ആ രാത്രി ഞങ്ങൾ കിടപ്പറയിൽ ഏറെ സമയം ചെലവഴിച്ചു; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെയാണ് രോഹിത്തിന്റെ കഴുത്തിൽ പാടുകളുണ്ടായത്; തിരിച്ചും മറിച്ചും ചോദിച്ചപ്പോൾ തലയിണ കവറും ബെഡ്ഷീറ്റും കഴുകിയെന്ന് സമ്മതിച്ചു; 'അപൂർവ'യെ പ്രകോപിപ്പിച്ചത് ഭർത്താവിനെ വീഡിയോ കോൾ ചെയ്തപ്പോൾ കസിന്റെ ഭാര്യയുമൊത്ത് ഒരേ ഗ്ലാസിൽ നിന്ന് മദ്യം കുടിക്കുന്നത് കണ്ടപ്പോൾ; എൻ.ഡി.തിവാരിയുടെ മകൻ രോഹിത്തിനെ ഭാര്യ അപൂർവ വകവരുത്തിയത് പ്രതീക്ഷകൾ നശിച്ചപ്പോൾ
April 25, 2019 | 07:43 PM IST | Permalink

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം. കഥകൾ പലത്. ഏതുവിശ്വസിക്കണം എന്നറിയാതെ നാട്ടുകാർ. എൻ.ഡി.തിവാരിയുടെ മകൻ രോഹിത് തിവാരിയുടെ കൊലപാതകത്തിന്റെ പിന്നാമ്പുറക്കഥകൾ ചികയുന്ന തിരക്കിലാണ് മാധ്യമങ്ങൾ. ഭാര്യ അപൂർവ്വയാണ് രോഹിതിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് ഇതിനകം വ്യക്തമായി. അവർ അത് സമ്മതിക്കുകയും ചെയ്തു. പൊലീസ അന്വേഷണം നീളുന്നത് അസംതൃപ്തമായ കലങ്ങി മറിഞ്ഞ ദാമ്പത്യജീവിതത്തിലേക്കാണ്.
വിവാഹം കഴിഞ്ഞയുടൻ തന്നെ രോഹിത്തുമായുള്ള ബന്ധം വഷളായെന്ന് അപൂർവ പൊലീസിന് മൊഴി നൽകി. എന്നാൽ പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയിലേക്ക് നയിച്ചത്. ഏപ്രിൽ 15 ാണ് അപൂർവയെ ഏറ്റവും അധികം പ്രകോപിപ്പിച്ച സംഭവം ഉണ്ടായത്. ഇനി രോഹിത്തിനെ സഹിച്ച് ഒപ്പം കഴിയേണ്ടതില്ലെന്ന് തീരുമാനിച്ച ദിവസം. രോഹിത് എവിടെയെന്നറിയാൻ വീഡിയോ കോൾ ചെയ്തപ്പോൾ അപൂർവ വല്ലാത്ത ഒരുകാഴ്ച കണ്ടു. രോഹിതിന്റെ കസിന്റെ ഭാര്യ കുംകുമുമായി കാറിലിരുന്നു ഒരേ ഗ്ലാസിൽ മദ്യം കഴിക്കുന്നു. രോഹിതിന്റെ അമ്മ മുൻസീറ്റിൽ ഇരിക്കുമ്പോഴാണ് ഈ കാഴ്ച. ഉത്തരാഖണ്ഡിൽ വോട്ട് ചെയ്യാൻ പോയ ശേഷം രോഹിത് തിവാരി അമ്മ ഉജ്ജ്വല ശർമയ്ക്കൊപ്പം മടങ്ങി വരവേയാണ് സംഭവം. ഇഷ്ടമില്ലാത്ത കാഴ്ച കണ്ടതോടെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും അസ്തമിച്ചതായി അപൂർവ ശുക്ല തിവാരി പൊലീസിനോട് പറഞ്ഞു.
നാൽപതുകാരനായ രോഹിത് ശേഖർ തിവാരി കഴിഞ്ഞാഴ്ചയാണ് ദക്ഷിണ ഡൽഹിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നേരത്തെ ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് കരുതിയിരുന്നത്. ഇൻഡോറുകാരിയാണ് അപൂർവ. 2017 ൽ ലക്നൗവിൽ വച്ചാണ് രോഹിതിനെ കണ്ടുമുട്ടുന്നത്. ഒരുമാട്രിമോണിയൽ സൈറ്റ് വഴിയായിരുന്നു കൂടിക്കാഴ്ച. ഒരുവർഷം തുടർച്ചായി ബന്ധം പുലർത്തിയ ശേഷം ഇടക്കാലത്ത് രോഹിത് അപൂർവയിൽ നിന്ന് അകന്നു. തനിക്ക് അവളെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞു. എന്നാൽ, കാര്യങ്ങൾ പിന്നെയും മാറിമറിഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇരുവരും വിവാഹിതരായി. എന്നാൽ, ഏപ്പോഴും വഴക്ക് തന്നെ. പലവട്ടം പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനായി ശ്രമിക്കുകയും, ജൂണിൽ അത് യാഥാർഥയമാക്കാനും തീരുമാനിച്ചു. ഇതിനെ തുടർന്ന് സ്ഥിതിഗതികൾ വഷളായി. ഒരേ വീട്ടിൽ രണ്ടുപേരും വെവ്വേറെ മുറികളിലായി താമസം.
അമ്മ ഉജ്ജ്വല ശർമയ്ക്ക് മറ്റൊരു കഥയാണ് പറയാനുള്ളത്. രോഹിതുമായുള്ള വിവാഹത്തിന് മുമ്പ് അപൂർവയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു. അവരുടെ കുടുംബത്തിന് ഭയങ്കര പണക്കൊതിയാണ്. ഞങ്ങളുടെ വസ്തുവിൽ അവർക്കൊരു കണ്ണുണ്ടായിരുന്നു. മക്കളായ ശേഖറിന്റെയും സിദ്ധാർഥിന്റെയും ഡിഫൻസ് കോളനിയിലെ വസ്തു തട്ടിയെടുക്കാൻ അവർ ലക്ഷ്യമിട്ടിരുന്നു.
സംഭവം നടന്ന രാത്രി ദമ്പതികൾ തർക്കിച്ചത് വീഡിയോ കോളിൽ രോഹിത്തിനൊപ്പം കണ്ട കുംകുംമിനെ കുറിച്ച് തന്നെ. ഉത്തരാഖണ്ഡിൽ നിന്നും ഡൽഹിയിലേക്കുള്ള വഴിനീളെ രോഹിത് മദ്യപാനം തന്നെയായിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും പാതിബോധത്തിലും. വഴക്കിനിടെ അപൂർവ രോഹിതിനെ ബഡിലേക്ക് തള്ളിയിട്ടു. പൊടുന്നനെയുണ്ടായ വികാരത്തള്ളിച്ചയിൽ തലയിണ എടുത്ത് രോഹിത്തിന്റെ മുഖത്ത് അമർത്തി. ഒരു കൈ കഴുത്തിലും അമർത്തിപ്പിടിച്ചു. കൊലപാതകം ആസൂത്രിതമല്ലെന്നാണ് പൊലീസ് ഭാഷ്യം. അപൂർവയെ ചെറുക്കാൻ കഴിയാത്ത വിധം മദ്യപിച്ചിരുന്നു രോഹിത്. എന്നാൽ, സംഭവം നടന്ന് ഒന്നരമണിക്കൂറിനുള്ളിൾ അവൾ തെളിവുകളെല്ലാം നശിപ്പിച്ചു. രാത്രി ഒരുമണിയോടെയാണ് രോഹിത്ത് മരിച്ചത്. ഭർത്താവ് മരിച്ചുവോ എന്നുറപ്പില്ലാത്തതിനാൽ ഒന്നര വരെ രോഹിത്തിന്റെ പൾസ് നോക്കിക്കൊണ്ടിരുന്നു. പിന്നീട് ഒന്നും സംഭവിക്കാത്ത് പോലെ എല്ലാം പൂർവ സ്ഥാനത്ത് വച്ച റൂമിലേക്ക് മടങ്ങി.
മൊഴികളിൽ പൊരുത്തക്കേടുള്ളതുകൊണ്ട് ആദ്യം മുതലേ അപൂർവയെ സംശയിച്ചിരുന്നു പൊലീസ്. എല്ലാ ശാസ്ത്രീയ തെളിവുകളും അവർക്കെതിരായിരുന്നു. എന്നിട്ടും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. രോഹിത് ശേഖറിന്റെ കഴുത്തിലെ മുറുകിയ പാടുകൾ എന്താണ് ചോദിച്ചപ്പോൾ, അപൂർ പറഞ്ഞ മറുപടി ഇതായിരുന്നു: താനും ശേഖറും ആ രാത്രി കിടപ്പറയിൽ ഒന്നിച്ചായിരുന്നുവെന്നും ലൈംഗികബന്ധത്തിനിടെയാണ് കഴുത്തിലെ പാടുകൾ ഉണ്ടായതെന്നും അപൂർവ പറഞ്ഞു.
ഏപ്രിൽ 19 ന് വന്ന ഓട്ടോപ്സി റിപ്പോർട്ടിൽ രോഹിത്തിന്റെതുകൊലപാതകമാണെന്ന് തെളിഞ്ഞു. സുപ്രീംകോടതിയിൽ അഭിഭാഷകയായ അപൂർവയ്ക്ക് എല്ലാ തെളിവുകളും നശിപ്പിക്കാൻ രണ്ടുദിവസം കിട്ടുകയും ചെയതു. ബെഡ്ഷീറ്റും തലയിറയുറയും അവൾ അലക്കിയെടുത്തു.ഏപ്രിൽ 19 ന് തന്നെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. രോഹിതിനെ കിടപ്പുമുറിയിൽ മുക്കിൽ നിന്നും രക്തം വന്ന നിലയിലാണ് താൻ കണ്ടെത്തിയതെന്ന് വീട്ടുജോലിക്കാരനായ ബോലു മണ്ഡൽ മൊഴി നൽകിയിട്ടുണ്ട്. ഇയാളടക്കം ആറുപേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പക്ഷേ മൂന്ന് പേർക്ക് മാത്രമാണ് കിടപ്പുമുറിയുള്ള ആദ്യ നിലയിലേക്ക് പ്രവേശനം ഉള്ളത്. മറ്റൊരാൾ ഇവരുടെ ഡ്രൈവറാണ്. അപൂർവ ഇടയ്ക്കിടെ മൊഴികൾ മാറ്റിയതും സംശയം ഇരട്ടിപ്പിച്ചു.
സംഭവദിവസം എല്ലാകുടുംബാംഗങ്ങളും ഒന്നിച്ചിരുന്നാണ് അത്താഴം കഴിച്ചത്. അമ്മയുമായി അൽപസമയം സംസാരിച്ച ശേഷം രോഹിത് മുകൾ നിലയിലെ മുറിയിലേക്ക് പോയി. അമ്മ ഉജ്ജ്വല തിലക് മാർഗിലെ വീട്ടിലേക്ക് പോയി. അർദ്ധരാത്രിയോടെ എല്ലാ വീട്ടജോലിക്കാരും ശേഖറിന്റെ സഹോദരൻ സിദ്ധാർഥും താഴത്തെ നിലയിൽ ഉറങ്ങാൻ പോയി. അപൂർവയാണ് ഏറ്റവുമൊടുവിൽ രോഹിത്തിന്റെ മുറിയിൽ കയറിയതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
എൻ ഡി തിവാരി, തന്റെ അച്ഛനാണെന്ന് തെളിയിക്കാൻ രോഹിത് നടത്തിയ നിയമപോരാട്ടം രാജ്യത്തിന്റെ ശ്രദ്ധ നേടിയിരുന്നു.രോഹിത്തിന്റെ പിതൃത്വം ആദ്യം നിഷേധിച്ച എൻ ഡി തിവാരിക്കെതിരെ രോഹിത് 2007 ൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തിയ ഡിഎൻഎ പരിശോധനയിൽ തിവാരി തന്നെയാണ് അഛനെന്ന് വ്യക്തമാകുകയായിരുന്നു. പിന്നീട് ഇക്കാര്യം പരസ്യമായി സമ്മതിച്ച തിവാരി, രോഹിതിന്റെ അമ്മ ഉജ്ജ്വലയെ വിവാഹം കഴിക്കുകയും ചെയ്തു. 2018ൽ എൻ ഡി തിവാരി അന്തരിച്ചു.
