന്നതിനിടയിൽ രാഹുൽ ഒരു ബൈക്കപകടത്തിൽപ്പെട്ടു. വിവരമറിഞ്ഞ് നാട്ടിൽനിന്ന് അമ്മയാണ് രാഹുലിനരികിലേക്കെത്തിയത്. ചെന്നൈയിലെ രാഹുലിന്റെ വസതിയിലെത്തിയ അമ്മ, മകനെ ശുശ്രൂഷിക്കുന്ന രശ്മിയെ പരിചയപ്പെട്ടിരുന്നു. എന്നാൽ സുഹൃത്തെന്ന നിർവചനം മാത്രമാണ് രശ്മിയുമായുള്ള ബന്ധത്തിൽ രാഹുൽ അമ്മയ്ക്ക് നൽകിയ വിശദീകരണം.

ഇത് വിശ്വസിച്ച് രാഹുലിന്റെ അമ്മ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പഠനത്തിനിടെ റിലയൻസിൽ രാഹുലിന് ജോലി കിട്ടി. രശ്മിയെ രണ്ടാം വർഷം കോളേജിൽ നിന്ന് പുറത്താക്കി. അവിടെ നിന്ന് ഡിഗ്രി നേടാനുമായില്ല. പിന്നെ മോഡലിങിലായിരുന്നു രശ്മിക്ക് താൽപര്യം. പ്രവർത്തന മേഖല മെച്ചപ്പെടുത്തുകയെന്നലക്ഷ്യത്തോടെ ഇരുവരും ചെന്നൈയിലേക്ക് താമസം മാറിയതോടെ നാടുമായുള്ള ബന്ധവും രശ്മി ഉപേക്ഷിച്ചു. 2013 ജൂണിൽ സഹോദരിയുടെ വിവാഹത്തിനായി രാഹുൽ നാട്ടിലെത്തിയപ്പോൾ മാത്രമാണ് മകന് ഭാര്യയും കുട്ടിയുമുള്ളകാര്യം മാതാപിതാക്കളറിയുന്നത്. ഈ സമയം രാഹുലിന്റെ മകന് പ്രായം മൂന്ന്. മകനിൽനിന്നുതന്നെ രക്ഷിതാക്കളറിഞ്ഞ വിവാഹത്തിന്റെ കഥയിങ്ങനെ.

ചെന്നൈയിൽ താമസിക്കുന്‌പോഴാണ് രാഹുലിൽനിന്നും രശ്മി ഗർഭം ധരിക്കുന്നതിന്. എന്നാൽ ഗർഭം ധരിച്ചതും പിന്നീട് ആൺകുട്ടിക്ക് ജന്മം നൽകിയതുമൊന്നും രശ്മി സ്വന്തം മാതാപിതാക്കൾ അറിയിച്ചിരുന്നില്ല. ഇതിനിടെയിൽ രാഹുലുമായുള്ള ബന്ധത്തിൽ ഉലച്ചിൽതട്ടിയാൽ താനും മകനും പെരുവഴിയിലാകുമെന്ന രശ്മിയുടെ ചിന്തയാണ് വിവാഹത്തിന് വഴിവച്ചത്. കുട്ടി പിറന്ന് ആഴ്ചകൾക്കുശേഷം രശ്മിയുടെ നിർബന്ധപ്രകാരം ഗുരുവായൂർ ക്ഷേത്രനടയിലായിരുന്നു വിവാഹം. വീട്ടിൽനിന്നുള്ള എതിർപ്പ് ഭയന്ന് ഇക്കാര്യം രാഹുലും മാതാപിതാക്കളെ അറിയിച്ചിരുന്നില്ല.

രാഹുലിന്റെ വീട്ടിലെത്തിയിട്ടും അൽപ്പവസ്ത്രധാരണമെന്ന രീതിക്ക് താൽക്കാലികമായെങ്കിലും മാറ്റംവരുത്താൻ രശ്മി തയ്‌യാറായിരുന്നില്ല. കുട്ടിയുടുപ്പം നിക്കറുമിട്ട് നിരത്തിലിറങ്ങിയ രശ്മി നാട്ടിൻപുറത്തുകാർക്ക് ഒരത്ഭുത വസ്തുവായിരുന്നു. രാഹുലിന്റെ ഗ്രാമത്തിൽനിന്നും താമസസ്ഥലത്തേക്ക് മടങ്ങിയ രശ്മി മോഡലിങ് രംഗത്ത് പിടിമുറുക്കാൻ നടത്തിയ ശ്രമങ്ങളാണ് ചുംബന സമരത്തിലും ഓൺലൈൻ പെൺവാണിഭത്തിലുമെത്തിതെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇതിന് പിന്നിൽ രാഹുൽ പശുപാലനാണെന്നാണ് രശ്മി ഇപ്പോൾ നൽകുന്ന മൊഴി.

ഏതായാലും സോഷ്യൽ മീഡിയയിൽ നഗ്‌ന ചിത്രങ്ങൾ പ്രചരിച്ചതോടെ മോഡലിംഗിൽ അവസരവും വർധിച്ചു. ഇതിനിടയിലാണ് എളുപ്പത്തിൽ പണം സമ്പാദിക്കാൻ മറ്റുപല വഴികളും തേടിയത്. ഓൺലൈൻ പെൺവാണിഭ കേസിലെ ഒന്നാം പ്രതി അക്‌ബർ, ഉപഭോക്താക്കളായി വേഷം കെട്ടിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്ത ആദ്യത്തെ ചിത്രം രശ്മിയുടെതായിരുന്നു. ആദ്യം മനസിലായില്ലെങ്കിലും പിന്നീട് പൊലീസ് ഇവരെ തിരിച്ചറിഞ്ഞു. തുടർന്ന് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തുകയായിരുന്നു. രശ്മി വാട്ട്‌സ് ആപ്പിലൂടെ അയച്ചു കൊടുത്ത പെൺകുട്ടികളുടെ ചിത്രമാണ് അക്‌ബർ ഇടപാടുകാരായെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തത്. ഇടപാടുകാർക്കിടയിൽ ആർ പ്ലസ് എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. കോഡ് ഭാഷ ഉപയോഗിച്ചായിരുന്നു ചാറ്റിങ്.

ബിടെക് എൻജിനീയറിങ് വിദഗ്ധനായ രാഹുൽ പശുപാലൻ ഒരേ സമയം നിരവധി വ്യാജ പ്രൊഫൈലുകളുടെ ഉടമയായിരുന്നു. ബാർ കോഴകേസിൽ ഇടതുപക്ഷം കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കിയ സമയത്ത് എന്റെ വക അഞ്ഞൂറ് എന്ന പേരിൽ രാഹുൽ ഫേയ്‌സ്ബുക്ക് പേജ് തുടങ്ങിയിരുന്നു. മാണിക്കെതിരായ ഓൺലൈൻ ക്യാമ്പയിനിൽ മികച്ച പ്രതികരണമാണ് ഈ പേജിന് ലഭിച്ചത്. ഇതുകൂടാതെ കള്ളപ്പേരുകളിലും രാഹുൽ ഫേസ്‌ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്ന രശ്മിയുടേ പല ഫോട്ടോകളിലും വ്യാജ പേരിൽ വന്ന് കമന്റിട്ട് മറ്റുള്ളവരെ കമന്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നതും രാഹുൽ തന്നെയാണ്.

കള്ളൻ ശങ്കുരു, ബാബാ ശങ്കുരു തുടങ്ങിയ പേരിലും രാഹുൽ പശുപാലൻ ഫേസ്‌ബുക്ക് പേജ് ഉണ്ടാക്കിയിരുന്നു. എറണാകുളം സ്വദേശിയായ വനിതയുടെ പേരിൽ വ്യാജ പേജ് നിർമ്മിച്ച് അപകീർത്തികരമായ പോസ്റ്റുകളിട്ടതും രാഹുലാണെന്ന് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP