Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഘപരിവാറിന് വേണ്ടി വർഷങ്ങളായി സൈബർ പോരാട്ടം നടത്തുന്ന യുവാവ് അപകടത്തിൽ മരിച്ചു; 'സങ്കി'കളുടെ 'പോരാളി ഷാജി'യായി അറിയപ്പെടുന്ന രഞ്ജിത്തിന്റെ അപകടം എസ് ഡി പി ഐ ആസൂത്രണം ചെയ്ത കൊലപാതകം എന്ന് ആരോപിച്ച് സംഘപരിവാർ ഗ്രൂപ്പുകൾ; ഈ കൊച്ചിനെ തൊട്ടവനെ സംഘപരിവാർ പിള്ളേർ പണിയും.. അപ്പോ മനുഷ്യാവകാശം പറഞ്ഞ് കൊണ്ട് വന്നേക്കരുത് എന്ന അവസാന പോസ്റ്റോടെ വിട പറഞ്ഞ പോരാളിക്ക് വേണ്ടി കണ്ണീരോഴുക്കി സംഘപരിവാർ സൈബറിടങ്ങൾ

സംഘപരിവാറിന് വേണ്ടി വർഷങ്ങളായി സൈബർ പോരാട്ടം നടത്തുന്ന യുവാവ് അപകടത്തിൽ മരിച്ചു; 'സങ്കി'കളുടെ 'പോരാളി ഷാജി'യായി അറിയപ്പെടുന്ന രഞ്ജിത്തിന്റെ അപകടം എസ് ഡി പി ഐ ആസൂത്രണം ചെയ്ത കൊലപാതകം എന്ന് ആരോപിച്ച് സംഘപരിവാർ ഗ്രൂപ്പുകൾ; ഈ കൊച്ചിനെ തൊട്ടവനെ സംഘപരിവാർ പിള്ളേർ പണിയും.. അപ്പോ മനുഷ്യാവകാശം പറഞ്ഞ് കൊണ്ട് വന്നേക്കരുത് എന്ന അവസാന പോസ്റ്റോടെ വിട പറഞ്ഞ പോരാളിക്ക് വേണ്ടി കണ്ണീരോഴുക്കി സംഘപരിവാർ സൈബറിടങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പോരാളി ഷാജിയും പോരാളി വാസവും... സൈബർ ലോകത്തെ ഇടത് വലത് പോരാളികളാണ് ഇവർ. സൈബർ ലോകത്തെ ഇടത് വലത് പോരാളികൾക്ക് സംഘപരിവാറിന്റെ മറുപടിയായിരുന്നു രഞ്ജിത്. വീറും വാശിയുമോടെ പരിവാറുകാരുടെ ആശയങ്ങൾ സൈബർ ലോകത്ത് എത്തിച്ച പ്രചാരകൻ. രഞ്ജിത് പിബിയുടെ ബൈക്കിനെ കാറിടിച്ച് വീഴ്‌ത്തുകയായിരുന്നു. ഈ അപകടത്തിൽ നാൽപതുകാരൻ മരിച്ചു. അപകടമുണ്ടാക്കിയ കാർ നിർത്താതെ ഓടിച്ചു പോയി. ഇതാണ് മരണത്തിലെ ദുരൂഹത ചർച്ചയാകാൻ കാരണം.

സൈബർ ലോകത്തെ ആദ്യ സംഘ പോരാളിയായിരുന്നു രഞ്ജിത് എന്ന വിശേഷണവുമായാണ് മരണം ചർച്ചയാക്കുന്നത്. വിവിധ ഹിന്ദുത്വ ഗ്രൂപ്പുകളിൽ എസ് ഡി പി ഐയാണ് ഇതിന് പിന്നിലെന്ന് ആരോപിക്കുന്നു. തൊടുപുഴയിലെ ഏഴ് വയസ്സുകാരനുണ്ടായ ക്രൂര പീഡനത്തിന് ശേഷം ഇയാൾ ചില പോസ്റ്റുകൾ ഇട്ടിരുന്നു. കൊച്ചിനെ തൊട്ടവനെ സംഘപരിവാർ പിള്ളേർ പണിയും.. അപ്പോ മനുഷ്യാവകാശം പറഞ്ഞ് കൊണ്ട് വന്നേക്കരുത്. തെറിവിളി സഹിതമായിരുന്നു പോസ്റ്റ്. തൊടുപുഴ സംഭവത്തിലാണ് പോസ്റ്റ് എന്നാണ് സൂചന. ഇതിനൊപ്പം അരുൺ ആനന്ദ് സംഘപരിവാറുകാരനല്ലെന്ന് വരുത്താനും ചില പോസറ്റുകൾ ഇട്ടിരുന്നു. ഐഡി ബ്ലോക്കഡ് പേജുകളിൽ പോസ്റ്റിടാൻ പറ്റുന്നില്ലേ.. എന്ന പോസ്റ്റായിരുന്നു അവസാനമായി ഇട്ടത്. അതിന് ശേഷമാണ് ബൈക്കപകടം ഉണ്ടായത്. ഇതിന് പിന്നിൽ വിലയ ദുരൂഹതയാണ് സംഘപരിവാറുകാർ കാണുന്നത്.

രഞ്ജിത്തിന്റെ മരണത്തെ സംശയത്തോടെ കണ്ട് പലരും സോഷ്യൽ മീഡിയയിൽ പ്രതികരണമെത്തുന്നു. അതിൽ പ്രതിസ്ഥാനത്ത് നിർത്തുന്നത് എസ് ഡി പി ഐയെയാണ്. അതിലൊരു പോസ്റ്റ ഇങ്ങനെ-ഒരുപാട് വേദനയോടെ ആണ് ഇ പോസ്റ്റ് ഇടുന്നത്.. നമ്മുടെ എല്ലാരുടേം പ്രിയങ്കരനായ Ren Nair വിടവാങ്ങി.. SDPI ആക്‌സിഡന്റ് എന്ന വ്യാജേന കൊലപ്പെടുത്തിയതാണ് എന്ന് സംശയം ഉണ്ട്. ആദ്യ കാലത്ത് തീവ്ര ഹൈന്ദവ നിലപാടുകൾ സോഷ്യൽ മീഡിയയിൽ ആദ്യമായി ഞാൻ കാണുന്നത് ren nair 4 you എന്ന പേജ് വഴി രഞ്ജിത് ജിയുടെ വാക്കുകളിൽ ആരുന്നു.ഉള്ളിൽ ഉണ്ടായിരുന്ന പ്രതിഷേധം ആദ്യമായി പ്രകടിപ്പിക്കാൻ പഠിപ്പിച്ച ആൾ.. അതിനു ചുവടുപറ്റി പിന്നീട് we love ശശികല ടീച്ചർ പേജ് വന്ന് ഇതേ നിലപാടുകൾ ആയി.. പിൻകാലത്ത് വന്ന ശകത്മായ ഹൈന്ദവ നിലപാടുകൾ എടുത്ത പല ഗ്രൂപ്പുകളും.. നമ്മൾ ആരംഭിച്ച അഘോരിയും ആരംഭിക്കുമ്പോൾ എന്റെ മനസ്സിൽ ഞാൻ കൊണ്ട് സ്‌നേഹിച്ച ഒരു സൈബർ സംഘി ആണ് രഞ്ജിത് ജി. സംഘത്തിന് ഒപ്പം നിൽക്കുന്ന കഴിവുള്ള യുവാക്കൾ പലരും ആക്സിഡന്റ് ൽ മരിക്കുന്നു.. ഒരു പേര് കൂടി ഒരുപാട് വേദനയോടെ.. രഞ്ജിത്-എന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കുറിപ്പ്.

സോഷ്യൽ മീഡിയ കേരളത്തിൽ പിച്ചവച്ചു തുടങ്ങിയ കാലത്ത് സംഘപരിവാറിന്റെ ആശയങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിക്കുകയും നെറികെട്ട കമ്മ്യൂണിസത്തേയും കേരളത്തിലെ ജിഹാദികളെ തുറന്നു കാണിച്ച് സോഷ്യൽ മീഡിയയിൽ പരിവാറിന്റെ മുഖമായിരിന്നു . ഇന്ന് ധാരാളം ആളുകൾ സംഘപരിവാറിന് വേണ്ടി സോഷ്യൽ മീഡിയ ഉപയോഗപ്പെട്ടു ത്തുമ്പോൾ ആരും മറക്കാൻ പാടില്ലാത്ത പേരാണ് റെൻ നായർ എന്ന രഞ്ജിത്ത്. ഒരു ദിവസം 15 മണിക്കുർ വരെ സോഷ്യൽ മീഡിയയിൽ പരിവാറിന് വേണ്ടി പ്രവർത്തിച്ചിരുന്നു . പിന്നീട് ജോലി സംബന്ധമായി തിരക്കുകൾ കാരണം സോഷ്യൽ മീഡിയയിലും പ്രവർത്തിച്ചിരിന്ന സംഘടനയിലും സജീവമല്ലാതായി . നിരവധി ശത്രുക്കൾ ഉള്ള റെൻ സാധാരണ ആക്‌സിഡന്റിൽ മരിച്ചു എന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല .

രാത്രി 11. മണിക്ക് നടന്ന ആക്‌സിഡന്റ് മനഃപൂർവ്വം ഉണ്ടാക്കിയതാണോ എന്ന് ഞാൻ സംശയിക്കുന്നു . അടുത്ത കാലത്ത് ഭീഷണികൾ കൂടുതലായി ഉണ്ടായിരിന്നു എന്ന് പോസ്റ്റുകളിൽ നിന്നും മനസ്സിലാക്കിയിരിന്നു , തിരക്കുകൾ കാരണം വിളിക്കാൻ സാധിച്ചില്ല , റെന്നിന്റെ മരണം പരിവാറിന് വലിയ നഷ്ടം തന്നെയാണ്-ഇങ്ങനെയാണ് സുഹൃത്തുക്കൾ മരണത്തെ കാണുന്നത്. കേരളത്തിലെ ആദ്യകാല സംഘപരിവാർ സോഷ്യൽ മീഡിയയുടെ അമരക്കാരന് പ്രണാമം...! പ്രണാമം.. കണ്ണീരോടെ. Fb ബ്ലോക്ക് ചെയ്ത ശേഷം,കൊന്നു.. അല്ലേ-ഇങ്ങനെയൊക്കെയാണ് സംഘപരിവാറുകാരുടെ വികാര പ്രകടനങ്ങൾ. ഏതായാലും സൈബർ ഇടത്തിൽ പരിവാർ ഗ്രൂപ്പുകൾക്ക് വലിയ നഷ്ടമാണ് രഞ്ജിത്തിന്റെ മരണം.

സിപിഎമ്മിനേയും കോൺഗ്രസിനേയും മുസ്ലിം ലീഗിനുമെതിരെ നിരന്തരം സൈബർ ആക്രമണത്തിന് വിധേയനാക്കിയ വ്യക്തിയാണ് രഞ്ജിത്. ബിജെപിക്ക് അനുകൂലമായ പരസ്യ നിലപാടുകൾ. ശബരിമല വിഷയത്തിലും മറ്റും പരിവാറുകാരുടെ സൈബർ ഇടത്തെ നായകനായിരുന്നു രഞ്ജിത്. എല്ലാ വിഷയങ്ങളിലും തെറിവിളിയോടെയായാൽ പോലും അതിശക്തമായ ഇടപെടൽ. ബിജെപിയെ പ്രതിരോധിക്കാനും വോട്ട് പിടിക്കാനുമെല്ലാം സൈബർ ഇടത്തെ ഉപയോഗിച്ചു. മന്ത്രി എംഎം മണിയുടെ ആശുപത്രി വാസവവും മറ്റും രസകരമായി അവതരിപ്പിച്ചു. സിപിഎമ്മിന്റെ ഹിന്ദുക്കളോടുള്ള ഇരട്ടമുഖത്തെ തുറന്നു കാട്ടിയും പോസ്റ്റുകൾ ഇട്ടു. അങ്ങനെ രഞ്ജിത് സൈബർ ഇടത്തെ പരിവാർ പോരാളിയായി മാറുകയായിരുന്നു. ഐഡി ബ്ലോക്കായതിന് പിന്നാലെയാണ് അപകടവും മരണവും. അതുകൊണ്ട് തന്നെയാണ് ദുരൂഹത കാണുന്നത്.

''കേരളത്തിൽ BJP യെ തോൽപ്പിക്കാൻ വോട്ട് മറിക്കുന്ന കോൺഗ്രസ്സുകാരുടെ മനസ്സിൽ കാണണം സിപിഎംകാർ കൊന്നു തള്ളിയ ഈ സഹോദരങ്ങളുടെ മുഖം -എന്നതരത്തിൽ അക്രമ രാഷ്ട്രീയവും ബിജെപിക്ക് അനുകൂലമായി ചർച്ചയാക്കിയിരുന്നു രഞ്ജിത്. ''വയനാട് പിടിക്കാൻ വന്ന വീര യോദ്ധാക്കൾ ... പഴങ്കഞ്ഞി രാജയും , പുതുപ്പള്ളി കുങ്കനും-എന്ന കമന്റുമായി രാഹുൽ ഗാന്ധിയേയും ഉമ്മൻ ചാണ്ടിയേയും ട്രോളുകയും ചെയ്തു. എന്തു കൊ്ണ്ട് പിസി തോമസിന് കോട്ടയത്ത് വോട്ട് ചെയ്യണമെന്നതടക്കമുള്ള പോസ്റ്റുകൾ വൈറലായി. അങ്ങനെ സംഘപരിവാർ ആശയങ്ങൾ സൈബർ ഇടത്തിലൂടെ വ്യാപിപ്പിക്കുമ്പോഴാണ് രഞ്ജിത്തിനെ അപകടത്തിന്റെ രൂപത്തിൽ മരണം തിരികെ വിളിച്ചത്.'

''കർഷകർക്ക് കരുത്തായി കോട്ടയത്തിന്റെ മണ്ണിൽ നിന്നും നമ്മുടെ സ്വന്തം പി.സി തോമസ് ! നാടിന്റെ നന്മക്ക് ആവട്ടെ നമ്മുടെ ഓരോ വോട്ടും .. രാഷ്ട്രിയം അല്ല രാഷ്ട്രം ആണ് വലുത്.. കോട്ടയത്തിനു വേണ്ടത് ഒരു എംപി യെ മാത്രമല്ലാ, നമുക്ക് വേണ്ടത് ഒരു കേന്ദ്രമന്ത്രിയെ കൂടി ആണ് ലോക്‌സഭയിൽ കോട്ടയത്തിന്റെ ശബ്ദമാവാൻ ... പിസി തോമസ് എന്ന ജനകീയ നേതാവ് ആവട്ടെ നമ്മുടെ എംപി-ഇങ്ങനെയായിരുന്നു പിസിക്ക് സോഷ്യൽ മീഡിയയിലൂടെ രഞ്ജിത് വോട്ട് ചോദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP