Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോൺ ഹോനായിയിലെ വില്ലത്തരം ജീവിതത്തിലും പകർത്തി! അമ്മച്ചിയുടെ പെട്ടി തേടിയെത്തിയ സിനിമയിലെ വില്ലനെ പോലെ ജീവിതത്തിലും; നടൻ റിസബാവ 11 ലക്ഷത്തിന്റെ വണ്ടിച്ചെക്ക് നൽകി പറ്റിച്ചത് മകളുടെ ഭാവി അമ്മായിയച്ഛനെ; ഒരു ചെക്ക് ലീഫ് കാണാതായെന്നും കള്ള ഒപ്പിട്ടെന്നും വാദിച്ചെങ്കിലും ഫോറൻസിക് പരിശോധനയിൽ കള്ളം പൊളിഞ്ഞു; നടനെ കാത്തിരിക്കുന്നത് മൂന്ന് മാസത്തെ തടവ്

ജോൺ ഹോനായിയിലെ വില്ലത്തരം ജീവിതത്തിലും പകർത്തി! അമ്മച്ചിയുടെ പെട്ടി തേടിയെത്തിയ സിനിമയിലെ വില്ലനെ പോലെ ജീവിതത്തിലും; നടൻ റിസബാവ 11 ലക്ഷത്തിന്റെ വണ്ടിച്ചെക്ക് നൽകി പറ്റിച്ചത് മകളുടെ ഭാവി അമ്മായിയച്ഛനെ; ഒരു ചെക്ക് ലീഫ് കാണാതായെന്നും കള്ള ഒപ്പിട്ടെന്നും വാദിച്ചെങ്കിലും ഫോറൻസിക് പരിശോധനയിൽ കള്ളം പൊളിഞ്ഞു; നടനെ കാത്തിരിക്കുന്നത് മൂന്ന് മാസത്തെ തടവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജോൺ ഹോനായ്.. മലയാളികൾ എളുപ്പത്തിൽ ഈ പേര് മറക്കില്ല. ഇൻഹരിഹർ നഗർ എന്ന സിനിമയിൽ അമ്മച്ചിയുടെ നിധികൾ അടങ്ങിയ ആ പെട്ടി തേടി എത്തുന്ന വില്ലൻ അത്രകണ്ട് ഹിറ്റായിരുന്നു. റിസബാവ എന്ന സുന്ദരനായ വില്ലനായിരുന്നു ആ വേഷത്തെ അനശ്വരമാക്കിയത്. എന്നാൽ, ജീവിതത്തിൽ സിനിമയിലെ ജോൺ ഹോനായിയെ വെല്ലുന്ന വില്ലത്തരം കാണിച്ചപ്പോഴാണ് ഒടുവിൽ അദ്ദേഹം അഴിക്കുള്ളിലേക്ക് പോകേണ്ട അവസ്ഥ വന്നത്. 11 ലക്ഷം രൂപ വാങ്ങിയ ശേഷം വണ്ടിച്ചെക്കു നൽകി കബളിപ്പിച്ച കേസിൽ റിസവാബാവയെ കോടതി മൂന്ന് മാസം തടവിനു 11 ലക്ഷം രൂപ പിഴയും ശിക്ഷിച്ചത് ഇന്നലെയാണ്. ഈ കേസിലെ വിശദാംശങ്ങൾ തേടിപോകുമ്പോൾ വ്യക്തമാകുന്നത് റിസബാവയുടെ വില്ലത്തരങ്ങളാണ്. എറണാകുളം നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

മകളുടെ ഭാവി അമ്മായിയച്ഛനും മട്ടാഞ്ചേരിയിലെ വ്യവസായിരുന്ന സി.എം.സാദിഖിന് വണ്ടിചെക്ക് നൽകി പറ്റിച്ചതിനൊപ്പം കള്ളയൊപ്പിട്ട് കൂടി നൽകിയ കേസിനാണ് റിസബാവയ്ക്ക് മൂന്നുമാസം തടവ് അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. മൂന്നു വർഷം നീണ്ട വാദത്തിനൊടുവിൽ ഫോറൻസിക് പരിശോധനയും കഴിഞ്ഞ ശേഷമാണ് റിസബാവ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.

മട്ടാഞ്ചേരിയിലെ വ്യവസായിരുന്ന എളമക്കര സ്വദേശി സി.എം.സാദിഖിൽ നിന്ന് 2014 മെയ് മാസത്തിലാണ് റിസബാവ 11 ലക്ഷം രൂപ കടം വാങ്ങുന്നത്. റിസബാവയുടെ മകളും സാദിഖിന്റെ മകനും തമ്മിലുള്ള വിവാഹാലോചന നടക്കുന്ന സമയത്ത് ഈ പരിചയത്തിന്റെ പേരിലാണ് സാദിഖിനോട് റിസബാവ പണം വാങ്ങിയത്. ഈ പണം പല അവധി പറഞ്ഞിട്ടും തിരികേ നൽകിയില്ല. ഇതിനിടയിൽ റിസബാവയുടെ മകളും സാദിക്കിന്റെ മകനുമായിട്ടുള്ള വിവാഹവും മുടങ്ങി.

തുടർന്ന് റിസബാവ സാദിക്കിന് ചെക്ക് നല്കിയെങ്കിലും അത് വണ്ടിച്ചെക്കായിരുന്നു. തുടർന്ന് എളമക്കര പൊലീസിൽ സാദിഖ് പരാതിനല്കി. തുടർന്ന് കേസ് കോടതിയിലെത്തിയപ്പോൾ തന്റെ പക്കൽ നിന്ന് ഒരു ചെക്ക് ലീഫ് കാണാതായെന്നും ഈ ചെക്കിൽ കള്ള ഒപ്പിട്ട് തന്നിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് പരാതിക്കാരനായ സാദിഖ് നടത്തുന്നതെന്നും റിസബാവ കോടതിയിൽ വാദിച്ചു. ബാങ്ക് രേഖകളിലെ ഒപ്പും കേസിനാസ്പദമായ ചെക്കിലെ ഒപ്പും തമ്മിലുള്ള പ്രകടമായ വ്യത്യാസം റിസബാവയുടെ വാദത്തിന് ബലം പകരുകയും ചെയ്തു.

എന്നാൽ തന്റെ മുന്നിൽവ്ച്ചാണ് റിസബാവ ഒപ്പിട്ടതെന്നായിരുന്നു സാദിക്കിന്റെ വാദം. ഇതൊടെ ഫോറൻസിക് പരിശോധന നടത്തണമെന്ന് റിസബാവ ആവശ്യപ്പെട്ടു. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിൽ റിസബാവ ഉന്നയിച്ച ഈ ആവശ്യമാണ് ഒടുവിൽ അദ്ദേഹത്തിനു തന്നെ വിനയായത്. റിസബാവയുടെ ആവശ്യം കോടതി അംഗീകരിച്ചു. തുടർന്ന് തിരുവനന്തപുരം ഫൊറൻസിക് ലാബിൽ ഒപ്പിനെ പറ്റി വിശദമായ പരിശോധന നടന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകളിൽ റിസബാവ ഇട്ട ഒപ്പും ചെക്കിലെ ഒപ്പും തമ്മിൽ താരതമ്യപ്പെടുത്തിയായിരുന്നു പരിശോധന നടന്നത്.

2015 ജനുവരി ഒന്നിന് കടം വാങ്ങിയ തുകയായ പതിനൊന്ന് ലക്ഷം രൂപയുടെ ചെക്ക് റിസബാവ സാദിഖിന് നൽകി. പിന്നെയും എഴുപത്തിയാറ് പ്രവൃത്തി ദിവസങ്ങൾ കഴിഞ്ഞ്‌ െചക്കുമായി ബാങ്കിനെ സമീപിച്ചപ്പോഴാണ് റിസബാവ നൽകിയത് വണ്ടിച്ചെക്കാണെന്നും താൻ കബളിപ്പിക്കപ്പെട്ടെന്നും സാദിഖിന് മനസിലായത്. ഫൊറൻസിക് ലാബിൽ നിന്ന് കോടതിയിലെത്തിയ അന്തിമ റിപ്പോർട്ട് പക്ഷേ, റിസബാവയുടെ വാദങ്ങളുടെ മുനയൊടിച്ചു. പരാതിക്കാസ്പദമായ ചെക്കിലെ ഒപ്പും റിസബാവയുടെ ഒപ്പും തമ്മിൽ പതിനാല് സാദൃശ്യങ്ങളുണ്ടെന്നായിരുന്നു ഫൊറൻസിക് പരിശോധനയിലെ കണ്ടെത്തൽ . ഈ റിപ്പോർട്ട് വന്നതോടെ ചെക്ക് കളവുപോയെന്നും കളവുപോയ ചെക്കിൽ പരാതിക്കാരനായ സാദിഖ് കള്ളയൊപ്പിട്ട് പണം തട്ടാൻ ശ്രമിച്ചെന്നുമുള്ള റിസബാവയുടെ വാദങ്ങൾ പൊളിഞ്ഞു .സിനിമയിലെ വില്ലൻ ജീവിതത്തിലും കാണിച്ച വില്ലത്തരം കോടതിയുടെ മുന്നിൽ തെളിഞ്ഞു. അഡ്വ. ഉമർ ഫറൂഖാണ് കേസിൽ വാദിഭാഗത്തിന് വേണ്ടി ഹാജരായത്.

ഫൊറൻസിക് ലാബിൽ നിന്ന് കോടതിയിലെത്തിയ അന്തിമ റിപ്പോർട്ട് പക്ഷേ, റിസബാവയുടെ വാദങ്ങളുടെ മുനയൊടിച്ചു. പരാതിക്കാസ്പദമായ ചെക്കിലെ ഒപ്പും റിസബാവയുടെ ഒപ്പും തമ്മിൽ പതിനാല് സാദൃശ്യങ്ങളുണ്ടെന്നായിരുന്നു ഫൊറൻസിക് പരിശോധനയിലെ കണ്ടെത്തൽ . ഈ റിപ്പോർട്ട് വന്നതോടെ ചെക്ക് കളവുപോയെന്നും കളവുപോയ ചെക്കിൽ പരാതിക്കാരനായ സാദിഖ് കള്ളയൊപ്പിട്ട് പണം തട്ടാൻ ശ്രമിച്ചെന്നുമുള്ള റിസബാവയുടെ വാദങ്ങൾ പൊളിഞ്ഞു. സിനിമയിലെ വില്ലൻ ജീവിതത്തിലും കാണിച്ച വില്ലത്തരം കോടതിയുടെ മുന്നിൽ തെളിഞ്ഞു. എന്നാൽ സിനിമ നടനായ തന്നെ നാറ്റിക്കാൻ നൽകിയ കേസാണെന്നും അപ്പീൽ പോകുമെന്നുമായിരുന്നു വിധി കേട്ട ശേഷമുള്ള റിസബാവയുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP