Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജേക്കബിന്റെ സ്വർഗ്ഗരാജ്യം കണ്ടതോടെ പ്രണയം തുടങ്ങി; പിറകേ നടന്നുള്ള ശല്യം ചെയ്യലിനെ നടി എതിർത്തെങ്കിലും വെറുതെ വിട്ടില്ല; നമ്പർ സംഘടിപ്പിച്ച് മെസേജ് ആയച്ച് വിവാഹാഭ്യർത്ഥന തുടർന്നു; താക്കീതും ഫലം കാണാതായപ്പോൾ പൊലീസ് സ്‌റ്റേഷനിലെത്തി; നിവിൻ പോളിയുടെ നായികയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ; ബംഗളൂരുവിൽ നിന്നൊരു 'വില്ലൻ' കഥ ഇങ്ങനെ

ജേക്കബിന്റെ സ്വർഗ്ഗരാജ്യം കണ്ടതോടെ പ്രണയം തുടങ്ങി; പിറകേ നടന്നുള്ള ശല്യം ചെയ്യലിനെ നടി എതിർത്തെങ്കിലും വെറുതെ വിട്ടില്ല; നമ്പർ സംഘടിപ്പിച്ച് മെസേജ് ആയച്ച് വിവാഹാഭ്യർത്ഥന തുടർന്നു; താക്കീതും ഫലം കാണാതായപ്പോൾ പൊലീസ് സ്‌റ്റേഷനിലെത്തി; നിവിൻ പോളിയുടെ നായികയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ; ബംഗളൂരുവിൽ നിന്നൊരു 'വില്ലൻ' കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: മലയാള സിനിമാ നടി റേബാ മോണിക്കാ ജോണിനെ ശല്യംചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന, ഇലക്ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്ക്ളിൻ വിസിലിനെയാണ് മഡിവാള പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ നടിയെ ശല്യപ്പെടുത്തിയതായാണ് പരാതി.

ഞായറാഴ്ചകളിൽ മഡിവാള ഹൊസൂർ മെയിൻ റോഡിലെ പള്ളിയിൽ പേകുന്നതിനിടെ സ്ഥിരമായി പിറകേനടന്ന് ശല്യം ചെയ്യുന്നെന്നും മൊബൈലിലേക്ക് സ്ഥിരമായി മെസേജുകൾ അയയ്ക്കുന്നുവെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ നവംബറോടെയാണ് ഇയാളുടെ ശല്യം തുടങ്ങിയത്. പിന്നീട് മൊബൈൽ നമ്പർ സംഘടിപ്പിച്ച് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മെസേജുകൾ അയയ്ക്കുകയായിരുന്നു. പലതവണ താക്കീത് നൽകിയെങ്കിലും യുവാവ് ശല്യം തുടർന്നതായി പരാതിയിൽ പറയുന്നു.

പലതവണ താക്കീത് നൽകിയെങ്കിലും യുവാവ് ശല്യം തുടർന്നതായി പരാതിയിൽ പറയുന്നു. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിരുന്നു റേബ. നീജ് മാധവിന്റെ പൈപ്പിൻ ചോട്ടിലെ പ്രണയത്തിലും റേബയാണ് നായിക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP