Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻസ്റ്റാഗ്രാമിലെ പ്രണയം അസ്ഥിക്ക് പിടിച്ചു; സ്വന്തം കുട്ടിയെ അമ്മയെ ഏൽപ്പിച്ച് നാടുവിട്ടത് 24കാരി; മൊബൈൽ ഓഫ് ചെയ്ത് എറണാകുളത്ത് അടിച്ചു പൊളിച്ച് ബംഗളൂരുവിൽ എത്തിയപ്പോൾ കാമുകൻ ഫോൺ ഓണാക്കി; ഓടിയെത്തി റുമൈസിനേയും റാഷിദിനേയും പിടികൂടി കേരളാ പൊലീസ്; ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം പ്രവാസിയുടെ ഭാര്യ അഴിക്കുള്ളിൽ; സോഷ്യൽ മീഡിയയിലെ മറ്റൊരു ഒളിച്ചോട്ടവും ജയിലിലെത്തുമ്പോൾ

ഇൻസ്റ്റാഗ്രാമിലെ പ്രണയം അസ്ഥിക്ക് പിടിച്ചു; സ്വന്തം കുട്ടിയെ അമ്മയെ ഏൽപ്പിച്ച് നാടുവിട്ടത് 24കാരി; മൊബൈൽ ഓഫ് ചെയ്ത് എറണാകുളത്ത് അടിച്ചു പൊളിച്ച് ബംഗളൂരുവിൽ എത്തിയപ്പോൾ കാമുകൻ ഫോൺ ഓണാക്കി; ഓടിയെത്തി റുമൈസിനേയും റാഷിദിനേയും പിടികൂടി കേരളാ പൊലീസ്; ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം പ്രവാസിയുടെ ഭാര്യ അഴിക്കുള്ളിൽ; സോഷ്യൽ മീഡിയയിലെ മറ്റൊരു ഒളിച്ചോട്ടവും ജയിലിലെത്തുമ്പോൾ

ആർ പീയൂഷ്

കണ്ണൂർ: ഒന്നര വയസ്സുകാരനെ മാതാവ് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ രണ്ടര വയസ്സുള്ള മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ മാതാവിനെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ആലക്കാട് വലിയപള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയിൽ റുമൈസ(24), കാമുകൻ ചപ്പാരപ്പടവിലെ റാഷിദ്(30)എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാ ഗ്രാം എന്ന സോഷ്യൽ മീഡിയ വഴിയുള്ള പരിചയമാണ് ഒളിച്ചോട്ടത്തിന് പിന്നിൽ.

ഇക്കഴിഞ്ഞ 12 നാണ് സംഭവം. റുമൈസ കുട്ടിയെ മാതാവിനെ ഏൽപ്പിച്ച് ഷോപ്പിങ്ങിന് പോകുകയായിരുന്നു. മണിക്കൂറുകൾ പിന്നിട്ടിട്ടും റുമൈസയെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ റുമൈസ ഒരു യുവാവിനൊപ്പം പോയി എന്ന വിവരം പൊലീസിന് ലഭിച്ചു. റുമൈസയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് മൊബൈൽ നമ്പർ സൈബർ സെല്ലിന് കൈമാറി കോൾ ഡീറ്റെയിൽസ് ശേഖരിച്ചു. അവസാനം വന്ന നമ്പരിന്റെ വിശദാംശങ്ങൾ ശേഖരിച്ചപ്പോൾ റാഷിദാണ് എന്ന് മനസ്സിലാകുകയായിരുന്നു.

ഈ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അതും ഓഫായിരുന്നു. ഇതിനിടയിൽ ബാംഗ്ലൂരിൽ വച്ച് റാഷിദിന്റെ ഫോൺ ഓണായപ്പോൾ സൈബർ സെൽ ലൊക്കേഷൻ പരിയാരം പൊലീസിന് കൈമാറി. ഇവിടേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിൽ ഒന്നുകൂടി വിളിച്ചു നോക്കിയപ്പോൾ റാഷിദ് ഫോൺ എടുത്തു. തുടർന്ന് പരിയാരം പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് പൊലീസ് നിർദ്ദേശിച്ചു. പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് ഇരുവരും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് ചോദ്യം ചെയ്യലിലാണ് സമൂഹ മാധ്യമം വഴി പരിചയപ്പെട്ടതാണ് എന്നുള്ള വിവരം പുറത്ത് വന്നത്. റാഷിദിന് ഒപ്പം ജീവിക്കാനാണ് താൽപര്യം എന്നാണ് റുമൈസ പൊലീസിനോട് പറഞ്ഞത്.

റുമൈസയുടെ ഭർത്താവ് വിദേശത്ത് ജോലിചെയ്തുവരികയാണ്. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട റാഷിദും റുമൈസയും ബംഗളൂരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങിനടന്ന ശേഷമാണ് പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ് പൊലീസിൽ കീഴടങ്ങിയത്. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് റുമൈസയുടെ പേരിൽ കേസെടുത്തത്. നാടുവിടാൻ പ്രേരിപ്പിച്ചതിനാണ് റാഷിദിനെതിരെ കേസ്. വിദേശത്തായിരുന്ന റുമൈസയുടെ ഭർത്താവ് കാണാതായ സംഭവം അറിഞ്ഞ് നാട്ടിലെത്തി. തന്റെ ഒപ്പം ജീവിക്കാൻ താൽപര്യമില്ലെങ്കിൽ തനിക്കും വേണ്ട എന്നും ഡിവോഴ്സിന് തയ്യാറാണെന്നും പറഞ്ഞു.

പരിയാരം എസ്.എച്ച്.ഒ കെ.വി ബാബുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇരുവരും വിവാഹം കഴിച്ച് ജീവിക്കാനായിരുന്നു ഉദ്ദേശമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയാണ്പ്രതികളെ റിമാൻഡ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP