Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വലം കൈ ആന്റണയിൽ നിന്ന് പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 10കോടി; ബിഷപ്പിന്റെ ബിനാമിയെ ഇന്നലെ അറസ്റ്റ് ചെയ്തത് കണക്കിൽ പെടാത്ത വൻ തുക കൈവശം വച്ചതിന്; വെളിപ്പെടുത്തൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരമുട്ടിയതോടെ; ആത്മീയ വേഷം ധരിച്ച് മെത്രാന്റെ പീഡനത്തിന് കുടപിടിച്ച വൈദികൻ തട്ടിപ്പിൽ വേന്ദ്രൻ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വലം കൈ ആന്റണയിൽ നിന്ന് പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 10കോടി; ബിഷപ്പിന്റെ ബിനാമിയെ ഇന്നലെ അറസ്റ്റ് ചെയ്തത് കണക്കിൽ പെടാത്ത വൻ തുക കൈവശം വച്ചതിന്; വെളിപ്പെടുത്തൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരമുട്ടിയതോടെ; ആത്മീയ വേഷം ധരിച്ച് മെത്രാന്റെ പീഡനത്തിന് കുടപിടിച്ച വൈദികൻ തട്ടിപ്പിൽ വേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അടുത്ത അനുയായി ഫാ. ആന്റണി മാടശ്ശേരി അറസ്റ്റ് ചെയ്തത് ഇന്നലെയായിരുന്നു. ഇയാളിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 10 കോടി രൂപ പിടിച്ചെടുത്തു. ഫ്രാങ്കോയുടെ അടുത്ത സഹായി ഫാ. ആന്റണി മാടശ്ശേരിയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. കണക്കിൽ പെടാത്ത രൂപയാണ് പിടിച്ചെടുത്തത്.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഇദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. പഞ്ചാബിലെ പ്രതാപ് പുരയിലെ താമസസ്ഥലത്ത് നിന്നാണ് ഫാ. ആന്റണി കസ്റ്റഡിയിൽ എടുക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയുടെ ഏറ്റവും അടുത്തയാൾ എന്നും ഫാ. ആന്റണി അറിയപ്പെടുന്നുണ്ട്. ബിഷപ്പിന്റെ സാമ്പത്തിക ഇടപാടുകളിൽ ബിനാമിയായി നിൽക്കുന്നത് ഫാ. ആന്റണിയാണെന്ന് ആരോപണമുണ്ട്. കന്യാസ്ത്രീ പീഡനക്കേസ് അട്ടിമറിക്കാൻ നടന്ന ശ്രമങ്ങളിലും ഫാ. ആന്റണിയുടെ പേര് ഉയർന്നിരുന്നു.

ഫ്രാൻസിസ്‌കൻ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലും നവജീവൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ഡയറക്ടറുമാണ് അറസ്റ്റിലായ ഫാ. ആന്റണി മാടശ്ശേരി.കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പിന് വേണ്ടി കരുനീക്കം നടത്തിയത് ആന്റണി മാടശ്ശേരിയായിരുന്നു. കന്യാസ്ത്രീകളെ മൊഴി നൽകുന്നതിൽ നിന്ന് മാറ്റാൻ വൻ തോതിൽ പണം നൽകിയതായി ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇഡിയുടെ റെയ്ഡും അറസ്റ്റും.

പ്രതാപ് പുരയിലെ ഹൗസിൽ നിന്നും കണക്കിൽ പെടാത്ത കോടിക്കണക്കിനു രൂപ പിടിച്ചെടുത്തു എന്നാണ് സൂചന. പ്രാദേശിക ചാനലുകളാണ് വാർത്ത പുറത്തു വിട്ടത്. ഫാ. ആന്റണിക്കൊപ്പം വേറെ നാലുപേരെയും പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ട്. ഫ്രാൻസിസ്‌കൻ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലും നവജീവൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ഡയറക്ടറുമാണ് അറസ്റ്റിലായ ഫാ. ആന്റണി മാടശ്ശേരി. ബിഷപ്പ് ഫ്രാങ്കോയുടെ കീഴിലെ സ്ഥാപനമാണ് ഇതും.

ലൈംഗിക പീഡന വിവാദത്തിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ ജലന്ധറിലെ പ്രവർത്തന രീതികളും ദുരൂഹത നിറഞ്ഞതാണ്. ബിഷപ്പ് ഫ്രാങ്കോ വൈദികർക്കായി രൂപീകരിച്ച സന്യാസ സഭയായ ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) സംശയങ്ങളുടെ നിഴലിലാണ് പ്രവർത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി പല രൂപതകളിൽ നിന്നും സന്യാസ സഭകളിൽ നിന്നും പ്രശ്നങ്ങളെ തുടർന്ന് പുറത്താക്കിയവരും നാടുവിട്ടവരുമാണ് ഫ്രാങ്കോയുടെ സഭയിലുളത്. ഏതാനും വർഷം മുൻപാണ് ഇത്തരമൊരു സഭയ്ക്ക് ബിഷപ്പ് ഫ്രാങ്കോ രൂപം നൽകിയത്. സാമ്പത്തിക ശക്തിയായി മാറാനും സ്വത്ത് ആർജ്ജിക്കാനുമുള്ള നീക്കമായിരുന്നു ഇത്. വിശ്വസ്തരായ തട്ടിപ്പുകാരെ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ച് സന്യാസ സഭയുടെ പ്രവർത്തനം മുന്നോട്ട് പോവുകയാണ്. കന്യാസ്ത്രീകളെ സൃഷ്ടിക്കാനും ഇതിലൂടെ ഫ്രാങ്കോ മുളയ്ക്കൽ ശ്രമിച്ചിരുന്നു. ഇതിനെ നിയനത്്രിച്ചിരുന്ന വിശ്വസ്തനാണ് ഇപ്പോൾ അറസ്റ്റിലാകുന്നത്. ഈ സന്യാസി സഭയിലൂടെ എത്തുന്ന കണക്കിൽ പെടാത്ത സ്വത്തിനെ കുറിച്ച് ഇഡി അന്വേഷിച്ചിരുന്നു

സെമിനാരി പഠനത്തിനിടെ സ്വഭാവദൂഷ്യത്തിനും മറ്റു പല കാരണങ്ങളാലും പുറത്താക്കപ്പെടുന്നവരെയൊക്കെ ബിഷപ്പ് ഫ്രാങ്കോ കേരളത്തിൽ നിന്ന് കണ്ടെത്തി. വലിയ ഓഫറുകൾ നൽകിയാണ് ഫ്രാങ്കോ ഇവരെ കൊണ്ടുവന്നു. ബിഷപ്പ് ഫ്രാങ്കോയുടെ എഫ്.എം.ജെ സന്യാസ സഭ സമ്ബന്നതയുടെയും ധൂർത്തിന്റെയും ആഡംബരത്തിന്റെയും മധ്യേ അടിച്ചു പൊളിച്ചു. എല്ലാ രൂപതയ്ക്ക് കീഴിലും വൈദികരെ സൃഷ്ടിക്കാൻ ഇത്തരം സെമിനാരികൾ ഉണ്ടാവുക പതിവാണ്. എന്നാൽ കന്യാസ്ത്രീകൾ മറ്റൊരു സമൂഹമാണ്. അവർക്ക് ഏകീകൃത സ്വഭാവമുണ്ട്. കന്യാസ്ത്രീ മഠങ്ങൾ രൂപതകൾ സൃഷ്ടിക്കാറില്ല. ഇവിടെ ഫ്രാങ്കോ മുളയ്ക്കൽ അതും ലംഘിച്ചു. ജലന്ധർ രൂപയ്ക്ക് കീഴിൽ കന്യാസ്ത്രീകൾക്കും പരിശീലനം നൽകി. അതായത് തന്റെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്ന വൈദികരെ സൃഷ്ടിച്ച ഫ്രാങ്കോ മുളയ്ക്കൽ തന്റെ ഇഷ്ടങ്ങൾ നടപ്പിലാക്കാനായി കന്യാസ്ത്രീകളേയും സൃഷ്ടിച്ചു. ഫ്രാങ്കോയുടെ ക്രൂരതകളെ അറിയാതെ ഇവിടെ ചേർന്ന കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഊരി പുറത്തേക്ക് പോയത്. ഈ ക്രൂരതകൾ അതിരുവിട്ടപ്പോഴാണ് പീഡന പരാതി പൊലീസിന് മുന്നിലുമെത്തിയത്.

ജലന്ധർ രൂപതയിൽ ബിഷപ്പ് അവസാന വാക്കാണ്. ഇഷ്ടമില്ലാത്തവരെ അടിച്ചൊതുക്കും. ഇതിനുള്ള സാമ്ബത്തിക കരുത്ത് ബിഷപ്പ് നേടിയിരുന്നു. ജലന്ധർ രൂപതയുടെ പാരമ്ബര്യം ഉൾക്കൊള്ളുന്ന സന്യാസ സമൂഹത്തെ അപ്പാടെ തച്ചുടച്ച് തന്റെ നേതൃത്വത്തിൽ, തന്റെ ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കുന്ന പുതിയൊരു സന്യാസ സമൂഹം കെട്ടിപ്പെടുക്കുകയായിരുന്നു ലക്ഷ്യം. സ്വത്ത് വകകളും വാങ്ങി കൂട്ടി. നാലേക്കറുള്ള ബംഗളൂരുവിലെ സ്‌പൈസ് ഗാർഡൻ തന്നെയാണ് ഇതിന് ഉദാഹരണം. പുന്തോട്ടത്തിന് നടുവിൽ ആഡംബരപൂർണ്ണമായ കൊട്ടാരവും. ഇതിന് പുറമേ പ്രധാന വിമാനത്താവളങ്ങൾക്ക് അടുത്തെല്ലാം ഫ്രാങ്കോയുടെ സന്യാസ സമൂഹത്തിന് ഭൂമിയും കൊട്ടാര സമാനമായ കെട്ടിടങ്ങളുമുണ്ട്. എന്തും ഏതും നടക്കുന്ന സ്ഥലങ്ങളാണ് ഇവിടെ. സാമ്ബത്തിക ക്രമക്കേടിന് സഭ പുറത്താക്കിയ വൈദികനെ ഈ സന്യാസ സമൂഹത്തിന്റെ പ്രധാന ചുമതലക്കാരനുമാക്കി. ഫാ ഏജിന്റെ നേതൃത്വത്തിൽ കൂടുതൽ ഫ്രാങ്കോമാരെ സൃഷ്ടിക്കുന്ന സെമിനാരിയും ജലന്ധർ രൂപതയ്ക്ക് കീഴിൽ സജീവമാക്കി. ഇതോടെ സത്യസന്ധരായ വൈദികരുടെ ശബ്ദം ജലന്ധർ രൂപതയിൽ ഒറ്റപ്പെട്ടു. ഇങ്ങനെയാണ് ജലന്ധറിൽ ഫ്രാങ്കോ സ്വന്തം സാമ്രാജ്യം കെട്ടി പൊക്കിയത്.

1990 -ൽ വികാരിയായ ഡോ. ഫ്രാങ്കോ മുളയ്ക്കൽ 2009 -ലാണ് ഡൽഹിയിൽ സഹായ മെത്രാനാകുന്നത്. ഡൽഹിയിലെ ചുമതലയാണ് ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളുമായി അടുപ്പക്കാരനാക്കിയത്. കേരളത്തിലെ കോൺഗ്രസിന്റെ പല ഉന്നത നേതാക്കൾക്കും ബിഷപ്പിന്റെ ഉന്നത ബന്ധം പലപ്പോഴും തുണയായിട്ടുണ്ട്. 1964 -ൽ മറ്റത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഫ്രാങ്കോ മുളയ്ക്കൽ ദൈവ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലും സോഷിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ മുളയ്ക്കലിനെ 2003 ജൂൺ 13 -നാണ് ഫ്രാൻസിസ് മാർപാപ്പ ബിഷപ്പായി നിയമിക്കുന്നത്. സാമ്ബത്തികമായി ഉയർന്ന നിലയിലുള്ള രൂപതയായ ജലന്ധർ രൂപത പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. വത്തിക്കാനിലെ ഉന്നത ബന്ധങ്ങളാണ് ജലന്ധർ ബിഷപ്പ് പദവിയിൽ ഫ്രാങ്കോയെ എത്തിച്ചതും. ഇതിലും കള്ളക്കളി നടന്നതായി കരുതുന്നവരുണ്ട്.

ഇതാദ്യമായല്ല, വത്തിക്കാനിലേക്ക് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ലഭിക്കുന്നത്. മുമ്ബ് കന്യാസ്ത്രീകളുമായി ബന്ധപ്പെട്ടും സ്വകാര്യ ബിസിനസ് ചെയ്യുന്നു എന്നുമുള്ള ആരോപണങ്ങൾ ബിഷപ്പിനെതിരെ ഉയർന്നിരുന്നു. അന്നൊക്കെ മൗനം പാലിച്ച സഭ ഈ വിഷയത്തിൽ കർശന നിലപാട് സ്വീകരിക്കാനാണ് ഒരുങ്ങുന്നത്. ബിഷപ്പിനെതിരേ നേരത്തേയും പരാതികൾ വത്തിക്കാനിലേക്ക് പോയിരുന്നു. ഇതിൽ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി അപ്പോസ്തൊലിക് നുൺഷ്യോ ജിയാംബാറ്റിസ്റ്റ ദിക്വാത്രോ വഴിയുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് പീഡനപരാതികൾ ഉയർന്നത്. ഗുരുതരമായ ആരോപണമാണ് ഉയർന്നതെന്ന് വ്യക്തമായതോടെയാണ് വത്തിക്കാൻ വിഷയത്തിൽ ഇടപെട്ടത്. ബസ് സർവീസ്, സെക്യൂരിറ്റി സർവീസ് എന്നിവ തുടങ്ങിയതിനെക്കുറിച്ചും പരാതികൾ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP