Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ടിലും ഒൻപതിലും പത്തിലും പാരലൽ കോളേജിൽ പഠിപ്പിച്ച അദ്ധ്യാപകൻ; ബന്ധം വീട്ടിൽ അറിഞ്ഞത് നിറമൺകര കോളേജിലെ അധികൃതർ ഫോൺ പിടിച്ചെടുത്തപ്പോൾ; കാമുകന്റെ അച്ഛൻ കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് തെളിവായി ഫോൺ റിക്കോർഡും; ഞാൻ ആദർശ് ഏട്ടനോട് കൂടി പോകുന്നു എന്ന് കത്തെഴുതി വച്ച് ഒളിച്ചോട്ടം; കൊന്ന് കെട്ടിതൂക്കിയത് 71ാം നാളിലും; രാകേന്ദുവിന്റെ ജീവിതത്തിലെ വില്ലൻ ടിപ്പർ ലോറി ഡ്രൈവറായ ഭർത്താവ് തന്നെ; ബിഎക്കാരിയുടെ പ്രണയവും ഒളിച്ചോട്ടവും കൊലപാതക ക്ലൈമാക്‌സിലെത്തുമ്പോൾ

എട്ടിലും ഒൻപതിലും പത്തിലും പാരലൽ കോളേജിൽ പഠിപ്പിച്ച അദ്ധ്യാപകൻ; ബന്ധം വീട്ടിൽ അറിഞ്ഞത് നിറമൺകര കോളേജിലെ അധികൃതർ ഫോൺ പിടിച്ചെടുത്തപ്പോൾ; കാമുകന്റെ അച്ഛൻ കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് തെളിവായി ഫോൺ റിക്കോർഡും; ഞാൻ ആദർശ് ഏട്ടനോട് കൂടി പോകുന്നു എന്ന് കത്തെഴുതി വച്ച് ഒളിച്ചോട്ടം; കൊന്ന് കെട്ടിതൂക്കിയത് 71ാം നാളിലും; രാകേന്ദുവിന്റെ ജീവിതത്തിലെ വില്ലൻ ടിപ്പർ ലോറി ഡ്രൈവറായ ഭർത്താവ് തന്നെ; ബിഎക്കാരിയുടെ പ്രണയവും ഒളിച്ചോട്ടവും കൊലപാതക ക്ലൈമാക്‌സിലെത്തുമ്പോൾ

എം മനോജ് കുമാർ

പോത്തൻകോട്: അഞ്ചു വർഷം രാകേന്ദുവിന് പിറകെ ആദർശ് നടന്നത് പ്രണയിക്കാനോ അതോ വാശി തീർക്കാനോ എന്ന ചോദ്യവുമായി രാകേന്ദുവിന്റെ ബന്ധുക്കൾ. യഥാർത്ഥ പ്രണയമായിരുന്നെങ്കിൽ എഴുപത് ദിവസത്തിനുള്ളിൽ ആദർശ് രാകേന്ദുവിനെ കെട്ടിത്തൂക്കി കൊല്ലുമായിരുന്നോ എന്ന ചോദ്യമാണ് ബന്ധുക്കൾ ഉയർത്തുന്നത്. ഞങ്ങൾ ബന്ധുക്കൾ എല്ലാം ഈ ബന്ധത്തെ എതിർത്തു. അതോടെ ആദർശിന് വാശി കൂടി. അവൻ അവളുടെ പുറകെ നടന്നു. അവളെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് പോയി. ഞങ്ങളുടെ ബന്ധുക്കൾ ഈ ബന്ധത്തെ ചോദ്യം ചെയ്തതിനാൽ രാകേന്ദുവിനെ ഇറക്കിക്കൊണ്ട് പോയശേഷം ആദർശ് ഞങ്ങൾ ബന്ധുക്കളിൽ ചിലരെ വെല്ലുവിളിച്ചു. ഞാൻ രാകേന്ദുവിനെ ഇറക്കിക്കൊണ്ട് വന്നു. നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നാണ് ആദർശ് ചോദിച്ചത്-രാകേന്ദുവിന്റെ അമ്മ ലീന മറുനാടനോട് പറഞ്ഞു.

മകളെ ഇറക്കിക്കൊണ്ട് പോകുന്ന ഒരു സൂചനയും വിവരവും രാകേന്ദുവിന്റെ ബന്ധുക്കൾക്ക് ലഭിച്ചില്ല. ഈ ബന്ധം പലതവണ വീട്ടിൽ പറഞ്ഞു. നിങ്ങൾ ആരും കേട്ടില്ല. ഞാൻ ആദർശ് ഏട്ടനോട് കൂടി പോകുന്നു എന്ന് കത്തെഴുതി വച്ചാണ് ഒരു രാത്രി രാകേന്ദു വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. എല്ലാവരുടെയും എതിർപ്പ് അവഗണിച്ചാണ് ഇറങ്ങിപ്പോയത്. ഇത് കഴിഞ്ഞു എഴുപത്തൊന്നാം ദിവസം രാകേന്ദുവിന്റെ മരണവുമെത്തി. രാകേന്ദു മരിക്കുന്ന ദിവസം എന്തോ വീട്ടിൽ സംഭവിച്ചു എന്നാണ് ബന്ധുക്കൾ കരുതുന്നത്. ഇറങ്ങിപ്പോയശേഷം മകളുമായി രാകേന്ദുവിന്റെ മാതാപിതാക്കൾക്ക് ബന്ധമുണ്ടായിരുന്നില്ല. ഇടയ്ക്ക് വിളിച്ച് സംസാരിക്കും എന്ന് മാത്രം. 23 നു വൈകീട്ട് ആറുമണിക്ക് രാകേന്ദു വിളിച്ചു. പിന്നീട് രാവിലെ വിളിക്കാം എന്ന് പറഞ്ഞു. ഇരുപത്തിമൂന്നിന് രാത്രി പതിനൊന്നു മണിക്ക് വിളിച്ചു. അത് മിസ്ഡ് കോൾ ആയിരുന്നു. പിന്നീട് പത്തു പതിനാറു പ്രാവശ്യം വീട്ടുകാർ തിരികെ വിളിച്ചു. കോൾ എടുക്കുന്നുണ്ട്, സംസാരിക്കുന്നില്ല. എന്തോ ബഹളം നടക്കുന്നതായി ഇവർക്ക് തോന്നി. അതിനു ശേഷം രാകേന്ദു തിരികെ വിളിച്ച് വിളിച്ച് എന്റെ കൈ തട്ടി കോൾ വന്നതാണെന്നാണ് മതാപിതാക്കളോടു പറഞ്ഞത്.

ഇതിൽ തന്നെ വീട്ടുകാർ എന്തോ അസ്വഭാവികത മണത്തിരുന്നു. പിറ്റേന്ന് രാവിലെ പത്തര കഴിഞ്ഞതിനു ശേഷം രാകേന്ദുവിന്റെ അമ്മ ഫോണിൽ വിളിച്ചു. പക്ഷെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നു വേറെ ഒരു നമ്പറിലേക്ക് വിളിച്ചു. അതിലും റെസ്‌പോൺസ് വന്നില്ല. പിന്നെ വിളിച്ചപ്പോൾ ഒരാൾ ഫോൺ എടുത്ത് നിങ്ങളുടെ മോൾ അബദ്ധം കാണിച്ചു. ഞങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയാണ്. ആണുങ്ങൾ ആരെങ്കിലും ഉണ്ടെങ്കിൽ മെഡിക്കൽ കോളെജിലേക്ക് എത്തണം എന്ന് പറഞ്ഞു. ഞങ്ങൾ അങ്ങോട്ട് വിളിച്ചപ്പോഴാണ് 24 നു രാവിലെ ഇങ്ങനെ ഒരു വിവരം ഞങ്ങൾ അറിയുന്നത്. അച്ഛൻ സ്ഥലത്തില്ലായിരുന്നു. പോത്തൻകോട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് മരണവിവരം ഞങ്ങൾ അറിയുന്നത്-രാകേന്ദുവിന്റെ അമ്മ പറയുന്നു.

ടീനേജ് പ്രണയം ദുരന്തമായ കഥ ഇങ്ങനെ:

ഹൈസ്‌ക്കൂളിൽ രാകേന്ദുവിനെ വീട്ടുകാർ ട്യൂഷന് വിട്ടിരുന്നു. പാരലൽ കോളേജിലാണ് ട്യൂഷന് വിട്ടത്. അവിടെ രാകേന്ദുവിന്റെ അദ്ധ്യാപകനായിരുന്നു ആദർശ്. രാകേന്ദു പഠിക്കാൻ മിടുക്കിയായിരുന്നു. എട്ടു, ഒൻപത്, പത്ത് ക്ലാസുകളിൽ രാകേന്ദുവിനെ പഠിപ്പിച്ചത് ആദർശായിരുന്നു അദ്ധ്യാപകൻ. ഈ ബന്ധമാണ് ഇവർ തമ്മിൽ പ്രണയമായി മാറിയത്. ഹയർസെക്കൻഡറിക്ക് പോയപ്പോൾ ഇവർ തമ്മിൽ ബന്ധമില്ലായിരുന്നു എന്നാണ് വീട്ടുകാർ കരുതിയിരുന്നത്. രാകേന്ദു ഒന്നും പുറത്ത് പറഞ്ഞതുമില്ല. ഡിഗ്രിക്ക് നിറമൺകര പഠിക്കാൻ ചേർന്നപ്പോഴാണ് ഈ ബന്ധം തുടരുന്നുവെന്ന് വീണ്ടും പുറത്തറിയുന്നത്.

ഡിഗ്രിക്ക് രാകേന്ദു ചേർന്നത് നിറമൺകര എൻഎസ് എസ് കോളേജിലാണ്. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായിരിക്കെ രാകേന്ദുവിന്റെ ഫോൺ കോളേജ് അധികൃതരുടെ കയ്യിൽ വന്നു. കോളേജ് അധികൃതർ ഫോൺ പരിശോധിച്ചപ്പോഴാണ് ആദർശ്-രാകേന്ദു ബന്ധം വീട്ടുകാർക്ക് മനസിലാകുന്നത്. ഫോൺ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്ന സ്വഭാവം രാകേന്ദുവിനുണ്ടായിരുന്നു. ഇതിൽ ആദർശുമായുള്ള സംഭാഷണമുണ്ടായിരുന്നു. കൂട്ടുകാരികളോടും രാകേന്ദു ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു.

ആദർശിന്റെ അച്ഛൻ അനിൽ കുമാർ രാകേന്ദുവിനെ ഭീഷണിപ്പെടുത്തിയ സംഭാഷണം ഫോണിൽ റെക്കോർഡഡ് ആയിരുന്ന കാര്യവും അപ്പോഴാണ് വീട്ടുകാർ അറിയുന്നത്. ഈ ബന്ധത്തിൽ നിന്നും പിന്മാറണമെന്നുള്ള ഭീഷണിയാണ് അതിൽ വന്നത്. ഇതൊക്കെ കോളേജിൽ നിന്നും ഫോൺ പരിശോധിച്ചപ്പോഴാണ് പുറത്തറിയുന്നത്.

പിന്മാറാൻ പറഞ്ഞപ്പോൾ കൂടുതൽ ഉറച്ചു നിന്നു; പിന്നീട് ഇറങ്ങിപ്പോവുകയും ചെയ്തു; ലീന

രാകേന്ദുവിന്റെ ബന്ധം പുറത്ത് അറിഞ്ഞപ്പോൾ പിന്മാറാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. രാകേന്ദുവിന്റെ അമ്മ മറുനാടനോട് പറഞ്ഞു. ബന്ധുക്കളും ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അറിഞ്ഞതോടെ ആദർശിന് വലിയ വാശിയായി. ഇവന്റെ ബന്ധുക്കളും സഹപ്രവർത്തകരും നല്ല അഭിപ്രായം ആദർശിനെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടില്ല. ഞങ്ങൾ എതിർത്തപ്പോൾ ആദർശിന് വാശി കൂടി. ഇവൻ രാകേന്ദുവിനു പിന്നാലെ കൂടി. വിവാഹം കഴിക്കണം എന്നാണ് ആവശ്യപ്പെട്ടത്. അത് കഴിഞ്ഞു അവൻ ദുബായിൽ പോകും എന്നും മകളോട് പറഞ്ഞിരുന്നു. കോളേജിൽ നിന്നും മൊബൈൽ പിടിച്ചപ്പോഴാണ് അച്ഛൻ കാര്യങ്ങൾ അറിഞ്ഞത്. അച്ഛൻ അറിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ അവൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. പിന്നീട് അവളെ ഞങ്ങൾ കണ്ടില്ല.

ഞങ്ങളുടെ വീട്ടിനു താഴെ രാത്രി അവൻ വന്നു നിന്നു. അവൾ കൂടെ ഇറങ്ങിപ്പോയി. അവൾ ഒരു എഴുത്ത് എഴുതിവെച്ചിരുന്നു. ഞാൻ ഒരുപാട് തവണ ഈ ബന്ധത്തിന്റെ കാര്യം പറഞ്ഞു. നിങ്ങൾ ആരും കേട്ടില്ല. ഞാൻ ആദർശ് ഏട്ടനോട് കൂടി പോകുന്നു എന്നാണ് എഴുതിയത്. ഇത് കഴിഞ്ഞു എഴുപത്തൊന്നാം ദിവസം അവളുടെ മരണവുമെത്തി. ഞങ്ങൾ ഞങ്ങളുടെ വീടിരിക്കുന്ന വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പരാതി നൽകിയിരുന്നു. ഒരുമിച്ച് ജീവിച്ചോളാം എന്നു പറഞ്ഞു എഴുതിയാണ് ഇവർ രണ്ടുപേരും പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിപ്പോയത്. ഈ ബന്ധം ആദർശിന്റെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല. അവളുടെ ദേഹത്ത് അടികൊണ്ട പാടുകൾ ഒരുപാട് ഉണ്ടായിരുന്നു. കൊലപാതകത്തിൽ ആദർശിന്റെ മാതാപിതാക്കളുടെ ബന്ധം കൂടി അന്വേഷിക്കണം-ലീന ആവശ്യപ്പെടുന്നു.

രാകേന്ദുവിന്റെ മരണം കൊലപാതകമാണ് എന്ന വിവരമാണ് അറിയുന്നത്, . പ്രേമിച്ച് വിവാഹം കഴിച്ച രാകേന്ദുവിനെ ഭർത്താവ് ആദർശ് ജീവനോടെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. പോത്തൻകോടിനെ നടുക്കിയ ദാരുണമായ കൊലപാതകത്തിന്റെ കഥയാണ് ഇപ്പോൾ ചുരുൾ നിവരുന്നത്. വെറും 71 ദിവസം മാത്രം നീണ്ട ദാമ്പത്യത്തിന്നൊടുവിലാണ് കഴിഞ്ഞ 23 നു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ രാകേന്ദുവിനെ കണ്ടത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്. രാകേന്ദുവിനെ ജീവനോടെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു എന്നാണ് ചോദ്യം ചെയ്യൽ വേളയിൽ ഭർത്താവ് ആദർശ് വെളിപ്പെടുത്തിയത്. രാകേന്ദുവിന്റെ കൊലപാതകത്തെ തുടർന്നു അറസ്റ്റിലായ ആദർശിനെ പോത്തൻകോട് പൊലീസ് ഇന്നു റിമാൻഡ് ചെയ്യും.

ആദർശിന്റെ പരസ്ത്രീ ബന്ധം രാകേന്ദു ചോദ്യം ചെയ്തതിൽ രോഷാകുലനായാണ് ഭാര്യയെ കെട്ടിത്തൂക്കി കൊന്നത് എന്നാണ് ആദർശ് മൊഴി നൽകിയത്. ക്രൂരമായ വിധത്തിലാണ് രാകേന്ദു കൊല ചെയ്യപ്പെട്ടത്. മറ്റൊരു പെൺകുട്ടിയുമായുള്ള ആദർശിന്റെ ബന്ധം രാകേന്ദു ചൂണ്ടിക്കാട്ടി. ഇത് തർക്കത്തിന് വഴിവെച്ചു. കുപിതനായ ആദർശ് അന്ന് രാത്രി വാതിലടച്ച് രാകേന്ദുവിനെ മർദ്ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് മർദ്ദിച്ച് അവശയാക്കിയ ശേഷം മദ്യം വായിലൊഴിച്ച് അർദ്ധബോധാവസ്ഥയിലാക്കി. അതിനു ശേഷം പുതപ്പെടുത്ത് കുരുക്കുണ്ടാക്കി ഭാര്യയെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. രാവിലെ അച്ഛൻ പത്തുമണിക്ക് കതക് തട്ടിത്തുറന്നപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. അതിനുശേഷം അയൽവീട്ടുകാരെ വിവരമറിയിച്ച ശേഷം ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അതിനു ശേഷമാണ് പൊലീസിൽ വിവരമറിയിക്കുന്നത്. സ്വാഭാവിക മരണത്തിനാണ് പോത്തൻകോട് പൊലീസ് കേസ് എടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്.

അഞ്ചു വർഷം പ്രേമവുമായി പിറകെ നടന്ന ശേഷമാണ് ടിപ്പർ ലോറി ഡ്രൈവറായ ആദർശ് രാകേന്ദുവിനെ താലി ചാർത്തുന്നത്. 71 ദിവസം മാത്രം നീണ്ട ദാമ്പത്യത്തിന്നോടുവിലാണ് രാകേന്ദു കൊല ചെയ്യപ്പെടുന്നത്. രണ്ടു വീട്ടുകാരും ഇവരുടെ പ്രണയത്തിനു എതിരായിരുന്നു. നിറമൺകര എൻഎൻഎസ് കോളജിൽ ബി.എ ഹിസ്റ്ററി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു മരിച്ച രാകേന്ദു. ആദർശ് ടിപ്പർ ലോറി ഡ്രൈവറും ട്യൂട്ടോറിയൽ അദ്ധ്യാപകനുമായിരുന്നു. ഇങ്ങനെ ക്ലാസ് എടുക്കുന്ന വേളയിലാണ് രാകേന്ദു ആദര്ശുമായി അടുത്തത്. പ്രണയം വീട്ടിൽ അറിഞ്ഞതോടെ ഇരുവീട്ടുകാരും എതിരായി. പെൺകുട്ടി നായർ സമുദായവും ആദർശ് നാടാർ സമുദായവുമാണ്. അതുകൊണ്ട് തന്നെ കടുത്ത എതിർപ്പാണ് വീട്ടുകാർ പ്രകടിപ്പിച്ചത്. പക്ഷെ വീട്ടുകാരെ ധിക്കരിച്ച് രാകേന്ദു ആദർശിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. വിവാഹം കഴിഞ്ഞു മൂന്നു മാസത്തിന്നിടെ തന്നെ രാകേന്ദു കൊല ചെയ്യപ്പെടുകയും ചെയ്തു. മകളുടെ മരണത്തിൽ വിശദ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് വേറ്റിനാട് ഐകുന്നത്തിൽ ശിവാലയത്തിൽ രാജേന്ദ്രൻ നായർ പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിലാണ് മരണം കൊലപാതകമെന്നു തെളിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP