Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങാനെന്ന പേരിൽ പ്രവാസിയുടെ പക്കൽ നിന്നും തട്ടിയത് 30 ലക്ഷം ! പണം തട്ടിയതിന് പിന്നാലെ സഹോദരീ ഭർത്താവും മരുമകനും അറസ്റ്റിൽ; കൊച്ചി സ്വദേശി രാജുവിനെ വഞ്ചിച്ചത് നെടുമ്പാശേരിയിൽ 54 സെന്റ് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ്; കരാർ എഴുതി വർഷങ്ങൾ കഴിഞ്ഞിട്ടും 'ഭൂമി കണ്ടെത്താൻ' ഉടമയ്ക്ക് കഴിയാതിരുന്ന കഥയിങ്ങനെ

കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങാനെന്ന പേരിൽ പ്രവാസിയുടെ പക്കൽ നിന്നും തട്ടിയത് 30 ലക്ഷം ! പണം തട്ടിയതിന് പിന്നാലെ സഹോദരീ ഭർത്താവും മരുമകനും അറസ്റ്റിൽ; കൊച്ചി സ്വദേശി രാജുവിനെ വഞ്ചിച്ചത് നെടുമ്പാശേരിയിൽ 54 സെന്റ് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ്; കരാർ എഴുതി വർഷങ്ങൾ കഴിഞ്ഞിട്ടും 'ഭൂമി കണ്ടെത്താൻ' ഉടമയ്ക്ക് കഴിയാതിരുന്ന കഥയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളത്തിൽ ഭൂമി തട്ടിപ്പ് പതിവായി വരുന്ന അവസരത്തിൽ സമാന തട്ടിപ്പിന്റെ ഞെട്ടിക്കുന്ന അനുഭവമാണ് പ്രവാസിയായ രാജു ജേക്കബിന് പറയാനുള്ളത്. ചുളു വിലയ്ക്ക് ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 30 ലക്ഷം രൂപയാണ് എസ്ആർഎം റോഡ് സ്വദേശിയായ രാജുവിൽ നിന്നും തട്ടിയെടുത്ത്. എന്നാൽ ആരാണ് പണം തട്ടിയതെന്ന കാര്യമാണ് ഞെട്ടിക്കുന്ന മറ്റൊരു സംഗതി.

സഹോദരി ഭർത്താവും മരുമകനുമാണ് കേസിൽ പൊലീസ് പിടിയലായത്. വളരെ കുറഞ്ഞ വിലയ്ക്ക് നെടുമ്പാശേരിയിൽ 54 സെന്റ് വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച്, അഡ്വാൻസ് തുകയെന്ന നിലയിൽ 2011ൽ പണം തട്ടിയെടുത്തുവെന്ന കേസിൽ ആലുവ കമ്പനിപ്പടി മുണ്ടേമ്പള്ളി വീട്ടിൽ രാജു (68), രാജുവിന്റെ മകൻ കിഷോർ (35) എന്നിവരെയാണു നോർത്ത് പൊലീസ് അറസ്റ്റു ചെയ്തത്.

ഭൂമിയുടെ കരാർ എഴുതി വർഷങ്ങൾ കഴിഞ്ഞിട്ടും ആധാരം രജിസ്റ്റർ ചെയ്യാതിരുന്നതിനെ തുടർന്നു രാജു ജേക്കബ് നെടുമ്പാശേരി വില്ലേജ് ഓഫിസിലും സബ് രജിസ്റ്റ്രാർ ഓഫിസിലും നടത്തിയ അന്വഷണത്തിൽ, കരാറിൽ പറഞ്ഞ ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ല. പണം തിരികെ ചോദിച്ചുവെങ്കിലും പല കാരണങ്ങൾ പറഞ്ഞു വൈകിപ്പിച്ചു. തുടർന്നാണു രാജു ജേക്കബ് പൊലീസിൽ പരാതി നൽകിയത്.

മീൻപാടം നടത്താം എന്ന പേരിൽ രാജു ജേക്കബിനോട് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് ഇവർക്കെതിരെ ആലുവ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. നോർത്ത് എസ്എച്ച്ഒ കെ.ജെ.പീറ്റർ, എസ്‌ഐമാരായ വിബിൻദാസ്, അനസ് എന്നിവർ ചേർന്ന് അറസ്റ്റു ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

വായ്പ വാഗ്ദാനം ചെയ്ത് തമിഴ് സംഘത്തിന്റെ തട്ടിപ്പ് : കേരളമേ 'ജാഗ്രതൈ' !

കോടികൾ വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന തമിഴ്‌നാട് -തിരുനെൽവേലി സംഘം കേരളത്തിലും പിടിമുറുക്കുന്നു. തമിഴ്‌നാട്ടിലെ തെങ്കാശി, ശങ്കരൻകോവിൽ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. വൻ വ്യവസായം തുടങ്ങാനായും പൊളിഞ്ഞു പോയ വ്യവസാസം പുനഃരാരംഭിക്കുവാനുമായാണ് കോടികളുടെ വായ്പ വാഗ്ദാനം .കേരളം മുഴുവൻ ഇരകളെ പിടിക്കാൻ ഏജന്റുമാരെ വച്ചിട്ടുണ്ട്. പണം ആവശ്യമുള്ളവരെ ഏജന്റുമാർ മുഖേന കണ്ടെത്തും.

പിന്നീട് വസ്തുവിന്റെ പ്രമാണത്തിന്റെ കോപ്പി, കുടിക്കടം, ലൊക്കേഷൻ, സ്‌കെച്ച് തുടങ്ങിയവ ആവശ്യപ്പെടും. എല്ലാ രേഖകളുമായി തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലോ കുറ്റാലത്തോ എത്തുവാൻ പറയും. കൂടെ ഏജന്റും സംഘവും ഉണ്ടാകും. രേഖകൾ പരിശോധിച്ച ശേഷം ഇവിടെ നിന്നും വസ്തു പരിശോധിക്കാൻ വാല്യുവേറ്റർ എത്തുമെന്ന് അറയിപ്പ് നൽകും. വാല്യുവേറ്റർ എത്തിയാലും വസ്തു നോക്കിക്കാണാതെ തന്നെ വായ്പ ശരിയാക്കാൻ രണ്ടും മൂന്നും ലക്ഷം ആവശ്യപ്പെടും. ഇതാണ് തട്ടിപ്പിന്റെ ഒന്നാം ഘട്ടം.

ഇതൊക്കെ കഴിഞ്ഞാൽ വായ്പ വാങ്ങാനായി തമിഴ്‌നാട്ടിലെ ഏതെങ്കിലും കേന്ദ്രത്തിൽ എത്തുവാൻ ആവശ്യപ്പെടും. കാശ് വാങ്ങാൻ നിർബന്ധമായും കാറിൽ തന്നെ വരണം. വരുമ്പോൾ ഒരാൾ മാത്രമേ പാടുള്ളു. രണ്ട് ശതമാനം രജിസ്‌ട്രേഷൻ ഫീസ് നൽകണം. തിരുന്നെൽവേലിയിലെ ഏതാണ്ട് 17 രജിസ്‌ട്രേഷൻ ഓഫീസ് വഴി പണം ഇടപാടിന് രജിസ്റ്റർ ചെയ്യാം. രജിസ്റ്രർ ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ ബാങ്കിലേക്ക് തുക കൈമാറുമെന്നാണ് കരാർ. ഇനിയാണ് തട്ടിപ്പ് നടക്കുന്നത്.

വായ്പ ആവശ്യമുള്ളയാൾ കാശുമായെത്തിയെന്നറിഞ്ഞാൽ ആ കാറിനെ രജിസ്റ്റർ ഓഫീസിലേക്കാണെന്ന് പറഞ്ഞ് വഴി തിരിച്ച് വിട്ട് വിജനപ്രദേശത്ത് എത്തിച്ച് ഗുണ്ടകളുമായെത്തി പണം പിടിച്ചു വാങ്ങി സ്ഥലം വിടും. എതിർത്താൽ അപായപ്പെടുത്തുമെന്ന് ഉറപ്പാണ്. കാശുമായി എത്തുന്ന വാഹനത്തെ വിജന പ്രദേശത്ത് വച്ച് വഴി തിരിച്ചു വിട്ട ശേഷം ലോറിയോ മറ്റെന്തെങ്കിലും കൊണ്ടിടിച്ച് അപകടപ്പെടുത്തുകയാണ് മറ്റൊരു രീതി. അപകടത്തിൽപ്പെട്ട് മൃതപ്രായരായി കിടക്കുന്നവരുടെ കാശ് മോഷ്ടിച്ച് സംഘം സ്ഥലം വിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP