Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെറ്റ് ചെയ്‌തെങ്കിൽ അമീറുൾ ജയിലിൽ കിടക്കട്ടെ; ഒമ്പതു മാസമായി അമീറുളുമായി ബന്ധമില്ലെന്ന് ഭാര്യ കാഞ്ചന; തെളിവു ശേഖരണത്തിന് അസമിലെത്തിയ കേരള പൊലീസ് പ്രതിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തു

തെറ്റ് ചെയ്‌തെങ്കിൽ അമീറുൾ ജയിലിൽ കിടക്കട്ടെ; ഒമ്പതു മാസമായി അമീറുളുമായി ബന്ധമില്ലെന്ന് ഭാര്യ കാഞ്ചന; തെളിവു ശേഖരണത്തിന് അസമിലെത്തിയ കേരള പൊലീസ് പ്രതിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തു

കൊച്ചി: തെറ്റ് ചെയ്‌തെങ്കിൽ അമീറുൾ ഇസ്ലാം ജയിലിൽ കിടക്കട്ടെയെന്നു ഭാര്യ കാഞ്ചന. അമീറുലുമായി കഴിഞ്ഞ 9 മാസമായി യാതൊരു ബന്ധവുമില്ലെന്നും ബംഗാളിലുള്ള ഭാര്യ കാഞ്ചന പറഞ്ഞു. അതിനിടെ, അസമിൽ തെളിവെടുപ്പിനെത്തിയ കേരള പൊലീസ് പ്രതിയുടെ സുഹൃത്ത് അനാറിനെ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തു.

അമീറുലിനെ കുറിച്ച് കുറേ നാളായി യാതൊരു വിവരവുമില്ല. ഫോൺ വിളിക്കാറില്ല. വീട്ടിലെത്തിയിട്ടുമില്ല. വീട്ടിലെത്തിയാലും മുഴുവൻ സമയവും മദ്യത്തിന് അടിമയാണെന്നും കാഞ്ചന പറഞ്ഞു.

മദ്യപിച്ച് തന്നെ സ്ഥിരം മർദ്ദിക്കാറുണ്ട്. വീട്ടുചെലവിന് പോലും പണം തരാറില്ല. തനിക്ക് മൂന്ന് മക്കളുണ്ട്. ആദ്യ ഭർത്താവിൽ രണ്ട് കുട്ടികളുണ്ട്. അമീറുലുമായുള്ള ബന്ധത്തിൽ 4 വയസുള്ള ഒരു മകളുണ്ട്. പുല്ലുവെട്ടിയും പശുക്കളെ മേച്ചുമാണ് താൻ മക്കളെ പോറ്റുന്നതെന്നും കാഞ്ചന പറയുന്നു.

കൊലപാതകക്കേസിന്റെ കാര്യം ടി.വിയിൽ നിന്നും അറിഞ്ഞെന്നും ഒരു സുഹൃത്ത് വിളിച്ചെന്നും കാഞ്ചന പറയുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ജയിലിൽ തന്നെ കിടക്കണമെന്നും കാഞ്ചന പറഞ്ഞു.

അതിനിടെയാണ് അമീറുളിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനും കൂടുതൽ തെളിവുകൾ ശേഖരിക്കാനും കേരള പൊലീസ് സംഘം ബർദ്വായിലെ വീട്ടിലെത്തിയത്. അമീറുൽ ഇസ്‌ലാമിന്റെ സുഹൃത്ത് അനാറിനെ കേരള പൊലീസ് സംഘം അസമിൽ കണ്ടെത്തി. ജജോരി പൊലീസ് സ്റ്റേഷനിൽവച്ച്
അനാർ ഉൽ ഇസ്‌ലാമിന്റെ മൊഴിയെടുത്തു. പ്രാഥമിക മൊഴിയെടുക്കൽ മാത്രമാണ് ഇന്നു നടന്നത്. മൊഴിയെടുക്കൽ നാളെയും തുടരും. കൊലപാതകത്തിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല നടന്ന ദിവസം അനാറുമൊത്ത് മദ്യപിച്ചിരുന്നതായി പ്രതി അമീറുൽ മൊഴി നൽകിയിരുന്നു.

കൊച്ചി സിറ്റി പൊലീസിലെ എസ്‌ഐ: വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അസമിലെത്തിയത്. പൊലീസ് സംഘം അമീറുലിന്റെ മാതാവിന്റെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട നിർണായക സാക്ഷികളെ ബർദ്വായിൽനിന്നു കിട്ടുമെന്ന പ്രതീക്ഷയാണു പൊലീസിനുള്ളത്. കൊലപാതകം നടത്തിയശേഷം അസമിലെ വീട്ടിലേക്കു പോയി എന്നാണു പ്രതി പൊലീസിനു മൊഴി നൽകിയത്. തിരഞ്ഞെടുപ്പിനു മുൻപ് പ്രതി വീട്ടിൽ വന്നിരുന്നുവെന്ന് അമീറുൽ ഇസ്ലാമിന്റെ മാതാവും പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP