Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമ്പോൾ പ്രതിയുടെ പ്രായം 16വയസ്; ഒരു വർഷത്തിന് ശേഷം വിചാരണക്കോടതി വെറുതെ വിട്ടു; ആക്ഷേപം ഉയർന്നതോടെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി; തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് 2008ൽ; പിന്നാലെ പ്രതി കുവൈറ്റിലേക്ക് മുങ്ങി; 20 വർഷത്തിന് ശേഷം പീഡകൻ പിടിയിലാകുന്നത് പൊലീസുകാരന്റെ കുതന്ത്രത്തിൽ

പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമ്പോൾ പ്രതിയുടെ പ്രായം 16വയസ്; ഒരു വർഷത്തിന് ശേഷം വിചാരണക്കോടതി വെറുതെ വിട്ടു; ആക്ഷേപം ഉയർന്നതോടെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി; തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് 2008ൽ; പിന്നാലെ പ്രതി കുവൈറ്റിലേക്ക് മുങ്ങി; 20 വർഷത്തിന് ശേഷം പീഡകൻ പിടിയിലാകുന്നത് പൊലീസുകാരന്റെ കുതന്ത്രത്തിൽ

മറുനാടൻ ഡെസ്‌ക്‌

കാഞ്ഞങ്ങാട്: ഇരുപത് വർഷം മുമ്പ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ പിടികൂടിയത് പൊലീസുകാരന് തോന്നിയ സംശയം. പിന്നാലെ പ്രതിയ തന്ത്രപരമായി വലയിലാക്കി ഹൊസ്ദുർഗ് പൊലീസ്. കാഞ്ഞങ്ങാട് തോയമ്മലിലെ ഉമേശനാ(36)ണ് അറസ്റ്റിലായത്. പീഡനം നടന്ന് മൂന്നാംദിവസം അറസ്റ്റിലായ 16 വയസ്സുകാരനായിരുന്ന പ്രതിയെ ജുവനൈൽ കോടതി റിമാൻഡ് ചെയ്തു. ഒരുവർഷത്തിനു ശേഷം വിചാരണക്കോടതി വെറുതെ വിടുകയായിരന്നു.

പെരിയയ്ക്കടുത്തുള്ള ഗ്രാമത്തിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ക്രൂരമായി പീഡനത്തിനിരയായതും കൊല്ലപ്പെടുന്നതും. രാവിലെ കുളിക്കാൻ പുഴക്കടവിലെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.പ്രോസിക്യൂഷന്റെ കഴിവുകേടാണ് കേസ് പരാജയപ്പെടാൻ ഇടയാക്കിയതെന്ന ആക്ഷേപം ശക്തമായപ്പോൾ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർന്ന് നടന്ന വിചാരണയിൽ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ വിധിക്കേണ്ടത് ജുവനൈൽ കോടതിയാണെന്നും ഇനി വിചാരണകൂടാതെ ശിക്ഷിക്കാമെന്നും 2009-ൽ ഹൈക്കോടതി നിർദ്ദേശിച്ചു.

എന്നാൽ വിധിവന്നതോട 2008ൽ പ്രതി കുവൈത്തിലേക്ക് കടന്നു. കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ജുവനൈൽ കോടതിയുടെ വിധിപ്പകർപ്പ് കൂടി വച്ചാണ് ഇയാൾ പാസ്‌പോർട്ട് സമ്പാദിച്ചത്. പെരിയയിൽ താമസിച്ചിരുന്ന പ്രതി കാഞ്ഞങ്ങാട് തോയമ്മലിലെ അമ്മവീടിന്റെ മേൽവിലാസത്തിലാണ് പാസ്‌പോർട്ട് തരപ്പെടുത്തിയത്. 2018-ൽ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞപ്പോൾ കുവൈത്തിൽെവച്ച് എംബസി മുഖേന പുതുക്കി. അവിടെനിന്ന് പാസ്‌പോർട്ട് പുതുക്കിയതിനാൽ നാട്ടിൽവന്ന് തിരികെപ്പോകുമ്പോൾ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്നാണ് ചട്ടം. ഇതിനായി പൊലീസിനെ സമീപിച്ചപ്പോഴായാരുന്നു നാടകീയമായ അറസ്റ്റ്.

ഇക്കുറി അവധിക്കുവന്ന ഇയാൾ ഈ സർട്ടിഫിക്കറ്റ് നൽകാൻ ഹൊസ്ദുർഗ് സ്റ്റേഷനിൽ അപേക്ഷ നൽകി. അന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അന്വേഷിച്ചുചെന്ന ബേക്കൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വെള്ളരിക്കുണ്ട് സ്വദേശി പി.വി.അജയകുമാറാണ് ഇപ്പോൾ ഹൊസ്ദുർഗ് സ്റ്റേഷനിലെ പാസ്‌പോർട്ട് വെരിഫിക്കേഷൻ ഉദ്യോഗസ്ഥൻ. സംശയം തോന്നിയ ഇദ്ദേഹം ഉമേശനെ വിളിച്ച് അന്വേഷിച്ചു. കേസുണ്ടായിരുന്നുവെന്നും കോടതി കുറ്റവിമുക്തനാക്കിയതാണെന്നും ഉമേശൻ മറുപടി നൽകി.

അജയകുമാർ ഹൊസ്ദുർഗ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വി.ദീപക്കിനെയും കൂട്ടി ബേക്കൽ സ്റ്റേഷനിലെ പഴയ കേസ് ഫയൽ പുറത്തെടുത്തു. ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച ഉമേശൻ ഇയാൾ തന്നെയെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. പന്തികേട് തോന്നിയ ഉമേശൻ സ്റ്റേഷനിലെത്തിയില്ല. ഇതോടെ സംശയം മണത്ത പൊലീസ് ഉദ്യോഗസ്ഥൻ ബുദ്ധിപരമായ നീക്കം നടത്തി.

പാസ്‌പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് ഒരു കടലാസിൽ ഒപ്പിടണമെന്നും കാഞ്ഞങ്ങാട്ടെത്തിയാൽ മതിയെന്നും പറഞ്ഞ് അജയകുമാർ സമർഥമായി ഉമേശനെ മിനി സിവിൽസ്റ്റേഷനടുത്ത് എത്തിച്ചു. അവിടെവച്ച് അറസ്റ്റുചെയ്ത ഇയാളെ തൃശ്ശൂരിലെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റി. പ്രായപൂർത്തിയായെങ്കിലും അന്നത്തെ കേസ് ജുവനൈൽ കോടതിയിലായതിനാലാണ് അവിടേക്ക് മാറ്റിയത്. ശിക്ഷാ വിധി പിന്നീട് പ്രഖ്യാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP