Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രിയിൽ ഭർത്താവ് ഭാര്യയെ തന്ത്രപൂർവം സുഹൃത്തിന്റെ വീട്ടിൽ വിരുന്നിന് കൊണ്ടുപോയി; ആദ്യത്തെ അനുനയം പിന്നീട് ഭീഷണിയായി; ഭർത്താവും സുഹൃത്തും ചേർന്ന് ഭാര്യയെ ഇരയാക്കിയത് ക്രൂരമായ ബലാൽസംഗത്തിന്; അതിക്രമം കാട്ടിയത് യുവതി ചികിത്സ കഴിഞ്ഞെത്തിയതിന് പിന്നാലെ; സംഭവം വയനാട് പുൽപ്പള്ളി ചേകാടിയിൽ; പ്രതികളെ തിരഞ്ഞ് പൊലീസ്

രാത്രിയിൽ ഭർത്താവ് ഭാര്യയെ തന്ത്രപൂർവം സുഹൃത്തിന്റെ വീട്ടിൽ വിരുന്നിന് കൊണ്ടുപോയി; ആദ്യത്തെ അനുനയം പിന്നീട് ഭീഷണിയായി; ഭർത്താവും സുഹൃത്തും ചേർന്ന് ഭാര്യയെ ഇരയാക്കിയത് ക്രൂരമായ ബലാൽസംഗത്തിന്; അതിക്രമം കാട്ടിയത് യുവതി ചികിത്സ കഴിഞ്ഞെത്തിയതിന് പിന്നാലെ; സംഭവം വയനാട് പുൽപ്പള്ളി ചേകാടിയിൽ; പ്രതികളെ തിരഞ്ഞ് പൊലീസ്

കെ വി നിരഞ്ജൻ

 പുൽപ്പള്ളി: വയനാട് പുൽപ്പള്ളി ചേകാടിയിൽ ഭാര്യയെ ഭർത്താവും സുഹൃത്തും ചേർന്ന് ക്രൂരമായി ബലാത്സഗം ചെയ്തതായി പരാതി. ഡിസംബർ പതിനെട്ടിന് രാത്രിയായിരുന്നു സംഭവം. ഭർത്താവ് ഭാര്യയെ സുഹൃത്തായ ചേകാടി തോണിക്കരയിൽ സുനിലിന്റെ വീട്ടിൽ എത്തിച്ച് ഇരുവരും ചേർന്ന് ബലമായി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം വിവരം പുറത്ത് അറിയിച്ചാൽ കൊന്ന് കളയുമെന്ന് ഭർത്താവ് ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

അമ്മയെ അവശനിലയിൽ കണ്ടതിനെ തുടർന്ന് മക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പിതാവ് എത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ബന്ധുകളേട് യുവതി പീഡനം വിവരം പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ യുവതി ക്രൂരമായ പീഡനത്തിന് ഇരയായെന്ന റിപ്പോർട്ടിനെ തുടർന്ന് യുവതിയെ മജിസ്‌ട്രേട്ടിന് മുമ്പിൽ ഹാജരക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി.

പൊലീസ് യുവതിയുടെ ഭർത്താവിന്റെ പേരിലും സുഹൃത്ത് പുൽപ്പള്ളി ചേകാടി തോണിക്കടവിൽ സനലിന്റെ പേരിലും കേസ് രജിസ്റ്റർ ചെയ്തു. മാനന്തവാടി ഡിവൈഎസ്‌പി കെ. പി കുബേരന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾക്കായി പ്രതികളുടെ വീട്, ബന്ധുക്കൾ. സുഹൃത്തുക്കളുടെ വീടുകളിലും നിരവധി തവണ റെയ്ഡുകൾ നടത്തി. യുവതി ഭർത്താവിന്റെ പീഡനം മൂലം മുമ്പ് അത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചികിൽസയ്ക്ക് ശേഷം യുവതിയുടെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടു പോയാണ് ഭർത്താവും സൃഹത്തും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP