Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് ചെറുപ്പക്കാരുമായി മൂന്ന് പ്ളസ് ടു വിദ്യാർത്ഥിനികൾക്ക് അസ്ഥിക്കു പിടിച്ച പ്രേമം; ആറുപേരും കുഴിപ്പള്ളി ബീച്ചിൽ എത്തിയത് ഒരു അടിപൊളി പാർട്ടി നടത്താൻ; ബിയറിൽ തുടങ്ങിയ ആഘോഷം പതിയെ നീണ്ടത് കഞ്ചാവിന്റെ നീലപ്പുകയിലേക്ക്; പൊലീസിനെ കണ്ടതോടെ പലവഴിക്ക് ചിതറിയോടി പെൺകുട്ടികൾ; ഒളിച്ചിരിക്കാൻ അടുത്തുകണ്ട വീടിന്റെ ടെറസിൽ കയറിയവർ ലഹരിയിൽ ഉറങ്ങിപ്പോയതോടെ കുട്ടികൾ മിസ്സിങ്! ഞാറയ്ക്കലിലെ ഒളിച്ചോട്ടത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ

മൂന്ന് ചെറുപ്പക്കാരുമായി മൂന്ന് പ്ളസ് ടു വിദ്യാർത്ഥിനികൾക്ക് അസ്ഥിക്കു പിടിച്ച പ്രേമം; ആറുപേരും കുഴിപ്പള്ളി ബീച്ചിൽ എത്തിയത് ഒരു അടിപൊളി പാർട്ടി നടത്താൻ; ബിയറിൽ തുടങ്ങിയ ആഘോഷം പതിയെ നീണ്ടത് കഞ്ചാവിന്റെ നീലപ്പുകയിലേക്ക്; പൊലീസിനെ കണ്ടതോടെ പലവഴിക്ക് ചിതറിയോടി പെൺകുട്ടികൾ; ഒളിച്ചിരിക്കാൻ അടുത്തുകണ്ട വീടിന്റെ ടെറസിൽ കയറിയവർ ലഹരിയിൽ ഉറങ്ങിപ്പോയതോടെ കുട്ടികൾ മിസ്സിങ്! ഞാറയ്ക്കലിലെ ഒളിച്ചോട്ടത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ

ആർ പീയൂഷ്

കൊച്ചി: ഞാറയ്ക്കൽ കുഴിപ്പള്ളി ബീച്ചിൽ കാണാതായ പെൺകുട്ടികളെ ലഹരി സംഘം വളച്ചെടുത്തത് പ്രണയം നടിച്ച്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് പെൺകുട്ടികളെ കാണാതായത്. മൂന്ന് യുവാക്കളെയാണ് കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുതത്ത്. ഇവർ പ്രണയം നടിച്ചാണ് പെൺകുട്ടികളെ വശത്താക്കിയത്. ഒരു പാർട്ടിയുണ്ട് എന്ന് പറഞ്ഞാണ് ശനിയാഴ്ച വൈകുന്നേരം പെൺകുട്ടികളെ ഇവർ ഞാറയ്ക്കൽ ബീച്ചിൽ എത്തിച്ചത്. ഇതിന് പിന്നാലെ ഇവർ ബീച്ചിന്റെ ഒഴിഞ്ഞ കോണിലേക്ക് പോവുകയും ചെയ്തു. അവിടെ വെച്ച് ആദ്യം പെൺകുട്ടികൾക്ക് ബിയർ നൽകുകയായിരുന്നു.

ബിയർ കുടിച്ച് പെൺകുട്ടികൾ ഫിറ്റ് ആയതിന് പിന്നാലെ ഇവർ വലിക്കാൻ കഞ്ചാവും നൽകി. ഇതിന്റെ ലഹരിയും മറ്റ് ചുറ്റുപാടും ഒക്കെ കണ്ട് ഭയന്ന ഒരു പെൺകുട്ടി തനിക്ക് സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ മറ്റൊരു സുഹൃത്തിനെ ഫോൺ വിളിച്ച് കാത്തിരിക്കുന്നതിന് ഇടയിൽ പ്രദേശത്ത് പെട്രോളിങ്ങിന് പൊലീസ് എത്തി. ഇവരെ കണ്ട് ഭയന്ന സംഘം ഉടൻ തന്നെ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ ഒരു പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം രക്ഷപ്പെടുകയും ചെയ്തു. മറ്റ് രണ്ട് പെൺകുട്ടികൾ പൊലീസിനെ കണ്ട് ഭയന്ന് നേരെ ഓടി കയറിയത് ഒരു വീടിന്റെ ടെറസിന്റെ മുകളിലേക്ക് ആണെന്നും ഞാറയ്ക്കൽ സബ് ഇൻസ്‌പെക്ടർ സംഗീത് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇതിനിടെ നേരം വൈകിയിട്ടും പെൺകുട്ടികളെ കാണാതായതോടെ വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയും ചെയ്തു. പരാതി ലഭിച്ച ഉടനെ പൊലീസ് അന്വേഷിച്ചത് ബീച്ചിൽ തന്നെയായിരുന്നു. കുട്ടികൾ കടലിൽ അകപ്പെട്ടതാകാം എന്ന നിഗമനത്തിൽ കോസ്റ്റ് ഗാർഡ് കോസ്റ്റൽ പൊലീസ് എന്നിവരും നാട്ടുകാരും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇതിന് പിന്നാലെ സംഘത്തിൽ നിന്നും ഓടി രക്ഷപ്പെട്ട പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തപ്പോഴാണ് സംഭവത്തിന് പിന്നിലെ കഥകൾ പുറത്ത് വന്നത്.

ഇതോടെ ബീച്ചിൽ ഇവർ ഒത്തുകൂടിയ സ്ഥലത്ത് എത്തിയ പൊലീസ് വീടുകളിൽ പരിശോധന നടത്തിയപ്പോഴാണ് ഒരു വീടിന്റെ ടെറസിൽ നിന്ന് ഇവരെ കണ്ടെത്തിയത്. വൈകുന്നേരം ഇവിടേക്ക് ഓടിക്കയറിയ പെൺകുട്ടികൾ ലഹിരിയുടെ കിറുക്കത്തിൽ മയങ്ങിപ്പോവുകയായിരുന്നു. പിന്നീട് അന്വേഷണത്തിന് ഒപ്പമുണ്ടായിരുന്ന ഒരു ബന്ധുവന്റെ സഹായത്തോടെ ഇവരെ തിരിച്ചറിയുകയും ചെയ്തു. പിന്നീടാണ് പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തത്.

ബീച്ചിൽ എത്തിയ പെൺകുട്ടികളെ കാണാതായ സംഭവത്തിലെ ദുരൂഹത വർധിക്കുന്നതിനിടയിലാണ് ഇവരെ കടത്താൻ ലഹരി വിൽപ്പന സംഘം ശ്രമിച്ചുവെന്ന് പൊലീസിന്റെ നിർണായക വെളിപ്പെടുത്തൽ എത്തിയത്. സൗഹൃദം നടിച്ച് ഇവരെ കുടുക്കാൻ പിന്നാലെ കൂടിയ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കഴിഞ്ഞു.വിഷ്ണു, ഷിജിൽ, നജ്മൽ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

കുഴിപ്പള്ളി സ്വദേശിനികളായ പെൺകുട്ടികളെ ആണ് കാണാതായത്. നാട്ടുകാരും കോസ്റ്റൽ പൊലീസും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ തെരച്ചിലിൽ പിന്നീട് പെൺകുട്ടികളെ കണ്ടെത്തിയിരുന്നു. പരുക്കൊന്നും കൂടാതെയാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP