Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളപ്പേരിൽ ദക്ഷിണാഫ്രിക്കയിൽ താമസിക്കുമ്പോഴും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് അവധി നൽകിയില്ല; സെനഗലിൽ പിടിയിലായപ്പോൾ ജാമ്യമെടുത്ത് മുങ്ങിയത് ദക്ഷിണാഫ്രിക്കയിലേക്കും; ആന്റണി ഫെർണാണ്ടസ് എന്ന പേരിൽ ദക്ഷിണാഫ്രിക്കയിൽ വിലസിയ രവി പൂജാരി അറസ്റ്റിലായത് ഉൾനാടൻ ഗ്രാമത്തിൽ നിന്നും; രണ്ട് ദിവസത്തിനകം അധോലോക നായകനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമവുമായി റോയും കർണാടക പൊലീസും

കള്ളപ്പേരിൽ ദക്ഷിണാഫ്രിക്കയിൽ താമസിക്കുമ്പോഴും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് അവധി നൽകിയില്ല; സെനഗലിൽ പിടിയിലായപ്പോൾ ജാമ്യമെടുത്ത് മുങ്ങിയത് ദക്ഷിണാഫ്രിക്കയിലേക്കും; ആന്റണി ഫെർണാണ്ടസ് എന്ന പേരിൽ ദക്ഷിണാഫ്രിക്കയിൽ വിലസിയ രവി പൂജാരി അറസ്റ്റിലായത് ഉൾനാടൻ ഗ്രാമത്തിൽ നിന്നും; രണ്ട് ദിവസത്തിനകം അധോലോക നായകനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമവുമായി റോയും കർണാടക പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കേപ്ടൗൺ: അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിൽ. കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽനിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. അറസ്റ്റിലായ രവി പൂജാരിയെ പിന്നീട് സെനഗലിൽ എത്തിച്ചു. രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കർണാടക പൊലീസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും സെനഗലിൽ എത്തി. ഇന്നോ നാളെയോ രവി പൂജാരിയെ ഇന്ത്യയിൽ എത്തിക്കുമെന്നാണ് സൂചന.

നേരത്തെ സെനഗലിൽ പിടിയിലായ രവി പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ പിടികൂടിയത്. രവി പൂജാരിയെ പിടികൂടാനുള്ള ഓപ്പറേഷനിൽ ദക്ഷിണാഫ്രിക്കൻ ഏജൻസികളും സഹായിച്ചു. ഇന്ത്യയിൽ ഇയാൾക്കെതിരെ കൊലക്കേസുകൾ അടക്കം ഇരുന്നൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്തിടെ കൊച്ചിയിൽ നടന്ന ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലും രവി പൂജാരിക്ക് പങ്കുണ്ട്.

രണ്ട് ദിവസത്തിനകം രവി പൂജാരിയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് ആഭ്യന്തര വകുപ്പും കർണാടക പൊലീസും. പ്രതിയെ നേരെ മംഗളൂരുവിലേക്ക് കൊണ്ടുപോകും. കർണാടകയിൽ രവി പൂജാരിയുടെ പേരിൽ നൂറിലധികം കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം ഒരു തട്ടിപ്പ് കേസിൽ പ്രതിയായി സെനഗലിൽ വച്ച് അറസ്റ്റിലായ രവി ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിലാണ് രവി പൂജാരി സെനഗൽ പൊലീസിന്റെ പിടിയിലായത്. അതേസമയം, രവി പൂജാരി അറസ്റ്റിലായത് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് മുംബൈ പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, വിദേശകാര്യ മന്ത്രാലയം സെനഗലുമായി ബന്ധപ്പെടുകയാണ് എന്നും പൊലീസിനോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നു.

ബുർഖാനോ ഫാസോയുടെ പാസ്‌പോർട്ടിൽ കഴിഞ്ഞ എട്ട് വർഷമായി സെനഗലിൽ കഴിയുകയായിരുന്നു രവി പൂജാരി. കൊച്ചിയിൽ നടി ലീന മരിയ പോൾ നടത്തുന്ന ബ്യൂട്ടി പാർലറിൽ നടന്ന വെടിവെപ്പ് കേസിലും ഇയാൾ മുഖ്യ പ്രതിയായിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന്റെ ഭാഗമായാണ് വെടിവെപ്പ് നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

കർണാടകയിലെ ഉടുപ്പിയാണ് രവി പൂജാരിയുെട ജനനസ്ഥലം. ചെറുപ്പത്തിൽ തന്നെ പഠനം ഉപേക്ഷിച്ച രവി ജോലി തേടി മുംബൈയിലെത്തി. അധോലോക രാജാക്കന്മാരുടെ വിളനിലമായിരുന്ന മുംബൈയിലെ അന്ധേരിയാണ് രവി പൂജാരിയിലെ കൊടും കുറ്റവാളിക്ക് ജന്മം നൽകിയത്. തൊണ്ണൂറുകളുടെ തുടക്കത്തിലെ ഏഴ് വർഷക്കാലം രവി പൂജാരിയെ ലോകം അറിഞ്ഞില്ല. അന്ധേരി തെരുവിലെ നൂറുകണക്കിന് കുറ്റവാളികളിൽ ഒരാൾ മാത്രമായിരുന്നു അയാൾ. തുടർന്ന് തന്റെ ശത്രുവായിരുന്ന ബാല സാൾത്തേയെന്ന ക്രിമിനലിനെ കൊലപ്പെടുത്തിയതോടെയാണ് രവി കുപ്രസിദ്ധനായത്.

ആ കൊലപാതകം മുംബൈയിലെ ക്രിമിനലുകളുടെ കൂട്ടത്തിൽ രവിക്ക് ഒരു നേതാവിന്റെ പരിവേഷം നൽകി. അതൊരു തുടക്കമായിരുന്നു. മുംബൈ അധോലാക തലവൻ ഛോട്ടാ രാജന്റെ സംഘത്തിലേക്കുള്ള ക്ഷണം, രാജന് സമാനമായ കുറ്റവാളി എന്ന നിലയിലേക്കുള്ള രവിയുെട പരിണാമത്തിന് വേഗത കൂട്ടി. അധികം താമസിയാതെ ഛോട്ടാ രാജന്റെ വലംകൈയായി രവി. തൊണ്ണൂറുകളുടെ മധ്യത്തിൽ ദുബായിലേക്ക് കടന്ന രവി പൂജാരി അവിടെ ആദ്യം കൈവച്ചത് റിയൽ എസ്റ്റേറ്റ് മേഖലയിലായിരുന്നു. ഭീഷണിയും, ഗുണ്ടാപിരിവുമായി രവി കളം പിടിച്ചു. രാഷ്ട്രീയത്തിലും, സിനിമാ മേഖലയിലും ഇയാൾക്ക് വേരോട്ടം ഉണ്ടായിരുന്നു. നിരവധി രാഷ്ട്രീയക്കാരെയും, സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസുകളും ഇയാൾക്കെതിരെയുണ്ട്. ഇതിനിടയിൽ രണ്ടായിരത്തിൽ ദാവൂദ് ഇബ്രാഹിം ഛോട്ടാ രാജനെ വധിക്കാൻ ശ്രമിച്ചതോടെ രവി പൂജാരി അധോലോകവുമായി അകലം പാലിച്ചു. ബുർക്കിനഫാസോ പാസ്പോർട്ട് ഉപയോഗിച്ച് ആന്റണി ഫെർണാണ്ടസ് എന്ന വ്യാജ പേരിലാണ് രവി പൂജാരി ആഫ്രിക്കയിൽ കഴിഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP