1 usd = 71.42 inr 1 gbp = 86.67 inr 1 eur = 79.24 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.85 inr

Aug / 2019
22
Thursday

രാജേഷിന്റെ വീടും സ്റ്റുഡിയോയുമെല്ലാം ക്വട്ടേഷൻ സംഘത്തിന് കാട്ടിക്കൊടുത്തു; ആയുധങ്ങൾ വാങ്ങാൻ കൂട്ടുപോയി; കൃത്യത്തിന് ഉപയോഗിച്ച കാർ ബെംഗളൂരുവിൽ എത്തിച്ചു; എഞ്ചിനീയർ യാസിർ എല്ലാം തുറന്നുപറഞ്ഞതോടെ സ്ഫടികം സ്വാതി സന്തോഷും പിടിയിൽ; റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായിയാണെന്ന് തെളിയിക്കുന്ന രേഖകളും പൊലീസിന്

April 09, 2018 | 07:39 PM IST | Permalinkരാജേഷിന്റെ വീടും സ്റ്റുഡിയോയുമെല്ലാം ക്വട്ടേഷൻ സംഘത്തിന് കാട്ടിക്കൊടുത്തു; ആയുധങ്ങൾ വാങ്ങാൻ കൂട്ടുപോയി; കൃത്യത്തിന് ഉപയോഗിച്ച കാർ ബെംഗളൂരുവിൽ എത്തിച്ചു; എഞ്ചിനീയർ യാസിർ എല്ലാം തുറന്നുപറഞ്ഞതോടെ സ്ഫടികം സ്വാതി സന്തോഷും പിടിയിൽ; റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായിയാണെന്ന് തെളിയിക്കുന്ന രേഖകളും പൊലീസിന്

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ വധവുമായ് ബന്ധപ്പെട്ട് സൂത്രധാരന്മാരിൽ ഒരാളായ സ്ഫടികം സ്വാതി സന്തോഷ്(23) പൊലീസ് അറസ്റ്റു ചെയ്തു.കേസിലെ മുഖ്യപ്രതികളായ സാത്താൻ അപ്പുണ്ണിയേയും അലിയേയും കൂട്ടിക്കൊണ്ടുവരുന്നതിനും, കൃത്യം നടത്തുന്നതിന് മുൻപ് രാജേഷിന്റെ കട കണ്ടു മനസ്സിലാക്കുകയും, കൃത്യത്തിനുപയോഗിച്ച വാൾ പ്രതികളെ സ്ഥലത്തു കൊണ്ടുപോയി വാങ്ങിക്കൊടുക്കുകയും ചെയ്തു. കൂടാതെ ഇവർ കൃത്യത്തിനായി ഉപയോഗിച്ച കാർ ബാംഗ്ലൂരിൽ എത്തിക്കുകയും ചെയ്തതായ് പൊലീസ് പറഞ്ഞു

ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന ഷംസീറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.സ്ഫ്ടികം എന്നു വിളിപ്പേരുള്ളയാളാണ് ആയുധങ്ങൾ ക്വട്ടേഷൻ സംഘത്തിന് നൽകിയതെന്ന സൂചനയാണ് പൊലീസ് ലഭിച്ചത്. ഗൂഢാലോചനയിൽ പങ്കെടുത്ത ബംഗളൂരിലെ എഞ്ചിനിയർ യാസിർ പിടിയിലായതോടെയാണ് സ്ഫടികമെന്നു വിളിക്കുന്ന സ്വാതി സന്തോഷിനെ കുറിച്ച് പൊലീസ് വ്യക്തമായ വിവരം ലഭിക്കുന്നത്.

വിദേശത്തു നിന്നെത്തിയ ക്വട്ടേഷൻ സംഘത്തിലെ അപ്പുണ്ണിയാണ് കുണ്ടറ സ്വദേശിയായ സന്തോഷിനെ സഹായത്തിനായി കൂട്ടുന്നത്. കൊല്ലപ്പെട്ട രാജേഷിന്റെ വീടും സ്റ്റുഡിയോയുമെല്ലാം ക്വട്ടേഷൻ സംഘത്തിന് കാണിച്ചുകൊടുത്തതും ആയുധങ്ങൾ തരപ്പെടുത്തി നൽകിയതും സ്വാതി സന്തോഷാണ്. കൊലപാതകത്തിന് ശേഷം ബംഗളൂരിലെ യാസിർ ബെക്കറിന്റെ വീട്ടിലേക്ക് സ്വാതി സന്തോഷും പോയിരുന്നു.

ഇതോടെ കേസിൽ മൂന്നുപേർ അറസ്റ്റിലായി. രാജേഷിനെ വെട്ടിയവരിലെ മൂന്നാമനായ കായംകുളം സ്വദേശി ഷംസീറിനെയും കസ്റ്റഡയിലെടുത്തിട്ടുണ്ട്. ക്വട്ടേഷൻ നൽകിയത് ഖത്തിറലെ വ്യവസായി സത്താറാണെനന് തെളിയിക്കുന്നതിന് വ്യക്തമായ രേഖകൾ ലഭിച്ചുകഴിഞ്ഞതായി പൊലീസ് പറഞ്ഞു.

റെഡ് എഫ്എമ്മിൽ ജോക്കി ആയിരുന്ന രാജേഷ് എന്ന യുവാവിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ വിഷയത്തിൽ സംഭവത്തിന്റെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി ഓച്ചിറ സ്‌കൈലാബ് ജംഗ്ഷനിലെ സാലിഹ് ബിൻ ജലാൽ ആണെന്ന് പൊലീസ് വ്യക്തമാക്കിയതോടെ അന്വേഷണം അടുത്ത തലത്തിൽ എത്തുകയാണ്. രാജേഷിന്റെ സുഹൃത്തായ നർത്തകിയുടെ ഭർത്താവിന്റെ ജിംനേഷ്യത്തിലെ ട്രെയിനറാണു സാലിഹ്. സുഹൃത്തുക്കൾക്കിടയിൽ ഇയാൾ അറിയപ്പെടുന്നത് അലിഭായി എന്നാണ്. കൊലപാതകം നടന്ന് ഒരു ആഴ്ചയ്ക്കു ശേഷമാണു പൊലീസ് ഇയാളുടെ പേര് പുറത്തു വിടുന്നത്.

ഗൾഫിൽ നർത്തകി ആയിരുന്നു സത്താറിന്റെ പത്നി. ഇരുവരും പ്രേമിച്ചാണ് വിവാഹം ചെയതത്. എന്നാൽ ഇടയ്ക്ക് മറ്റൊരു പ്രണയം കടന്നുവന്നത് ഈ കുടുംബത്തിന്റെ സമാധാനം നശിപ്പിച്ചു. ഓച്ചിറ നായരമ്പലത്ത് വീട്ടിൽ സത്താർ ആണ് ക്വ്ട്ടേഷൻ കൊടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സത്താറിന്റെ പത്നിയായ നർത്തകിയുമായി ബന്ധം പുലർത്തുകയും അത് തീവ്രമായി വളരുകയും ചെയ്തതോടെയാണ് ക്വട്ടേഷനിലേക്ക് എത്തുന്നതെന്നും പൊലീസ് പറയുന്നു. സത്താറിന്റെ ബിസിനസിനെ വരെ ബാധിക്കുന്ന തരത്തിൽ ഈ വിഷയം വളർന്നതോടെയാണ് പ്രതികാരത്തിലേക്ക് കാര്യങ്ങൾ എത്തുന്നത്.

പൊലീസ് വ്യക്തമാക്കുന്നത് ഇങ്ങനെ: സാലിഹിനും സംഘത്തിനും ക്വട്ടേഷൻ കൊടുത്തതു ഖത്തറിൽ രാജേഷിന് അടുപ്പമുണ്ടായിരുന്ന നൃത്താദ്ധ്യാപികയുടെ ഭർത്താവായ വ്യവസായി ഓച്ചിറ നായമ്പരത്തു വീട്ടിൽ സത്താർ ആണെന്നു പൊലീസ് ഉറപ്പിച്ചു. തന്റെ ഭാര്യയുമായി ബന്ധമുള്ള രാജേഷിനെ കൊലപ്പെടുത്തുക തന്നെയായിരുന്നു സത്താറിന്റെ ലക്ഷ്യം. നാട്ടിലെ ജിംനേഷ്യത്തിൽ ട്രെയിനറായിരുന്നു സാലിഹ്. ഈ പരിചയം വച്ച് നാലു വർഷം മുമ്പാണു ഖത്തറിൽ സത്താറിന്റെ ജിംനേഷ്യത്തിൽ ജോലിക്ക് എത്തിയത്. നാട്ടുകാരൻ എന്നതിനേക്കാൾ ജേഷ്ഠ തുല്ല്യനായായിരുന്നു സാലിഹ് സത്താറിനെ കണ്ടിരുന്നത്.

സത്താറിന്റെ കുടുംബ ജീവിതം തകർത്തിൽ സാലിഹിനും സുഹൃത്തുക്കൾക്കും രാജേഷിനോടു ദേഷ്യമുണ്ടായിരുന്നു. സത്താർ രാജേഷിനെ കൊലപ്പെടുത്താൽ തീരുമാനിച്ചതോടെ ഇതിനായി സാലിഹിനെ കൂട്ടു പിടിക്കുകയായിരുന്നു. സാലിഹ് തന്റെ പരിചയക്കാരനായ കായംകുളം സ്വദേശി അപ്പുണ്ണിയുടെ സഹായത്തോടെ രണ്ടു പേരെ കൂടി സംഘത്തിൽ കൂട്ടി. കായംകുളം സ്വദേശികളായ ഇവർ നാട്ടിൽ തന്നെ ഒളിവിലാണ് എന്നാണു പൊലീസ് നിഗമനം. അപ്പുണ്ണി ചെന്നൈയിലെ സഹോദരിയുടെ വീട്ടിൽ എത്തിയ ശേഷം മുങ്ങുകയായിരുന്നു.

സാലിഹ് ഇതിനോടകം ഖത്തറിൽ എത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. ഓച്ചിറയിലെ സാധു കുടുംബത്തിലെ അംഗങ്ങളായിരുന്ന സാലിഹും സത്താറും. ഗൾഫിൽ എത്തിയതിനു ശേഷമായിരുന്നു ഇവരുടെ ജീവിതം പച്ചപിടിച്ചത്. സത്താർ 15 വർഷം മുമ്പ് ഡ്രൈവർ വിസയിലാണു ഗൾഫിൽ ജോലിക്ക് എത്തിയത്. അവിടെ ജോലി ചെയ്യുന്നതിനിടയിൽ നൃത്താദ്ധ്യപികയായ ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയുമായി അടുപ്പത്തിലായി. ശേഷം വിവാഹം കഴിച്ചു.

തുടർന്ന് ഇരുവരുടെയും വരുമാനം കൊണ്ടു നാട്ടിൽ പലയിടത്തും ആഡംബര വീടുകളും വസ്തുക്കളും വാങ്ങി. ഗൾഫിൽ ജിംനേഷ്യം ഉൾപ്പെടെ ബിസ്സിനസ് ശൃംങ്കല വ്യാപിപ്പിച്ചു. ഇതിനിടയിലാണു റേഡിയോ ജോക്കിയായ രാജേഷുമായി യുവതി അടുപ്പത്തിലായത്. ഇത് ഇവരുടെ കുടുംബത്തിൽ ഉലച്ചിലുണ്ടാക്കി. രാജേഷിനോടുള്ള ഭാര്യയുടെ അമിത അടുപ്പവും സൗഹൃദവും പലതവണ സത്താർ വിലക്കി. എങ്കിലും യുവതി പിന്മാറാൻ കൂട്ടാക്കിയില്ല. ഇതേ ചൊല്ലി വീട്ടിൽ കലഹം പതിവായപ്പോൾ യുവതി സത്താറുമായി ബന്ധം പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ രാജേഷിനെ സത്താർ ഗൾഫിൽ വച്ച് ഭീഷണിപ്പെടുത്തി.

ഇതേ തുടർന്നു രണ്ടു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു രാജേഷ് ഖത്തറിൽ നിന്നു നാട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. രണ്ടു പെൺകുട്ടികളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ രാജേഷുമായി ബന്ധം തുടരുന്നതിലുള്ള പകയാണു സത്താറിനെ ഇത്തരത്തിൽ ഒരു ക്വട്ടേഷനു പ്രേരിപ്പിച്ചത്. സാലിഹിനും സത്താറിനുമായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലർ ഖത്തർ പൊലീസിനു കൈമാറി. ഇവരെ നാട്ടിൽ എത്തിപ്പിക്കാൻ ഡി ജി പി തലത്തിൽ ശ്രമം തുടങ്ങിട്ടുണ്ട്. ഇരുവരുടെയും ഓച്ചിറയിലെ വീടുകളിൽ എത്തി കുടുംബാഗങ്ങളെ ഫോട്ടോ കാണിച്ചു തിരിച്ചറിഞ്ഞു.

മടവൂർ ജംഗ്ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റെക്കാർഡിങ് സ്റ്റുഡിയേയിൽ വച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്. കാറിൽ മുഖംമറച്ചെത്തിയ നാലംഗ ക്വട്ടേഷൻ സംഘത്തിൽ ഒരാൾ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു. കൊലയാളികൾ സഞ്ചരിച്ച കാർ വാടകയ്ക്കെടുത്തതു കായംകുളം സ്വദേശിയാണെന്ന നിർണായക മൊഴിയാണ് പൊലീസിനു ലഭിച്ചത്. കാർ വാടകയ്ക്കു നൽകിയവരാണ് ഇതു സംബന്ധിച്ച മൊഴി നൽകിയത്. കാർ കായംകുളത്തു വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ പിന്നീടു കണ്ടെത്തിയിരുന്നു. ഇതിനിടെ, കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷുമായി ബന്ധമുണ്ടായിരുന്നുവെന്നു വിദേശത്തുള്ള യുവതി പൊലീസിനോടു സമ്മതിച്ചു. കൊല്ലപ്പെട്ട സമയത്തു വിദേശത്തുള്ള ഈ യുവതിയുമായി രാജേഷ് ഫോണിൽ സംസാരിക്കുകയായിരുന്നെന്നു കണ്ടെത്തിയിരുന്നു. കൊലപാതകത്തിൽ മൂന്നുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവരാണു കൊലയാളി സംഘത്തിനെക്കുറിച്ചു സൂചന നൽകിയത്. സംഘം സഞ്ചരിച്ചതെന്നു കരുതുന്ന കാറിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തായിരുന്നു.

വിവാഹിതയായ നൃത്താധ്യാപികയെ പ്രണയിച്ചത് വിനയായി

ഖത്തറിൽ റേഡിയോ ജോക്കിയായി ജോലിയിൽ തുടരവേ അവിടെ വച്ച് പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയും നൃത്താദ്ധ്യാപികയുമായ യുവതിയാണ് രാജേഷിന് ചെന്നൈയിലെ സ്‌കൂളിൽ ജോലി തരപ്പെടുത്തി നൽകിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇതറിഞ്ഞ യുവതിയുടെ ഭർത്താവായ ഖത്തറിലെ വ്യവസായി നൽകിയ ക്വട്ടേഷനാണെന്നാണ് പൊലീസിന്റെ നിഗമനം. രാജേഷിനെ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി യുവതിയും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ യുവതിയുമായി പൊലീസ് ഫോണിൽ സംസാരിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്നും അറിയിച്ചു. ക്വട്ടേഷൻ കൊടുത്തുവെന്ന് കരുതുന്ന വ്യവസായിയെ ചോദ്യം ചെയ്താൽ മാത്രമേ കേസ് മുന്നോട്ട് പോകൂവെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതിന് പൊലീസ് ഇന്റർപോളിന്റെ സഹായം തേടും.

മെട്രാസ്് എന്ന സ്റ്റുഡിയോ വീട്ടിനടുത്ത് രാജേഷ് നടത്തിയിലുന്നു. ഖത്തറിലെ യുവതിയുടെ പേരുമായി ഏറെ സാമ്യം ഈ പേരിനുണ്ട്. യുവതിയുടെ പേരിലെ രണ്ടക്ഷരവും തന്റെ പേരിലെ സൂചനകളുമാണ് മെട്രാസ്് എന്ന പേരിൽ രാജേഷ് നിറച്ചത്. ഇത് യുവതിയുടെ ഭർത്താവിനെ പ്രകോപിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് സ്റ്റുഡിയോയ്ക്കുള്ളിലിട്ട് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ സ്റ്റുഡിയോയിൽ ഇരുന്നായിരുന്നു രാത്രികാലങ്ങളിൽ ഖത്തറിലുള്ള യുവതിയുമായി രാജേഷ് ഫോണിൽ സംസാരിച്ചിരുന്നത്. ഇത് മനസ്സിലാക്കിയാണ് രാത്രിയിൽ സ്റ്റുഡിയോയിൽ രാജേഷ് ഉള്ളതായി വ്യവസായി തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെ പ്രാദേശിക വാസികളിൽ നിന്നും രാജേഷിന്റെ നീക്കങ്ങളിൽ ഖത്തറിലെ വ്യവസായിക്ക് സൂചനകൾ ലഭിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.

ചുവപ്പ് കാറിലെത്തിയ നാലംഗ സംഘമാണു വെട്ടിയതെന്നു രാജേഷിനൊപ്പം ആക്രമിക്കപ്പെട്ട കുട്ടൻ മൊഴി നൽകിയിരുന്നു. ഇത്തരത്തിൽ ചുവപ്പുനിറമുള്ള കാർ രാജേഷ് കൊല്ലപ്പെടുന്നതിനു മുൻപു മടവൂരിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിരുന്നു കാറിന്റെ നമ്പർ വ്യക്തമല്ല. ഈ പ്രദേശത്തിനു സമീപത്തുള്ള മറ്റു സിസിടിവികളും പരിശോധിച്ചതോടെ കാർ കൊല്ലം ഭാഗത്തേക്കു കടന്നതായും തെളിവു ലഭിച്ചു. ഈ അന്വേഷണമാണ് കാർ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്. രാജേഷുമായുള്ള അടുപ്പം യുവതിയുടെ കുടുംബത്തിൽ ദാമ്പത്യ പ്രശ്നങ്ങൾക്ക് കാരണമായിരുന്നുവെന്നും സൂചനയുണ്ട്. ഇതേചൊല്ലി ഭർത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി. രാജേഷ് ജോലി മതിയാക്കി നാട്ടിലേക്ക് വന്നെങ്കിലും ഫോണിലൂടെയും വാട്ട്സ് ആപ് വഴിയും യുവതിയുമായി സൗഹൃദം തുടർന്നു.

സാമ്പത്തികമായി സഹായിച്ചിട്ടുള്ള യുവതി, രാജേഷിനെ നാട്ടിൽ നിന്നും വീട്ടിൽ നിന്നും മാറ്റി നിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് ചെന്നൈയിൽ ജോലി തരപ്പെടുത്തി നൽകിയതെന്നും പറയപ്പെടുന്നു. യുവതിയുടെ സുഹൃത്ത് മുഖാന്തിരം സംഗീത അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് കൊല നടന്നത്. ഭർത്താവിൽ നിന്ന് രാജേഷിന് വധഭീഷണിയുണ്ടെന്ന് മുൻകൂട്ടി മനസിലാക്കിയാകാം യുവതി ഇയാളെ ചെന്നൈയിലേക്ക് മാറ്റാൻ ശ്രമിച്ചതെന്നും സംശയിക്കുന്നുണ്ട്. രാജേഷിന് മറ്റാരുമായും ശത്രുതയില്ലാതിരിക്കെ ഈ വഴിക്കുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്.

അപ്പുണ്ണിയും രാജ്യം വിട്ടതായി സംശയിച്ച് പൊലീസ്

ക്വട്ടേഷൻ സംഘാംഗം കായംകുളം സ്വദേശി അപ്പുണ്ണി രാജ്യം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ദേശത്തിനകം സ്വദേശി അപ്പുണ്ണി(27) ക്കായി പൊലീസ് തിരച്ചിൽ നടത്തുന്നു. കേസിലെ പ്രധാനപ്രതി ഓച്ചിറ സ്വദേശി അലിഭായിക്ക് വാഹനം ഏർപ്പെടുത്തിക്കൊടുത്തത് അപ്പുണ്ണിയാണെന്നാണ് പൊലീസിന്റെ നിഗമനം. കായംകുളത്ത് രണ്ട് വധശ്രമം ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകളിലും കുറത്തികാട് പൊലീസിൽ ഒരുകേസിലും ഇയാൾ പ്രതിയാണ്. ജാമ്യമെടുത്ത് വിദേശത്തുപോയ ഇയാൾ മുൻ കേസുകളിൽ വിചാരണയ്ക്ക് കോടതിയിൽ ഹാജരാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. രഹസ്യമായി നാട്ടിലെത്തി രാജേഷിന്റെ കൊലപാതകത്തിനുശേഷം വീണ്ടും വിദേശത്തേക്ക് കടന്നു എന്നാണ് പൊലീസ് വാദം.

തിരുവനന്തപുരം എസ്‌പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. നാലുദിവസം മുമ്പ് അന്വേഷണസംഘം അപ്പുണ്ണിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഈ സമയം ഇയാളുടെ അമ്മയും അനുജനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ അന്വേഷണസംഘം ചോദ്യംചെയ്തു. അപ്പുണ്ണി വീട്ടിൽ വന്നിട്ടില്ലെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി.

ഇയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തി. രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷൻസംഘം സഞ്ചരിച്ചത് കായംകുളം സ്വദേശിയുടെ കാറിലാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് കാറുടമ മുഹിയിദ്ദീൻ പള്ളിക്ക് സമീപമുള്ള യുവാവിനെ മൂന്നുദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആയുധങ്ങളും ഇവിടെ നിന്ന് ദൗത്യത്തിനായി കൂട്ടുചേർത്തവരേയും ഉപേക്ഷിച്ചാണ് അപ്പുണ്ണിയും സാലിഹും രാജ്യം വിട്ടത്. സാലിഹ് കാഠ്മണ്ഡു വഴി രാജ്യം വിട്ടെന്നാണ് പൊലീസ് കണ്ടെ്ത്തിയത്. അപ്പുണ്ണിയെ പറ്റി അന്വേഷണം തുടരുന്നു.

മുതുകുളം സ്വദേശിയായ വിദേശമലയാളികൾ ക്വട്ടേഷനായി കാർ വാടകയ്‌ക്കെടുത്തു എന്നാണ് വിവരം. പിന്നീട് അവരുടെ നിർദേശപ്രകാരം കായംകുളത്തുള്ള ക്വട്ടേഷൻ സംഘത്തിന്റെ കയ്യിൽ വാഹനം എത്തി. ഇതുസംബന്ധിച്ച് നടന്ന അന്വേഷണമാണ് പൊലീസിനെ അപ്പുണ്ണിയിൽ എത്തിക്കുന്നതും തുടർ വിവരങ്ങളും ബന്ധങ്ങളും കണ്ടെത്തുന്നതും. രാജേഷിന്റെ കൊലപാതകത്തിനുശേഷം കാർ അടൂർഭാഗത്ത് ഉപേക്ഷിച്ചനിലയിൽ പൊലീസ് കണ്ടെടുത്തിരുന്നു.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒരുകോടി ദിർഹം കൊടുക്കാതെ ചെക്ക് കൊടുത്ത് പറ്റിച്ചു; പത്ത് വർഷമായി ചോദിച്ചിട്ടും തിരിച്ച് തന്നില്ല; ചർച്ച ചെയ്ത് പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; ബിഡിജെഎസ് ചെയർമാനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അജ്മാൻ പൊലീസ്; തുഷാറിനെ പുറത്തിറക്കാൻ ഗൾഫിലെ പ്രമുഖ മലയാളി വ്യവസായികളെല്ലാം പാഞ്ഞെത്തിയെങ്കിലും പരാതിക്കാരനായ നാസിൽ അബ്ദുള്ള ഉറച്ച് നിന്നതിനാൽ തുഷാറിനെ ഇരുമ്പഴിക്കുള്ളിൽ അടച്ച് യുഎഇ പൊലീസ്
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
തട്ടം ധരിക്കുന്ന നിന്നെ എനിക്ക് ഇഷ്ടമല്ല; എന്റെ കൂടെ ജീവിക്കണമെങ്കിൽ മോഡേണാകണമെന്ന് ഭർത്താവിന്റെ വാട്‌സാപ്പ് മെസേജ്; ഉപേക്ഷിക്കരുതെന്ന് കാല് പിടിച്ച് അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; `ഉപ്പയുടേയും ഉമ്മയുടേയും കൂടെ ജീവിച്ച് എനിക്ക് കൊതി തീർന്നില്ല`; ഇവിടെ ഈ പീഡനം സഹിക്കാൻ ഇനിയും എനിക്ക് കരുത്തില്ല; ഭർതൃ വീട്ടിൽ ഫിദ നേരിട്ടത് ക്രൂരമായ പീഡനം; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവും പിതാവും അറസ്റ്റിൽ
ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയെ സിബിഐ മൂന്ന് മാസം അഴിക്കുള്ളിലാക്കിയത് ഒൻപതുകൊല്ലം മുമ്പ്; അതിതീവ്ര നിലപാട് കാരണം സുപ്രീംകോടതി ജാമ്യം നൽകിയിട്ടും സ്വന്തം വീട്ടിൽ പോലും പോകാനായില്ല; വ്യാജ ഏറ്റുമുട്ടൽ കേസിന് പിന്നിൽ അന്നത്തെ കേന്ദ്ര ആഭ്യന്ത്രമന്ത്രി ചിദംബരമെന്ന് ആരോപിച്ച് രാഷ്ട്രീയം ചർച്ചയാക്കി; കോടതി വെറുതെ വിട്ടപ്പോൾ സകല അടവും പയറ്റി മോദിയെ പ്രധാനമന്ത്രിയാക്കി; രണ്ടാമൂഴത്തിൽ ആഭ്യന്തരം ഏറ്റെടുത്ത് പകവീട്ടൽ; ചിദംബരത്തിന്റെ അറസ്റ്റിന് പിന്നിൽ അമിത് ഷായുടെ പ്രതികാരമോ?
സൗദിയിലെ വാഹന ഷോറൂം ജീവനക്കാരൻ നാട്ടിലെത്തിയത് നിക്കാഹിന്; കൂട്ടൂകാരുമായി ആഘോഷിക്കാൻ എത്തിയപ്പോൾ കണ്ടത് പൂട്ടിയിട്ട ബാർ; അടിച്ചു പൂസായി എത്തിയവരോട് ഇന്ന് തുറക്കില്ലെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബിയറു കുപ്പിക്ക് അടിച്ച് കാർ തലയിലൂടെ ഓടിച്ചു കയറ്റി കൊന്നത് പ്രതിശ്രുത വരനെ; കാറിലെ ജിപിഎസ് വഴി കാട്ടിയായപ്പോൾ പ്രതികളെ പിന്തുടർന്ന് പൊലീസ് എത്തിയത് കിളിമാനൂരും; പൊന്തക്കാട്ടിൽ പെട്ട ഗുണ്ടാതലവനെ പൊക്കിയത് കൂട്ടുകാരന്റെ സഹായത്താൽ; ഷിയാസ് കുടുങ്ങിയത് ഇങ്ങനെ
നേരാ തിരുമേനീ.. ഈപ്പച്ചൻ ഔട്ട്‌സ്‌പോക്കൺ ആണെന്ന് എം.ജി.സോമൻ പറഞ്ഞപ്പോൾ കൈയടി കിട്ടിയത് മണർകാട് പാപ്പനും കൂടി; പാപ്പൻ മോഹിച്ച് കെട്ടിയ പാലാ മഹാറാണിയും യുവറാണിയും അടങ്ങുന്ന മണർകാട് തിയേറ്റർ സമുച്ചയത്തിന് ശനിദശ; ജെ.ജെ.ഹോളിഡേ പ്രൈവറ്റ് റിസോർട്ടിന് വേണ്ടി ഉടമകൾ വരുത്തി വച്ചത് എട്ടരക്കോടിയിലേറെ ബാധ്യത; സർഫാസി നിയമപ്രകാരം തിയേറ്റർ സമുച്ചയവും മൂന്നാറിലെ ടി ആൻഡ് യു ലീഷർ ഹോട്ടലും ഏറ്റെടുത്ത് ഇടുക്കി ജില്ലാ സഹകരണ ബാങ്ക്
സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിക്കും ഭാര്യ ഇന്ദ്രാണിക്കും വഴിവിട്ട സഹായം നൽകിയത് ഒന്നാം യുപിഎയിലെ ധനകാര്യ മന്ത്രിയായിരിക്കെ; അഴിമതി ആരോപണത്തിൽ സിബിഐയും കള്ളപ്പണം വെളുപ്പിക്കലിൽ എൻഫോഴ്‌സ്‌മെന്റും കേസ് രജിസ്റ്റർ ചെയ്തത് 2017ൽ; മുൻ ധനകാര്യ മന്ത്രി നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചത് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സഹകരിക്കാതെ; നാടകീയതയുടെ അങ്ങേയറ്റത്തിന് ശേഷം ചിദംബരം വലയിലാകുമ്പോൾ കോൺഗ്രസും പ്രതിരോധത്തിൽ
'അമ്മ' കൊടുത്തത് അഞ്ച് കോടി 90 ലക്ഷം രൂപയെന്നും പണം എന്തു ചെയ്തു എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നും ടിനി ടോം; തന്റെ നിലപാടുകളുടെ പേരിൽ തെറിവിളി കേൾക്കേണ്ടി വരുന്നത് വീട്ടിലിരിക്കുന്ന അമ്മ വരെ; കണക്കു പറയുകയല്ലെന്നും പ്രവർത്തനം ഇനിയും തുടരുമെന്നും താരം ലൈവ് ചെയ്തത് പ്രളയബാധിതർക്കായുള്ള കളക്ഷൻ സെന്ററിൽ നിന്ന്
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
ആറാം വയസുമുതൽ അച്ഛന്റെ കാമാർത്തി തീർക്കാൻ വിധിക്കപ്പെട്ട പെൺകുട്ടി എല്ലാം സഹിച്ചത് നീണ്ട 15 വർഷം; ഗർഭനിരോധന ഉറകളും ഗുളികയും നൽകി സ്വന്തം മകളെ ബലാത്സംഗം ചെയ്യാൻ ഒന്നര പതിറ്റാണ്ടുകാലം കൂട്ടുനിന്നത് പെറ്റമ്മ തന്നെ; എല്ലാം തുറന്ന് പറഞ്ഞ് 22കാരി പരാതി നൽകിയത് അനുജത്തിയെയും അച്ഛനും അമ്മയും കണ്ണുവെച്ചതോടെ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്