Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദാമ്പത്യ ജീവിതം സുഗമമല്ലാതിരുന്നതും സ്വത്ത് മോഹവും 32കാരിയെ കൊലയിലേക്ക് നയിച്ചു; കിടപ്പറയിൽവെച്ച് ഭർത്താവിനെ കൊന്നത് വക്കീൽ കൂടിയായ ഭാര്യയുടെ മാസ്റ്റർപ്ലാൻ; അപൂർവ്വയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും സൂചന; മദ്യലഹരിയിലായിരുന്ന രോഹിത്ത് തിവാരിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ഭാര്യ മൊഴി നൽകിയെങ്കിലും കൂട്ടാളികൾ ഉണ്ടായിരുന്നോ എന്നതിൽ അന്വേഷണം ശക്തം

ദാമ്പത്യ ജീവിതം സുഗമമല്ലാതിരുന്നതും സ്വത്ത് മോഹവും 32കാരിയെ കൊലയിലേക്ക് നയിച്ചു; കിടപ്പറയിൽവെച്ച് ഭർത്താവിനെ കൊന്നത് വക്കീൽ കൂടിയായ ഭാര്യയുടെ മാസ്റ്റർപ്ലാൻ; അപൂർവ്വയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും സൂചന;  മദ്യലഹരിയിലായിരുന്ന രോഹിത്ത് തിവാരിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ഭാര്യ മൊഴി നൽകിയെങ്കിലും കൂട്ടാളികൾ ഉണ്ടായിരുന്നോ എന്നതിൽ അന്വേഷണം ശക്തം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചൂടിനിടെ രാജ്യത്തെ ഞെട്ടിച്ച ഒന്നായിരുന്നു യുപി, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ.ഡി. തിവാരിയുടെ മകൻ രോഹിത്ത് ശേഖർ തിവാരിയുടെ (40) വധം. സംഭവത്തിൽ ഭാര്യ അപൂർവ്വ ശുക്ല തിവാരി(32) അറസ്റ്റിലായതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സുപ്രീം കോടതയിൽ അഭിഭാഷക കൂടിയാണ് അപൂർവ്വ. ഹൃദയാഘാതം മൂലമാണ് രോഹിത്ത് മരിച്ചതെന്ന് ആദ്യം ഏവരേയും പറഞ്ഞ് വിശ്വസിപ്പിച്ചുവെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് സംഭവത്തിൽ വഴിത്തിരിവായത്.

ഇതിനു പിന്നാലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അപൂർവ്വയെ ക്രൈം ബ്രാഞ്ച് സംഘം അറ്‌സറ്റ് ചെയ്ത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇരുവരും വിവാഹതിരായത്. വിവാഹം കഴിഞ്ഞ് ഏതാനും ആഴ്‌ച്ചകൾകുള്ളിൽ തന്നെ ഇവർ തമ്മിൽ സ്വരച്ചേർച്ചകൾ ഉടലെടുത്തിരുന്നു. മാത്രമല്ല വീട്ടിലെത്തിക്കഴിഞ്ഞാൽ ദിവസവും കലഹം പതിവായിരുന്നു. സംഭവ ദിവസം അപൂർവ്വ രോഹിത്തിനെ തലയിണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും രോഹിത്ത് മദ്യലഹരിയിലായതിനാലാണ് ചെറുത്ത് നിൽക്കാൻ സാധിക്കാതിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

എന്നാൽ അപൂർവ്വയ്ക്ക് ഒറ്റയ്ക്ക് കൃത്യം നടത്താൻ സാധിക്കുമോ എന്ന സംശയത്തിലാണ് പൊലീസ്. ഇവരോടൊപ്പം കൂട്ടാളികൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്. ഈ മാസം 16ന് വൈകിട്ട് നാലിനാണ് ഡിഫൻസ് കോളനിയിലെ വീട്ടിൽ അനക്കമില്ലാത്ത നിലയിൽ രോഹിത്തിനെ കണ്ടെത്തിയത്. മൂക്കിൽ നിന്നു രക്തം ഒഴുകിയ നിലയിൽ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിരുന്നു. അന്നു പുലർച്ചെ ഒരു മണിയോടെയാണു കൊലപാതകം നടന്നതെന്നാണു പൊലീസ് പറയുന്നത്. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്്മോർട്ടത്തിൽ കൊലപാതകമാണെന്നു തെളിഞ്ഞു. തുടർന്നാണു ഭാര്യയെയും വീട്ടു ജോലിക്കാരെയും ചോദ്യം ചെയ്തത്.

തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഉത്തരാഖണ്ഡിലേക്ക് പോയ രോഹിതും അമ്മ ഉജ്വലയും ബന്ധുവും 15 നു വൈകിട്ടാണു തിരിച്ചെത്തിയത്. അന്നു രാത്രിയാണു ഭാര്യയുമായി ബന്ധുവിനെച്ചൊല്ലി രൂക്ഷമായ വഴക്കുണ്ടായത്. ഒരേവീട്ടിൽ ഇരുവരും വേറിട്ടാണു താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. രോഹിതും അപൂർവയും സ്വരച്ചേർച്ചയിൽ ആയിരുന്നില്ലെന്നും അപൂർവയ്ക്കു രോഹിത്തിന്റെ സ്വത്തിൽ കണ്ണുണ്ടായിരുന്നെന്നും ഉജ്വല ആരോപിച്ചിരുന്നു. സുപ്രീം കോടതിയുടെ സമീപത്തുള്ള വീടു സ്വന്തമാക്കാൻ അപൂർവ ശ്രമിച്ചെന്നാണ് ആരോപണം. വിവാഹത്തിനു മുൻപ് അപൂർവയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതായും ഉജ്വല പറയുന്നു.

2017 ൽ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട രോഹിതും അപൂർവയും ഇടക്കാലത്ത് അകൽച്ചയിലായിരുന്നു. പിന്നീട് 2018 ഏപ്രിലിലാണു വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വിവാഹശേഷവും ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്നും വിവാഹമോചനത്തിനു തയ്യാറെടുത്തിരുന്നെന്നും ഉജ്വല മൊഴി നൽകിയിട്ടുണ്ട്.ആറ് വർഷം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് എൻ.ഡി. തിവാരിയുടെ മകനാണു താനെന്നു രോഹിത് തിവാരി ഡിഎൻഎ പരിശോധനയിലൂടെ സ്ഥാപിച്ചെടുത്തത്. തുടർന്ന് 2015 ൽ ഉജ്വലയെ വിവാഹം കഴിച്ച എൻ.ഡി. തിവാരി കഴിഞ്ഞ വർഷമാണു മരിച്ചത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP