Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാ മുത്തൂറ്റ് ഗ്രൂപ്പ് ഓഫീസുകളിലും ഉടമകളുടേയും പ്രധാന ഉദ്യോഗസ്ഥരുടേയും വീടുകളിലും ആദായനികുതി റെയ്ഡ്; പാപ്പച്ചൻ, ജോർജ്, മിനി, അലക്‌സാണ്ടർ ഗ്രൂപ്പുകളിൽ മിന്നൽ പരിശോധന; ആദായനികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും പരിശോധിക്കുന്നു

എല്ലാ മുത്തൂറ്റ് ഗ്രൂപ്പ് ഓഫീസുകളിലും ഉടമകളുടേയും പ്രധാന ഉദ്യോഗസ്ഥരുടേയും വീടുകളിലും ആദായനികുതി റെയ്ഡ്; പാപ്പച്ചൻ, ജോർജ്, മിനി, അലക്‌സാണ്ടർ ഗ്രൂപ്പുകളിൽ മിന്നൽ പരിശോധന; ആദായനികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും പരിശോധിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന്റെ എല്ലാ ഓഫീസുകളിലും ഉടമകളുടേയും പ്രധാന ജീവനക്കാരുടേയും വീടുകളിലും രാജ്യവ്യാപകമായ റെയ്ഡ്. അദായനികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്. ആദായനികുതി കൃത്യമായി അടയ്ക്കുന്നില്ലെന്ന പരാതിയിലാണ് നടപടിയെന്നാണ് സൂചന. അറുപത് പ്രധാന കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. മുന്നൂറോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. കൊച്ചി ആദായ നികുതി ഓഫീസിന്റെ മേൽനോട്ടത്തിലാണ് റെയ്ഡ്.

മുത്തൂറ്റ് ജോർജ്, മുത്തൂറ്റ് പാപ്പച്ചൻ, മിനി മുത്തൂറ്റ്, മുത്തൂറ്റ് മെർക്കന്റയിൽ എന്നീ സ്ഥാപനങ്ങളാണ് മുത്തൂറ്റിന്റെ പേരിലുള്ളത്. മുത്തൂറ്റ് കുടുംബത്തിലെ സഹോദരന്മാരാണ് ഇവ നടക്കുന്നത്. കോഴഞ്ചേരിയിലെ ഒരു കെട്ടിടത്തിലാണ് ഈ സ്ഥാപനങ്ങളുടെ എല്ലാം രജിസ്റ്റേർഡ് ഓഫീസ്. എന്നാൽ ഓരോ വിഭാഗത്തിനും പ്രത്യേകം കോർപ്പറേറ്റ് ഓഫീസുകളുണ്ട്. ഇവിടെയെല്ലാം പരിശോധന നടക്കുന്നുണ്ട്. ഈ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് അദായനികുതി വകുപ്പിന് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് തന്നെ ഇത്തരം പരാതികൾ ലഭിച്ചെങ്കിലും നടപടികളെടുക്കാൻ കഴിഞ്ഞില്ല. ഉന്നത സ്വാധീനമായിരുന്നു ഇതിന് കാരണം.

കേന്ദ്ര സർക്കാർ മാറിയതോടെ ഈ പരാതികൾ പൊടി തട്ടിയെടുക്കുകയായിരുന്നുവെന്നാണ് സൂചന. നേരത്തെ കിംസ് ആശുപത്രി ഗ്രൂപ്പിനെതിരെയും ഇത്തരത്തിൽ വ്യാപക പരിശോധന നടന്നിരുന്നു. ഈ നടപടികൾ പൂർത്തിയായതോടെ മുത്തൂറ്റിനെതിരായ ഫയൽ തുറക്കുകയായിരുന്നു. നികുതി വെട്ടിപ്പ്, കള്ളപ്പണ ഇടപാട്, വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, കുഴൽപ്പണം ഇടപാട് തുടങ്ങി നിരവധി പരാതികൾ മുത്തൂറ്റിനെതിരെ ലഭിച്ചിട്ടുണ്ട്. ഇത്തരം പരാതികളിൽ കഴമ്പുണ്ടോയെന്നാണ് ഇന്നത്തെ റെയ്ഡിലെ പ്രധാന അന്വേഷണം. ഇക്കാര്യത്തിൽ അന്തിമ നിഗമനങ്ങളെടുക്കാൻ ദിവസങ്ങളുടെ വിലയിരുത്തലുകൾ വേണ്ടിവരും.

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പലാണ് പ്രധാനമായും പരിശോധന. സ്വർണ വായ്പാരംഗത്ത് സജീവമായുള്ള സ്ഥാപനം താഴേക്കിടയിലുള്ള ജനവിഭാഗത്തിനായി മൈക്രോ ഫിനാൻസ് രംഗത്ത് ഭവന വായ്പവരെയുള്ള വ്യത്യസ്ത വായ്പകൾ മുത്തൂറ്റ് പാപ്പച്ചന്റെ മുത്തൂറ്റ് ഫിൻകോർപ്പ് നൽകുന്നുണ്ട്. അടുത്ത 5 വർഷത്തിനുള്ളിൽ ഉപയോക്താക്കളുടെ എണ്ണം 50,000 ആക്കുവാനാണ് മുത്തൂറ്റ് ഹൗസിങ് ഫിനാൻസ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് സംരംഭമായ മുത്തൂറ്റ് മൈക്രോഫിൻ, 10 ലക്ഷം വനിതാ സംരംഭകരുമായി ഇപ്പോൾ രാജ്യത്തെ മുൻനിര മൈക്രോഫിനാൻസ് കമ്പനികളിൽ 7ാം സ്ഥാനത്താണ്. 2018ഓടുകൂടി ഗ്രാമീണമേഖലയിൽ 50 ലക്ഷം കുടുംബങ്ങൾക്ക് വായ്പകൾ നൽകി മൈക്രോ ഫിനാൻസ്രംഗത്ത് രണ്ടാംസ്ഥാനത്തെത്തുകയാണ് ലക്ഷ്യം.

2011ൽ പ്രവർത്തനമാരംഭിച്ച ഈ ഹൗസിങ് ഫിനാൻസ് കമ്പനിയിൽ ഇതുവരെ ശരാശരി 5.5 ലക്ഷം രൂപ വീതം 6700 ഉപയോക്താക്കൾക്ക് വായ്പ നൽകിയിട്ടുണ്ട. എന്നാൽ ഈ ഫണ്ടുകളിൽ കൃത്രിമമുണ്ടെന്ന പരാതികൾ ആദായ നികുതി വകുപ്പിന് ലഭിച്ചിരുന്നു. ആർബിഐ ചട്ടങ്ങൾ ലംഘിക്കുന്നുവെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് റെയ്ഡ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP