Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രൂപശ്രീയെ കൊലപ്പെടുത്താൻ വെങ്കിട്ടരമണ പദ്ധതിയിട്ടത് ദിവസങ്ങൾക്കു മുൻപേ; ഇതിനായി കണ്ടെത്തിയതു മറ്റൊരു സഹപ്രവർത്തകയുടെ ബന്ധുവിന്റെ കല്യാണ ദിവസം; കൊലപ്പെടുത്തിയ അദ്ധ്യാപികയുടെ മൃതദേഹം ഡിക്കിയിൽ സൂക്ഷിച്ചു മുൻസീറ്റിൽ സ്വന്തം ഭാര്യയെ ഇരുത്തിയും അദ്ധ്യാപകൻ കാറിൽ കറങ്ങിയതും കിലോ മീറ്ററുകൾ; വിട്ട്‌ലയിൽ പൂജയുണ്ടെന്ന് പറഞ്ഞ് നിരഞ്ജൻകുമാറിനോടൊപ്പം ഇറങ്ങി കടൽതീരത്ത് മൃതദേഹം തള്ളി; ആത്മഹത്യയെന്ന് കരുതിയ കേസിന്റെ ചുരുളഴിഞ്ഞത് മരണശേഷവും പ്രവർത്തിച്ച മൊബൈൽ ഫോൺ

രൂപശ്രീയെ കൊലപ്പെടുത്താൻ വെങ്കിട്ടരമണ പദ്ധതിയിട്ടത് ദിവസങ്ങൾക്കു മുൻപേ; ഇതിനായി കണ്ടെത്തിയതു മറ്റൊരു സഹപ്രവർത്തകയുടെ ബന്ധുവിന്റെ കല്യാണ ദിവസം; കൊലപ്പെടുത്തിയ അദ്ധ്യാപികയുടെ മൃതദേഹം ഡിക്കിയിൽ സൂക്ഷിച്ചു മുൻസീറ്റിൽ സ്വന്തം ഭാര്യയെ ഇരുത്തിയും അദ്ധ്യാപകൻ കാറിൽ കറങ്ങിയതും കിലോ മീറ്ററുകൾ; വിട്ട്‌ലയിൽ പൂജയുണ്ടെന്ന് പറഞ്ഞ് നിരഞ്ജൻകുമാറിനോടൊപ്പം ഇറങ്ങി കടൽതീരത്ത് മൃതദേഹം തള്ളി; ആത്മഹത്യയെന്ന് കരുതിയ കേസിന്റെ ചുരുളഴിഞ്ഞത് മരണശേഷവും പ്രവർത്തിച്ച മൊബൈൽ ഫോൺ

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് രൂപശ്രീ എന്ന അദ്ധ്യാപികയെ കൊലപ്പെടുത്തിയ അദ്ധ്യാപകൻ എല്ലാ മൂൻകൂട്ടി ആസൂത്രണം ചെയ്തിരുന്നിവെന്ന് വ്യക്തം. രൂപശ്രീയെ കൊലപ്പെടുത്താൻ വെങ്കിട്ടരമണ ദിവസങ്ങൾക്കു മുൻപേ പദ്ധതിയിട്ടിരുന്നു എന്നാണ് പുറത്തുവരുന്ന സൂചന. ഇതിനായി കണ്ടെത്തിയതു മറ്റൊരു സഹപ്രവർത്തകയുടെ ബന്ധുവിന്റെ കല്യാണ ദിവസമായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹ ഡിക്കിയിൽ സൂക്ഷിച്ചു സ്വന്തം ഭാര്യയെ കാറിന്റെ മുൻസീറ്റിൽ ഇരുത്തി നാടുചുറ്റുകയും ചെയ്തു വെങ്കിട്ടരമണ.

16നു വൈകിട്ടാണ് കൊലപാതകം നടത്തിയത്. അന്ന് തന്നെ വൈകിട്ട് 5ന് വെങ്കിട്ടരമണയുടെ ഭാര്യ മംഗളൂരുവിൽ നിന്ന് ഹൊസങ്കടിയിലെത്തിയിരുന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന അതേ കാറിലാണ് ഭാര്യയെയും കൂട്ടി വെങ്കിട്ടരമണ വീട്ടിലെത്തിയത്. വിട്ട്‌ലയിൽ പൂജയുണ്ടെന്ന് പറഞ്ഞ് നിരഞ്ജൻകുമാറിനോടൊപ്പം വെങ്കിട്ടരമണയും ഇറങ്ങി. ആദ്യം വീട്ട്‌ലയിലെത്തി. മേൽക്കരയിൽ നിന്നു ഭക്ഷണം കഴിച്ച ശേഷമാണു മൃതദേഹം തള്ളാൻ സ്ഥലം തേടി ഇറങ്ങിയത്. സൗഹൃദത്തിലും സാമ്പത്തിക ഇടപാടിലുമുണ്ടായ തർക്കങ്ങളെ തുടർന്ന് അദ്ധ്യാപികയെ വീട്ടിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വെങ്കിട്ടരമണക്കൊപ്പം രണ്ട് പേർ കൂടി കേസിൽ അറസ്റ്റിലായിട്ടുണ്ട്.

മീയ്യപദവ് സ്‌കൂളിലെ ചിത്രകലാധ്യാപകൻ കെ.വെങ്കിട്ടരമണ കാരന്തർ (42), അയൽവാസി നിരഞ്ജൻ കുമാർ (23) എന്നിവരാണ് അറസ്റ്റിലായത്. 18നു രാവിലെയാണ് അഴുകിയ നിലയിൽ മൃതദേഹം കടപ്പുറത്തു കണ്ടെത്തിയത്. അതിനു രണ്ടു ദിവസം മുൻപു രൂപശ്രീയെ കാണാതായിരുന്നു. തന്നെ സഹപ്രവർത്തകൻ ശല്യപ്പെടുത്തുന്നതായി രൂപശ്രീ പറഞ്ഞുവെന്ന ബന്ധുക്കളുടെ മൊഴിയാണ് അന്വേഷണത്തിനു സഹായകമായത്.

പൊലീസ് പറുയുന്നത് ഇങ്ങനെയാണ്: തർക്കങ്ങൾ പറഞ്ഞു തീർക്കാനെന്ന പേരിൽ 16നു രൂപശ്രീയെ വെങ്കിട്ടരമണ വീട്ടിലേക്കു വിളിച്ചു വരുത്തി. ദുർഗിപള്ളത്ത് സ്‌കൂട്ടർ നിർത്തി കാറിലാണു രൂപശ്രീ വെങ്കിട്ടരമണയുടെ വീട്ടിലെത്തിയത്. സംസാരത്തിനിടെ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. അടുക്കളവാതിലിലൂടെ ഇറങ്ങിയോടാൻ ശ്രമിച്ച രൂപശ്രീയെ വെങ്കിട്ടരമണയും, പൂജാമുറിയിൽ ഒളിച്ചിരുന്ന നിരഞ്ജൻ കുമാറും ചേർന്നു തടഞ്ഞു. കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തലമുക്കിപ്പിടിച്ചു കൊലപ്പെടുത്തി. മൃതദേഹം ചാക്കിൽ കെട്ടി കാറിന്റെ ഡിക്കിയിൽ കയറ്റി മംഗളൂരുവിലും പരിസരത്തും നേത്രാവതി പാലത്തിലും തള്ളാൻ ശ്രമിച്ചെങ്കിലും അവിടെ വെളിച്ചമുള്ളതിനാൽ നടന്നില്ല. രാത്രി വൈകി മഞ്ചേശ്വരം കണ്വതീർത്ഥ കടപ്പുറത്തെത്തി കടലിൽ തള്ളുകയായിരുന്നു.തല മുക്കിയ വെള്ളത്തിൽ രാസവസ്തു കലർത്തിയിരുന്നതു കൊണ്ടാണു മൃതദേഹത്തിൽ നിന്നു തലമുടി എളുപ്പം അറ്റു പോയതെന്നു കരുതുന്നു.

പ്രതിയുടെ കാറിൽ നിന്നു രൂപശ്രീയുടെ തലമുടി കണ്ടെത്തിയിരുന്നു. ഡിക്കിയിലെ ടയറിന്റെ പാടുകൾ ദേഹത്തുണ്ടായിരുന്നതായും ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ.സതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. എസ്‌ഐമാരായ പി.ബാബു, എ.ബാലചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രതീഷ് ഗോപാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഹൊസങ്കടിയിലെ കല്യാണത്തിൽ വെങ്കിട്ടരമണയെ കാണാത്തതിനെ തുടർന്നു രൂപശ്രീ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ചടങ്ങിനു വരുന്നില്ലെന്നും വീട്ടിലേക്ക് വരണമെന്നുമായിരുന്നു മറുപടി. മകൾ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലെത്തിയ അദ്ധ്യാപിക അവിടെ നിന്നു ദുർഗിപ്പള്ളയിലേക്കു പോയി. സ്‌കൂട്ടർ അവിടെ നിർത്തിയ ശേഷം അദ്ധ്യാപകന്റെ കാറിൽ കയറി. പുറമേക്കു കാണാതിരിക്കുന്നതിനായി കാറിന്റെ പിറകിലെ സീറ്റിൽ രൂപശ്രീ കിടക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം തർക്കമായി. കുളിമുറിയിലെ ബക്കറ്റിൽ രാസവസ്തു ചേർത്ത ശേഷം തലഅതിൽ മുക്കിവച്ചായിരുന്നു കൊലപാതകം. വെള്ളത്തിൽ രാസവസ്തു കലക്കിവച്ചത്, കൊലപാതകം നേരത്തേ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നതിനു തെളിവായി പൊലീസ് കരുതുന്നു. ബക്കറ്റിൽ തല മുക്കിയപ്പോൾ ബക്കറ്റ് പൊട്ടി. പിന്നീട് വലിയ വീപ്പയിൽ നിന്ന് വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.

കൊല്ലുന്നതിനു മുൻപ് രൂപശ്രീ ബലാത്സംഗത്തിനു ഇരയായോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ക്രൂരമായ രീതിയിലാണ് രൂപശ്രീ കൊലചെയ്യപ്പെട്ടത് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. മൃതദേഹം പെർവാഡ് കടപ്പുറത്ത് കണ്ടെത്തുമ്പോൾ വസ്ത്രങ്ങൾ ഇല്ലാത്ത അവസ്ഥയിലായിരുന്നു. തലമുടിയും പൂർണമായി നഷ്ടമായ അവസ്ഥയിലായിരുന്നു. മുപ്പത്തിയാറു മണിക്കൂറുകൾ മൃതദേഹം കടലിൽ കിടന്നാൽ മൃതദേഹത്തിനു സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ചും അന്വേഷണ സംഘം പഠിക്കുന്നുണ്ട്.

വസ്ത്രങ്ങൾ ഇല്ലാത്തതും മുടി പൂർണമായി ഇല്ലാത്തതും ചൂണ്ടിക്കാട്ടിയാണ് മരണം കൊലപാതകം എന്ന നിഗമനത്തിൽ ബന്ധുക്കൾ ഉറച്ചു നിന്നത്. വെങ്കിട്ടരമണ സൈക്കോ പാത്ത് ആയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതി സൈക്കോ പാത്ത് ആണോ എന്ന സംശയം ഉയർന്ന പശ്ചാത്തലത്തിലാണിത്. സൈക്കോപാത്തായ ഒരാൾക്ക് മാത്രം ചെയ്യാവുന്ന അവസ്ഥയിലാണോ രൂപശ്രീ കൊലചെയ്യപ്പെട്ടത് എന്നാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. തല ബക്കറ്റിൽ മുക്കിയാണ് രൂപശ്രീയെ കൊന്നത് എന്ന് വ്യക്തമായിട്ടുണ്ട്. മുടി ഇവർ വടിച്ചുമാറ്റി എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. രൂപശ്രീയോട് വെങ്കിട്ടരമണയ്ക്ക് ഉള്ള പക മുഴുവൻ തീർത്താണോ രൂപശ്രീയെ കൊന്നതും എന്നും അന്വേഷിക്കുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മറുനാടനോട് വെളിപ്പെടുത്തിയത്. കൊലയ്ക്ക് മുൻപേ രൂപശ്രീ ബലാത്സംഗം ചെയ്യപ്പെട്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആധാരമാക്കും.

സാമ്പത്തിക ബന്ധങ്ങളും വഴിവിട്ട കൊലപാതകമെന്ന് തെളിഞ്ഞതോടെ കസ്റ്റഡിയിലുള്ള സഹ അദ്ധ്യാപകനെ കൂടുതൽ ചോദ്യം ചെയ്യലിന് പൊലീസ് വിധേയമാക്കിത്തുടങ്ങി. രൂപശ്രീയുടെ മൃതദേഹം കടത്താൻ ഉപയോഗിച്ച വെളുത്ത സ്വിഫ്റ്റ് കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രൂപശ്രീയെ ബക്കറ്റിൽ മുക്കി കൊന്ന ശേഷം മൃതദേഹം കടലിൽ തള്ളി എന്ന് അന്വേഷണ സംഘത്തോട് പ്രതികൾ സമ്മതിച്ചതായാണ് സൂചന. സംഭവുമായി ബന്ധപ്പെട്ട സ്‌കൂളിലെ ഡ്രോയിങ് അദ്ധ്യാപകനായ വെങ്കിട്ട രമണ കാരന്തരയും കൊലപാതകത്തിനു ഇയാളെ സഹായിച്ച ഓട്ടോഡ്രൈവർ നിരജ്ഞനുമാണ് ഇപ്പോൾ കാസർകോട് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിനു വെങ്കിട്ടരമണയെ സഹായിച്ചു എന്നതിന്റെ പേരിലാണ് ഓട്ടോ ഡ്രൈവറെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക ബന്ധങ്ങളും വഴിവിട്ട ബന്ധങ്ങളുമാണ് രൂപശ്രീയുടെ മരണത്തിനു പിന്നിലെന്ന് പൊലീസിന് വ്യക്തമായി എന്നാണ് സൂചന. രൂപശ്രീയെ മുന്നിൽ നിർത്തി അദ്ധ്യാപകൻ ലോൺ എടുത്തിരുന്നു. ജാമ്യമായി രൂപശ്രീയുടെ ശമ്പള സർട്ടിഫിക്കറ്റ് ആണ് നൽകിയിരുന്നത്. ലോൺ അടവിൽ പ്രശ്നങ്ങൾ വന്നപ്പോൾ അത് രൂപശ്രീയുടെ അക്കൗണ്ടിൽ നിന്നാണ് പോയത്. ഇത് ഇവർ തമ്മിൽ തർക്കത്തിന് വഴിവെച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. വെങ്കിട്ടരമണയുമായി അടുപ്പമുണ്ടാക്കിയ രൂപശ്രീയ്ക്ക് മറ്റുള്ളവരുമായി അടുപ്പമുണ്ടായിരുന്നു. ഇത് വെങ്കിട്ടരമണ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ബന്ധങ്ങളും വഴിവിട്ട ബന്ധങ്ങളുമാണ് കൊലപാതകത്തിനു പിന്നിൽ എന്ന് തന്നെയാണ് വിരൽ ചൂണ്ടൽ വരുന്നത്.

കേസിൽ നിർണായകമായ തെളിവായി മാറിയത് രൂപശ്രീയുടെ സ്‌കൂട്ടർ ദുർഗിപ്പള്ളിയിലാണ് കണ്ടതാണ്. മൊബൈൽ റേഞ്ച് അവസാനം കാണുന്ന ബെരിക്കെയിലും. ഇവിടൊന്നും രൂപശ്രീയ്ക്ക് പോകേണ്ട ആവശ്യമില്ല. എന്തുകൊണ്ട് രൂപശ്രീയുടെ സ്‌കൂട്ടി ദുർഗിപ്പള്ളിയിൽ കാണപ്പെട്ടു. മൊബൈൽ റേഞ്ച് എന്തുകൊണ്ട് ബെരിക്കെ കാണിച്ചു. രൂപശ്രീയുടെ കൊലപാതകം എന്ന് ബന്ധുക്കൾ വാദം നിരത്തി ആരോപിക്കുമ്പോഴും ഈ വസ്തുതകൾ അന്വേഷിക്കണം എന്ന തീരുമാനത്തിലായിരുന്നു അന്വേഷണ സംഘവും. രൂപശ്രീയുടെ മൊബൈലിലേക്ക് അവസാനം വിളിച്ചതുകൊലപാതകം നടത്തിയ സഹ അദ്ധ്യാപകനായിരുന്നു. ഈ അദ്ധ്യാപകനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. മൂന്നു മണിക്കൂറോളമാണ് അദ്ധ്യാപകനെ പൊലീസ് ചോദ്യം ചെയ്തത്. അദ്ധ്യാപകനും രൂപശ്രീയും തമ്മിലുള്ള അടുപ്പം പൊലീസിനു വ്യക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP