Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ കെവിനെ നേരിൽ കണ്ട് നടത്തിയ അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പകയോ? പൊലീസ് വെറുതെ വിട്ട രഹ്നയെ വീട്ടുകയറി ആക്രമിച്ചത് ഭർത്താവിന്റെ സഹോദരനെന്ന് ആരോപണം; ചാക്കോ ജയിലിലാവാൻ കാരണം രഹ്നയെന്ന് പറഞ്ഞ് മർദ്ദനവും; ദുരഭിമാനക്കൊലയിൽ ട്വിസ്റ്റായി ചാക്കോയുടെ വീടാക്രമണം

കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ കെവിനെ നേരിൽ കണ്ട് നടത്തിയ അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പകയോ? പൊലീസ് വെറുതെ വിട്ട രഹ്നയെ വീട്ടുകയറി ആക്രമിച്ചത് ഭർത്താവിന്റെ സഹോദരനെന്ന് ആരോപണം; ചാക്കോ ജയിലിലാവാൻ കാരണം രഹ്നയെന്ന് പറഞ്ഞ് മർദ്ദനവും; ദുരഭിമാനക്കൊലയിൽ ട്വിസ്റ്റായി ചാക്കോയുടെ വീടാക്രമണം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ദുരഭിമാന കൊലയ്ക്ക് പിന്നിൽ നീനുവിന്റെ അമ്മയാണെന്നാണ് ഏവരും പറയുന്നതും വിശ്വസിക്കുന്നതും. എന്നാൽ പൊലീസിന് മുമ്പിൽ മൊഴി നൽകാനെത്തിയപ്പോൾ എല്ലാം ഭർത്താവിന്റെ തലയിൽ കെട്ടിവയ്ക്കുകയാണ് രഹ്ന ചെയ്തത്. മകനേയും പിന്തുണച്ചില്ല. ഇതോടെ കെവിൻ വധക്കേസിൽ രഹ്ന സുരക്ഷിതയായി. കേസിൽ പ്രതിയാകില്ലെന്നും അവർ ഉറപ്പിച്ചു. ഇതിൽ പ്രകോപിതരാണ് രഹ്നയുടെ ഭർത്താവ് ചാക്കോയുടെ ബന്ധുക്കൾ. ഇതിന് പ്രതികാരം ചെയ്യാൻ ചാക്കോയുടെ സഹോദരൻ തന്നെ രംഗത്ത് വന്നതായാണ് ഉയരുന്ന പരാതി.

കെവിൻ കേസിലെ പ്രതി ചാക്കോയുടെ വീട് അടിച്ചുതകർത്ത് ഭാര്യയെ മർദിച്ചതായാണ് പരാതി. ചാക്കോയുടെ അനുജൻ അജിയാണ് തെന്മലയിലെ വീട് ആക്രമിച്ചത്. കെവിന്റെ ഭാര്യ നീനുവിന്റെ മാതാവ് രഹ്നയ്ക്കു മർദനമേറ്റു. രഹ്നയുടെ ഭർത്താവായ ചാക്കോ കേസിലെ പ്രധാന പ്രതിയാണ്. വൈകിട്ടോടെയാണു സംഭവം. ചാക്കോ ജയിലിലാവാൻ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു അക്രമം. രഹ്ന കഴിഞ്ഞ ദിവസം കോട്ടയത്ത് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായിരുന്നു. കെവിൻ വധക്കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോ എന്നിവർ അറസ്റ്റിലായിരുന്നു. എന്നാൽ രഹ്ന ഒളിവിൽ പോയി.

കെവിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ച മുഴുവൻ സംഭവങ്ങൾക്കും വഴിതെളിച്ചത് നീനുവിന്റെ മാതാവ് രഹനയുടെ ഇടപെടലെന്ന് സൂചനകൾ പുറത്തു വന്നിരുന്നു. ഇത് സംബന്ധിച്ച് അറസ്റ്റിലായവരിൽ നിന്നും പൊലീസിന് സുപ്രധാന വിവരങ്ങൾ ലഭിക്കുകയും ചെയ്തു. കോട്ടയം ഗാന്ധിനഗർ പൊലീസ് നീനുവിനെ കെവിനൊപ്പം പോകാൻ അനുവദിച്ചതിന് തൊട്ടടുത്ത ദിവസം ഇവർ കോട്ടയത്ത് എത്തി കെവിൻ താമസിച്ചിരുന്ന മാന്നാനത്തെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. കെവിന്റെ താമസ സ്ഥലം കണ്ടെത്തിയതും അത് മകന് പറഞ്ഞു കൊടുത്തതും രഹനയായിരുന്നു. എന്നാൽ കേസിൽ രഹന മാത്രം പ്രതിയായില്ല. ഇതാണ് ചാക്കോയുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

നീനുവിനെ കാണാനില്ലെന്ന് പൊലീസിൽ ചാക്കോ പരാതി കൊടുത്തു. ഇതു പ്രകാരം പൊലീസ് നീനുവിനെ വിളിച്ചു വരുത്തി. എന്നാൽ തനിക്ക് കെവിന്റെ വീട്ടുകാർക്കൊപ്പം പോകാനാണ് താൽപ്പര്യമെന്ന് നീനു പറഞ്ഞതോടെ ചാക്കോ നിരാശനായി മടങ്ങി. നീനുവും കെവിനും രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നും മനസ്സിലായി. ഈ സമയമാണ് രഹന ഇടപെടലുമായി എത്തിയത്. കെവിനും നീനയും താമസിച്ച സ്ഥലം കണ്ടെത്താൻ രഹന കോട്ടയത്ത് എത്തി. ഗാന്ധി നഗർ പൊലീസിൽ നിന്ന് കെവിന്റെ വാസ സ്ഥലം മനസ്സിലാക്കി. അനീഷിന്റെ വീട്ടിലുമെത്തി. മകളെ വിട്ടു തരണമെന്ന് കെവിനോട് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങില്ലെന്ന് മനസ്സിലായതോടെ ഷാനുവിനെ വിദേശത്ത് നിന്ന് വിളിച്ചു വരുത്തുകയായിരുന്നു. അങ്ങനെയാണ് നാടനെ നടുക്കിയ ദുരഭിമാന കൊല നടന്നതെന്നാണ് വിലയിരുത്തൽ.

ഗാന്ധിനഗർ സ്റ്റേഷനിലെത്തി മകളെ കാണാൻ അവസരനൊരുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെന്നും തുടർന്ന് കെവിന്റെ താമസസ്ഥലത്തെത്തി കണ്ടോളാൻ പൊലീസ് നിർദ്ദേശിച്ചെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. പൊലീസ് നൽകിയ വിവരങ്ങൾ പ്രകാരം ഇവർ മാന്നാനത്ത് താമസിച്ചിരുന്ന ബന്ധു അനീഷിന്റെ വീട്ടിലെത്തി കെവിനെ കണ്ട് മകളെ തിരിച്ചേൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായിട്ടാതായും സൂചനയുണ്ട്ു. നീനു വീട്ടിട്ടിലില്ലന്ന് ഉറപ്പിച്ച രഹന താമസിയാതെ തെന്മലയ്ക്ക് മടങ്ങി. പിന്നീട് മകൻ ഷാനുവിനെ വിവരങ്ങൾ ധരിപ്പിച്ചെന്നും ഏതുമാർഗ്ഗത്തിലായാലും മകളെ കണ്ടെത്തി കൊണ്ടുവരണമെന്ന് ഇവർ ഷാനുവിനോട് നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് ഷാനു അതിവേഗം ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. പിന്നീട് അനീഷിന്റെ വീട്ടിലുമെത്തി. കെവിനോട് സംസാരിച്ചു. ഇതിന് ശേഷം മകളേയും ഫോണിൽ വിളിച്ചിരുന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ചാക്കോയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം രഹന വീട്ടിലുണ്ടായിരുന്നു. ഈ സമയമാണ് ഈ നിർണ്ണായക വിവരങ്ങൾ രഹന പൊലീസിന് കൈമാറിയത്.

കെവിനെ തട്ടിക്കൊണ്ടു വരാൻ നിയാസിനെ പങ്കാളിയായി തെരഞ്ഞെടുത്തതും രഹനയാണ്. നിയാസിന്റെ വീട്ടിൽ രഹനയും എത്തിയിരുന്നു. രഹനയുടെ ബന്ധുവായ നിയാസിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞായിരുന്നു ഈ നീക്കം. ഇതെല്ലാം ഗൂഢാലോചനയിൽ രഹനയ്ക്കുള്ള പങ്കിന് തെളിവാണ്. പക്ഷേ പൊലീസ് മാത്രം രഹ്നയെ വെറുതെ വിടുകയാണ്. ഈ സാഹചര്യത്തിലാണ് രഹ്നയെ ചാക്കോയുടെ ബന്ധുക്കൾ ആക്രമിച്ചതെന്നാണ് സൂചന. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അറസ്റ്റുചെയ്ത ഭർത്താവും മകനും ബന്ധുവും നടത്തിയ ഗൂഢാലോചനയിലോ തുടർന്ന് നടന്ന സംഭവങ്ങളിലോ രഹനയ്ക്ക് പങ്കില്ലന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചെന്ന വിവരം പുറത്തുവന്ന ശേഷമാണ് ഇത്.

'എന്റെ തകർച്ചയ്ക്കു കാരണം വീട്ടിലെ അന്തരീക്ഷമാണ്. സ്‌നേഹം എന്തെന്ന് പപ്പയിൽനിന്നും അമ്മയിൽനിന്നും ഞാനറിഞ്ഞിട്ടില്ല. പരസ്പരം കുറ്റപ്പെടുത്തുകയും കൈയാങ്കളി നടത്തുകയും ചെയ്യുന്ന അച്ഛനമ്മമാർ. തടസ്സം പിടിച്ചതിന് പൊതിരെ തല്ലുകിട്ടിയിട്ടുണ്ട്. അവരുടെ കലഹം മൂക്കുമ്പോൾ മുറിയടച്ചിട്ടിരുന്ന് ഞാൻ കരയും. ആ അന്തരീക്ഷത്തിൽനിന്ന് എങ്ങനെയും രക്ഷപ്പെടാനാണ് കോട്ടയത്തേക്കു പഠിക്കാൻ വന്നത്'- കെവിൻവധക്കേസിലെ കെവിന്റെ ഭാര്യ നീനു വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. എന്റെ അമ്മയ്ക്ക് പപ്പായുടെ വീട്ടുകാരുമായി അന്നും ഇന്നും ശത്രുതയാണ്. എന്നിട്ടും വല്യമ്മച്ചിയും അപ്പച്ചനും ഞങ്ങളെ വലിയ സ്‌നേഹത്തോടെ വളർത്തി. അമ്മയുടെ കണ്ണുവെട്ടിച്ച് പാത്തും പതുങ്ങിയുമാണ് വല്യമ്മച്ചിയെ ഞാൻ പോയി കാണുന്നതും മിണ്ടുന്നതും'- നീനു തന്റെ ദുരിത ജീവിതം വിശദീകരിക്കുന്നത് ഇങ്ങനെയായിരുന്നു. അച്ഛന്റെ വീട്ടുകാരുമായി നീനുവിനും അടുത്ത ബന്ധമുണ്ടായിരുന്നു. ഈ സ്‌നേഹവും അക്രമത്തിന് കാരണമായെന്ന വിലയിരുത്തലുണ്ട്.

ഇതിനിടെ ചാക്കോയും ഗൾഫിലേക്ക് പോയി. വർഷങ്ങളോളം വല്യമ്മച്ചിയുടെയും വല്യപ്പച്ചന്റെയും കൂടെ കുഞ്ഞുങ്ങൾ കഴിഞ്ഞു. ആറേഴുവർഷം കഴിഞ്ഞ് രഹന നാട്ടിൽ തിരിച്ചെത്തിയശേഷമാണ് കുട്ടികൾ അവർക്കൊപ്പം താമസമാക്കിയത്. 'അപ്പോഴേക്കും ഞാൻ ആറാം ക്ലാസിലായിരുന്നു. എന്തിനും അമ്മ കഠിനമായി ഉപദ്രവിക്കുമായിരുന്നു. ചെറിയ ക്ലാസിൽ, കൂടെ പഠിക്കുന്ന ആൺകുട്ടികൾ മിണ്ടിയാൽപ്പോലും എന്നെ അതിഭയങ്കരമായി മർദിക്കും. തല ഭിത്തിയിൽ പിടിച്ചിടിക്കും. ഐന്റ ഉറക്കെയുള്ള കരച്ചിൽ കേട്ട് അയൽക്കാർ നോക്കിനിൽക്കും. പക്ഷേ, അമ്മയെ പേടിച്ച് ആരും അടുത്തുവരില്ല'.-ഇതായിരുന്നു അമ്മയെ കുറിച്ച് നീനു പറയുന്നത്. ഈ കുടുംബത്തിൽ നീനുവിന്റെ അമ്മ അറിയാതെ ഒന്നും നടക്കില്ല. അതുകൊണ്ട് തന്നെ കെവിനെ കൊലപ്പെടുത്തിയതും രഹനയ്ക്ക് അറിയാമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ പൊലീസ് ഇത് ഗൗരവത്തിൽ എടുക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP