Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കേസിൽ പുനരന്വേഷണം ആരംഭിച്ചത് ഹൈക്കോടതിയുടെ ഇടപെടലിലൂടെ; ആർഎസ്എസ് പ്രവർത്തകൻ സുനിൽ കൊലപാതക കേസിൽ മൊയ്‌നുദ്ദീൻ അറസ്റ്റിലാകുന്നത് 25 വർഷത്തിന് ശേഷം; ജം ഇയത്തുൽ ഹിസാനിയ പ്രവർത്തകൻ പിടിയിലായതോടെ ചുരുളഴിയുന്നതു കൊലപാതകത്തിലെ തീവ്രവാദ ബന്ധവും

സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കേസിൽ പുനരന്വേഷണം ആരംഭിച്ചത് ഹൈക്കോടതിയുടെ ഇടപെടലിലൂടെ; ആർഎസ്എസ് പ്രവർത്തകൻ സുനിൽ കൊലപാതക കേസിൽ മൊയ്‌നുദ്ദീൻ അറസ്റ്റിലാകുന്നത് 25 വർഷത്തിന് ശേഷം; ജം ഇയത്തുൽ ഹിസാനിയ പ്രവർത്തകൻ പിടിയിലായതോടെ ചുരുളഴിയുന്നതു കൊലപാതകത്തിലെ തീവ്രവാദ ബന്ധവും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ജം ഇയത്തുൽ ഹിസാനിയ പ്രവർത്തകൻ പിടിയിലായതോടെ ചുരുളഴിയുന്നതുകൊലപാതകത്തിലെ തീവ്രവാദ ബന്ധവും. കേസിൽ ഏഴ ്‌ സിപിഎം 25 വർഷത്തിന് മുമ്പ് നടന്ന സംഭവത്തിൽ ഏഴ് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതോടെയാണ് കുന്നംകുളം തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകൻ സുനിൽ കൊല്ലപ്പെട്ട കേസിൽ യഥാർത്ഥ പ്രതി ഇപ്പോൾ പിടിയിലായത്.

രണ്ടുവർഷമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതിയായ മൊയ്നുദ്ദീൻ പിടിയിലാവുന്നത്. മലപ്പുറത്തുവച്ചാണ് പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുനിലിനെ കൊലപ്പെടുത്തുമ്പോൾ ഇയാൾ കരാട്ടെ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ മലപ്പുറത്ത് ഹോട്ടൽ തൊഴിലാളിയാണ്. കേസിലെ മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ചേകന്നൂർ വധക്കേസിലെ മുഖ്യപ്രതിയായ സെയ്ദലവി അൻവരിയാണ് ഈ കേസിലെയും മുഖ്യപ്രതി.

സംഭവം നടന്ന് 25 വർഷത്തിന് ശേഷമാണ് യഥാർത്ഥ പ്രതി പിടിയിലാകുന്നത്. ചാവക്കാട് തിരുവത്ര സ്വദേശി മൊയ്‌നുദ്ദീനാണ് പിടിയിലായത്. ജം ഇയത്തുൽ ഹിസാനിയ അംഗമാണ് മൊയ്നുദ്ദീൻ.1994 ഡിസംബർ നാലിനാണ് ബിജെപി അനുഭാവിയായ സുനിൽ കൊല്ലപ്പെടുന്നത്. സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യന്റെ കൈ, അക്രമികൾ വെട്ടിമാറ്റിയിരുന്നു. ഡിവൈഎഫ്‌ഐ-സിപിഎം പ്രവർത്തകരാണ് പ്രതികളെന്നാരോപിച്ച് ലോക്കൽ പൊലീസ് കേസെടുക്കുകയും തൃശ്ശൂർ ജില്ലാ സെഷൻസ് കോടതി ഇവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ, കണ്ണൂർ ജയിലിൽ പ്രതികൾ ശിക്ഷ അനുഭവിച്ചു വരവെ, 2012 ൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തിൽ സുനിൽ വധത്തിൽ തീവ്രവാദ സംഘടനയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

തെളിവില്ലാതെ കൊലപാതകം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഈ സംഘമാണ് തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയതെന്നും സംഘം കണ്ടെത്തി. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും. അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് പരിശോധിച്ച കോടതി സുനിൽ വധക്കേസിലെ പ്രതികളായ ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസ് എന്നിവരെ കുറ്റവിമുക്തരാക്കി. കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകർ, ശങ്കരനാരായണൻ എന്നിവർ അടങ്ങിയ ബെഞ്ച് ജം ഇയത്തുൽ ഹിസാനിയ നടത്തിയെന്നാരോപിക്കുന്ന എട്ട് കൊലപാതകങ്ങളും പുനരന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു. ഇതേത്തുടർന്ന് 2017 ൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസിൽ ആദ്യ പ്രതിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP