Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രവി പൂജാരിയെ തേടി ഐജി ശ്രീജിത്ത് ഓസ്‌ട്രേലിയയിലേക്ക്; അധോലോക നായകനെ കുടുക്കാൻ ഇന്റർപോളിന്റെ സഹായം തേടും; ദേശീയ അന്വേഷണ ഏജൻസിയുമായും സഹകരിക്കും; നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലർ വെടിവയ്‌പ്പു കേസ് അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്; ഒത്തുതീർപ്പ് കളികൾക്ക് പൊലീസും കൂട്ടുനിന്നതായി രഹസ്വാന്വേഷണ റിപ്പോർട്ട്; കടുത്ത നിലപാടുമായി ബെഹ്‌റ

രവി പൂജാരിയെ തേടി ഐജി ശ്രീജിത്ത് ഓസ്‌ട്രേലിയയിലേക്ക്; അധോലോക നായകനെ കുടുക്കാൻ ഇന്റർപോളിന്റെ സഹായം തേടും; ദേശീയ അന്വേഷണ ഏജൻസിയുമായും സഹകരിക്കും; നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലർ വെടിവയ്‌പ്പു കേസ് അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്; ഒത്തുതീർപ്പ് കളികൾക്ക് പൊലീസും കൂട്ടുനിന്നതായി രഹസ്വാന്വേഷണ റിപ്പോർട്ട്; കടുത്ത നിലപാടുമായി ബെഹ്‌റ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനുനേരേ വെടിവയ്‌പ്പുണ്ടായ കേസിൽ മുംബൈ അധോലോകത്തലവൻ രവി പൂജാരിയെത്തേടി ക്രൈംബ്രാഞ്ച് വിദേശത്തേക്ക്. ലോക്കൽ പൊലീസിനെ വട്ടംചുറ്റിച്ച കേസിൽ അന്വേഷണം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിനു കൈമാറി. ഓസ്ട്രേലിയ കേന്ദ്രീകരിച്ച് അധോലോകപ്രവർത്തനം തുടരുന്ന പൂജാരയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഇന്റർപോളിനു ക്രൈംബ്രാഞ്ച് കത്തയച്ചു. ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)യുമായും ഡി.ജി.പി: ബെഹ്റ ബന്ധപ്പെട്ടു. കേരളാ പൊലീസിനെ വെല്ലുവിളിച്ച പൂജാരയെത്തേടി ഐ.ജി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് വിദേശത്തേക്കു പോകുന്നത്.

അതിനിടെ ബ്യൂട്ടി പാർലർ വെടിവയ്‌പ്പ് കേസിൽ ഒത്തുതീർപ്പുണ്ടായിട്ടില്ലെന്ന് ലീന പറഞ്ഞു. രവി പൂജാരിക്ക് എതിരായ പരാതിയിൽ താൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. തനിക്കും തന്റെ അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയിൽ നിന്ന് വധഭീഷണിയുണ്ട്. ഫോണിലൂടെ ഭീഷണി ലഭിച്ച കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. രവി പൂജാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിച്ച ലീന പ്രതികളെ കണ്ടെത്താനാകാത്തതിൽ നിരാശയുണ്ടെന്നും പറഞ്ഞു. കൊച്ചിയിലെ ഒരു കോണിൽ കിടക്കുന്ന തന്റെ സ്ഥാനപത്തിന് നേരെ വിദേശത്തുള്ള രവി പൂജാരയ്ക്ക് ആക്രമണം നടത്താൻ സാധിച്ചെങ്കിൽ അതിന് പ്രാദേശിക സഹായം ലഭിച്ചതായി സംശയിക്കണം. പൊലീസ് പ്രതികളെ പിടികൂടുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന പറഞ്ഞ നടി തനിക്ക് എതിരെ വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കിയെന്നും ലീന തനിക്ക് പണം തന്നെന്നുമുള്ള തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റാണ്. ലീന തട്ടിപ്പുകാരിയാണ് അവൾ ആളുകളെ കബളിപ്പിക്കും. ലീനയുടെ കേസിൽ നിന്നും ഒഴിയണമെന്നും അവൾ തട്ടിപ്പുകാരിയാണെന്നും അവരുടെ അഭിഭാഷകനോടും ഞാൻ പറഞ്ഞിട്ടുണ്ട്. ഒരുപാടാളുകളിൽ നിന്നും പണം തട്ടിയെടുത്ത ആളാണ് ലീന അങ്ങനെയൊരാൾ എന്തിനാണ് പൊലീസ് സുരക്ഷ തേടുന്നതെന്നാണ് രവി പൂജാരിയുടെ ചോദ്യം. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കടവന്ത്രയിലെ 'നെയ്ൽ ആർട്ടിസ്ട്രി' ബ്യൂട്ടി പാർലറിനുനേരേ കഴിഞ്ഞ ഡിസംബർ 15-ന് ഉച്ചകഴിഞ്ഞ് 3.45-നാണ് ബൈക്കിലെത്തിയ അജ്ഞാതർ വെടിയുതിർത്തത്. കേസ് ഒത്തുതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഇടപെടൽ.

സംസ്ഥാന പൊലീസ് മേധാവിക്കു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിൽ പൊലീസിലെ ചിലരുടെ പങ്കും പരാമർശിക്കുന്നതായാണു സൂചന. പല ഉന്നതർക്കും പൂജാരി ഗ്യാങുമായി ബന്ധമുണ്ട്. കൊച്ചി വെടിവയ്‌പ്പിനു പിന്നിൽ താനാണെന്നും ഇനിയും അതാവർത്തിക്കുമെന്നും അവകാശപ്പെട്ട് പൂജാര ഏഷ്യാനെറ്റിന് സന്ദേശമയച്ചിരുന്നു. ഇതോടെ, ഇത്തരം വെല്ലുവിളികൾ വച്ചുപൊറുപ്പിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്കു കർശനനിർദ്ദേശം നൽകി. പൊലീസിലെ ചില ഉദ്യോഗസ്ഥർ പൂജാരിയുടെ സംഘത്തിനു വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നതായും ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. പൂജാരിക്കുവേണ്ടി ക്വട്ടേഷൻ ഏറ്റെടുത്ത കൊച്ചി സംഘവും പ്രബലരാണ്. ഇവരേയും പിടികൂടിയിട്ടില്ല.

പൂജാരി ആവശ്യപ്പെട്ട രണ്ടുകോടി രൂപ നടി നൽകാത്തതിന്റെ പേരിലാണു ബൈക്കിലെത്തിയ രണ്ടുപേർ ബ്യൂട്ടി പാർലറിനുനേരേ വെടിയുതിർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP