Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആഡംബര കാറുകൾക്ക് ലോണുകൾ സംഘടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ആധാർ കാർഡ് അടക്കമുള്ള രേഖകൾ കരസ്ഥമാക്കും; ബാങ്കുകളുടെ സഹായത്തോടെ കാറു വാങ്ങി മറിച്ച് വിറ്റ് ഉണ്ടാക്കിയത് കോടികൾ; ഗൾഫുകാരെ പറ്റിച്ച് നടന്ന ദമ്പതികളിൽ ഭർത്താവ് പിടിയിൽ; ഓച്ചിറക്കാരൻ റിജുവിനെ പിടികൂടിയത് ക്രൗൺപ്ലാസ ഹോട്ടലിൽ സീരിയൽ നടികൾക്കൊപ്പം അടിച്ചുപൊളിക്കുമ്പോൾ; കോതമംഗലത്ത് കുടുങ്ങിയത് വി എസ് വിമർശിച്ച ഗൺമോൻ സലിംരാജിനൊപ്പം കോഴിക്കോട് അറസ്റ്റിലായ പഴയ കൂട്ടുകാരൻ

ആഡംബര കാറുകൾക്ക് ലോണുകൾ സംഘടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ആധാർ കാർഡ് അടക്കമുള്ള രേഖകൾ കരസ്ഥമാക്കും; ബാങ്കുകളുടെ സഹായത്തോടെ കാറു വാങ്ങി മറിച്ച് വിറ്റ് ഉണ്ടാക്കിയത് കോടികൾ; ഗൾഫുകാരെ പറ്റിച്ച് നടന്ന ദമ്പതികളിൽ ഭർത്താവ് പിടിയിൽ; ഓച്ചിറക്കാരൻ റിജുവിനെ പിടികൂടിയത് ക്രൗൺപ്ലാസ ഹോട്ടലിൽ സീരിയൽ നടികൾക്കൊപ്പം അടിച്ചുപൊളിക്കുമ്പോൾ; കോതമംഗലത്ത് കുടുങ്ങിയത് വി എസ് വിമർശിച്ച ഗൺമോൻ സലിംരാജിനൊപ്പം കോഴിക്കോട് അറസ്റ്റിലായ പഴയ കൂട്ടുകാരൻ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഗൾഫ് മലയാളികളെ സമീപിച്ച് ആഡംബര കാറുകൾക്ക് ലോണുകൾ സംഘടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ആധാർ കാർഡ് അടക്കമുള്ള രേഖകൾ കരസ്ഥമാക്കി ബാങ്കുകളുടെ സഹായത്തോടെ അവരുടെ പേരിൽ വാങ്ങുന്ന വാഹനങ്ങൾ മറിച്ചു വിറ്റ് കോടികൾ കീശയിലാക്കിയ മലയാളി ദമ്പതികളിൽ ഭർത്താവ് അറസ്റ്റിൽ.

ഭാര്യ ഷാനിമോളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലം ഓച്ചിറ വലിയകുളങ്ങര സജന ഭവനിൽ (കാടശ്ശേരി) റിജു ഇബ്രാഹിം (36) ആണ് അറസ്റ്റിലായത്. ഗൾഫിലായിരുന്ന ഇയാൾ മുംബൈ വഴി നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. കോതമംഗലം മുത്തം കുഴി സ്വദേശീയായ പ്രവാസിയിൽ നിന്നും 32 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലാണ് ഇയാൾ അറസ്റ്റിലായിട്ടുള്ളതെന്നും മറ്റ് നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാന കേസ്സുകൾ നിലവിലുണ്ടെന്നും കോതമംഗലം സി ഐ റ്റി ഡി സുനിൽകുമാർ പറഞ്ഞു.

തട്ടിപ്പിന് ശേഷം നാട്ടിൽ നിന്നും മുങ്ങുന്ന ഇയാൾ സുഖവാസ കേന്ദ്രങ്ങളിലുമായിട്ടാണ് കഴിഞ്ഞിരുന്നത്. മലയാളം ,ഇഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന റിജു നിരവധി വിസ തട്ടിപ്പു കേസുകളിലും പ്രതിയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കൊച്ചിയിൽ എത്തിയാൽ ക്രൗൺ പ്ലാസ്സയിലാണ് താമസം. കൂട്ടിന് സിനിമ - സീരിയൽ നടികളും ഉണ്ടായിരുന്നതായിട്ടാണ് പൊലീസിന് ലഭിച്ച സൂചന.

വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ച് കമിതാക്കളെ പിൻതുടർന്ന് അപായപെടുത്താൻ ക്വട്ടേഷൻ സംഘവുമായെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാൻ സലീം രാജിനെയും സംഘത്തെയും പൊലീസ് പിടികൂടിയിരുന്നു. അന്നും റിജോ പൊലീസിന്റെ പിടിയിലായിരുന്നു. കൊല്ലം സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് അന്ന് നടന്നത്. കൊല്ലം ഓച്ചിറ സ്വദേശിയായ യുവതി കാമുകനോടൊപ്പം നാടുവിട്ടതാണ്. ഇവരെ തേടിയാണ് സലീം രാജും സംഘവും എത്തിയത്. സലീം രാജിനൊപ്പമുള്ള സംഘത്തിലെ റിജോ എന്നയാൽ ഒരു തട്ടിപ്പു കേസിലെ പിടികിട്ടാപുള്ളിയാണെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊല്ലം ഓച്ചിറ സ്വദേശിയായ റിജോയെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നത്. ഇതേ റിജോയാണ് ഇന്ന് റിജുവായി മാറുന്നത്. അതുകൊണ്ട് തന്നെ ഇയാൾ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.

2013 സെപ്റ്റംബർ 10 നാണ് റോഡിൽ തടഞ്ഞുനിർത്തി പണവും സ്വർണവും കൈക്കലാക്കാൻ ശ്രമിക്കുകയും ഭർതൃമതിയായ സ്ത്രീയെയും കൊണ്ട് നാടുവിട്ട കരുനാഗപ്പള്ളി സ്വദേശി പ്രസന്നനെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തതിന് സലിം രാജുൾപ്പെടെ ഏഴുപേർ കോഴിക്കോട് കരിക്കാംകുളത്ത് പിടിയിലായത്. ഓച്ചിറ സ്വദേശിനിയെ കരുനാഗപ്പള്ളി സ്വദേശി ഫ്‌ളോർമിൽ ജീവനക്കാരൻ പ്രസന്നനോടൊപ്പം പോയെന്ന പരാതിയിലെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസന്നൻ സഞ്ചരിച്ച സ്വിഫ്റ്റ് കാറിനെ ഇന്നോവകാറിലെത്തിയ സലിം രാജും കൂട്ടരും കോഴിക്കോട്ട് കണ്ടെത്തിയതും റോഡിൽ തടഞ്ഞതും. അപായപ്പെടുത്താനായി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനും വധഭീഷണിമുഴക്കിയതിനും ഐപിസി 364 ാം വകുപ്പ് പ്രകാരം സലിമിനും സംഘത്തിനുമെതിരെ അന്ന് കേസെടുത്തിരുന്നു.

സോളാർ കേസിൽ കുടുങ്ങിയ സലിംരാജ് വിവാദ പുരുഷനായിരുന്നു. അന്ന് ഗൺ മോൻ എന്ന് സലിംരാജിനെ പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദൻ വിമർശിച്ചിരുന്നു. അങ്ങനെയുള്ള സലിംരാജിന്റെ പഴയ കൂട്ടുകാരനാണ് റിജോ. കോതമംഗലം സിഐ ടിഡി സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സി പി രഘുവരൻ, എസ് സി പി ഒ രഘുനാഥ്, സി പി ഒ മാരായ അജീഷ് കുട്ടപ്പൻ ,ബോബി ജോൺ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് കോതമംഗലത്ത് റിജോയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP