Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപിച്ച ശേഷം സുഹൃത്തുക്കളെല്ലാം ചേർന്ന് കാരംസ് കളിയിൽ ഏർപ്പെട്ടു; വാക്ക് തർക്കത്തിനിടെ റെജിയെ സുഹൃത്ത് ശ്രീജിത്ത് ചവിട്ടി ദൂരേയ്ക്കിട്ടു; വീണിടത്തു നിന്ന് എണീക്കാത്തതു മദ്യപിച്ചതിനാലാകാമെന്ന് കരുതി സുഹൃത്തുക്കളും സ്ഥലം വിട്ടു: റെജി മരിച്ചു കിടക്കുകയാണെന്ന് മനസ്സിലായത് പിറ്റേ ദിവസം വീട്ടുകാരെത്തിയപ്പോൾ: റെജി കൊലക്കസിൽ അറസ്റ്റിലായ രണ്ടു പേരെയും റിമാൻഡ് ചെയ്തു

മദ്യപിച്ച ശേഷം സുഹൃത്തുക്കളെല്ലാം ചേർന്ന് കാരംസ് കളിയിൽ ഏർപ്പെട്ടു; വാക്ക് തർക്കത്തിനിടെ റെജിയെ സുഹൃത്ത് ശ്രീജിത്ത് ചവിട്ടി ദൂരേയ്ക്കിട്ടു; വീണിടത്തു നിന്ന് എണീക്കാത്തതു മദ്യപിച്ചതിനാലാകാമെന്ന് കരുതി സുഹൃത്തുക്കളും സ്ഥലം വിട്ടു: റെജി മരിച്ചു കിടക്കുകയാണെന്ന് മനസ്സിലായത് പിറ്റേ ദിവസം വീട്ടുകാരെത്തിയപ്പോൾ: റെജി കൊലക്കസിൽ അറസ്റ്റിലായ രണ്ടു പേരെയും റിമാൻഡ് ചെയ്തു

മറുനാടൻ ഡെസ്‌ക്‌

പത്തനാപുരം: വാഴപ്പാറ ഉടയിൻചിറ വാഴത്തോട്ടം റെജി കൊലക്കേസിൽ രണ്ടു പേർ അറസ്റ്റിലായി. വാഴത്തോട്ടം ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത് (കുക്കു-26), കാർത്തികയിൽ ബാബു (40) എന്നിവരാണു പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. ശ്രീജിത്തിന്റ ചവിട്ടേറ്റാണ് റജി മരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കെട്ടിട നിർമ്മാണ ജോലി ചെയ്യുന്ന ശ്രീജിത്ത്, റെജി, ബാബു, മറ്റു മൂന്നു സുഹൃത്തുക്കൾ എന്നിവർ 30നു രാത്രിയിൽ ബാബുവിന്റെ വീട്ടിൽ ഒത്തു കൂടി മദ്യപിച്ചു. ഇവർ നിർമ്മിച്ച കെട്ടിടത്തിന്റെ വാർപ്പു കഴിഞ്ഞതിന്റെ സന്തോഷം പങ്കിടാനായിരുന്നു ഇത്. ബാബുവിന്റെ ഭാര്യയും മക്കളും പിണങ്ങി ഭാര്യാവീട്ടിൽ കഴിയുന്നതിനാൽ ബാബു ഒറ്റയ്ക്കാണ് ഇവിടെ കഴിയുന്നത്. റെജിയെ ബാബു വീട്ടിൽ ചെന്ന് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

കൂട്ടുകൂടി മദ്യപിച്ച ശേഷം കാരംസ് കളിയിൽ ഏർപ്പെട്ട ഇവർ കളിക്കിടയിൽ പരസ്പരം വാക്കു തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടയിൽ ശ്രീജിത്തും റെജിയും തമ്മിൽ കയ്യാങ്കളിയുമായി. ഇതിൽ ബാബുവും ഒപ്പം ചേർന്നു. വഴക്കിനിടെ ശ്രീജിത്ത് റെജിയെ ചവിട്ടി വീഴ്‌ത്തി. അവിടെയുണ്ടായിരുന്ന മറ്റു സുഹൃത്തുക്കൾ പിടിച്ചു മാറ്റുന്നതിനിടെ റെജി ദൂരേക്കു വീണു.

ശ്രീജിത്തിന്റെ ചവിട്ടിൽ റെജിയുടെ കുടലിന് പരിക്കേറ്റു. വീണിടത്തു നിന്ന് എണീക്കാത്തതു മദ്യപിച്ചതാകാം കാരണമെന്നു ധരിച്ചു മറ്റുള്ളവരെല്ലാം വീടുകളിലേക്കു പോയി. മദ്യലഹരിയിലായിരുന്ന ബാബുവും റെജിയെ ശ്രദ്ധിച്ചില്ല. പുലർച്ചെയായിട്ടും കാണാത്തതിനെ തുടർന്നു ബന്ധുക്കളെത്തി നോക്കുമ്പോഴാണു റെജി മരിച്ചു കിടക്കുകയാണെന്നു അറിയുന്നത്.

വ്യാഴാഴ്ച രാവിലെയാണ് ബാബുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 7.30ഓടെ ഉടയൻചിറയിലെ റെജിയുടെ വീട്ടിൽ എത്തിയ ബാബു റെജിയെ വിളിച്ചു കൊണ്ട് പോയി. പിറ്റേന്ന് രാവിലെ ഏഴു മണിയായിട്ടും റെജി തിരികെ വീട്ടിൽ എത്തിയില്ല. ഇതേ തുടർന്ന് റെജിയുടെ ഭാര്യ ഷൈനി കുടുംബ വീട്ടിൽ റെജിയെ തിരക്കി എത്തി. എന്നാൽ അവിടെ റെജി എത്തിയിരുന്നില്ല. തുടർന്ന് ഒരു കിലോമീറ്റർ അകലെയുള്ള ബാബുവിന്റെ വീട്ടിൽ റെജിയുടെ പിതാവ് യോഹന്നാൻ തിരക്കി ചെല്ലുമ്പോഴാണ് മരിച്ച നിലയിൽ കിടക്കുന്ന റെജിയെ കാണുന്നത്.

ഷൈനിയാണ് റെജിയുടെ ഭാര്യ. റോഷ്നി, റോഷൻ എന്നിവർ മക്കളാണ്. മരിച്ച റെജി നിർമ്മാണ തൊഴിലാളിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP